Health
-
സമ്മര്‍ദം കുറയ്ക്കുന്നതിനും ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും 5 പൊടിക്കൈകള്‍…
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ലൈംഗികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 4 ലോക ലൈംഗികാരോഗ്യ ദിനമായി ആചരിക്കുന്നു. ലൈംഗിക നീതി എന്നതാണ് ഈ വര്‍ഷത്തെ ലോക ലൈംഗികാരോഗ്യ ദിനത്തിന്റെ പ്രമേയം. ഇമെയിലുകളുടെ കൂമ്പാരം, അവസാനിക്കാത്ത ഫോണ്‍ കോളുകള്‍, അമിതമായ സോഷ്യല്‍ മീഡിയ ആസക്തി എന്നിവയിലൂടെ നമ്മുടെ ദിവസങ്ങളില്‍ സമ്മര്‍ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ജീവിതശൈലിയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ പ്രശ്നങ്ങള്‍ മുതല്‍ വ്യക്തിപരമായ ജോലികള്‍ വരെ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ജീവിതത്തെയും വലിയ തോതില്‍ ബാധിക്കുന്നു. നിങ്ങളുടെ സമ്മര്‍ദ നില കുറയ്ക്കുന്നതിനും മികച്ച ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ഉപയോഗപ്രദമായ വഴികളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ നല്‍കുന്നത് സമ്മര്‍ദ്ദ നില നിലനിര്‍ത്താനും ആരോഗ്യകരമായ ബന്ധത്തിനുള്ള ഊര്‍ജ്ജവും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ,…
Read More » -
മൂക്കൊലിപ്പല്ല; ‘സിഎസ്എഫ് റൈനോറിയ’യുള്ളവര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം വരാന്‍ സാധ്യത, ജാഗ്രത
കൊച്ചി: മൂക്കില്‍നിന്ന് വെള്ളമൊലിക്കുന്ന സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ്) റൈനോറിയ അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്ക ജ്വരം എളുപ്പത്തില്‍ വരാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍. അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉണ്ട്. മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല. മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതുവഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് പുറത്തേക്ക് ഒഴുകുന്നത്. ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യതയുണ്ട്. ഇതുള്ളവരില് മെനിഞ്ചൈറ്റിസ് വരാനും സാധ്യതയേറെയാണ്. ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി…
Read More » -
മാനസികാരോഗ്യം കളിച്ചകളിയല്ല! ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’കിട്ടുന്നത് ഹൃദയത്തിന്
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 1.7 കോടി പേര് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആ?ഗോളതലത്തില്‍ ആളുകളുടെ മരണത്തിന്റെ പ്രധാന കാരണവും ഹൃദയസംബന്ധമായ രോ?ഗങ്ങളാണ്. ഇപ്പോഴിതാ, ചില മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഹൃദ്രോഗസാധ്യത 50 മുതല്‍ 100% വരെ വര്‍ധിപ്പിക്കുന്നു എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. എമോറി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം ‘ദി ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ചു. ചില മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിഷാദം, ഉത്കണ്ഠ, സ്കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (പി.ടി.എസ്.ഡി) തുടങ്ങിയ അവസ്ഥകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 മുതല്‍ 100 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ഇതിനകം ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍, ഈ മാനസികാരോഗ്യ പ്രശ്നങ്ങള്‍ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുകയും, അപകടസാധ്യത 60 മുതല്‍ 170 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പറയുന്ന കാര്യങ്ങള്‍: കടുത്ത വിഷാദരോഗം അപകടസാധ്യത 72% വര്‍ധിപ്പിക്കുന്നു. പി.ടി.എസ്.ഡി അപകടസാധ്യത…
Read More » -
ഒരു ദിവസം 17 വാഴപ്പഴം കഴിക്കാമെന്ന് ഇന്‍ഫ്ളുവന്‍സര്‍; ശരിക്കും എത്ര എണ്ണം കഴിക്കാം?
ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഇന്‍ഫ്ളുവന്‍സറായ മിഷേല്‍ തോംസണ്‍ ഒരു ദിവസം 17 വാഴപ്പഴം കഴിക്കാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്താല്ലേ.. ഒരു ദിവസം 17 വാഴപ്പഴം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ? സംശയമുണ്ടോ..വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അമിതമായി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. അതിന് ഉത്തരം പറയുകയാണ് പൂനയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ സുഹാസ് ഉഡ്ഗികര്‍. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. വാഴപ്പഴത്തില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു’ . ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ മറുവശം കൂടി പറയുകയാണ് അദ്ദേഹം. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താന്‍ വാഴപ്പഴം ഒരു നല്ല മാര്‍ഗമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറുവേദന,ഓക്കാനം, ഛര്‍ദി, വയറ് വീര്‍ക്കല്‍ എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഇനി പ്രമേഹരോഗികളുടെ കാര്യമെടുത്താല്‍ ചിലര്‍ ഷുഗറുള്ളതുകൊണ്ട് ആഹാരം നിയന്ത്രിക്കാന്‍ വാഴപ്പഴം കഴിച്ചേക്കാം എന്ന് കരുതാറുണ്ട്. അതിലും പ്രശ്നമുണ്ട്. പ്രമേഹ രോഗികള്‍ക്ക്…
Read More » -
ലൈംഗിക താല്പര്യക്കുറവ് ആണോ പ്രശ്നം? അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍
ലൈംഗികതയ്ക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ പലപ്പോഴും പങ്കാളിയുടെ ലൈംഗിക താല്പര്യക്കുറവ് ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ് താഴെ പറയുന്നത്. 1. ഹോര്‍മോണ്‍ അസന്തുലനം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ലൈംഗിക താല്പര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും. 2. സമ്മര്‍ദം മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോണിന്റെ തോത് കുറയ്ക്കാറുണ്ട്. ഇതും ലൈംഗിക ചോദന നഷ്ടപ്പെടാന്‍ ഇടയാക്കും. സമ്മര്‍ദം കുറഞ്ഞിരിക്കുന്നതാണ് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും നല്ലത്. 3. മരുന്നുകള്‍ വിഷാദത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെ കഴിക്കുന്ന ചില മരുന്നുകള്‍ ലൈംഗിക താല്പര്യം കുറയ്ക്കാറുണ്ട്. റേഡിയേഷന് ചികിത്സയും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്ക്കും കായിക താരങ്ങളെ പോലെ അനാബോളിക് സ്റ്റിറോയ്ഡ് എടുക്കുന്നവര്‍ക്കും ലൈംഗിക ചോദന കുറവായിരിക്കും. ആരോഗ്യത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിക്ക്…
Read More » -
ഇനി കണ്ണടകൾ വേണ്ട വെറും 30 സെക്കൻഡ് മാത്രം വരുന്ന ശസ്ത്രക്രിയയിലൂടെ ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ് വേദനാരഹിതമായ ശസ്ത്രക്രിയ നടത്തുന്നത്. മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണത്തിൻറെ ഭാഗമായി കണ്ണട മാറ്റാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഏറെ പ്രയോജനപ്രദമാണ് റിലെക്സ് സ്മൈൽ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റിലെക്സ് സ്മൈൽ സംവിധാനം വരുന്നത്. ഹ്രസ്വ ദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കൻഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂർ…
Read More » -
പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…
Read More » -
ഉറക്കം ശരിയല്ലേ? വിരി ശരിയല്ലായിരിക്കും! ബെഡ് ഷീറ്റും തലയിണയുറയും അലക്കിയിട്ട് എത്രനാളായി?
ഒരു ദിവസം എത്ര തിരക്കേറിയതാണെങ്കിലും ഒന്നുവന്ന് വിശ്രമിക്കാനുള്ള ഇടമാണ് കിടപ്പുമുറി. ഉറങ്ങാന്‍ മാത്രമല്ല ഇടയ്ക്കെങ്കിലും വെറുതേ വന്നു ബെഡ്ഡില്‍ കിടക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാനമാണ് കിടക്കയുടെ വൃത്തി. ശരിയായി ശുചിത്വം പാലിച്ചാല്‍ കിടപ്പുമുറിയില്‍നിന്നും പിടിപെടുന്ന രോഗങ്ങളില്‍നിന്ന് നമുക്ക് രക്ഷപ്പെടാം. വൃത്തിയില്ലാത്തതോ ശരിയല്ലാത്തതോ ആയ ബെഡ്ഡ്, പൊടി, ബാക്ടീരിയ തുടങ്ങിയവ ഉണ്ടാകുന്നതിനും ഉറക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു. വൃത്തിയുള്ള ബെഡ് ഷീറ്റ് ആഴ്ചതോറും ബെഡ് ഷീറ്റ് വൃത്തിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ബെഡ് ഷീറ്റിലെ പൊടി, ചര്‍മകോശങ്ങളുടെ അംശം, ബാക്ടീരിയ, എണ്ണമയം എന്നിവയെല്ലാം പോകാന്‍ ഇതു സഹായിക്കുന്നു. തലയിണയുറ കഴുകി വൃത്തിയാക്കുക തലയിണയുടെ കവറില്‍ പറ്റിയ എണ്ണ, വിയര്‍പ്പ്, സ്കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ അംശങ്ങള്‍ എന്നിവയെല്ലാം ബാക്ടീരിയയെ ഉണ്ടാക്കും. 3-4 ദിവസം കൂടുമ്പോള്‍ തലയിണയുറ അലക്കുന്നത് അവയെ നശിപ്പിക്കും. പുതപ്പുകള്‍, മാട്രസ് പ്രൊട്ടക്റ്റേഴ്സ് എന്നിവയും അലക്കി വൃത്തിയാക്കാന്‍ മറക്കരുത്. കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക കിടക്കയിലേക്ക് ഭക്ഷണം കൊണ്ടുപോയി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണാവശിഷ്ടങ്ങളോ…
Read More » -
വിട്ടുകളയരുതേ… ചെണ്ടുമല്ലി സത്തിന്റെ ഗുണങ്ങള്‍ അനവധി
ചെണ്ടുമല്ലി സത്തില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും മുറിവുകള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സാധിക്കും. ചര്‍മ്മത്തെ സംരക്ഷിക്കാനും രോഗശാന്തി നല്‍കാനും സഹായിക്കുന്ന ഈ സത്ത് എങ്ങനെ ഉപയോഗിക്കാമെന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളെന്നും ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു. ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും മുറിവുകള്‍ ഉണക്കാനും രോഗബാധ തടയാനും ഇത് സഹായിക്കുന്നു. കൂടാതെ, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് ഒരു ഉത്തമ പരിഹാരമാണ്. ചെണ്ടുമല്ലി സത്ത് എന്നത് കലണ്ടുല ഒഫിസിനാലിസ് ചെടിയുടെ പൂക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു പ്രകൃതിദത്തമായ പദാര്‍ത്ഥമാണ്. ഇതില്‍ ട്രൈറ്റര്പെനോയിഡ് സാപോണിനുകള്‍, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളാണ് ഇതിന് ഔഷധഗുണങ്ങള്‍ നല്‍കുന്നത്. നൂറ്റാണ്ടുകളായി വൈദ്യശാസ്ത്രത്തില്‍ ചര്‍മ്മ പ്രശ്നങ്ങള്‍, മുറിവുകള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നു. ചെണ്ടുമല്ലിക്ക് രോഗശമനം നല്‍കാനുള്ള കഴിവുണ്ട്. ഇതിന് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ശരീരത്തെ സംരക്ഷിക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യുന്നു. മുറിവുകള്‍, ചര്‍മ്മത്തിലെ ചുണങ്ങുകള്‍, വരള്‍ച്ച തുടങ്ങിയ…
Read More »
