Movie

  • ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ടൈറ്റിൽ ട്രാക്ക് നാളെ

    കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ട്രാക്ക് നാളെ. ഒക്ടോബർ 30 വൈകുന്നേരം 4.30 നാണ് ഗാനം പുറത്ത് വരുന്നത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. “കണ്മണീ നീ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ആണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചത്. ‘ദ…

    Read More »
  • ഇൻ്റർനാഷണൽ പുലരി ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടി വി 2025” അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025 ———————————————– മികച്ച ജനപ്രിയ സിനിമ – തുടരും (നിർമ്മാതാവ് – എം. രഞ്ജിത്ത്) മികച്ച സിനിമ – ഉറ്റവർ (നിർമ്മാതാവ് – ഫിലിം ഫാൻ്റസി) മികച്ച…

    Read More »
  • പ്രദീപ് രംഗനാഥൻ ഹാട്രിക് നേട്ടം സ്വന്തമാക്കി; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ നടൻ

    കൊച്ചി: നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ തൻ്റെ ആദ്യ മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യൻ നടനായി മാറി. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആണ് താരം ഇടം നേടിയത്. “ലവ് ടുഡേ”, “ഡ്രാഗൺ”, “ഡ്യൂഡ്” എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിൽ ഇടം നേടിയ പ്രദീപ് രംഗനാഥൻ ചിത്രങ്ങൾ. കീർത്തിശ്വരൻ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, “ഡ്യൂഡ്”, ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 100 കോടി കടന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ ദീപാവലി ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. തൻ്റെ ഈ വിജയത്തിൽ പ്രദീപ് രംഗനാഥൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകർക്കും മാധ്യമങ്ങൾക്കും…

    Read More »
  • കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു ; ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നു, ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍

    കൊച്ചി: ഹാല്‍ സിനിമയ്‌ക്കെതിരേ ആര്‍എസ്എസ് രംഗത്ത് വന്നു. സിനിമ സംഘടനയെ മോശമായി ചിത്രീകരിക്കുന്നെന്നും മത – സാമൂഹിക ഐക്യം തകര്‍ക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന സിനിമയെന്നും ആക്ഷേപം. ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതി യില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആര്‍എസ്എസ് കക്ഷി ചേര്‍ന്നു. മത-സാമൂഹിക ഐക്യം തകര്‍ക്കുന്നതാണ് ഉള്ളടക്കമെന്ന് പറയുന്നു. ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും ആര്‍എസ്എസിനെ മോശമായി സിനിമയില്‍ ചിത്രീകരിക്കുന്നതായും പറയുന്നു. കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു. ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തില്‍ തകര്‍ക്കുന്നതാണ് സിനിമ. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതാണ് ബോര്‍ഡ് നിറവേറ്റിയതെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആര്‍എസ്എസ് നല്‍കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി…

    Read More »
  • ഒരേസമയം ചിരിയും ചിന്തയും പകരുന്ന ‘ഇന്നസൻ്റ്’ നവംബർ ഏഴിന് തീയറ്ററുകളിലേക്ക്

    കൊച്ചി: പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം നവംബർ ഏഴിന് പ്രദർശനത്തിനെത്തും. സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നു. അപൂർവ്വം ചിലർ മാത്രം പ്രതികരിക്കുന്നു. ഒരുപക്ഷെ അവർ സമൂഹത്തിൽ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ തികഞ്ഞ സറ്റയറിലൂടെ ഇന്നസൻ്റ് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നവാഗതനായ സതീഷ് തൻവി ഈ സംവിധാനം ചെയ്യുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് ഏ.ഡി. നിർമ്മിക്കുന്നു. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തൻവി. ഗൗരവമല്ലന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം. ആ സഞ്ചാരത്തിനിടയിൽ സമൂഹത്തിലെ ചില…

    Read More »
  • മെഗാസ്റ്റാർ മമ്മൂട്ടിയും ക്യൂബ്സ് എന്റർടൈൻമെൻ്റ്സും ആദ്യമായി ഒന്നിക്കുന്നു, വരുന്നത് വമ്പൻ പ്രൊജക്ട്

    കൊച്ചി: മലയാള സിനിമാലോകം കാത്തിരുന്ന ആ കൂട്ടുകെട്ട് ഒരുമിക്കുന്നു. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒന്നിക്കുന്ന സിനിമ വരുന്നു. ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം പുറത്തിറങ്ങി. സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ വൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ആൻ്റണി വർഗ്ഗീസ് ചിത്രം ‘കാട്ടാളന്റെ ‘ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെതായി ഒരുങ്ങുന്ന ഏറ്റവും വലിയ പ്രോജക്ടായി മമ്മൂട്ടി ചിത്രം വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തിൽ കാണാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവർ ഒരുമിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.

    Read More »
  • കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

    കൊച്ചി: കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന സിനിമയാണ് “കിരാത”. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ പാക്ക്ഡ് ചിത്രം കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി. പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്ന ചിത്രത്തിൽ എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി…

    Read More »
  • ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം, തിരിച്ചറിയാവുന്ന അടയാളങ്ങൾ ഏതെങ്കിലും വ്യക്തിയോ, സ്ഥാപനമോ ഉപയോ​ഗിക്കാൻ പാടില്ല, ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി

    ഹൈദരാബാദ്: പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ, സ്ഥാപനത്തേയോ നിരോധിച്ചു. വ്യാപാര വസ്തുക്കൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എഐ ഉള്ളടക്കം എന്നിവയിലുടനീളം തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ചിരഞ്ജീവി കോടതിയെ സമീപിക്കുകയായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും നേടിയ ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹത്തെ അംഗീകരിച്ച കോടതി, അദ്ദേഹത്തിന്റെ പേര്, ഫോട്ടോകൾ, മീമുകൾ എന്നിവയുടെ അനധികൃത ഉപയോഗം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ പ്രശസ്തിക്കും സാമ്പത്തികത്തിനും ഹാനികരമാണെന്ന് നിരീക്ഷിച്ചു. ഡിജിറ്റൽ,…

    Read More »
  • ശാലിനിയും മകനുമൊത്തുള്ള കേരള ക്ഷേത്രദര്‍ശനവുമായി തല ; പാലക്കാട് ശ്രീ ഊട്ടുകുളങ്ങര ഭഗവതി യുടെ ചിത്രം നെഞ്ചില്‍ പച്ചകുത്തി അജിത് ; ചിത്രം ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടി

    ശാലിനിയും മകനുമൊത്തുള്ള കേരളത്തിലെ ക്ഷേത്ര സന്ദര്‍ശനത്തിനിടെ അജിത് കുമാര്‍ പച്ചകുത്തിയ ടാറ്റൂ വൈറലാകുന്നു. ഭാര്യ ശാലിനിയും മകന്‍ ആദ്വിക്കിനും ഒപ്പം കേരളത്തിലെ പാലക്കാട്ടെ ഒരു ക്ഷേത്രത്തില്‍ അജിത് കുമാര്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പെട്ടെന്ന് വൈറലായിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നെഞ്ചിലെ ടാറ്റൂ ആയിരുന്നു. ഭാര്യ ശാലിനിയും മകനും ചേര്‍ന്ന് അജിത് കുമാര്‍ കേരളത്തിലെ പാലക്കാട്ടെ ശ്രീ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലായിരുന്നു സന്ദര്‍ശനം നടത്തിയത്. വെള്ളമുണ്ടും കവണിയും പുതച്ച് ഭാര്യയും മകനുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തില്‍ ക്ഷേത്ത്രിലെ ദേവിയുടെ ചിത്രം താരം നെഞ്ചില്‍ പച്ചകുത്തിയിരിക്കുന്നതായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. അതേസമയം ടാറ്റൂവിന്റെ വിശദാംശങ്ങളെക്കുറിച്ച് അജിത്ത് ഇതുവരെ സംസാരിച്ചിട്ടില്ല. അജിത് കുമാറിന്റെ ഭാര്യയും മുന്‍നടിയും മലയാളിയുമായ ശാലിനിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങളില്‍, അജിത്തും ആദ്വിക്കും പരമ്പരാഗത ദക്ഷിണേന്ത്യന്‍ വസ്ത്രധാരണത്തില്‍ കാണപ്പെടുമ്പോള്‍ ശാലിനി സ്റ്റൈലിഷ് സ്യൂട്ടില്‍ അത് മനോഹരമായി നിലനിര്‍ത്തി. ‘അനുഗ്രഹങ്ങളുടെയും ഒരുമയുടെയും ഒരു ദിവസം…’ എന്ന അവരുടെ അടിക്കുറിപ്പിലാണ് ചിത്രം…

    Read More »
  • അതിഭീകര കാമുകനിലെ ‘പ്രേമാവതി…’ ഗാനം പുറത്ത്; ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ

    മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ, അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമാവതി…’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ സിദ്ധ് ആലപിച്ച ‘മിന്നൽവള…’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 100 മില്ല്യൺ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബിൽ സ്വന്തമാക്കിയിരുന്നു. വീണ്ടും ആസ്വാദക ഹൃദയങ്ങൾ കവരുന്നൊരു ഗാനവുമായാണ് സിദ്ധിന്‍റെ വരവ്. ഹെയ്കാർത്തി എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് ‘പ്രേമാവതി…’യ്ക്ക് ഈണം നൽകിയിരിക്കുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോ‍ർ‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സിദ്ധ് ശ്രീറാമും റാപ്പർ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ മുമ്പ് അറിയിച്ചിരുന്നത്. സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ…

    Read More »
Back to top button
error: