Movie

  • ‘ഒരു കട്ടിൽ ഒരു മുറി:’ രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

    രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഒരു കട്ടിൽ ഒരു മുറി’ എന്നു നാമകരണം ചെയ്തു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നലെ വൈകുന്നേരം പോസ്റ്റർ പ്രകാശനം ചെയ്തത്.   ‘റോമാൻ്റിക് കോമഡി ത്രില്ലർ’ (റോം കോം) ജോണറിലുള്ള ചിത്രമാണിത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും പൂർണ്ണിമാ ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സംഗീതം- ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം- എൽദോസ് നിരപ്പിൽ. എഡിറ്റിംഗ്- മനോജ് സി.എസ്. കലാ സംവിധാനം- അരുൺകട്ടപ്പന. സപ്ത തരംഗ് ക്രിയേഷൻസ് വിക്രമാദിത്യാ ഫിലിംസ് എന്നിവർ നിർമ്മിക്കുന്ന…

    Read More »
  • ‘ആത്മ നാഥാ കരുണാമായാ …’ വർഷങ്ങൾക്കു ശേഷം യേശുദാസ് ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനം തരംഗമായി

    നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘ആത്മ നാഥാ കരുണാമായാ …’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശു ദാസ് ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നത്. ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വൈറലായി മാറി, മുമ്പ് യേശുദാസ് പാടിയ നിരവധി ഭക്തിഗാനങ്ങൾ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. നദി എന്ന ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീമിൻ്റെ ‘നിത്യ വിശുദ്ധമാം കന്യാമറിയമേ… എന്ന ഗാനം ക്രൈസ്തവ ഭവനങ്ങളിലും, ആരാധനാലയങ്ങളിലും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ ഒട്ടനവധി സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങളാണ് യേശുദാസിൻ്റെ അക്കൗണ്ടിലുള്ളത്. സിനിമയിൽ പാട്ടു തന്നെ പല രൂപത്തിലും ന്യൂജൻ അവതരണത്തിലും എത്തി നിൽക്കുമ്പോഴാണ് ഈ ഗാനത്തിന്റെ വരവ്- ഇതിൻ്റെ വിഷ്വലും ഈ ഗാനത്തിന് ഏറെ അനുയോജ്യമാകുന്ന തരത്തിലാണന്ന് വീഡിയോ കാണുമ്പോൾ പ്രേക്ഷകനു മനസ്സിലാക്കാനാവും. ശ്രയാ മോഷാൽ ആദ്യമായി…

    Read More »
  • ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം! നാളെ തിയറ്ററിൽ എത്താനിരിക്കുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി

    നാളെ തിയറ്ററിൽ എത്താനിരിക്കുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കന്റെ ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്റെ ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഡിസംബർ…

    Read More »
  • മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം നെറ്റ്ഫ്ലിക്സിലും ആവേശമായി; ശേഷം മൈക്കില്‍ ഫാത്തിമ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍

    ഒടിടിയുടെ വരവില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്ന് മോളിവുഡ് ആണ്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെന്‍ററുകള്‍ കുറവായ മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് ഒടിടി സമ്മാനിച്ചത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്. ഇപ്പോഴിതാ ആ നിരയില്‍ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ശേഷം മൈക്കില്‍ ഫാത്തിമ. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഡിസംബര്‍ 15ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. നവംബര്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയാണ് നെറ്റ്ഫ്ലിക്സില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം ഒടിടിയില്‍ നേടിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ഇന്‍ ഇന്ത്യ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന്…

    Read More »
  • മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

    മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്‍റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സിനിമ 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹർജി നാളെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും. ദൃശ്യമുള്‍പ്പെടെയുള്ള ഹിറ്റുകള്‍ ഒരുക്കിയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണിത്. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍…

    Read More »
  • എന്തുകൊണ്ട് കാതല്‍ തെരഞ്ഞെടുത്തു? മമ്മൂട്ടിയുടെ മറുപടി വെളിപ്പെടുത്തി ജ്യോതിക

    മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കാതല്‍. മികച്ച വിജയമാണ് മമ്മൂട്ടി നായകനായ ചിത്രം നേടിയിരിക്കുന്നത്. സ്വവര്‍ഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. എങ്ങനെയാണ് മമ്മൂട്ടി അങ്ങനെ ഒരു കഥാപാത്രം തെരഞ്ഞെടുക്കാന്‍ ധൈര്യപ്പെട്ടത് എന്ന് നടന്റെ ആരാധകരടക്കം സംശയിച്ചിരുന്നു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ചിത്രത്തിലെ നായിക ജ്യോതിക വെളിപ്പെടുത്തിയതും ചര്‍ച്ചയാകുകയാണ്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തുന്നു. എന്താണ് ഹീറോ എന്ന് ഒരു ചോദ്യവുമായായിരുന്നു എനിക്ക് അദ്ദേഹം മറുപടി നല്‍കിയത്. ആക്ഷനോ പ്രണയിക്കുകയോ ചെയ്യുന്നതല്ല നായകന്‍. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുകയും അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു ഹീറോ. യഥാര്‍ഥ ഹീറോ എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞ മറുപടി എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെയാണ് അഭിനന്ദിക്കേണ്ടത്. വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നുവെന്നും കാതല്‍ സിനിമയിലെ നായികയായ ജ്യോതിക വ്യക്തമാക്കി. സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത്…

    Read More »
  • സൈജു കുറുപ്പ് നായകനായെത്തുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ സ്റ്റേ നീങ്ങി; ചിത്രം ജനുവരിയോടെ തിയറ്ററുകളിലെത്തും

    കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച പൊറാട്ട് നാടകം എന്ന സിനിമയ്ക്ക്  എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു. ഇരു ഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി (നമ്പർ 1) ഉപാധികളോടെ പൊറാട്ട്നാടകത്തിന്‍റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊറാട്ട്നാടകത്തിന്റെ സംവിധായകൻ നൗഷാദ്സാഫ്രോൺ, നിർമ്മാതാവ് വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. നിർമ്മാതാവിനും തിരക്കഥാകൃത്തിനും വേണ്ടി അഡ്വ. മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തിയറ്ററുകളിലെത്തും. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

    Read More »
  • സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കങ്കുവ ഏപ്രിലിൽ എത്തില്ല, വൈകും

    സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ എന്ന പ്രത്യേകതയുണ്ട്.  ഏപ്രിലില്‍ കങ്കുവ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കങ്കുവ വൈകുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കങ്കുവ 2024 പകുതിയോടെയാകും പ്രദര്‍ശനത്തിനെത്തുകയെന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ക്ക് എന്തായാലും ഏപ്രിലിനുള്ളില്‍ തീര്‍ക്കാനാകില്ല എന്നാണ് റിപ്പോര്‍ട്ട്, വിഎഫ്എക്സിനൊക്കെ വലിയ പ്രാധാന്യമുള്ള ഒരു ചിത്രമാണ് കങ്കുവ എന്നതിനാല്‍ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നീളുകയും ചെയ്യുന്നു. പുതിയ റിലീസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു. സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം…

    Read More »
  • തെങ്കാശിപട്ടണത്തിന്റെ ഷൂട്ടിംഗിനിടെ സംയുക്ത വർമ്മ ഗീതു മോഹൻദാസിനെ എന്തിനായിരുന്നു അടിച്ചത്?

    തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ച.ഷൂട്ടിംഗിനിടെ കറന്റ് പോയപ്പോൾ ഇരുട്ടില്‍ കാവ്യ മാധവനെയും സംയുക്ത വര്‍മ്മയെയും ആരോ കയറിപ്പിടിച്ചു.കറന്റുവന്നപ്പോൾ അടുത്ത് നിന്നത് ദിലീപ് ! ഇതോടെ എല്ലാവരുടെയും സംശയം ദിലീപിന്റെ നേർക്കായി.ദിലീപാകട്ടെ താൻ അല്ല അത് ചെയ്തത് എന്നു പറഞ്ഞു. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചതിന് ദിലീപിനും വിഷമമായി. സുരേഷ്‌ ഗോപിയും ലാലും ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല ഡാൻസ് മാസ്റ്ററുടെ അടുത്ത് ആയിരുന്നു എന്ന് പറഞ്ഞു തടിയൂരി. ഇതുകേട്ടതോടെ വീണ്ടും ദിലീപിനെതീരെയായി സംശയം. എന്നാല്‍ ദിലീപ് പറഞ്ഞു താനല്ലെന്ന് പക്ഷേ അവര്‍ സമ്മതിച്ചില്ല ദിലീപ് തന്നെയാണെന്ന് വാദിച്ചു. എന്നാല്‍ റാഫി ഇടപെട്ട് പ്രശ്നം ഒരുവിധം പരിഹരിച്ചു. ഷൂട്ടിംഗ് തുടങ്ങി കുറച്ച്‌ സമയത്തിനുശേഷം വീണ്ടും കറണ്ട് പോയി. കറണ്ട് പോയാതോടെ വലിയൊരു ശബ്ദം കേട്ടു. പടക്കം പൊട്ടുന്നത് പോലെ. സംയുക്ത തന്നെ കേറിപ്പിടിച്ച ആളെ അടിക്കുന്ന സൗണ്ട് ആയിരുന്നു അത്. അപ്പോള്‍ തന്നെ കറണ്ട്…

    Read More »
  • മലൈക്കോട്ടൈ വാലിബനിലെ റഷ്യൻ സുന്ദരി ഇനി കേരളത്തിന്റെ മരുമകൾ! ഡിയാന വിവാഹിതയായി

    തൃശൂര്‍: റഷ്യക്കാരിയായ ഡിയാന മലയാളത്തിന്റെ മരുമകളായി. ഞായര്‍ രാവിലെ ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മലയാളിയായ വിപിന്‍ താലി ചാര്‍ത്തിയതോടെയാണ് മോസ്‌കോ സ്വദേശിയായ ഡിയാന കേരളത്തിന്റെ മരുമകളായത്. ചേറൂര്‍ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകന്‍ വിപിനും മോസ്‌കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകള്‍ ഡിയാനയുമാണ് മതവും രാജ്യവും വേര്‍തിരിക്കാത്ത പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡിയാനയുടെ ബന്ധുക്കളായ 15 പേരും ചടങ്ങില്‍ സംബന്ധിച്ചു. കേരളീയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വധുവും കേരളീയ വേഷത്തിലായിരുന്നു. മോഡലും ചലച്ചിത്ര നടിയും യോഗ പരിശീലകയുമായ ഡിയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റന്‍ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. കലയിലും ആയോധനകലകളിലും സമാനമായ താല്‍പ്പര്യങ്ങളുള്ള വിപിനും ഡിയാനയും ഏഴു വര്‍ഷം മുമ്പ് ഒരു സാംസ്‌കാരിക പരിപാടിയില്‍ വച്ചാണ് പരിചയപ്പെടുന്നത്. മോസ്‌കോയിലും ഇന്ത്യയിലുമായിട്ടാണ് ഡിയാന ഭരതനാട്യവും മറ്റും പഠിച്ചത്. മോസ്‌കോയില്‍ പഠിപ്പിക്കുന്നുമുണ്ട്. കേരളത്തെയും കേരളത്തിന്റെ സാംസ്‌കാരിക കലാസവിശേഷതകളെയും ഏറെ ഇഷ്ടപ്പെടുന്ന ഡിയാനയ്ക്ക് കേരളീയ ഭക്ഷണവും പ്രിയപ്പെട്ടതാണ്. മലയാളം, തമിഴ്,…

    Read More »
Back to top button
error: