Health
-
വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളിയോ? ന്യൂട്രീഷ്യന്മാര്‍ പറയുന്നത്…
ദിവസവും നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെളുത്തുള്ളി. ഫൈബര്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. ഇതുവഴി കലോറി ഉപഭോഗം കുറയ്ക്കാം. വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിനായി വെറും വയറ്റില്‍ പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കണമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. ശ്രദ്ധിക്കുക: ആരോഗ്യ…
Read More » -
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം; മാതളത്തിന്‍റെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് മാതളം. മാതളം മാത്രമല്ല, മാതളത്തിന്‍റെ കുരുവും ഭക്ഷ്യയോഗ്യവും മധുരവും രുചികരവുമാണ്. പോഷകഗുണമുള്ളതിനാൽ മാതളത്തിന്‍റെ കുരു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അവയിലും ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ സി, കെ പോലുള്ളവ), ധാതുക്കൾ (പൊട്ടാസ്യം പോലുള്ളവ) എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളത്തിന്‍റെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… മാതളത്തിന്‍റെ കുരുവില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനത്തിന് ഗുണം ചെയ്യും. രണ്ട്… മാതളത്തിന്‍റെ കുരുവില്‍ ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിവിധ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. മൂന്ന്… രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും മാതളത്തിന്‍റെ കുരു സഹായിക്കുന്നു. കൂടാതെ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. നാല്… മാതളത്തിന്‍റെ കുരുവില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍…
Read More » -
ജ്യൂസ് ജ്യൂസ് ജ്യൂസ്; വെറും വയറ്റില്‍ കുടിക്കൂ നെല്ലിക്കാ ജ്യൂസ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് നെല്ലിക്ക. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും. കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്കാ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. പതിവായി നെല്ലിക്കാ ജ്യൂസ്…
Read More » -
നിങ്ങൾ പതിവായി അത്താഴത്തിന് ചോറാണോ കഴിക്കുന്നത് ? അതുകൊണ്ട് എന്തെങ്കിലും ദൂഷ്യവശങ്ങൾ ഉണ്ടോ ?
മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ ത്യപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും ഉണ്ടാകാം. അത്തരത്തിൽ അത്താഴത്തിന് അഥവാ രാത്രി ചോറ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. പതിവായി അത്താഴത്തിന് ചോറ് കഴിക്കുന്നതു കൊണ്ടുള്ള ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹനം മന്ദഗതിയിലാകാൻ ഇടയാക്കും. ഇത് വയറിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാൽ രാത്രി ചോറ് കഴിക്കുന്നത് നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ രാത്രി ഏഴ് മണിക്കു മുമ്പ് മിതമായ അളവിൽ മാത്രം ചോറ് കഴിക്കാം. രണ്ട്… കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. ഇതുമൂലം വയർ ചാടാനും ശരീരഭാരം വർധിക്കാനും കാരണമാകും. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക. മൂന്ന്……
Read More » -
വ്യായാമത്തിന് ഡംബല്‍സിന് പകരം വീട്ടിലെ ഈ സാധനങ്ങള്‍ മതി
ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവരായാലും അതുപോലെ വീട്ടില്‍ ഇരുന്ന് വര്‍ക്കൗട്ട് ചെയ്യുന്നവരായാലും ഡംബല്‍ ഉപയോഗിക്കാറുണ്ട്. നമ്മളുടെ പേശകള്‍ ബലപ്പെടാത്താനും അതുപോലെ നമ്മള്‍ക്ക് കൈകള്‍ക്ക് ബലം കൊടുക്കാനും ഡംബല്‍സ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. ഡംബല്‍സ് ഉപയോഗിച്ചാലുള്ള ഗുണം നമ്മള്‍ക്ക് പലതരത്തിലുള്ള വ്യായാമ മുറകള്‍ ചെയ്യാന്‍ ഡംബല്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. കൂടാതെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. നമ്മളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, അധികം മെഷീന്‍ വര്‍ക്കൗട്ട് നടത്താതെ ഡംബല്‍ ഉപയോഗിച്ച് ബോഡിയ്ക്ക് ആവശ്യമായ വര്‍ക്കൗട്ട് ചെയ്യാനും സാധിക്കും. എല്ലാവര്‍ക്കും ഡംബല്‍ വാങ്ങാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍, ഡംബലിന് പകരം, നമ്മളുടെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിക്കാം. അവ ഏതെല്ലാമെന്ന് നോക്കാം. വെള്ളം കുപ്പി നമ്മള്‍ക്ക് ബംഡലിന് പകരം വെള്ളം കുപ്പി ഉപയോഗിക്കാവുന്നതാണ്. രണ്ട് ഒരുപോലെയുള്ള വെള്ളംകുപ്പി എടുക്കാം. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം നിറച്ച് നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. ഓരോ ദിവസവും…
Read More » -
ഗ്രാമ്പു കൊളസ്‌ട്രോളും പ്രമേഹവും കുറയ്ക്കും, കറികൾക്ക് രുചിയും മണവും പകരും: എണ്ണിയാൽ തീരാത്ത ഗുണങ്ങൾ
ആഹാരമാണ് ഔഷധം ആരോഗ്യ പരമായ ഗുണങ്ങള്‍ നൽകുന്നവയാണ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന പല മസാലകളും. അത്തരത്തിൽ ഏറെ ഗുണപ്രദമാണ് കരയാമ്പൂ എന്നു വിളിപ്പേരുള്ള ഗ്രാമ്പൂ. കറികൾക്ക് രുചിയും മണവും കൂട്ടാൻ വീട്ടമ്മമാർ ഇത് ചേർക്കാറുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും അടങ്ങിയ ഗ്രാമ്പുവിന്റെ ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള ഗ്രാമ്പു, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവർ കഴിക്കുന്നത് ഗുണകരമാണ്. ഗ്രാമ്പൂവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമായ നൈജറിസിന്‍ പ്രമേഹത്തെ തടയാന്‍ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഗ്രാമ്പു. അള്‍സര്‍ പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും തടി കുറയ്ക്കാനും രാത്രിയില്‍ അത്താഴ ശേഷം ഗ്രാമ്പു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ◾ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ദഹനത്തിനും സഹായിക്കും.…
Read More » -
എരിവിന്റെ രസതന്ത്രം; പ്രിയം കൂടാന്‍ കാരണം ഇതാണ്
ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് നമുക്ക് നല്ല സന്തോഷവും സമാധാനവും അനുഭവിക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ എന്‍ഡോര്‍ഫിന്‍ റിലീസ് ചെയ്യാന്‍ നല്ല എരിവുള്ള ആഹാരം കഴിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഇത്തരത്തില്‍ എരിവുള്ള ആഹാരം കഴിക്കുമ്പോള്‍ നല്ല സന്തോഷം ലഭിക്കുന്നതിനാല്‍ തന്നെ ഇത്തരത്തില്‍ എരിവുള്ള ആഹാരങ്ങളോട് പ്രിയം തോന്നുന്നവര്‍ കുറവല്ല. അവര്‍ പോലും അറിയാതെ പതിയെ ഇത്തരം എരിവുള്ള ആഹാരത്തിനോട് ആസക്തി വര്‍ദ്ധിപ്പിക്കുകയും ഇത് ചെയ്യുന്നുണ്ട്. കൂടാതെ, യൂഫോറിയ ട്രിഗര്‍ ചെയ്യാനും അതിലൂടെ നല്ലൊരു റിലാക്സേഷന്‍ ലഭിക്കാനും എരിവുള്ള ആഹാരങ്ങള്‍ സഹായിക്കുന്നുണ്ട്. ഇതെല്ലാം എരിവുള്ള ആഹാരത്തോട് പ്രിയം കൂട്ടുന്നുണ്ട്. രുചി കൂട്ടുന്നു എരിവുള്ള ആഹാരം കഴിക്കുന്നത് നമ്മളുടെ നാവിന് രുചി കൂട്ടുന്നുണ്ട്. ഒട്ടും എരിവില്ലാത്ത ആഹാരം കഴിക്കുന്നതിനേക്കാള്‍ സ്വാദ് എല്ലായ്പ്പോഴും എരിവ് ഉള്ള ആഹാരങ്ങള്‍ക്കാണ്. ഭക്ഷണം നല്ലരീതിയില്‍ ആസ്വദിച്ച് കഴിക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ എരിവിനോട് പ്രിയം തോന്നുന്നവര്‍ കുറവല്ല. കൂടാതെ, നമ്മള്‍ക്ക് ഇതിന്റഎ കൂടെ തന്നെ മറ്റ് രുചികളും നല്ലപോലെ ആസ്വദിക്കാന്‍ സാധിക്കുന്നതിനാല്‍ എരിവിനോട് പലര്‍ക്കും…
Read More » -
ഡെങ്കിപ്പനിയുടെ തളര്‍ച്ചയെ അതിജീവിക്കാൻ ഡയറ്റിലുള്‍പ്പെടുത്തേണ്ടവ
ഡെങ്കിപ്പനി കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട മാസങ്ങളാണിത്. ഡെങ്കിപ്പനി, നമുക്കറിയാം ആരോഗ്യത്തെ നല്ലതുപോലെ ബാധിക്കുന്നൊരു വൈറൽ അണുബാധയാണ്. അസഹനീയമാംവിധത്തിലുള്ള ക്ഷീണമാണ് ഡെങ്കിപ്പനിയുടെ ഒരു പ്രത്യേകത. രോഗം ഭേദപ്പെട്ടാലും ആരോഗ്യത്തെ ബാധിച്ചത് അത്ര പെട്ടെന്നൊന്നും അതിജീവിക്കാൻ പലർക്കും സാധിക്കാറില്ല. നമ്മുടെ ഭക്ഷണരീതിയിൽ ചിലത് ശ്രദ്ധിക്കാനായാൽ പക്ഷേ ഒരു പരിധി വരെ പെട്ടെന്ന് തന്നെ ഡെങ്കിപ്പനിയുടെ ക്ഷീണത്തെ മറികടക്കാൻ നമുക്ക് സാധിച്ചേക്കാം. ഇത്തരത്തിൽ ഡെങ്കിപ്പനിയുടെ തളർച്ചയെ അതിജീവിക്കാൻ ഡയറ്റിലുൾപ്പെടുത്തേണ്ട ചിലവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… പ്രകൃതിദത്തമായ പാനീയങ്ങൾ കഴിക്കാൻ ശ്രമിക്കുക. കരിക്ക്- ഇളനീർ ഇതിനുദാഹരണമാണ്. അതുപോലെ തന്നെ ചെറുനാരങ്ങാ ജ്യൂസും കഴിക്കുന്നത് ഏറെ നല്ലതാണ്. രണ്ട്… പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നല്ലതുപോലെ കഴിക്കുന്നതും ഡെങ്കിപ്പനിയുണ്ടാക്കിയ ക്ഷീണത്തെ അതിജീവിക്കാൻ ഏറെ സഹായിക്കും. കട്ടത്തൈര്, മൂങ് ദാൽ, പനീർ, ക്വിനോവ എന്നിവയെല്ലാം ഇത്തരത്തിൽ കഴിക്കാവുന്നതാണ്. മൂന്ന്… പൊടിക്കാത്ത ധാന്യങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നതും ഏറെ നല്ലതാണ്. ഓട്ട്സ് എല്ലാം ഇത്തരത്തിൽ കഴിക്കുന്നതാണ് ഉചിതം. റൈസും കഴിക്കുന്നത് നല്ലതാണ്. നാല്… ഫോളിക്…
Read More » -
സ്തനാർബുദം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
ഒക്‌ടോബർ 1 മുതൽ 31 വരെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുകയാണ്. ഇന്ന് സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറിൽ ഒന്നാണ് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നും പതിവായി വ്യായാമം ചെയ്തും പുകവലി ഒഴിവാക്കിയുമൊക്കെ സ്തനാർബുദത്തിനെതിരെ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കാനാവും. അതോടൊപ്പം, സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ത്രീകൾക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും പരിപാലിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്. സ്തനാർബുദം സ്തനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കാം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നത്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ… കക്ഷത്തിലോ സ്തനത്തിന്റെ ഒരു ഭാഗത്തിലോ നിരന്തരമായ വേദന സ്തനങ്ങൾ ചുവന്നതോ വീർക്കുന്നതോ ആയി കാണപ്പെടുക. മുലക്കണ്ണിൽ മാറ്റം സംഭവിക്കുക. മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുക. മുലക്കണ്ണിൽ നിന്നും രക്തം…
Read More » -
ക്യാന്‍സറിന് ‘ഡൊസ്റ്റര്‍ലിമാബ്’ അത്ഭുത മരുന്ന്, ആറ് മാസം കൊണ്ട് ക്യാൻസര്‍ പൂർണമായി മാറിയതായി അനുഭവസ്ഥർ
ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പേള്‍ ഭയക്കേണ്ട കാര്യമില്ല. ഇത് ഗൗരവമുള്ള രോഗമാണെങ്കിലും സമയബന്ധിതമായി രോഗം നിര്‍ണയിക്കാനായാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. എന്നാല്‍ വൈകി രോഗം സ്ഥിരീകരിക്കുന്നതും, കൃത്യമായ ചികിത്സ ലഭിക്കാത്തതും നിരവധി രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. ക്യാൻസർ മരുന്നുകൾക്ക് വേണ്ടി ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ റിസേർച്ചുകൾ നടത്തുന്നുണ്ട്. ഇതിൽ പലതും ക്യാൻസർ ചികിത്സയ്ക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങു നിന്നും എത്തുന്നത്. ഇത്തരത്തിൽ ആശ്വാസം തരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. 42 വയസായ ഒരു സ്ത്രീ ആറ് മാസം കൊണ്ട് ക്യാൻസര്‍ രോഗത്തില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടിയെന്ന വാർത്ത. ക്യാൻസര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന മരുന്നാണത്രേ തുണയായത് . യു.കെയിലെ വെയില്‍സ് സ്വദേശിയായ കാരീ ഡൗണിക്ക് എന്ന സ്ത്രീയാണ് ഈ മരുന്നിലൂടെ ക്യാൻസറിൽ നിന്നും മുക്തയായി എന്ന് അറിയിച്ചത്. വയറ്റിനുള്ളിലായിരുന്നു ഇവർക്ക് ക്യാൻസര്‍. മറ്റൊരു ശസ്ത്രക്രിയ നടന്നതിന് പിന്നാലെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും വേദനകളും ഡോക്ടറെ…
Read More »