വെറും 30 ദിവസത്തേക്ക് ‘അടി’ ഒന്ന് നിര്‍ത്തിനോക്കൂ… ഈ മാറ്റങ്ങള്‍ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം

ശരീരത്തിന്റെ പല അവയവങ്ങള്‍ക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാല്‍ മദ്യപാനം ചെറിയ തോതിലാണെങ്കില്‍ പോലും അത് ശരീരത്തില്‍ ഹ്രസ്വവും ദീര്‍ഘവുമായ ആരോ?ഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.
ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങള്‍ പ്രകാരം ദിവസത്തില്‍ ഒരു ?ഗ്ലാസ് മദ്യം കുടിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ മദ്യപാനം ശരീരഭാരം, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പുറമെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ 30 ദിവസത്തേക്ക് മദ്യം പൂര്‍ണമായി ഒഴിവാക്കിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് അത് ശരീരത്തില്‍ കൊണ്ടുവരുന്നതെന്ന് മനസിലാക്കിയാലോ? ഈ മാറ്റങ്ങള്‍ മനസിലാക്കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ മദ്യം പൂര്‍ണമായി ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് വന്നേക്കാം.
ആരോഗ്യകരമായ കരള്‍
വിദഗ്ധരുടെ അഭിപ്രായത്തില്‍, മിതമായതോ അമിതമായതോ ആയ മദ്യപാനം കാലക്രമേണ ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന ഈ അവസ്ഥ കാലക്രമേണ മൂര്‍ഛിക്കുന്ന ഒരു രോഗമാണ്. നിങ്ങള്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ കരളിലെ ആ മാറ്റങ്ങള്‍ പഴയപടിയാകുകയും മദ്യം ഉപേക്ഷിച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവയവം സാധാരണ നിലയിലാകുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മദ്യം ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉണ്ടാക്കുന്നു. ഇത് ഓക്സിഡൈസ് ചെയ്യപ്പെടുമ്പോള്‍ വെയിനുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മദ്യപാനം നിര്‍ത്തുമ്പോള്‍ അത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
പഠനങ്ങള്‍ പറയുന്നതനുസരിച്ച് മദ്യം കഴിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുഎസിലെ കാന്‍സര്‍ മരണങ്ങളില്‍ 3.5 ശതമാനവും മദ്യവുമായി ബന്ധപ്പെട്ടതാണ്. മദ്യപാനം മൂലം ഉണ്ടാകാവുന്ന പ്രധാന കാന്‍സറുകള്‍ ഇവയാണ്:
തലയിലും കഴുത്തിലും കാന്‍സര്‍
അന്നനാള കാന്‍സര്‍
കരള്‍ കാന്‍സര്‍
കൊളോറെക്ടല്‍ കാന്‍സര്‍
സ്തനാര്‍ബുദം
അമിത വണ്ണം കുറയ്ക്കുന്നു
എല്ലാത്തരം മദ്യത്തിലും കാലറി കൂടുതലാണ്. അവ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിദഗ്ധര്‍ പറയുന്നതനുസരിച്ച് അമിതമായി മദ്യപിക്കുന്നവര്‍ക്ക് ഗണ്യമായ കാലയളവില്‍ മദ്യം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനും ശരീരഘടനയില്‍ പുരോഗതി കൈവരിക്കാനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും കഴിയും.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു
അമിതമായ മദ്യപാനം ഓര്‍മ്മക്കുറവിന് കാരണമാവുകയും തലച്ചോറിന്റെ വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പല മദ്യപാനികള്‍ക്കും തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുന്നതിനും ഓര്‍മ്മക്കുറവിനും ഏകാഗ്രതയ്ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യേക മസ്തിഷ്ക വൈകല്യങ്ങള്‍ ഉണ്ടാകുന്നു. മദ്യം കഴിക്കുന്നത് തലച്ചോറില്‍ ഡോപാമൈന്‍ അമിതമായി നിറയ്ക്കുകയും അതേസമയം ഡോപാമൈന്‍ റിസപ്റ്ററുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ ആദ്യം മദ്യപാനം നിര്‍ത്തുമ്പോള്‍, ഡോപാമൈനിന്റെ അഭാവവും കുറഞ്ഞുവരുന്ന റിസപ്റ്ററുകളും ദുഃഖത്തിന്റെയും നിരാശയുടെയും വികാരങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഡൊപാമൈന്‍ ഉണ്ടാക്കുന്ന നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും അതേ സമയം, ശരീരത്തിന് ദോഷം ചെയ്യാത്തതുമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ ആ?രോ?ഗ്യകരമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കും.






