Breaking NewsHealthLead NewsLIFE

മാനസികാരോഗ്യം കളിച്ചകളിയല്ല! ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’കിട്ടുന്നത് ഹൃദയത്തിന്

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 1.7 കോടി പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആ?ഗോളതലത്തില്‍ ആളുകളുടെ മരണത്തിന്റെ പ്രധാന കാരണവും ഹൃദയസംബന്ധമായ രോ?ഗങ്ങളാണ്. ഇപ്പോഴിതാ, ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദ്രോഗസാധ്യത 50 മുതല്‍ 100% വരെ വര്‍ധിപ്പിക്കുന്നു എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം ‘ദി ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ചു.

ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിഷാദം, ഉത്കണ്ഠ, സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പി.ടി.എസ്.ഡി) തുടങ്ങിയ അവസ്ഥകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 മുതല്‍ 100 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ഇതിനകം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍, ഈ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുകയും, അപകടസാധ്യത 60 മുതല്‍ 170 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

Signature-ad

റിപ്പോര്‍ട്ട് പറയുന്ന കാര്യങ്ങള്‍:

കടുത്ത വിഷാദരോഗം അപകടസാധ്യത 72% വര്‍ധിപ്പിക്കുന്നു.
പി.ടി.എസ്.ഡി അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ബൈപോളാര്‍ ഡിസോര്‍ഡര്‍ അപകടസാധ്യത 61% വര്‍ധിപ്പിക്കുന്നു.
പാനിക് ഡിസോര്‍ഡര്‍ അപകടസാധ്യത 50% വര്‍ധിപ്പിക്കുന്നു.
ഫോബിക് ആന്‍സൈറ്റി അപകടസാധ്യത 70% വര്‍ധിപ്പിക്കുന്നു.
സ്‌കിസോഫ്രീനിയ, ഞെട്ടിക്കുന്ന തരത്തില്‍, അപകടസാധ്യത ഏകദേശം 100% വര്‍ധിപ്പിക്കുന്നു.

വിഷാദരോഗം, സ്‌കിസോഫ്രീനിയ, പി.ടി.എസ്.ഡി, മാനസിക സമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ ഓട്ടണമിക് നെര്‍വസ് സിസ്റ്റം (ANS), ഹൈപ്പോതലാമിക്-പിറ്റിയൂട്ടറി അഡ്രീനല്‍ ആക്‌സിസ് (HPA) എന്നീ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹൃദയമിടിപ്പ്, കരളിന്റെ പ്രവര്‍ത്തനം, വിയര്‍ക്കല്‍, കണ്ണിന്റെ ചലനം പോലെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ ANS നിയന്ത്രിക്കുന്നു. കൂടാതെ, ഇത് വീക്കത്തെയും നിയന്ത്രിക്കുന്നു. അതേസമയം, രോഗപ്രതിരോധ ശേഷിയെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും HPA ബാധിക്കുന്നു.

ഈ സംവിധാനങ്ങള്‍ പല അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവ ശരീരത്തിന്റെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

 

Back to top button
error: