Life StyleNEWS

”25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; എന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നു”

ലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഗൗതമി. നിരവധി ചിത്രങ്ങളാണ് നടി സമ്മാനിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ഗൗതമി എത്തിയത്.

തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഗൗതമി രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക് തുടങ്ങി നിരവധി മുന്‍നിര അഭിനേതാക്കളുടെ നായികയായി തിളങ്ങിയിട്ടുണ്ട്.

കമലുമായി വേര്‍പിരിഞ്ഞ ഗൗതമി മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പമാണ് ഏറെക്കാലമായി താമസം. കൂടാതെ ബിജെപിയുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തങ്ങളിലും സജീവമാണ്. ഇതിനിടയിലാണ് ഒരു പുതിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ തനിക്ക് സ്വത്തുക്കളുണ്ടെന്നും ആരോഗ്യനില മോശമായതിനാലും മകളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ തീരുമാനിച്ചു. ബില്‍ഡറായ അളഗപ്പനും ഭാര്യയും വസ്തുവകകള്‍ വിറ്റുതരാം എന്ന് വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചു, അവരെ വിശ്വസിച്ച് അദ്ദേഹത്തിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നുമാണ് പരാതിയില്‍ ഗൗതമി സൂചിപ്പിക്കുന്നത്.

എന്നാല്‍, അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ഗൗതമി പരാതിയിലൂടെ പറയുന്നത്. അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളില്‍ നിന്ന് തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും ഇത് സുബ്ബലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നതായും ഗൗതമി പറഞ്ഞതായി ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യം അന്വേഷിക്കാനും തന്റെ സ്വത്തുക്കള്‍ വീണ്ടെടുക്കാനും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അധികാരികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് താരത്തിന്റെ പരാതി. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: