Movie

  • ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ വീടിന് പുറത്ത് അജ്ഞാതരുടെ വെടി ; നടി ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് സാമൂഹ്യമാധ്യമ പോസ്റ്റും

    മുംബൈ: ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് അജ്ഞാതരായ ചിലര്‍ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ എഴുതിയ ഒരു ഭീഷണിപ്പെടുത്തിയുള്ള സാമൂഹിക മാധ്യമ പോസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. വിരേന്ദ്ര ചരണ്‍, മഹേന്ദ്ര സരണ്‍ എന്നീ രണ്ട് വ്യക്തികളെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് ദിഷ പഠാണിയെ ഇവര്‍ ആരോപിക്കുന്നു. ഗോഡ്ലി ബ്രാര്‍, രോഹിത് ഗോദാര എന്നിവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഈ വെടിവെപ്പ് ഒരു ട്രെയിലര്‍ മാത്രമാണ്’, എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് സിനിമാ മേഖലയിലുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്ക് നേരെ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നും പോസ്റ്റില്‍ ഭീഷണിപ്പെടുത്തുന്നു. ‘നമ്മുടെ ദൈവങ്ങളെ അപമാനിക്കുന്നത് സഹിക്കില്ല. ഇത്…

    Read More »
  • ലോകാ യൂണിവേഴ്‌സ് വളരുന്നു; ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി ഒടിയനും , ടൊവിനോയുടെ മൈക്കലും പുതിയ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

    ഓണം റിലീസായി പുറത്തിറങ്ങിയ മലയാളം സൂപ്പര്‍ഹീറോ ചിത്രം ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ ചിത്രം നിരൂപകരില്‍ നിന്ന് മികച്ച അഭിപ്രായം നേടുകയും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. ഇതോടെ ലോകസിനിമയുടെ അടുത്ത ചാപ്റ്ററില്‍ ആരെല്ലാം അഭിനയിക്കുമെന്നുള്ള ആരാധകരുടെ അഭ്യൂഹങ്ങള്‍ക്കിടെയാണ്, അണിയറപ്രവര്‍ത്തകര്‍ പുതിയ രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. സിനിമയില്‍ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദുല്‍ഖര്‍ സല്‍മാന്റെയും ടൊവിനോ തോമസിന്റെയും കഥാപാത്രങ്ങളാണ് പോസ്റ്ററുകളിലുള്ളത്. പുറത്തിറങ്ങിയ പോസ്റ്ററില്‍ ദുല്‍ഖര്‍ സല്‍മാനെ ‘ചാര്‍ലി ഓടിയന്‍’ എന്ന കഥാപാത്രമായിട്ടാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. തല മുതല്‍ കാല്‍ വരെ കറുത്ത വസ്ത്രം ധരിച്ച്, മുഖം കറുത്ത തുണികൊണ്ട് മറച്ച നിലയിലാണ് അദ്ദേഹത്തെ പോസ്റ്ററില്‍ കാണുന്നത്. കണ്ണുകള്‍ മാത്രമാണ് ദൃശ്യമാകുന്നത്. പോസ്റ്ററില്‍ അദ്ദേഹം ഒരു വാളും കൈയ്യിലേന്തിയിട്ടുണ്ട്. സിനിമയുടെ ക്രെഡിറ്റ് സീനില്‍ സ്വയം ഒരു ‘പ്രതികാരകന്‍’ ആയിട്ടാണ് ചാര്‍ലി…

    Read More »
  • ‘വഴിദീപമെരിയുന്ന നാളച്ചുവപ്പിൻ നിറം…’; വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘കരം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്, ചിത്രം 25ന് വേൾഡ് വൈഡ് റിലീസിന്

    കൊച്ചി: മെറിലാൻഡ് സിനിമാസിൻറെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലെ ‘വെൽകം ടു ലെനാർക്കോ…’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്. നായകൻ നോബിൾ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിലുള്ളത്. ഷാൻ റഹ്മാൻ ഈണം നൽകി അനു എലിസബത്ത് ജോസ് എഴുതിയിരിക്കുന്ന ‘വഴിദീപമെരിയുന്ന നാളച്ചുവപ്പിൻ നിറം…’ എന്ന് തുടങ്ങുന്ന ഗാനം കെഎസ് ഹരിശങ്കർ, ഇസബെൽ ജോർജ്ജ്, മെഗിഷ രാജ്ദേവ്, അനെറ്റ് സേവ്യർ, അരുന്ധതി പി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന്…

    Read More »
  • കോക്ക് സ്റ്റുഡിയോ ഭാരതിൽ ‘മീത്താ ഖാര’; ആദിത്യ ഗാധ്വിയുടെ ശബ്ദത്തിൽ

    കൊച്ചി: ‘ഖലാസി’ക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 3-ന്റെ ഭാഗമായി മീത്താ ഖാര പുറത്തിറങ്ങി. ഗുജറാത്തിലെ അഗാരിയ സമൂഹത്തിന്റെ 600 വർഷം പഴക്കമുള്ള പൈതൃകത്തിൽ നിന്നുയർന്ന ഈ ഗാനം ആദിത്യ ഗാധ്വി, മധുബന്തി ബാഗ്ചി, തനു ഖാൻ എന്നിവർ ചേർന്നന്നാണ് ആലപിക്കുന്നത്. സംഗീതസംവിധാനവും അവതരണവും സിദ്ധാർഥ് അമിത് ഭാവ്‌സർ നിർവഹിച്ച ഗാനത്തിന്റെ വരികൾ ഭാർഗവ് പുരോഹിത് ആണ് എഴുതിയത്. പരമ്പരാഗത നാടോടി താളങ്ങൾക്കും സമകാലിക ശബ്ദങ്ങൾക്കും പ്രധാനം നൽകി ഗാനത്തെ കൂടുതൽ പ്രേക്ഷക സൗഹൃദമാക്കുകയാണ് ലക്ഷ്യമിടുന്നത്. ‘മീത്താ ഖാര’ അഗാരിയരുടെ ജീവിതത്തിലെ വിരോധാഭാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഗുജറാത്തിൽ ‘മീത്തു’ ഉപ്പ് എന്നർത്ഥം; ജീവിതാവശ്യമായെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് അത് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ‘ഖാര’ (കയ്പ്പ്) പോലെ തോന്നിച്ചാലും തലമുറകളിലൂടെ അഭിമാനത്തോടെ കൈമാറപ്പെടുന്ന അവരുടെ പാരമ്പര്യം യഥാർത്ഥത്തിൽ ‘മീത്താ’ (മധുരം) തന്നെയാണ്. ഈ ആശയം തന്നെയാണ് പാട്ടിന്റെ ഇതിവൃത്തം. ഉത്സവങ്ങൾ സംഗീതം വഴി സാംസ്‌കാരിക ബന്ധങ്ങൾ സൃഷ്ടിക്കുന്ന അവസരങ്ങളാണ്. ‘മീത്താ ഖാര’യിലൂടെ പാരമ്പര്യത്തെയും യുവജനങ്ങളുടെ…

    Read More »
  • നവ്യയും സൗബിനും പോലീസ് വേഷത്തിൽ”പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ !

    കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ…

    Read More »
  • കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, നിര്‍ബന്ധിച്ച് നീന്തല്‍ വേഷത്തില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി മോഹിനി

    സിനിമയില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറഞ്ഞ് നടി മോഹിനി. 1994-ല്‍ പുറത്തിറങ്ങിയ, സംവിധായകന്‍ ആര്‍ കെ സെല്‍വമണിയുടെ തമിഴ് ചിത്രമായ ‘കണ്‍മണി’യിലാണ് താരത്തിന് ദുരനുഭവമുണ്ടായത്. ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കാനും നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിര്‍ബന്ധിച്ചതായി മോഹിനി വെളിപ്പെടുത്തി. ‘അവള്‍ വികടന്‍’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ നിര്‍മാണം മുടങ്ങാതിരിക്കാന്‍ ഒടുവില്‍ മനസില്ലാ മനസോടെ വഴങ്ങിയെന്നും മോഹിനി പറഞ്ഞു. ‘സംവിധായകന്‍ ആര്‍ കെ സെല്‍വമണിയാണ് ഈ നീന്തല്‍ വസ്ത്രം ധരിച്ചുള്ള രംഗം ആസൂത്രണം ചെയ്തത്. എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാന്‍ സമ്മതമല്ലെന്ന് അറിയിച്ചു, കരഞ്ഞു. അന്ന് ഷൂട്ടിങ് പകുതി ദിവസത്തേക്ക് നിര്‍ത്തിവച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്ന് ഞാന്‍ വിശദീകരിച്ചു. പുരുഷ പരിശീലകരുടെ മുന്നില്‍ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാന്‍ എങ്ങനെ നീന്തല്‍ പഠിക്കും. അക്കാലത്ത് സ്ത്രീ പരിശീലകര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് അത്…

    Read More »
  • വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംയുക്ത മേനോൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോൾ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോൻ്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂലൈയിൽ ആരംഭിച്ചത്. വിജയ് സേതുപതി, സംയുക്ത മേനോൻ എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ടിംഗ് ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ തുടങ്ങിയത്. അധികം ഇടവേളകൾ…

    Read More »
  • ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു

    അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യൻ,റോണി ഡേവിഡ്,അപർണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യൻ, മീനാക്ഷി രവീന്ദ്രൻ ഷഹീൻ സിദ്ധിഖ്,സുധീർ,സുമേഷ് ചന്ദ്രൻ,ശിവ അജയൻ,മനോജ്‌ ഗംഗാധരൻ ,ശരണ്യ,റോഷ്‌ന ആൻ റോയ് സംവിധായകരായ എം. മോഹനൻ, അരുൺ ഗോപി, വിഷ്ണു ശശി ശങ്കർ, വിഷ്ണു വിനയൻ, കണ്ണൻ താമരക്കുളം, എസ് ജെ സിനു, നിർമ്മാതാക്കളായ ജോബി ജോർജ്, ബാദുഷ, നോബിൾ ജേക്കബ്, ഗിരീഷ് കൊടുങ്ങല്ലൂർ,വില്യം ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ഉർവശിയെയും ശ്രീനിവാസനെയും മുകേഷും സിദ്ധിഖും ചേർന്ന് ആദരിച്ചു. പാബ്ലോ പാർട്ടിയുടെ പൂജാ ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചത് ഉർവശി, സിദ്ദിഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ…

    Read More »
  • ആരാധകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി തമിഴ് സംവിധായകന്‍ പ്രേംകുമാര്‍ ; 96, മെയ്യഴകന്‍ സിനിമയ്ക്ക് ശേഷം ഇനി ചെയ്യാന്‍ പോകുന്നത് ആക്ഷന്‍ത്രില്ലര്‍, നായകന്‍ നമ്മുടെ ഫഹദ്ഫാസില്‍

    മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വന്‍ ഹിറ്റുകളുടെ ഭാഗമായ പാന്‍ ഇന്ത്യന്‍ നടന്‍ ഫഹദ്ഫാസില്‍ ഇനി ഒന്നിക്കാന്‍ പോകുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വന്‍ഹിറ്റുകളായ രണ്ടു സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകന്റെ ടീമിനൊപ്പം. ’96’, ‘മെയ്യഴകന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രേം കുമാര്‍, നടന്‍ ഫഹദ് ഫാസിലുമായി ഒരു പുതിയ ആക്ഷന്‍ ത്രില്ലറിനായി കൈകോര്‍ക്കുന്നതായിട്ടാണ് ഏറ്റുവം പുതിയ വിവരം. പ്രഖ്യാപനം ഇരുവരുടെയും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന വിവരം ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പ്രേം കുമാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ”എന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പമാണ്. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും, എങ്കിലും എന്റെ സിനിമകളിലെ വൈകാരികമായ സ്പര്‍ശം ഇതിനുമുണ്ടാകും. കഥയുടെ 45 മിനിറ്റ് ഭാഗം ഞാന്‍ ഫഹദിനോട് വിവരിച്ചു, അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെട്ടു.” ചിത്രത്തിന്റെ കഥയെക്കുറിച്ചോ മറ്റ് അഭിനേതാക്ക ളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ പ്രഖ്യാപനം…

    Read More »
  • ഭക്തിയും ചരിത്രവും കോർത്തിണക്കിയ “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറയ്ക്ക്

    ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ “വായുപുത്ര”, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന “വായുപുത്ര”, 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഹനുമാന്റെ കാലാതീതമായ കഥയാണ് ഇതിലൂടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കൊണ്ട് വരുന്നത്. ഒരു കുന്നിൻ മുകളിൽ ഉയർന്ന് നിന്ന്…

    Read More »
Back to top button
error: