Movie

കുഞ്ചാക്കോ ബോബന്റെ ‘ഗർർർ…’ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

      പ്രഥ്വിരാജ് നായകനായി അഭിനയിച്ച ‘എസ്ര’ എന്ന ചിത്രത്തിനു ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ‘ഗർർർ….All RiseThe king is here’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്.
രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ  മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നർമ്മ രൂപത്തിൽ എത്തുന്ന ‘ഗർർർ’ ചിത്രത്തിന്റെ രചന  നിർവ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്. ഷാജി നടേശനും ആര്യയും  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.
കോ- പ്രൊഡക്ഷൻ: സിനിഹോളിക്സ്. കോ-റൈറ്റർ: പ്രവീൺ എസ്. ഛായാഗ്രഹണം: ജയേഷ് നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ.

Signature-ad

എഡിറ്റിംഗ് : വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈനർ: രതീഷ് ബാലകൃഷ്ണ പൊതുവാൾ. പശ്ചാത്തല സംഗീതം: ഡാൻ വിൻസെന്റ്.
ആർട്ട്‌ ഡയറക്ടർ: രാഖിൽ. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്.

വാഴൂർ ജോസ്.

Back to top button
error: