Health
-
അല്‍പ്പം തൈര് മതി, അര മണിക്കൂറില്‍ താരന്‍ പൂര്‍ണമായും മാറ്റാം; ഉപയോഗിക്കുംതോറും മുടിവളര്‍ച്ചയും കൂടും
താരന്‍ കാരണം ബുദ്ധിമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശിരോചര്‍മത്തില്‍ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് താരന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. താരന്‍ മാറുന്നതിന് വേണ്ടി നിങ്ങള്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാല്‍ ഒരു കാര്യം മനസിലാക്കൂ. താരന്‍ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല. അതിനാല്‍ത്തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരന്‍ മാറ്റിയില്ലെങ്കില്‍ അത് മുടികൊഴിച്ചില്‍ രൂക്ഷമാക്കുകയും പിന്നീട് ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. താരനകറ്റാന്‍ പല തരത്തിലുള്ള കെമിക്കല്‍ ട്രീറ്റ്മെന്റുകളുണ്ട്. എന്നിരുന്നാലും വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതാണ് ഉത്തമം. ഇതിനായി എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു ഹെയര്‍ പാക്ക് നോക്കാം. ആവശ്യമായ സാധനങ്ങള്‍ പേരയില – 8 എണ്ണം ചെറിയ ഉള്ളി – 6 എണ്ണം തൈര് – 2 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം പേരയിലയും ചെറിയ ഉളളിയും തൈര് ചേര്‍ത്ത് നന്നായി അരച്ച്…
Read More » -
രണ്ട് യൂട്രസും രണ്ടിലും ഗര്‍ഭവും! ഇത് കെല്‍സിയുടെ കഥ
അമേരിക്കയിലെ കെല്‍സി ഹാച്ചെര്‍ എന്ന യുവതിയ്ക്ക് ജന്മനാ ഉള്ളത് രണ്ട് യൂട്രസാണ്. യൂട്രസ് ഡിഡില്‍ഫിസ് എന്ന അപൂര്‍വമായ അവസ്ഥയാണിത്. എന്നാല്‍ 32 കാരിയായ കെല്‍സിയുടെ ഈ രണ്ട് യൂട്രസിലും ഒരേ സമയം ഗര്‍ഭധാരണം നടന്ന അസാധാരണ അവസ്ഥയാണുള്ളത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇവര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിട്ടുണ്ട്. നേരത്തെ മൂന്ന് കുഞ്ഞുങ്ങളുള്ള ഇവരുടേത് സാധാരണ രീതിയിലെ പ്രസവം തന്നെയായിരുന്നു. കുഞ്ഞുങ്ങള്‍ ഓരോ തവണയായിത്തന്നെയാണ് ജനിച്ചതും. എന്നാല്‍ നാലാം തവണ ഗര്‍ഭിണിയായപ്പോള്‍ എട്ട് ആഴ്ചകളുള്ളപ്പോള്‍ നടത്തിയ അള്‍ട്രസൗണ്ട് സ്‌കാനിലാണ് രണ്ട് യൂട്രസിലും ഗര്‍ഭധാരണം എന്ന അപൂര്‍വ അവസ്ഥ കണ്ടെത്തിയത്. ഇരട്ടക്കുട്ടികള്‍ 17 വയസുള്ളപ്പോള്‍ തന്നെ രണ്ട് യൂട്രസുള്ള യൂട്രസ് ഡിഡില്‍ഫസ് എന്ന അവസ്ഥ തനിക്കുള്ളതായി ഇവര്‍ അറിഞ്ഞിരുന്നു. ഇരട്ടക്കുട്ടികളുണ്ടെന്ന് മാത്രമല്ല, ഇരട്ടക്കുട്ടികള്‍ വെവ്വേറെ ഗര്‍ഭപാത്രത്തിലുമാണ് ഉള്ളത്. ഇരട്ട യൂട്രസുള്ളതിനാല്‍ ഇരു ഫെല്ലോപിയന്‍ ട്യൂബിലും അണ്ഡവിസര്‍ജനം നടന്ന് ഇത് ഇരു വശത്തും രണ്ട് ബീജങ്ങളുമായി ചേര്‍ന്ന് ഇരു യൂട്രസിലേയ്ക്കുമായി സഞ്ചരിച്ച് ഗര്‍ഭധാരണം നടന്നാണ് ഈ…
Read More » -
വിഷാദരോഗം അല്‍ഷിമേഴ്സിന് കാരണമാകുമോ?
ആഗോളതലത്തില്‍ ഏതാണ്ട് 40 ലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിതരാണെന്നാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് അല്‍ഷിമേഴ്‌സ് രോഗമാണ്. വിഷാദരോഗികളില്‍ പിന്നീട് അല്‍ഷ്യമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിലവില്‍ വിഷാദവും അല്‍ഷിമേഴ്സ് രോഗവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെങ്കിലും വിഷാദ രോഗം വികാരങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനപ്പുറം തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുന്നു. ദീര്‍ഘകാലം വിട്ടുമാറാത്ത വിഷാദം ഓര്‍മ ശക്തി, പഠനം എന്നിവയെ കേന്ദ്രീകരിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാമ്പല്‍ മേഖല ചുരുങ്ങാന്‍ കാരണമാകും. ഇത് വൈജ്ഞാനിക പ്രകടനത്തെ ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിഷാദ കാലയളവില്‍ ശരീരം പുറപ്പെടുവിക്കുന്ന സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ ഓക്‌സിഡേറ്റീവ് നാശത്തിലേക്കും ശരീര വീക്കത്തിലേക്കും നയിക്കുന്നു. അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിന് മാനസിക ക്ഷേമം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദരോഗത്തിനുള്ള പ്രോപ്റ്റ് തെറാപ്പി തലച്ചോറിലെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയും വൈജ്ഞാനിക തകര്‍ച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മോശം മാനസികാരോഗ്യം…
Read More » -
കോണ്ടം വേണ്ടേ വേണ്ട! ഇന്ത്യയില്‍ സ്ത്രീകളിലെ താത്പര്യം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വൈദ്യശാസ്ത്രത്തിലും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വെറും 10 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് കോണ്ടം ഉപയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഗര്‍ഭനിരോധനത്തിന് സ്ത്രീകള്‍ വന്ധ്യംകരണം നടത്തുന്നത് തന്നെയാണ് ഇപ്പോഴും ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും പിന്തുടരുന്ന മാര്‍ഗമെന്നും ആരോഗ്യ വകുപ്പിന്റെ പഠനങ്ങളില്‍ പറയുന്നു. രാജ്യത്തെ വിവാഹിതരായ സ്ത്രീകളില്‍ വെറും ഒമ്പത് ശതമാനത്തിനടുത്ത് മാത്രമാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ കോണ്ടത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നതാണ് ഈ മേഖലയിലെ എടുത്ത്പറയാവുന്ന ഒരു മാറ്റം. ഇന്ത്യയില്‍ ദാദ്ര നഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശമാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് 2021 – 2022ല്‍ നടത്തിയ സര്‍വേ…
Read More » -
മാവില പോലെ പല്ലു തേയ്ക്കാന്‍ പേരയിലയും; മോണയിലെ നീര്‍വീക്കവും വായിലെ അള്‍സറും പമ്പ കടക്കും
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണാറുള്ള പേരയ്ക്കയ്ക്ക് ആരാധകര്‍ ഏറെയാണ്. രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പേരയ്ക്ക മുന്നിലാണ്. ഒരു ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിനെക്കാള്‍ നാല് മടങ്ങ് വിറ്റാമിന്‍ സി പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക പോലെ തന്നെ അവയുടെ ഇലയും വേരുകളുമൊക്കെ ഔഷധമായി ഉപയോഗിക്കാറുണ്ട്. നിരവധി പോഷകഗുണങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ആന്റിഓക്‌സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പേരയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കും. പേരയില ഉപയോഗിച്ച് പല്ലു തേക്കുന്നതും ഗുണകരമാണ്. പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ഹൃദ്രോഗ സാധ്യതകളെ അകറ്റി നിര്‍ത്താനും പേരയിലയുടെ…
Read More » -
വൈറല്‍ പനിക്ക് ശേഷം ക്ഷീണം കൂടിയോ, മാറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
അടുത്ത കാലത്തായി വൈറല്‍ പനി വളരെ വേഗത്തിലാണ് കൂടി കൊണ്ടിരിക്കുന്നത്. പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ വൈറല്‍ പനി കഴിഞ്ഞാലും ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ഒരുപക്ഷെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. മാസങ്ങളോളം ക്ഷീണം നിലനില്‍ക്കുന്നത് വൈറല്‍ പനിയുടെ പ്രധാന പ്രശ്‌നം. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാസങ്ങളോളം ഈ ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം. പ്രധാന ലക്ഷണങ്ങള്‍ പനി കഴിഞ്ഞ് ഓരോ വ്യക്തികളിലും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പനി കഴിഞ്ഞാലും കൃത്യമായി റെസ്റ്റ് എടുക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ ക്ഷീണം പോലെ തന്നെ ശ്രദ്ധക്കുറവ്, തലവേദന, പേശികള്‍ക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിന്റുകള്‍ മുറുകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലാണ്. വൈറസ് ശരീരത്തില്‍ നിന്ന് പോകുന്നതായിരിക്കാം ഈ പ്രശ്‌നങ്ങള്‍ എന്നാല്‍ ഇത് കൂടുതല്‍ നാള്‍ വരെ നീണ്ടു നിന്നാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം…
Read More » -
പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നു? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍
ഓണം ഇങ്ങു എത്തിയതോടെ സദ്യ ഒരുക്കങ്ങളൊക്കെ അടുക്കളയില്‍ സ്റ്റാര്‍ട്ട് ആയിട്ടുണ്ട്. തിരുവോണത്തിന് വാഴയിലയില്‍ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങി പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ ഉണ്ടാക്കി തുടങ്ങും. വാഴയിലയില്‍ സദ്യ കഴിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയില്‍ സദ്യ കഴിക്കുന്നത് വെറും ഏയ്‌സ്‌തെറ്റിക് വൈബിന് വേണ്ടിയാണ് കരുതരുത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, ചോറു പൊതിയുന്ന വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍. വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്‌സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോള്‍ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നല്‍കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ മികച്ച ഒരു ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോള്‍ ആ ചൂടു…
Read More » -
ഓണാഘോഷത്തിന് സ്റ്റാറാകാം! മുഖത്തിന് തിളക്കം കൂട്ടാന്‍ മുട്ട കൊണ്ടൊരു പായ്ക്കിടാം
കോളേജിലും ഓഫീസിലുമൊക്കെ ഓണ പരിപാടി നടക്കാന്‍ പോകുന്നതിന്റെ മുന്നൊരുക്കത്തിലാണ് എല്ലാവരും. നല്ല അടിപൊളി സാരിയൊക്കെ ഉടുത്ത് പോകുമ്പോള്‍ മുഖം കരിവാളിച്ചിരുന്നാല്‍ എന്തായിരിക്കും അവസ്ഥ. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചില പരിഹാര മാര്‍ഗങ്ങള്‍ ചെയ്യാവുന്നതെയുള്ളൂ. അമിതമായി വെയിലേറ്റാണ് ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കരിവാളിപ്പുണ്ടാകുന്നത്. മുഖത്തിനും കഴുത്തിനുമൊക്കെ പല നിറമായി പോകുന്നത് ഈ പ്രശ്‌നം കാരണമാണം. എളുപ്പത്തില്‍ കരിവാളിപ്പ് മാറ്റിയെടുക്കാന്‍ സിമ്പിളായി വീട്ടില്‍ ചെയ്യാവുന്ന ഒരു ഫേസ് പായ്ക്കാണിത്. ചന്ദനം ചര്‍മ്മത്തിലെ ടാന്‍ മാറ്റാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ചന്ദനത്തിന്റെ പൊടി ഉപയോഗിക്കുന്നത്. അതുപോലെ മുഖക്കുരു പ്രശ്‌നങ്ങള്‍ മാറ്റാനും ചന്ദനം നല്ലതാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. എല്ലാ ചര്‍മ്മകാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ നല്ലതാണ് ചന്ദനം. ഫ്രീ റാഡിക്കലുകള്‍ മൂലമുള്ള പ്രശ്‌നങ്ങളെ മാറ്റാനും നല്ലതാണ്. സണ്‍ ടാന്‍ മാറ്റാന്‍ നല്ലതാണ് ഇത്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്. മഞ്ഞള്‍പ്പൊടി ചര്‍മ്മത്തിന് വളരെ…
Read More » -
മൊബൈല്‍ ഫോണ്‍ തലയിലെ ക്യാന്‍സറിന് കാരണമാകില്ല, പുതിയ പഠനം
പൊതുവെ കുട്ടികളെ മാതാപിതാക്കള്‍ പറഞ്ഞ് പേടിപ്പിച്ചിരുന്ന കാര്യമാണ് മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമെന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം, മൊബൈല്‍ ഫോണിന്റെ ഉപയോഗം തലച്ചോറിലെയും തലയിലെയും ക്യാന്‍സറിന് കാരണമാകില്ലെന്ന് തെളിഞ്ഞു. വര്‍ഷങ്ങളായി മൊബൈല്‍ ഉപയോഗം ഉണ്ടായിരുന്നവരിലും ഗ്ലിയോമ, ഉമിനീര്‍ ഗ്രന്ഥി മുഴകള്‍ തുടങ്ങിയ ക്യാന്‍സറുകളുടെ അപകടസാധ്യത വര്‍ദ്ധിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ബ്രെയിന്‍ ക്യാന്‍സറോ തലയിലും കഴുത്തിലെയും മറ്റ് ക്യാന്‍സറുകള്‍ക്ക് മൊബൈല്‍ ഫോണുമായി ബന്ധമുണ്ടാക്കുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തില്‍ പങ്കെടുത്ത കെന്‍ കരിപ്പിഡിസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം കുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും, ബ്രെയിന്‍ ട്യൂമര്‍ നിരക്കില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ (അര്‍പന്‍സ) നേതൃത്വത്തിലുള്ള അവലോകനം ഈ വിഷയത്തെക്കുറിച്ചുള്ള 5,000-ത്തിലധികം പഠനങ്ങളാണ് പരിശോധിച്ചത്. റേഡിയോ തരംഗങ്ങള്‍ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോമാഗ്‌നറ്റിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന…
Read More » -
ഒരു തുള്ളി മരുന്ന് മതി കണ്ണട ഒഴിവാക്കാം; വെള്ളെഴുത്തിന് പരിഹാരമായി ‘ഐ ഡ്രോപ്‌സ്’
മുംബൈ: പ്രായമായവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വെള്ളെഴുത്ത്. കണ്ണടയില്ലാതെ ഒരു വാക്ക് പോലും വായിക്കാന്‍ സാധിക്കാത്ത അവസ്ഥ. എന്നാല്‍ ഇനി മുതല്‍ വെള്ളെഴുത്ത് ബാധിച്ചവര്‍ക്ക് കണ്ണടകള്‍ ആവശ്യമില്ല. ഇതിനായുള്ള ഐഡ്രോപ്‌സ് വികസിപ്പിച്ചിരിക്കുകയാണ് മുംബൈയിലെ എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിജിസിഐ), സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെ പ്രസ് വ്യൂ ഐഡ്രോപ്‌സ് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 350 രൂപയാണ് മരുന്നിന്റെ വില. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മരുന്ന് ലഭിക്കൂ. ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂര്‍ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതല്‍ 6 മണിക്കൂറിനുള്ളില്‍ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാല്‍ കൂടുതല്‍ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നു എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒ നിഖില്‍ കെ. മസുര്‍ക്കര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള 1.09 ബില്യണ്‍ മുതല്‍ 1.80 ബില്യണ്‍…
Read More »