Life Style
-
ദുബായില്‍നിന്നും ഇനി ലണ്ടനിലേക്ക്; ആള്‍മാറാട്ടം നടത്തിയെന്ന പേരില്‍ പിടിച്ചുവച്ച അതേ ആളുകളുടെ കൈയ്യടിവാങ്ങിയ രഞ്ജു!
ദുബായ് തന്റെ സെക്കന്‍ഡ് ഹോം തന്നെയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. മെയില്‍ ബോഡിയില്‍ ജീവിച്ച സമയം തൊട്ട് ഞാന്‍ ദുബായില്‍ പോകുന്നുണ്ട്. സര്‍ജറിക്ക് ശേഷവും ഞാന്‍ ഒരു പാസ്‌പോര്‍ട്ട് എടുത്തിട്ട് അതിലും ഞാന്‍ യാത്ര ചെയ്തിരുന്നു. അന്നൊന്നും യാത്ര ചെയ്യുമ്പോള്‍ അവിട ഈയൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം എംബസിയില്‍ എനിക്ക് ഒരു വിഷയം ഉണ്ടായി. മുപ്പത്തിയാറ് മണിക്കൂറോളം ദുബായ് എമിറേറ്റ്‌സിന്റെ എയര്‍പോര്‍ട്ടില്‍ ഞാന്‍ കുടുങ്ങുപ്പോയി. എനിക്ക് ദുബായില്‍ ഇറങ്ങാന്‍ ആകില്ല, തിരികെ പോകണം എന്നുപറഞ്ഞുകൊണ്ട് എനിക്ക് അവര്‍ റിട്ടേണ്‍ ടിക്കറ്റ് തന്നു. ഇന്ത്യയിലേക്ക് പോകൂ, ഇത് ആള്‍മാറാട്ടം നടത്തിയിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു. നമ്മള്‍ എപ്പോള്‍ യാത്ര ചെയ്താലും നമ്മുടെ കൃഷ്ണമണി ആണല്ലോ ഐഡന്റിഫൈ ചെയ്യുന്നത്. അതിപ്പോള്‍ നമ്മള്‍ എത്ര സര്‍ജറി ചെയ്താലും നമ്മുടെ കൃഷ്ണമണിക്ക് ഒരു മാറ്റവും വരില്ല. നമ്മുടെ കണ്ണിന്റെ ഷേപ്പ് മാറിയാലും കൃഷ്ണമണിക്ക് മാറ്റം വരില്ല. ഇരട്ടകളില്‍ പോലും കൃഷ്ണമണിക്ക് മാറ്റം…
Read More » -
ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…
ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ചർമ്മത്തിൻറെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. അതുപോലെ തന്നെ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സിട്രസ് പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും മറ്റും അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാൽ ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. രണ്ട്… ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മൂന്ന്… നട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്…
Read More » -
”ജീവിതത്തില്‍ മറ്റൊരു ഭാഗ്യം കൂടി; ഞാനൊരു അമ്മയായി; എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”
പൊക്കക്കുറവ് ജീവിതത്തില്‍ അത്ര വലിയ പ്രശ്‌നം അല്ലെന്നു തെളിയിച്ച താരമാണ് മഞ്ജു രാഘവ്. സിനിമ, മോഡലിംഗ്, സ്‌പോര്‍ട്‌സ്, നൃത്തം.. തുടങ്ങി മഞ്ജു കൈവയ്ക്കാത്ത മേഖലകളില്ല. മലയാളസിനിമയിലെ ആദ്യത്തെ ഏറ്റവും പൊക്കം കുറഞ്ഞ നായിക എന്ന നിലയിലും മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ആത്മവിശ്വാസം കൊണ്ടാണ് പാലക്കാടുകാരിയായ മഞ്ജു ജീവിതം കെട്ടിപ്പടുത്തിയത്. ഇപ്പോഴിതാ മഞ്ജുവിന്റെ ജീവിതത്തിലെ പുത്തന്‍ സന്തോഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഒരു അമ്മയായി എന്ന് മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ‘അങ്ങനെ എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ഒരു ഭാഗ്യവും ദൈവം എനിക്ക് തന്നിരിക്കുന്നു.ഒരു അമ്മയായി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞു. ഒത്തിരി സന്തോഷവും ദൈവത്തോട് ഒത്തിരി നന്ദിയും പറയുന്നു. അതോടൊപ്പം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ഒത്തിരി നന്ദി പറയുന്നു’, മഞ്ജു കുറിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനും എതിര്‍പ്പുകള്‍ക്കും ശേഷമാണ് ഇരുവരും…
Read More » -
”മീനാക്ഷി എന്റെ ക്ലാസ്മേറ്റാണ്! മഞ്ജു ചേച്ചിയും ദിലീപ് അങ്കിളുമെല്ലാം സ്‌കൂളില്‍ വരാറുണ്ടായിരുന്നു”
നടി ബിന്ദു പണിക്കരുടെ മകളായ കല്യാണിക്ക് ഡാന്‍സും അഭിനയവും ഏറെയിഷ്ടമാണ്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ കല്യാണിയുടെ വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി മീനാക്ഷി ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായിരുന്നു. മഞ്ജു വാര്യരും കല്യാണിയും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോ മുന്‍പ് വൈറലായിരുന്നു. കോളേജില്‍ ആര്‍ട്സ് ഡേ ഉദ്ഘാടനത്തിന് വന്നപ്പോഴായിരുന്നു മഞ്ജു കല്യാണിക്കൊപ്പം ചുവടുവെച്ചത്. മഞ്ജു ചേച്ചിയെ നേരത്തെ തന്നെ അറിയാം. മീനാക്ഷിയും ഞാനും ഒരേ ക്ലാസില്‍ പഠിച്ചവരാണ്. ഞങ്ങള്‍ ഒന്നിച്ച് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പത്താം ക്ലാസിലായപ്പോഴാണ് അവള്‍ സ്‌കൂള്‍ മാറിയത്. മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകളൊക്കെ ഞാനും കാണാറുണ്ടെന്നും കല്യാണി പറയുന്നു. സ്‌കൂളിലെ ആനുവല്‍ ഡേ പരിപാടിക്ക് ദിലീപ് അങ്കിളും മഞ്ജു ചേച്ചിയുമൊക്കെ വരാറുണ്ട്. കല്യാണി എന്നാണ് സിനിമയിലേക്ക് വരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേക്കുറിച്ച് എല്ലാവരും ചോദിക്കുന്നുണ്ടെങ്കിലും അവള്‍ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്.…
Read More » -
കട്ടിയുള്ള പുരികം വളരാനായി ഈ മൂന്ന് പൊടിക്കൈകള്‍…
ചിലര്‍ക്ക് ജന്മനാ തീരെ കട്ടിയില്ലാത്തതും ഘടനയില്ലാത്തതുമായ പുരികം ആയിരിക്കാം. ചിലർക്ക് പുരികം കൊഴിഞ്ഞ് പോകുന്നതാണ് പ്രശ്നം. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിക്കാം. എണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് ഇത്. രണ്ട്… ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലീവ് എണ്ണയിൽ ലേശം തേനും ചേർത്ത് പുരട്ടുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. മൂന്ന്… പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി ഒരു സവാള…
Read More » -
സുബിയില്ലാത്ത ആദ്യ പിറന്നാള്‍; ഓര്‍മകളില്‍ വികാരാധീനരായി കുടുംബം
അന്തരിച്ച നടി സുബിയുടെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് കുടുംബം. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു. എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- സഹോദരി പറഞ്ഞു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22 നാണ് സുബി വിടപറയുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. പുരുഷമേല്‍ക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി…
Read More » -
എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ടിപ്സ്
എല്ലിന്‍റെ ആരോഗ്യം സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ലല്ലോ. എന്നാല്‍ എല്ലിനെ ബലപ്പെടുത്താൻ ‘കാത്സ്യം’ കഴിക്കണം എന്നതിലുപരി ജീവിതരീതികളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം, എന്തെല്ലാം ശ്രദ്ധിക്കണം എന്നൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ജീവിതരീതികളില്‍ നിസാരമായ ഈ മാറ്റങ്ങള്‍ വരുത്തിനോക്കി, ഫലം നിരീക്ഷിച്ചുനോക്കൂ. പോഷകങ്ങള്‍… എല്ലിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉറപ്പുവരുത്തലാണ് ആദ്യം ചെയ്യേണ്ടത്. കാത്സ്യം മാത്രമല്ല- കാത്സ്യത്തിനൊപ്പം വൈറ്റമിൻ-ഡിയും എല്ലിനാവശ്യമാണ്. പാലുത്പന്നങ്ങള്‍, സീഫുഡ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്. വൈറ്റമിൻ ഡി സൂര്യപ്രകാശത്തിലൂടെയും നമുക്ക് നേടാവുന്നതാണ്. വ്യായാമം… കായികാധ്വാനമോ വ്യായാമമോ പതിവാക്കിയാലും എല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് വെയിറ്റ്- എടുക്കുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍. ഇത് എല്ലിന്‍റെ കനവും പേശികളുടെ ബലവും കൂട്ടുന്നു. മോശം ശീലങ്ങള്‍… പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതും എല്ലിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. എല്ലാവിധ ലഹരി…
Read More » -
”അറുപത് വയസ്സാകാറായി, പ്രായം ഒരു നമ്പറല്ലേ; മക്കള്‍ പറയും എനിക്ക് തീരെ ക്ഷമയില്ലെന്ന്”
ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് ഫേസ് ചെയ്യേണ്ടി വന്നാലും നമ്മള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണമെമെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. ജീവിതം മുന്‍പോട്ട് പോകണമെങ്കില്‍ ആ പോസിറ്റിവിറ്റി അത്യാവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരുപാട് ദേഷ്യവും കാര്യങ്ങളും ഉള്ള ആളാണ്. ഞാന്‍ ഒട്ടും ക്ഷമയില്ലാത്ത ആളാണ്. മക്കളോട് ചോദിച്ചാല്‍ അവര്‍ പറയും, എന്റെ അമ്മ ഒട്ടും ക്ഷമയില്ലാത്ത ആളാണ് എന്ന്. ഒസിഡി എന്ന ഒരു അവസ്ഥയെനിക്കും ഉണ്ട്. അതായത് എനിക്ക് കറക്ട് ടൈമില്‍ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് വളരെ പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണ് താനെന്നും ശാന്തി കൃഷ്ണ പറഞ്ഞു. പ്രത്യേകിച്ചും മുംബൈയില്‍ ജനിച്ചു വളര്‍ന്ന ആളായതുകൊണ്ട് കറക്ട് സമയത്ത് കോളേജിലും മറ്റും എത്താന്‍ ആകില്ല. ആ ഒരു പങ്ച്വാലിറ്റിയും ഒസിഡിയും എല്ലാം കൂടി ചേര്‍ന്ന അവസ്ഥയാണ്. ഒരു ടാക്‌സിയില്‍ കയറി ഇരുന്നാല്‍ അയാള്‍ പതുക്കെ വണ്ടി ഓടിച്ചാല്‍ അപ്പോഴും നമുക്ക് ക്ഷമ നശിക്കും. പിന്നെ പോസിറ്റിവിറ്റി നമ്മള്‍ തന്നെ ക്രിയേറ്റ്…
Read More » -
‘കുളിസീന’ടക്കം നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് വിറ്റു; മുന്‍ ഭര്‍ത്താവിനെതിരേ വീണ്ടും രാഖി സാവന്ത്
മുംബൈ: മുന്‍ ഭര്‍ത്താവ് ആദില്‍ ദുറാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്ത്. ദുബായില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് ആദില്‍ വിറ്റു എന്നാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി ആരോപിക്കുന്നത്. കുളിക്കുമ്പോള്‍ രഹസ്യമായി പകര്‍ത്തിയതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നും ആ വീട്ടില്‍ തന്നെ ആദില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും രാഖി സാവന്ത് ആരോപിച്ചു. വിവാഹേതര ബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റില്‍ വെച്ച് രാഖിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ആദില്‍ ദുറാനിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്. ആ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവന്‍ ആ വീഡിയോകള്‍ കണ്ടാല്‍ താനെങ്ങോട്ടുപോവും? ലോകത്തിന്…
Read More » -
വണ്ണം കുറയ്ക്കാനുള്ള ചില ‘ഈസി’ ടിപ്സ്…
വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമേയല്ല. ശ്രദ്ധയോടെയുള്ള ഡയറ്റും വർക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. അപ്പോൾ പോലും പലർക്കും വണ്ണം കുറയ്ക്കാൻ ധാരാളം സമയമെടുക്കാറുണ്ട്. വണ്ണം കുറയ്ക്കുമ്പോൾ ഡയറ്റ് പാലിക്കുന്നതിനെ പറ്റി പറഞ്ഞുവല്ലോ. ഇതിൽ ചില ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുകയോ, അല്ലെങ്കിൽ നല്ലതുപോലെ നിയന്ത്രിക്കുകയോ എല്ലാം വേണ്ടി വരാം. പ്രത്യേകിച്ച് കലോറി അധികമായ ഭക്ഷണപാനീയങ്ങൾ. ഇത്തരത്തിൽ വണ്ണം കുറയ്ക്കാൻ പാനീയങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധിക്കാവുന്ന, ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചാൽ വണ്ണം കുറയ്ക്കാനും എളുപ്പമാകും. ഒന്ന്… ദിവസവും രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. ഇതിൽ ഒരു ടീസ്പൂൺ തേനും അൽപം ചെറുനാരങ്ങാനീരും ചേർക്കുക. ഇത് ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുകയും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ തള്ളിക്കളയുന്നതിന് സഹായിക്കുകയും ചെയ്യാം. ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നതാണ്. രണ്ട്… ദിവസം തുടങ്ങുമ്പോൾ മാത്രമല്ല, ദിവസം മുഴുവനും വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ഇടയ്ക്കിടെ അൽപാൽപമായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ഈ ശീലം…
Read More »