LIFELife Style

ആദ്യവിവാഹം പരാജയം; അപര്‍ണ്ണ സഞ്ജിത്തിനൊപ്പം പുതിയ ജീവിതം തുടങ്ങിയത് നിറയെ സ്വപ്നങ്ങളുമായി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ആയിരുന്നു അപര്‍ണ നായര്‍. അപ്രതീക്ഷിത വിടവാങ്ങലായിരുന്നു താരത്തിന്റേത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി. എന്നാല്‍ എല്ലാവരോടും സ്‌നേഹമുള്ള വ്യക്തി. പ്രിയപ്പെട്ടവള്‍ക്ക് അപ്പുക്കുട്ടന്‍ ആയിരുന്നു അപര്‍ണ. ജീവിതത്തില്‍ ഏറെ സ്വപ്നങ്ങളുമായി ജീവിച്ച അപര്‍ണ, ഇന്നല്ലെങ്കില്‍ നാളെ തന്റെ ജീവിത പ്രശ്‌നങ്ങള്‍ തീരും എന്നാണ് വിശ്വസിച്ചതും. എന്നാല്‍ തന്നെക്കൊണ്ട് തീരെ ആകില്ല എന്ന് മനസിലായപ്പോഴാണ് അവര്‍ ജീവനൊടുക്കുന്നത്.

ആദ്യ ബന്ധം പരാജയം
ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടര്‍ന്നാണ് അപര്‍ണ വീണ്ടും വിവാഹം കഴിക്കുന്നത്. സഞ്ജിത്തുമായി വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹവും മറ്റൊരു ബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന സമയം ആയിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപര്‍ണ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ഉണ്ടായ ചില കുടുംബ പ്രശ്‌നങ്ങള്‍ അപര്‍ണയെ അലട്ടിയിരുന്നു.

Signature-ad

ഭര്‍ത്താവിന്റെ മദ്യപാനവും മറ്റുചില വിഷയങ്ങളും
സഞ്ജിതിന്റെ മദ്യപാനവും, കുടുംബത്തിന് അകത്തുണ്ടായ മറ്റുചില വിഷയങ്ങളും ആണ് അപര്‍ണയെ കൂടുതല്‍ തളര്‍ത്തിക്കളഞ്ഞത്. വീട്ടുകാര്‍ ഇടപെട്ട് അത് ശരിയാക്കാന്‍ ശ്രമിക്കുകയും വീണ്ടും അവര്‍ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇളയ മകള്‍ ജനിച്ചു കുറച്ചു നാള്‍ കഴിയും മുന്‍പേ തന്നെ വീണ്ടും വിഷയങ്ങള്‍ ഉടലെടുത്തു.

അധികം സംസാരിക്കാത്ത പ്രകൃതക്കാരി
സെറ്റില്‍ എത്തിയാല്‍ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നു എന്നാണ് ആഭിനയ രംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. സെല്‍ഫിയോ വീഡിയോയോ എടുക്കാന്‍ വിളിച്ചാല്‍ വരും അതെടുക്കും വീണ്ടും എവിടെ എങ്കിലും ഒഴിഞ്ഞകോണില്‍ പോയിരിക്കും. പിന്നീട് അപര്‍ണയുടെ ടൈം ആകുമ്പോള്‍ ഏറെ പ്രസരിപ്പോടെ വരും അഭിനയിക്കും അതായിരുന്നു താരത്തിന്റെ രീതി.

അഭിനയിക്കാനും എതിര്‍പ്പ്
അഭിനയിക്കാന്‍ അപര്‍ണ പോകുന്നതിലും സഞ്ജിത്തിനു എതിര്‍പ്പ് ഉള്ളതായിട്ടാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള അപര്‍ണ അഭിനയത്തിനൊപ്പം തന്നെ ഹോസ്പിറ്റലില്‍ റിസെപ്ഷനിസ്റ്റ് ആയി ജോലിയും നോക്കി. കുഞ്ഞുങ്ങളെ നോക്കാന്‍ ആരും ഇല്ലാതെ വന്നതോടെയാണ് അവര്‍ ആ ജോലി രാജിവച്ചത്.

 

Back to top button
error: