Movie
-
സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനങ്ങളിൽ ആർക്കും പരാതിയില്ലെന്ന് മന്ത്രി സജി ചെറിയാൻ ‘; പരാതിയില്ലെന്ന് മാത്രമല്ല കയ്യടികളെ ഉള്ളൂവെന്ന് മന്ത്രി ; കുട്ടികളുടെ സിനിമയ്ക്കായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ആർക്കും പരാതിയില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പരാതിയില്ലെന്ന് മാത്രമല്ല കൈയ്യടികളെ ഉള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. വേടന് പോലും… മന്ത്രി ഉദ്ദേശിച്ചത് എന്താണ് ? പരാമർശത്തെ വിശദീകരിച്ച് സജി ചെറിയാൻ വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ചും മന്ത്രിക്ക് പിന്നീട് വിശദീകരിക്കേണ്ടി വന്നു…
Read More » -
കുട്ടികളെ പാടെ അവഗണിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വിവാദം: കടുത്ത നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് : കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്ന് മാളികപ്പുറം ഫെയിം ദേവനന്ദ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങൾ ഉയരുന്നു. കുട്ടികളെ പാടെ അവഗണിച്ച അവാർഡ് പ്രഖ്യാപനത്തിനെതിരെ സിനിമാ മേഖലയിലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റഗറി അവഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് പ്രതികരിച്ചു. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ല. ജൂറിയുടെ വിലയിരുത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയെന്നും വിനേഷ് വിമർശിച്ചു. വിനേഷിന് പിന്നാലെ 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയും രംഗത്തെത്തി . കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം…
Read More » -
മമ്മൂട്ടി സൂഷ്മാഭിനയംകൊണ്ട് അമ്പരപ്പിച്ചു; ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപ്രേരിതം; അവര്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല; കുട്ടികളുടെ സിനിമകള്‍ ഇല്ലാത്തത് വേദനിപ്പിക്കുന്നു; 28 സിനിമകളില്‍ നിലവാരമുള്ളത് 10 ശതമാനത്തിനു മാത്രം; ഡലലോഗിനും അവാര്‍ഡ് ഏര്‍പ്പെടുത്തണം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രകാശ് രാജ്
തൃശൂര്‍: കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അലിയും വിജയരാഘവനും എ.ആര്‍.എം സിനിമയില്‍ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ച വച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്‌കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്ന് ജൂറി ചെയര്‍പേഴ്‌സനും നടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ തനിക്ക് പോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ കണ്‍ട്രോള്‍ പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ ഇത് ചാരിറ്റി പ്രവര്‍ത്തനമല്ല, മികച്ചവര്‍ക്ക് നല്‍കുകയാണ് ജൂറിയുടെ കര്‍ത്തവ്യം. ദേശീയ അവാര്‍ഡ് നല്‍കുന്നതില്‍ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാര്‍ഡിന് മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരും ദേശീയ അവാര്‍ഡ് ജൂറിയുമൊന്നും മമ്മുക്കയെ അര്‍ഹിക്കുന്നില്ലെന്നും മറുപടി നല്‍കി. കുട്ടികളുടെ സിനിമകള്‍ വേണം ചലച്ചിത്ര പ്രവര്‍ത്തകര്‍ കുട്ടികളുടെ സിനിമയെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാര്‍ഡില്ല. ഈ സമൂഹം മുതിര്‍ന്നവരുടേത് മാത്രമല്ല, കുട്ടികളുടേത് കൂടിയാണ്.…
Read More » -
സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം: മമ്മൂട്ടിയും ഷംല ഹംസയും മികച്ച നടനും നടിയും ; മഞ്ഞുമ്മല്‍ ബോയ്‌സ്് പുരസ്‌ക്കാരം വാരിക്കൂട്ടി ; അസിഫ് അലിക്കും ടൊവീനോയ്ക്കും പ്രത്യേക പരാമര്‍ശം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. ഭ്രമയുഗം സിനിമയ്ക്കായിരുന്നു മമ്മൂട്ടിയ്ക്ക് പുരസ്‌ക്കാരം കിട്ടിയത്. ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലാണ് പുരസ്‌ക്കാരം വന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ലെവല്‍ക്രോസ്, കിഷ്‌കിന്ദാകാണ്ഡം എന്ന സിനിമയിലെ പ്രകടനത്തിന് ആസിഫ് അലിയും എആര്‍എമ്മിലെ പ്രകടനത്തിന് ടൊവീനോയും പ്രത്യേകജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയ്‌സ് പുരസ്‌ക്കാരം വാരിക്കൂട്ടി. മികച്ച സിനിമ, മികച്ച സംവിധായകന്‍, കലാസംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങളാണ് വാരിക്കൂട്ടിയത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന്‍ ഗാനരചയിതാവായി മാറി. മികച്ച സംഗീതസംവിധായകനുള്ള പുരസ്‌ക്കാരം സുഷീന്‍ ശ്യാം നേടി. വന്‍ വിജയം നേടിയ പ്രേമലുവാണ് ജനപ്രിയചിത്രം. ഗായകന്‍ എആര്‍എമ്മിലെ പാട്ടിന് ജയശങ്കര്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. നടി സേബാടോമിയാണ് മികച്ച ഗായിക. സൗബീന്‍ നിര്‍മ്മിച്ച മഞ്ഞുമ്മല്‍ബോയ്‌സ് സംവിധാനം…
Read More » -
മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്
തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു പുരസ്‌കാരജേതാക്കള്‍ മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സി.എസ്.മീനാക്ഷി) മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി) പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ) മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം) നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ ജനപ്രീതി ചിത്രം- പ്രേമലു നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-…
Read More » -
പ്രേം കുമാര്‍ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ ഇടതുപക്ഷക്കാരന്‍, അനിഷ്ടമില്ല; ചലച്ചിത്ര അക്കാദമി വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍; ഭാരവാഹികളെ മാറ്റിയത് കാലാവധി തീര്‍ന്നതുകൊണ്ട്; പുതിയ ടീം മോശമല്ലെന്ന് പറയുന്നത് മാധ്യമങ്ങളെന്നും മന്ത്രി
തൃശൂര്‍: ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ലെന്നു മന്ത്രി സജി ചെറിയാന്‍. മൂന്നുവര്‍ഷം അദ്ദേഹം വൈസ് ചെയര്‍മാനും രണ്ടുവര്‍ഷം ചെയര്‍മാനുമായി. അതു ചെറിയ കാര്യമല്ല. കാലാവധി തീര്‍ന്നപ്പോഴാണു ഭാരവാഹികളെ മാറ്റിയത്. ആശാ സമരത്തെക്കുറിച്ചു സംസാരിച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. ആശമാര്‍ക്ക് ആയിരം രൂപ കൂട്ടിക്കൊടുത്തിട്ടുണ്ട്. അനിഷ്ടമുണ്ടെങ്കില്‍ അതിന്റെ കാര്യമില്ലല്ലോ? -ക്രിസ്റ്റല്‍ ക്ലിയര്‍- ഇടതുപക്ഷക്കാരനാണു പ്രേം കുമാര്‍. ഇന്നുവരെ ഇടതുവിരുദ്ധ പരാമര്‍ശവും നടത്തിയിട്ടില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സ്‌നേഹിച്ചാണു കൂടെനിര്‍ത്തിയത്. അദ്ദേഹത്തിനെന്തെങ്കിലും പ്രയാസമുണ്ടെന്നു തോന്നുന്നില്ല. സാംസ്‌കാരിക വകുപ്പിന്റെ കാലാവധി ഇനി ആറുമാസം മാത്രമാണ്. രണ്ടുമാസം പഞ്ചായത്തു തെരഞ്ഞെടുപ്പും രണ്ടുമാസം നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഇതിനിടെയില്‍ പ്രേംകുമാറിനെ കൂടുതല്‍ പരിഗണിക്കുന്നതെങ്ങനെ? അദ്ദേഹത്തെക്കാള്‍ മികച്ചയാളുകള്‍ ഇല്ലാഞ്ഞിട്ടല്ല പരിഗണന നല്‍കിയത്. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. ഇപ്പോഴും സഞ്ചരിക്കുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ പുതിയ സംഘത്തെ ചുമതലപ്പെടുത്തി. അവര്‍ മോശക്കാരല്ലെന്നു മാധ്യമങ്ങളും പറയുന്നു. പിന്നെന്താണു പ്രശ്‌നമെന്നും സജി ചെറിയാന്‍ ചോദിച്ചു.
Read More » -
തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം; വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും; അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി
തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി തൃശൂര്‍: പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇന്ന് വൈകീട്ട് സിനിമ അവാര്‍ഡ് പ്രഖ്യാപന പൂരം. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് തൃശൂരില്‍ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരക്ക് സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക. ഒന്നാം തിയതി തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം പിന്നീട് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഒരു പിടി സിനിമകള്‍ ഇക്കുറി മത്സരത്തില്‍ ഇടം പിടിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം, ഭ്രമയുഗം, പണി, ബറോസ് തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരപട്ടികയില്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് വിവരം. മമ്മൂട്ടി,…
Read More » -
ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം മെഗാ കൈകൊട്ടിക്കളി!! ‘ഡം ഡം ഡം’… അൽത്താഫ് സലീം- അനാർക്കലി മരിക്കാർ ഒന്നിക്കുന്ന ‘ഇന്നസെൻറ് ‘ സിനിമയിലെ വീഡിയോ ഗാനം പുറത്ത്, ചിത്രം 7ന് തിയേറ്ററുകളിൽ
കൊച്ചി: പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഇന്നസെൻറ് ‘ ഈമാസം 7ന് തിയേറ്ററുകളിലെത്തും. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ഈ സിനിമ. ഇപ്പോഴിതാ ചിത്രത്തിലെ ‘ഡം ഡം ഡം’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. അൽത്താഫ് സലീമും അന്ന പ്രസാദുമാണ് ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിൻറെ വരികൾക്ക് ജയ് സ്റ്റെല്ലാർ ഈണം നൽകി സിത്താര കൃഷ്ണകുമാറും പ്രണവും ശശിയും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. ‘ഇന്നസെൻറ് ‘റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ‘ഇന്നസെൻറ് ‘ ടീം ലക്ഷ്യമിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും…
Read More » -
കലിപ്പ് ലുക്കിൽ ഡബിൾ മോഹനും അഞ്ചംഗ സംഘവും! ‘വിലായത്ത് ബുദ്ധ’യിലെ പുതിയ പോസ്റ്റർ പുറത്ത്, ചിത്രം ഉടൻ തിയേറ്ററുകളിൽ
കൊച്ചി: കൂട്ടിയിട്ടിരിക്കുന്ന ചന്ദന തടികൾക്ക് മീതെ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ, മോഹനൊപ്പം എന്തിനും ഏതിനും പോന്ന അഞ്ചംഗ സംഘം, കയ്യിൽ കോടാലിയും വടവും വാക്കത്തിയും ഡീസലും… ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ ഏവരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉടൻ റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ജി. ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’…
Read More » -
ശിവരാജ് കുമാർ- രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്. ഗാനാ കാദർ വരികൾ രചിച്ച് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അർജുൻ ജന്യ തന്നെയാണ്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാനം ആഫ്രിക്കൻ താളവും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കൻ ഫ്‌ളേവറിൽ ഉള്ള നൃത്തവും ഈ ഗാനത്തിൻ്റെ സവിശേഷതയാണ്. യുവ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. താരങ്ങളുടെ സ്റ്റൈലിഷ് വേഷങ്ങളും…
Read More »