Movie

  • ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലർ ചിത്രം “വരവ്” ചിത്രീകരണം ആരംഭിച്ചു

    മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. -ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ്അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സുകളായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു. ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ, ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്. പോളിയുടെ ഒരൊന്നൊന്നരവരവ്” -എന്നു തന്നെ പറയാം. ഈ വരവാണ്…

    Read More »
  • ഡബിൾ സെഞ്ചുറിയടിച്ച് ലോക!! 200 കോടി ക്ലബിൽ; ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ്

    കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള…

    Read More »
  • ബിജു മേനോന്റെ ജന്മദിനത്തിൽ”വലതു വശത്തെ കള്ളൻ”ഫസ്റ്റ് ലുക്ക് പോസ്റ്റർ

    കൊച്ചി: ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”വലതു വശത്തെ കള്ളൻ” എന്ന ചിത്രത്തിന്റെ പോസ്റ്റർ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബഡ് സ്‌റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്‌സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഡിനു തോമസ് ഈലന്റെയാണ് തിരക്കഥ സംഭാഷണം. സംഗീതം- വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, കല- പ്രശാന്ത് മാധവ്, മേക്കപ്പ്- ജയൻ പങ്കുളം, കോസ്റ്റ്യൂംസ്- ലിൻഡ ജീത്തു, സ്റ്റിൽസ്- സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-…

    Read More »
  • ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച

    രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്. അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന…

    Read More »
  • കുമ്പളങ്ങിനൈറ്റസ് ഫെയിം നടിഗ്രേസ് ആന്റണി വിവാഹിതയായി ; വരന്റെ വിവരങ്ങള്‍ പരസ്യമാക്കാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു ; താരങ്ങളുടെ ആശംസാപ്രവാഹം

    കുമ്പളങ്ങി നൈറ്റ്‌സ് ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച നടി ഗ്രേസ് ആന്റണി വിവാഹിതയായതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, പങ്കാളിയുടെ വ്യക്തിവിവരങ്ങള്‍ ഈ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിന്റെ പേരോ ചിത്രമോ വെളിപ്പെടുത്താതെയാണ് നടി വിവാഹവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ കൈകളില്‍ പിടിച്ചുകൊണ്ടുള്ള ഒരു വിവാഹ ചിത്രം അവര്‍ പോസ്റ്റ് ചെയ്തു. ‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ അത് സാധ്യമാക്കി.’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, മാളവിക സി മേനോന്‍, രജിഷ വിജയന്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, ശ്രിന്ദ, അന്‍സണ്‍ പോള്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ ഈ പോസ്റ്റിന് ആശംസകളുമായി എത്തി. അഭിനേത്രി രജിഷ വിജയന്റെ ആശംസാ സന്ദേശത്തില്‍നിന്നും കമന്റ് ബോക്‌സില്‍നിന്നും ലഭിച്ച വിവരമനുസരിച്ച്, ഗ്രേസ് ആന്റണിയുടെ ഭര്‍ത്താവ് എ.ബി. ടോം സിറിയക് ആണ്. സംഗീത സംവിധായകനും പ്രോഗ്രാമറുമായ ഇദ്ദേഹം അല്‍ഫോന്‍സ് ജോസഫ്, ബേണി ഇഗ്‌നേഷ്യസ്, ഗോപി സുന്ദര്‍,…

    Read More »
  • എഐ ഉപയോഗിച്ച് അശ്‌ളീല കണ്ടന്റുകള്‍ക്ക് വരെ ഉണ്ടാക്കുന്നു ; തന്റെ പേരും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കാന്‍ അനുവദിക്കരുത് ; ഐശ്വര്യാറായി ഡല്‍ഹി ഹൈക്കോടതിയില്‍

    ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വാണിജ്യ ഉല്‍പ്പന്നങ്ങളിലും തന്റെ പേരും ചിത്രങ്ങളും വ്യക്തി ത്വവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷി ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജ്സ് കാരിയയുടെ അധ്യക്ഷതയിലുള്ള കോടതി കേസ് പരിഗണിക്കുകയും ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കേസ് തുടര്‍നടപടികള്‍ക്കായി 2026 ജനുവരി 15-ലേക്ക് മാറ്റി. വാണിജ്യപരമായ നേട്ടങ്ങള്‍ക്കും അനുചിതമായ കാര്യങ്ങള്‍ക്കും നടിയുടെ വ്യക്തിത്വം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തായി നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നിരവധി വെബ്‌സൈറ്റുകള്‍ ഐശ്വര്യ റായുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുകയും ചെയ്‌തെന്നും ഇത് അവരുടെ പ്രസിദ്ധീകരണ അവകാശങ്ങളുടെ ലംഘനമാ ണെന്നും അദ്ദേഹം വാദിച്ചു. നിയമപരമായ അനുമതിയില്ലാതെ കപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയില്‍ അവരുടെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സേഥി കോടതിയില്‍ ഹാജരാക്കി. അശ്ലീലവും കൃത്രിമമായി നിര്‍മ്മിച്ചതും AI ഉപയോഗിച്ച് സൃഷ്ടിച്ചതുമായ…

    Read More »
  • (no title)

    കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് നിര്‍മ്മാതാവ് സാന്ദ്രാ തോമസ് ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും വാക്കുകളും ഇരകളെ അവഹേളിക്കലാണെന്നും വിമര്‍ശിച്ചു. ഇരകളക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്നും സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനം ആണെന്നും മന്ത്രി പവര്‍ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഈ പരാമര്‍ശം നടത്തുന്നതെന്നും സാന്ദ്ര ആരോപിച്ചു. സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ തനിക്ക് മൂന്ന് പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും എന്നൊക്കെയുള്ള സോ കോള്‍ഡ് മറുപടി പറഞ്ഞു തങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നുവെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഗായിക ഒരു…

    Read More »
  • സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, തന്നെ വിഷം തന്ന് കൊല്ലാന്‍ കോടതിയോട് അപേക്ഷിച്ചു സൂപ്പര്‍സ്റ്റാര്‍ ; ജയിലില്‍ തനിക്ക് വലിയ പ്രശ്‌നമാണെന്ന കൊലക്കേസില്‍ പ്രതിയായ കന്നഡനടന്‍ ദര്‍ശന്‍

    ബംഗലുരു: തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും തനിക്ക് ‘വിഷം’ നല്‍കാനും കോടതിയോട് ആവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന്‍. രേണുകസ്വാമി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായപ്പോഴാണ് ദര്‍ശന്‍ ഈ ആവശ്യം ഉന്നയിച്ചത്. കൈകളില്‍ ഫംഗസ് ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ജയിലില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നും, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ദുര്‍ഗന്ധമുണ്ടെന്നും ജയിലില്‍ താന്‍ കടുത്ത പ്രശ്നങ്ങള്‍ നേരിടുകയാണെന്നും ദര്‍ശന്‍ പറഞ്ഞു. ഇതിനുശേഷമാണ് തനിക്ക് വിഷം നല്‍കണമെന്ന് ജഡ്ജിയോട് ദര്‍ശന്‍ അഭ്യര്‍ത്ഥിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കോടതി കേസ് സെപ്റ്റംബര്‍ 19-ലേക്ക് മാറ്റിവച്ചു. കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി നടന് നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 14-നാണ് ദര്‍ശനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നടി പവിത്ര ഗൗഡയ്ക്കും മറ്റ് പലര്‍ക്കുമൊപ്പം ദര്‍ശനും 33 വയസ്സുള്ള രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പവിത്രയ്ക്ക് അശ്ലീല…

    Read More »
  • ആസ്വാദകർക്ക് പ്രണയ ഓർമ്മകൾ പകരാൻ ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…

    തിരുവനന്തപുരം: യുവ സംവിധായകനും , തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെബാനറിൽ അനീഷയാണ് നിൻ നിഴൽ നിർമ്മിക്കുന്നത്. ‘വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ…എന്ന പ്രണയ വരികൾ രചിച്ചിരിക്കുന്നത് മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെ താണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ എറെ മനോഹ മാക്കുകയാണ്. Cinematic Collective youtube ചാനലിലൂടെ ഗാനംഉടൻ റിലീസാകും. ജിബിൻ കൈപ്പറ്റ ആര്യാ എം എസ്സ് ഷിജി റ്റി.എസ്സ് ശരൺലാൽ വി. സുബ്രമണ്യൻ എന്നിവരാണ് അഭിനേതാക്കൾ. നിർമ്മാണം : അനീഷാ കഥ : വിദ്യാപാറു ഗാനരചന : ജിബിൻ കൈപ്പറ്റ സംഗീതം . ആലാപനം മുരളി അപ്പാടത്ത് ക്യാമറ : ജറിൻ ജയിംസ് മേക്കപ്പ് : ഷിജിലാൽ ക്യാമറ അസി: ജിനു പത്തനാപുരം, എന്നിവരാണ്…

    Read More »
  • പോളച്ചനായി ജോജു ജോർജ്, ഷാജി കൈലാസിൻ്റെ ‘വരവ്’ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു

    മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. -ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ്അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സുകളായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു. ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ, ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്. പോളിയുടെ ഒരൊന്നൊന്നരവരവ്” -എന്നു തന്നെ പറയാം. ഈ വരവാണ്…

    Read More »
Back to top button
error: