Breaking NewsKeralaLead NewsLIFELife StyleNEWSpolitics

നെല്ലു സംഭരണം: കോള്‍ കര്‍ഷകരുടെ യോഗത്തില്‍ നിസഹായത തുറന്നു പറഞ്ഞ് മന്ത്രി കെ. രാജന്‍; തൃശൂര്‍ ജില്ലയില്‍ 3545 കര്‍ഷകര്‍ക്ക് 26 കോടി കുടിശിക; കേന്ദ്രം നല്‍കാനുള്ളത് 1109 കോടി

തൃശൂര്‍: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കര്‍ഷകരെ ബാധിച്ചെന്നും മേയ് 10 വരെയുള്ള വിലയാണു നല്‍കാന്‍ കഴിഞ്ഞതെന്നും റവന്യു മന്ത്രി കെ. രാജന്‍. ഇക്കുറി തൃശൂരില്‍ മാത്രം 245 കോടിയുടെ നെല്ലു സംഭരിച്ചു. പല തലങ്ങളില്‍ 218.76 കോടി വിതരണം ചെയ്തു. 3545 കര്‍ഷകര്‍ക്ക് 26.41 കോടി കുടിശികയുള്ളതു ഗൗരവമായി കാണുന്നെന്നും മന്ത്രി പറഞ്ഞു. കോള്‍ മേഖല കര്‍ഷക പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നെല്ലിന്റെ സംഭരണ വിലയായ 28.20 രൂപയില്‍ 23 രൂപ കേന്ദ്രം നല്‍കേണ്ടതാണ്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 1109 കോടി കുടിശിക വരുത്തി. 206 കോടി ജൂണ്‍-ജൂലൈയില്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടും നല്‍കിയിട്ടില്ല. നെല്‍വില വര്‍ധനയില്‍ ഓണത്തിനു മുന്പായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Signature-ad

കൃഷിഭൂമി തരിശിടുന്ന രീതികള്‍ മണ്ണിനെ ഊരമായി നിര്‍ത്തുന്നതിനു തടസമായി മാറി. 2028ലെ പ്രളയത്തിനുശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ നാടായി കേരളം മാറി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കേട്ടതുകൊണ്ടുമാത്രം 2018ലെ പ്രളയം കൈകാര്യം ചെയ്യുന്നതിനു വേഗതയുണ്ടായില്ല. പണം കൊടുത്തും അല്ലാതെയും ലോക നിലവാരത്തിലുള്ള ഏജന്‍സികളെ കേരളം ചുമതലപ്പെടുത്തി. മഴയിലെ വ്യത്യാസത്തെത്തുടര്‍ന്നു കാര്‍ഷിക കലണ്ടര്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല.

23,973 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്തത്. ഈ സാന്പത്തിക വര്‍ഷം നാലുകോടി രൂപയ്ക്കു മുകളില്‍ കുമ്മായം വിതരണം ചെയ്യാന്‍ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയോളം ഭൂമി തരിശുരഹിതമായി. ഓപ്പറേഷന്‍ ഡബിള്‍ കോള്‍ പദ്ധതിയില്‍ രണ്ടാം കൃഷിക്കായി 15 ലക്ഷം പ്രാഥമികമായി വകയിരുത്തി. ഇതെല്ലാം ഗുണകരമാി വിനിയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോള്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎല്‍എ, ജനറല്‍ സെക്രട്ടറി കെ.കെ. കൊച്ചു മുഹമ്മദ്, കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

minister k rajan about paddy crisis.

Back to top button
error: