Health
-
കമഴ്ന്നു കിടന്നാണോ ഉറങ്ങാറുള്ളത് ? ലോക ഉറക്കദിനത്തില്‍ അറിയാം ഈ രഹസ്യം
ഇന്ന് ലോക ഉറക്ക ദിനം. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് നല്ല ഉറക്കം പ്രധാനമാണ്. നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. മാര്‍ച്ച് 17 ന് ആഘോഷിക്കുന്ന ലോക ഉറക്ക ദിനത്തില്‍, ഉറക്കവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്ന സ്ഥാനം ശരീരത്തില്‍ പോസിറ്റീവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ ഉറക്കത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വശം പല രോഗങ്ങളെയും സുഖപ്പെടുത്തും. മോശം ഉറക്കം കഴുത്തിലും തോളിലും പ്രത്യേകിച്ച് നട്ടെല്ലിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് സ്ഥിരമായ നടുവേദനയ്ക്ക് കാരണമാകുകയും ഒരു വ്യക്തിയുടെ ദിനചര്യയെ തടസ്സപ്പെടുത്തുകയും ഒരേസമയം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗുരുഗ്രാമിലെ സി.കെ ബിര്‍ള ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ & പള്‍മണോളജി വിഭാഗം മേധാവി ഡോ കുല്‍ദീപ് കുമാര്‍ ഗ്രോവര്‍ പറയുന്നു. നാം രാത്രി ഉറങ്ങാന്‍ കിടക്കുന്നത് പല പൊസിഷനുകളിലായിരിക്കും. ചിലര്‍ വശം തിരിഞ്ഞു കിടന്നുറങ്ങും, ചിലര്‍ മലര്‍ന്നു കിടന്ന്, ചിലര്‍…
Read More » -
ഡങ്കിപ്പനിക്ക് പപ്പായ ഇല ഔഷധമാണോ…? അറിയുക, സത്യവും അസത്യവും
ഡോ.വേണു തോന്നയ്ക്കൽ പരമ്പരാഗതമായി ചില നാടുകളിൽ പപ്പായ ഇല ഇന്നും ഔഷധമായി ഉപയോഗിക്കുന്നു. അത് ഒരു ഒറ്റമൂലി വൈദ്യമായി കരുതാം. ആധുനിക ചികിത്സ സമ്പ്രദായങ്ങൾ സുലഭമായി ലഭിക്കാത്ത പ്രദേശങ്ങളിലാണ് ഇത്തരം ഒറ്റമൂലി ചികിത്സകൾ പ്രചാരം നേടുന്നത്. മലേറിയ, മലബന്ധം, ആസ്ത്മ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പപ്പായ ഇല കത്തിച്ച പുകയാണ് ആസ്ത്മ രോഗികൾക്ക് നൽകി വരുന്നത്. പപ്പായ ഇലയും ഫലവും ഗർഭം അലസിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. അത് പണ്ട് എന്ന് കരുതേണ്ട. ഇന്നും പല നാടുകളിലും അത്തരം മാർഗം സ്വീകരിക്കുന്നുണ്ട്. അതിൽ അടങ്ങിയിട്ടുള്ള ചില ഹോർമോണുകളാണ് ഗർഭം അലസലിന് കാരണമാകുന്നത്. നമ്മുടെ നാട്ടിൽ ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചിരുന്നു. അത് ഒരു പക്ഷേ ഇക്കാരണത്താലാവാം. വിളയാത്ത പപ്പായ ഗർഭിണികളിൽ ഗർഭതകരാറുകൾക്ക് ഇടവരുത്തുന്നതായി കരുതുന്നു. നന്നായി വിളഞ്ഞതോ പഴുത്തതോ ആയ പപ്പായ ആരോഗ്യകരം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പറയാൻ വന്നത് പപ്പായ ഇലയുടെ നീരും ഡെങ്കിപ്പനി…
Read More » -
നിങ്ങൾ കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം
അമിത വണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. അതാതയത് മാംത്സാഹാരമാണ് ഈ ഡയറ്റിൽ പ്രധാനം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജം കൊഴുപ്പിലൂടെ കണ്ടെത്താന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. അതേസമയം ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ വരാനുള്ള സാധ്യതയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ആണ് കീറ്റോഡയറ്റ് പിന്തുടരുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ആന്വല്‍ സയിന്റിഫിക് സെഷനില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇപ്രകാരം പറയുന്നത്. കീറ്റോജെനിക് ഡയറ്റ് എടുക്കുന്നത്’മോശം കൊളസ്‌ട്രോള്‍’…
Read More » -
മിഥുന്‍ രമേശ് ആശുപത്രി വിട്ടു; ഒരു കാര്യംകൂടി ബാക്കിയുണ്ട്, നടന്റെ രോഗവിവരം ഇങ്ങനെ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മിഥുന്‍ രമേശ്. ടെലിവിഷന്‍ പരിപാടികള്‍ വഴിയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മലയാളം സിനിമകളില്‍ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുമുണ്ടായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ബെല്‍സ് പാഴ്‌സി എന്ന രോഗമായിരുന്നു. ഈ രോഗം പിന്നീട് ചികിത്സിച്ചു ഭേദമാക്കുകയായിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോഴും പ്രക്രിയകള്‍ അവസാനിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഫിസിയോതെറാപ്പി കൂടി ഇനി ബാക്കിയുണ്ട് എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നും മിഥുന്‍ അറിയിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയത്. മുഖത്തിന് താല്‍ക്കാലികമായി ഉണ്ടാകുന്ന ഒരു കോടല്‍ അസുഖം ആണ് ഇത്. സമൂഹമാധ്യമങ്ങള്‍…
Read More » -
‘കൈയുറ’ അണുബാധ തടയുമോ, അണുബാധ പടരാൻ വഴി തുറക്കുമോ…?
ഡോ. വേണു തോന്നയ്ക്കൽ നാം പല അവസരങ്ങളിലും കൈയുറകൾ ധരിക്കാറുണ്ട്. ആരോഗ്യ രംഗവുമായി ബന്ധപ്പെടുന്നവരാണ് പ്രധാനമായും കൈയുറകൾ ധരിക്കാറുള്ളത്. ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും മാലിന്യ നിർമ്മാർജ്ജന ജോലികളിൽ ഏർപ്പെടുന്നവരും അങ്ങനെ വിവിധതരം തൊഴിലുമായി ബന്ധപ്പെടുന്നവർ കൈയുറ ധരിക്കാറുണ്ട്. എന്തിനേറെ കൈകളിൽ സോപ്പ് അലർജി ഉള്ളവരും പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴും കൈയുറകൾ ഉപയോഗിക്കുന്നു. എന്നാൽ കൈയുറ കൂടുതൽ ജനശ്രദ്ധ നേടിയത് ഈ കൊറോണ കാലത്താണ്. എന്തിനാണ് നാം കയ്യുറകൾ ധരിക്കുന്നത് എന്ന് എത്രപേർ ചിന്തിക്കുന്നു…? ഉത്തരം ഇതുകൂടി വായിച്ചിട്ടാവാം. ചില ലഘു ഭക്ഷണശാലകൾ, കാൻറീനുകൾ, ബേക്കറികൾ, ട്രെയ്നിലെ പാൻട്രി കാറുകൾ എന്നിവിടങ്ങളിൽ ഭക്ഷണം എടുത്തു തരുന്നവർ അവരുടെ കൈകളിൽ കൈയുറ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇത് കാണുമ്പോൾ നാം എന്താണ് ചിന്തിക്കുന്നത് ? ഇത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ ബോധം, ശുചിത്വബോധം ഒക്കെയും വളരെ മെച്ചപ്പെട്ടതാണെന്ന് കരുതി നാം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. തീർച്ചയായും അഭിമാനിക്കാൻ വകയുള്ളതാണ്. അത്തരക്കാരോട് സന്തോഷത്തോടെയും സ്നേഹത്തോടു കൂടിയും…
Read More » -
‘സപ്പോട്ട’ കഴിക്കു, പോഷക സമ്പുഷ്ടം: ഫലങ്ങൾ അത്ഭുതം; ദഹനത്തിന് ഉത്തമം
ബ്രൗണ്‍ നിറമുള്ള ‘സപ്പോട്ട’ രുചിയില്‍ മാത്രമല്ല ഗുണത്തിലും മുൻ പന്തിയിലാണ്. എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ‘സപ്പോട്ട’ നല്ലതാണ്. എന്നാല്‍ ‘സപ്പോട്ട’ ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ? ഒരു ‘സപ്പോട്ട’പ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് ‘സപ്പോട്ട’യ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കിൽ ‘സപ്പോട്ട’ ഡയറ്റില്‍ ഉള്‍പ്പെടുത്താൻ അമാന്തിക്കരുത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഗ്യാസ്‌ട്രൈറ്റിസ് എന്നിവ തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ‘സപ്പോട്ട’യ്ക്കുണ്ട്. വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാനും ‘സപ്പോട്ട’ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ‘സപ്പോട്ട’യില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്. ‘സപ്പോട്ട’യുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Read More » -
മദ്യം അരുതേ: ചായ. കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കൂ; വേനൽ ചൂടിൽ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങള്‍
വേനല്‍ക്കാല ഭക്ഷണം മറ്റ് കാലാവസ്ഥയിലെ ഭക്ഷണങ്ങളുമായി തികച്ചും വ്യത്യസ്തമാണ്. താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ കടുത്ത ചൂടിനെ നേരിടാൻ കഴിയൂ എന്നാണ് വിദഗ്‌ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇടയ്ക്കിടെ ശുദ്ധമായ ജലം, നാരങ്ങാവെള്ളം, ഒ.ആര്‍.എസ് ലായനികള്‍, ജ്യൂസുകള്‍, ലസി, സംഭാരം മുതലായ കുടിക്കാം. ഇത്തരം പാനീയങ്ങളില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. മദ്യം, ചായ , കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കുക. പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും. വേനല്‍ക്കാലത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. വ്യത്യസ്തങ്ങളായ വൈറല്‍ പനികൾ കേരളമാകെ വ്യാപിച്ചു കഴിഞ്ഞു. ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളും ചൂടുകാലത്ത് പതിവാണ്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട…
Read More » -
കാമുകിക്കൊപ്പം മദ്യപിക്കുന്നതിനിടെ ‘ടച്ചിങ്ങാ’യി വയാഗ്ര; യുവാവിന് ദാരുണാന്ത്യം
മുംബൈ: മദ്യപാനത്തിനിടയില്‍ ലൈംഗിക ഉത്തേജന ഗുളിക കഴിച്ച യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ യുവാവിനാണ് ദുര്‍ഗതിയുണ്ടായത്. ഫോറന്‍സിക് ആന്റ് ലീഗല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തെ ഉദ്ധരിച്ചാണ് ദേശീയ മാദ്ധ്യമം സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തന്റെ കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയിലിരുന്നു മദ്യപിക്കുമ്പോഴാണ് 41-കാരനായ യുവാവ് വയാഗ്ര എന്ന പേരില്‍ വില്‍ക്കപ്പെടുന്ന സില്‍ഡെനാഫിലിന്റെ ഗുളികകള്‍ കഴിച്ചത്. 50 മി.ഗ്രാം വരുന്ന രണ്ട് ലൈംഗിക ഉത്തേജന ഗുളികകളായിരുന്നു കഴിച്ചത്. പിറ്റേദിവസം തന്നെ യുവാവ് ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. പിന്നീട് ഇയാള്‍ നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ വനിതാ സുഹൃത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തെ സാരമായി ബാധിക്കുന്ന സെറിബ്രോവാസ്‌കുലാര്‍ രക്തസ്രാവം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്ന യുവാവ് മദ്യത്തോടൊപ്പം ലൈംഗിക ഉത്തേജന ഗുളിക കഴിച്ചതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമാര്‍ട്ടത്തിനിടയില്‍ യുവാവിന്റെ മൃതദേഹത്തില്‍ നിന്നും 300 ഗ്രാം കട്ടപിടിച്ച രക്തം ഡോക്ടര്‍മാര്‍ കണ്ടെത്തിയതായാണ്…
Read More » -
പപ്പായക്ക് ഗുണങ്ങൾ ആയിരം, പക്ഷേ ഗർഭിണികൾ കഴിക്കുന്നത് അപകടകരം
ഡോ.വേണു തോന്നയ്ക്കൽ ദഹന വൈഷമ്യവും അതേത്തുടർന്ന് ഉണ്ടാവുന്ന വിശപ്പില്ലായ്മയും മിക്കവരിലും കാണുന്ന ആരോഗ്യ പ്രശ്നമാണ്. പാർട്ടികളിൽ പങ്കെടുത്തു വരുന്നവരിലും ഇത്തരം ബുദ്ധിമുട്ടുകൾ കാണാറുണ്ട്. അക്കഥയോർത്ത് ഇനി വിഷമം വേണ്ട. പപ്പായയുടെ പഴമോ പപ്പായ കറി ഉണ്ടാക്കി കഴിക്കുകയോ ചെയ്താൽ രോഗശമനമുണ്ടാകും. പപ്പായ ഒരു ദഹന സഹായിയാണ്. അത് വിശപ്പ് മെച്ചപ്പെടുത്തുന്നു. ആമാശയ വ്രണം, മലബന്ധം തുടങ്ങിയ ഉദര പ്രശ്നങ്ങൾക്കും ഏറെ ഫലപ്രദം. കുട്ടിക്ക് വിശപ്പില്ലായ്മയോ വിരശല്യമോ ഉണ്ടോ…? ഉണ്ടെങ്കിൽ തീർച്ചയായും പപ്പായ നൽകുക. പപ്പായയിലെ പാപേയ്‌ൻ (papain) എന്ന ഒരു ജൈവരാസ സംയുക്തമാണ് ഈ അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സഹായി. പാപേയ്ൻ പ്രകൃതിദത്തമായ ഒരു ദഹന രസമാണ്. പപ്പായ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. അതുപോലെ കാൻസർ രോഗങ്ങളെയും ഒരു പരിധിവരെ അതിജീവിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് പപ്പായപ്പഴം കഴിക്കാം. എന്നാൽ അധികമാവരുത്. ഇത് വളരെ പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. ജീവകം ബി കോംപ്ലക്സ് , ജീവകം സി, ജീവകം ഈ, ജീവികം കെ,…
Read More » -
ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; എന്താണ് മിഥുന്‍ രമേശിനെ ബാധിച്ച ബെല്‍സ് പാള്‍സി?
അവതാരകനും നടനുമായ മിഥുന്‍ രമേശ് ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയിലായ വിവരം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയായിലൂടെ വെളിപ്പെടുത്തിരിയിക്കുന്നു. നേരത്തെ നടി ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനും ഈ രോഗം ബാധിച്ചിരുന്നു. നേരത്തെ പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബറേയും ഇത് ബാധിച്ചിരുന്നു. നമുക്ക് അധികം കേട്ടു കേള്‍വിയില്ലാത്ത ഈ രോഗം കോവിഡ് ശേഷം പലരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുന്‍ രോഗകാര്യം പറഞ്ഞിരിക്കുന്നത്. കുറച്ചുദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഇപ്പോള്‍ ആശുപത്രിവാസത്തിലാണന്നു പറഞ്ഞാണ് മിഥുന്‍ വീഡിയോ ആരംഭിക്കുന്നത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാന്‍ കഴിയുന്നില്ലെന്നും മിഥുന്‍ പറയുന്നുണ്ട് . ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളര്‍ന്ന അവസ്ഥയിലാണെന്നും പറയുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നു വ്യക്തമാക്കിയാണ് മിഥുന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. മസിലുകള്‍ക്ക് ബലക്ഷയം മുഖത്തിന്റെ ഒരു വശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിയ്ക്കുന്ന അവസ്ഥയാണിത്. ഇതിനാല്‍…
Read More »