HealthLIFE

30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാലുള്ള ഗുണങ്ങള്‍ എന്തൊക്കെ ?

ഞ്ചസാര നമ്മുടെ ജീവിതത്തിലെ സ്ഥിരമായ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെയൊക്ക പഞ്ചസാര ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കി നോക്കൂ, അറിയാം മാറ്റങ്ങള്‍. 30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

Signature-ad

ഒരു മാസത്തേയ്ക്ക് പഞ്ചസാര ഒഴിവാക്കിയാല്‍ ഉറപ്പായും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കാന്‍ പാടുള്ളൂ.

രണ്ട്…

പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുമെന്ന് അറിയാമല്ലോ. അപ്പോള്‍ 30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും.

മൂന്ന്…

ഒരു മാസത്തേയ്ക്ക് ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടും.

നാല്…

ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂടാനും കാരണമാകും.

അഞ്ച്…

കരളിന്‍റെ ആരോഗ്യത്തിനും ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്.

ആറ്…

ഒരു മാസത്തേയ്ക്ക് പഞ്ചസാര ഒഴിവാക്കിയാൽ നിങ്ങളുടെ ഊര്‍ജനില കൂടുന്നത് അറിയാന്‍ കഴിയും.

ഏഴ്…

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്.

എട്ട്…

ചിലയിനം ക്യാന്‍സറുകൾക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഒരു മാസത്തേയ്ക്ക് പഞ്ചസാര ഒഴിവാക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

ഒമ്പത്…

30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാല്‍ അത് ആദ്യം മനസിലാകുന്നത് ചിലപ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്നാകാം. മുഖക്കുരുവിനെ കുറയ്ക്കാനും സ്കിന്‍ ക്ലിയറാകാനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്.

പത്ത്…

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Back to top button
error: