Movie

  • കാടിനെ വിറപ്പിച്ച കൊമ്പൻ കാൽച്ചുവട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ മഴുവുമേന്തി തലയുയർത്തി പെപ്പെ; ചങ്കിടിപ്പേറ്റി ‘കാട്ടാളൻ’ സെക്കൻഡ് ലുക്ക് പുറത്ത്, ടീസർ ജനുവരി 16-ന്, വേൾഡ് വൈഡ് റിലീസ് മെയ് 14ന്

    ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. കോരിച്ചൊരിയുന്ന മഴയിൽ ഒരു കൊമ്പനുമായുള്ള സംഘട്ടനശേഷം അതിന്‍റെ മസ്തകം പിളർന്ന് മഴുവുമായി തലയുയർത്തി നിൽക്കുന്ന പെപ്പെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ‘മാർക്കോ’ പോലെ ഹെവി വയലൻസ് കാട്ടാളനിലും പ്രതീക്ഷിക്കാം എന്ന് പോസ്റ്റർ അടിവരയിടുന്നുണ്ട്. സിനിമയുടെ ടീസർ ജനുവരി 16-നാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 14-നാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത്…

    Read More »
  • ബേബി ഗേൾ ജനുവരി ഇരുപത്തിമൂന്നിന് റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

    നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രം ജനുവരി ഇരുപത്തിമൂന്നിനു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മാജിക്ക് ഫ്രെയിം നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമാണ് ബേബിഗേൾ. ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു മാസം പോലും തികയാത്ത ഒരു കുഞ്ഞാണ് ബേബി ഗേൾ എന്ന കേന്ദ്ര കഥാപാത്രം . ഇന്ന് ആ കുഞ്ഞ് ഒമ്പതുമാസം പിന്നിട്ടു കഴിഞ്ഞു. തികഞ്ഞ ഫാമിലി ഡ്രാമ കൂടിയാണ് ഈ ചിത്രം. മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവസിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയരായ ബോബി സഞ്ജയ് ആണ്. വൻ വിജയം നേടി പ്രദർശനം തുടരുന്ന സർവ്വം മായ എന്ന ചിത്രത്തിനു ശേഷം നിമിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ബേബി ഗേളിൻ്റെ പ്രസക്തി ഏറെ…

    Read More »
  • ‘അഴകനായി’ നടൻ ലാൽ ടി.വി ചന്ദ്രന്റെ ‘പെങ്ങളില’ ഒ.ടി ടി യിൽ എത്തി.

    കൊച്ചി: കീഴാളസമൂഹത്തെ പ്രതിനിധീകരിച്ച് നടൻ ലാൽ എത്തുന്ന ചിത്രം ‘പെങ്ങളില’ഒ ടി ടി യിൽ എത്തി. മനോരമ മാക്സിലൂടെയാണ് ചിത്രം റിലീസായത്. ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ‘അഴകൻ’ എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുള്ള പെൺകുട്ടിയും അവളുടെ വീടും , പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ് ചിത്രത്തിന്റെ കാതൽ. അഴകനായി ലാലും രാധയായി അക്ഷര കിഷോറും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം,രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നത്. അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് ‘പെങ്ങളില’ എന്ന ടൈറ്റിൽ. പ്രമുഖ കവി കെ സച്ചിദാനന്ദന്റെ ‘പുലയപ്പാട്ട്’ എന്ന കവിതയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി. അബ്ദുൾ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. നരേൻ, രൺജി പണിക്കർ, ഇന്ദ്രൻസ്,…

    Read More »
  • ജീത്തു സാർ ആണ് കില്ലർ’; ‘ദൃഢം’ ഫൈൻഡ് ദ കില്ലർ പോസ്റ്ററിന് താഴെ വന്ന കമന്‍റിന് കൗതുകം ജനിപ്പിക്കുന്ന ആനിമേറ്റഡ് സ്റ്റിക്കർ പങ്കുവെച്ച് ജീത്തു ജോസഫ്

    മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ഫൈൻഡ് ദ കില്ലർ പോസ്റ്ററിന് താഴെ വന്നൊരു കമന്‍റ് സോഷ്യൽ മീഡിയയിലാകെ ചർച്ചയായിരിക്കുകയാണ്. ഒരു ഹോട്ടലിൽ നടന്ന കൊലപാതകത്തിന്‍റെ കേസ് സ്റ്റഡിയായി എത്തിയിരിക്കുന്ന പോസ്റ്ററിന് താഴെ ‘ജീത്തു സാർ ആണ് കില്ലർ’ എന്ന കമന്‍റ് ഒരാൾ പങ്കുവെച്ചതിന് പിന്നാലെ അതിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. സത്യം പരമാർത്ഥം എന്ന സലിം കുമാറിന്‍റെ വാട്സാപ്പ് ആനിമേറ്റഡ് സ്റ്റിക്കർ പങ്കുവെച്ചുകൊണ്ടാണ് ജീത്തു ജോസഫിന്‍റെ മറുപടി. ഇത് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലാകെ ചർച്ചയായി മാറിയിരിക്കുകയാണ്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നതെന്നാണ് സൂചന. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ഇതിനകം പുറത്തിറങ്ങിയിട്ടുള്ള പോസ്റ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചനകള്‍. #ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിൻ്റെ ആദ്യ…

    Read More »
  • ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ഇനി സ്ഥാനാർത്ഥി : നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു : അണ്ണാ ഡിഎംകെയുടെ രാജപാളയം സ്ഥാനാർത്ഥിയാകാൻ സാധ്യത 

    ചെന്നൈ: ഹിസ് ഹൈനസ് അബ്ദുള്ള ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗൗതമിയുടെ പേര് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു. രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് പുറമേ ധ്രുവം, സുകൃതം, വിദ്യാരംഭം, അയലത്തെ അദ്ദേഹം, ചുക്കാൻ, ജാക്ക്പോട്ട്, ഡാഡി തുടങ്ങിയ സിനിമകളിലൂടെ ഗൗതമി മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ്. സിനിമാതാരങ്ങൾ രാഷ്ട്രീയം വാഴുന്ന തമിഴകത്ത് ഇനി ഗൗതമിയും രാഷ്ട്രീയ നായികയായി ഉയരാൻ ഒരുങ്ങുകയാണ്.

    Read More »
  • ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോൻ – ജോജു ജോർജ്ജ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ട്രെയിലർ നാളെ

    സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ട്രെയിലർ നാളെ പുറത്തിറങ്ങും. നാളെ വൈകീട്ട് ആറിനാണ് ട്രെയിലർഡ റിലീസ്. ബിജു മേനോനും ജോജു ജോർജ്ജും വേറിട്ട വേഷങ്ങളിലാണ് ചിത്രത്തിലേതെന്നാണ് സൂചന. ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്,…

    Read More »
  • ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ പ്രേക്ഷകരിലേക്ക് : ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലേക്ക്

    ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ…

    Read More »
  • “കരുതൽ” ഫെബ്രുവരി 6 മുതൽ…

    ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രം ഫെബ്രുവരി ആറിന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു . പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ ,യുഎസ്ഐ, അയർലൻഡ് ) ‘കരുതലി’ന്റെ ചിത്രീകരണം പൂർത്തിയായത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് സംഗീതം പകർന്നിരിക്കുന്നത്. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നിവരാണ് സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ഗാനങ്ങൾ…

    Read More »
  • ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

    തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ തുടക്കം. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, ജനുവരി പതിനൊന്നിന് രാത്രി നടന്ന പ്രീമിയർ ഷോസ് അടക്കം നേടിയ ഓപ്പണിങ് ആഗോള ഗ്രോസ് 84 കോടിക്ക് മുകളിൽ. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രം നേടിയത്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. 488.32K ടിക്കറ്റുകളാണ് 24 മണിക്കൂർ കൊണ്ട് ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഒരു പ്രാദേശിക ഭാഷ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും സ്വന്തമാക്കിയത്. പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ മാസ്സിനൊപ്പം…

    Read More »
  • ഗംഭീര കാഴ്ചയൊരുക്കി ഒ ടി ടി യില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ആറ് ചിത്രങ്ങള്‍ എത്തി.

    പി.ആർ. സുമേരൻ. കൊച്ചി: ചലച്ചിത്ര ആസ്വാദകര്‍ക്ക് സിനിമ ഉത്സവങ്ങളുടെ കാഴ്ചയൊരുക്കി ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആറ് ചിത്രങ്ങള്‍ ഒ ടി ടി യില്‍ എത്തി. ജനപ്രിയവും കലാമൂല്യവുമുള്ള ഈ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം തന്നെ തിയേറ്ററില്‍ വന്‍ വിജയം കാഴ്ച വെച്ച സിനിമകളാണ്. ഇപ്പോൾ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണ്. ഒരു പ്രൊഡക്ഷന്‍ ഹൗസിന്‍റെ കീഴിലുള്ള ആറ് ചിത്രങ്ങള്‍ ഒരേ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അപൂര്‍വ്വ അവസരവും ബെന്‍സി പ്രൊഡക്ഷന്‍സ് ഒരുക്കിയിരിക്കുകയാണ്. വിഖ്യാത ചലച്ചിത്ര പ്രതിഭകളും , ദേശീയ -സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ സംവിധായകരായ ടി വി ചന്ദ്രന്‍, പ്രിയനന്ദനൻ , മനോജ് കാന എന്നിവരുടെ ചിത്രങ്ങളും റിലീസായി. ടി.വി ചന്ദ്രൻ ഒരുക്കിയ ‘പെങ്ങളില’ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘സൈലന്‍സര്‍’, മനോജ് കാനയുടെ ‘ഖെദ്ദ’ , യുവ സംവിധായകരായ ശ്രീദേവ് കപ്പൂറിന്‍റെ ‘ലൗ എഫ് എം’, ഷാനു സമദിന്‍റെ ‘ബെസ്റ്റി’, ദിലീപ് നാരായണന്‍റെ ‘ദി കേസ് ഡയറി’…

    Read More »
Back to top button
error: