HealthLIFE

ശരീരം മുൻകൂട്ടി കാണിക്കുന്ന പ്രോസ്റ്റേറ്റ് കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം…

പുരുഷന്മാരെ ബാധിക്കുന്ന നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ട്. അതിലൊന്നാണ് പ്രോസ്‌റ്റേറ്റ് കാൻസർ. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികളെ ബാധിക്കുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് കാൻസർ. പ്രായം കൂടുന്നതിന് അനുസരിച്ച് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത ക്രമാതീതമായി വർദ്ധിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസറുകളിൽ 70 ശതമാനവും 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് കണ്ടുവരുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം പിഎസ്എ അല്ലെങ്കിൽ ഡിആർഇ ടെസ്റ്റിന്റെ സഹായത്തോടെ സ്ക്രീനിംഗ് ചെയ്യുകയാണ്. പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടോ ഇല്ലയോ എന്ന് ഈ പരിശോധനകൾ സൂചിപ്പിക്കുന്നു.

Signature-ad

പ്രോസ്റ്റേറ്റ് കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം…

ഒന്ന്…

ഉദ്ധാരണക്കുറവാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. കാൻസർ കോശങ്ങൾ ഉദ്ധാരണ പ്രവർത്തനത്തിന് സഹായിക്കുന്ന നാഡികളെയും രക്തക്കുഴലുകളെയും ബാധിക്കുമ്പോഴാണ് പ്രോസ്റ്റേറ്റ് കാൻസർ സംഭവിക്കുന്നത്.

രണ്ട്…

അസ്ഥി വേദനയാണ് മറ്റൊരു ലക്ഷണം. പ്രോസ്റ്റേറ്റ് കാൻസർ അസ്ഥികളിലേക്ക് പടരുകയും ഇടുപ്പ് പോലുള്ള ഭാഗങ്ങളിൽ വേദന ഉണ്ടാക്കുകയും ചെയ്യും. ഈ വേദന സ്ഥിരമോ ഇടയ്ക്കിടെയോ ഉണ്ടാകാം.

മൂന്ന്…

പെട്ടെന്ന് ശരീരഭാരം കുറയുന്നതാണ് മൂന്നാമത്തെ ലക്ഷണം എന്ന് പറയുന്നത്. കാൻസർ കോശങ്ങൾക്ക് ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താൻ കഴിയും. ഇത് വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നതിന് കാരണമാകും.

നാല്…

സ്ഥിരമായ ക്ഷീണവും ബലഹീനതയും പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമാണ്. കാൻസർ കോശങ്ങൾക്ക് സാധാരണ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താം. ഇത് ക്ഷീണത്തിലേക്ക് നയിക്കുന്നു.

അഞ്ച്…

പ്രോസ്റ്റേറ്റ് കാൻസർ അടുത്തുള്ള മലാശയത്തെ ബാധിക്കുകയും മലവിസർജ്ജനത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇതിൽ മലബന്ധം, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

ആറ്…

പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെങ്കിൽ കാലുകളിലോ പാദങ്ങളിലോ ദ്രാവകം അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് വീക്കം, വേദന അല്ലെങ്കിൽ ഭാരക്കുറവ് എന്നിവയ്ക്ക് കാരണമാകും.

ഏഴ്…

മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് പ്രോസ്റ്റേറ്റ് കാൻസറിന്റെ ഒരു ലക്ഷണമാണെങ്കിലും ഇത് മറ്റ് ചില രോ​ഗങ്ങളുടെയും ലക്ഷണമായി വി​ദ​ഗ്ധർ പറയുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Back to top button
error: