Movie

കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

   മലയാളി പ്രേക്ഷകർക്ക് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച കമലിൻ്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗ്രേസ് ആന്റെണി, സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിലെ നടിമാർ.
ഒരു യുവാവിനൊപ്പം അഞ്ചു സുന്ദരിമാർ. ആരെയും ഏതു പ്രായക്കാരേയും ആകർഷിക്കുന്ന ഈ പോസ്റ്റർ ഇതിനകം തന്നെ ഏറെ വൈറലായിരിക്കുന്നു. പല സംശയങ്ങൾക്കും ആശങ്കകൾക്കും ഇടനൽകുന്നതാണ് ഈ പോസ്റ്റർ. നായകനായ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് ഇത്രയധികം സ്ത്രീകളുമായിട്ടുള്ള ബന്ധം എന്താണ്?
സർക്കാർ ജീവനക്കാരനായ വിവേകാനന്ദന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ അഞ്ചു സ്തീകൾ കടന്നുവരുന്നതും ഇത് അവന്റെ ജീവിതത്തെ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതുമാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിലൂടെ കമൽ അവതരിപ്പിക്കുന്നത്. കഥക്ക് ഏറെ അനുയോജ്യമാം വിധത്തിലാണ് ഈ പോസ്റ്റർ രൂപകല്പന ചെയ്തിരിക്കുന്നത്.

നെടിയത്ത് ഫിലിംസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ് ഷെല്ലിരാജും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ജോണി ആന്റണി, ശരത് സഭാ, നിയാസ് ബക്കർ, പ്രമോദ് വെളിയനാട്, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ജോസുകുട്ടി, മാലാ പാർവ്വതി, നീനാക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള, സ്മിനു സിജോ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണന്റെ വരികൾക്ക് ബിജി പാൽ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം- പ്രകാശ് വേലായുധൻ .
എഡിറ്റിംഗ്- രഞ്ജൻ എബ്രഹാം.’
കലാസംവിധാനം- ഗോകുൽദാസ്.
ചീഫ്അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്.
പ്രൊഡക്ഷൻ കൺട്രോളർ ഗിരിഷ്- കൊടുങ്ങല്ലൂർ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Back to top button
error: