HealthNEWS

പനി, ചുമ, ജലദോഷം ; ഇഞ്ചി മിഠായി വീട്ടിൽ തന്നെ തയ്യാറാക്കാം

ളരെയധികം ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇഞ്ചി. പഴമക്കാര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ 108 കറികള്‍ക്ക് സമാനമാണ് ഇഞ്ചി കറി.

പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നൽകാൻ ഇഞ്ചിനീരിന് സാധിക്കും.എന്നാല്‍ കുട്ടികള്‍ക്ക് ഇങ്ങനെ കഴിക്കാൻ മടി ആയിരിക്കും.

കുട്ടികള്‍ക്ക് കൊടുക്കാൻ നമുക്ക് ഇഞ്ചി കൊണ്ട്  മിഠായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ ഇഞ്ചി ഒന്ന് പുഴുങ്ങി എടുക്കണം. ഒരു പാത്രം അടുപ്പത്തേക്ക് വച്ച്‌ അതിലേക്ക് കുറച്ച്‌ ഇഞ്ചി ഇട്ടുകൊടുക്കാം. ഇതിലേക്ക് കുറച്ച്‌ ഉപ്പു കൂടി ചേര്‍ത്ത് ഇഞ്ചി നല്ലതുപോലെ സോഫ്റ്റ് ആവുന്നത് വരെ ഇളക്കി കൊടുക്കാം. പിന്നീട് ഉപ്പില്‍ നിന്നും ഇഞ്ചി തണുത്ത വെള്ളത്തിലേക്ക് മാറ്റാം. തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയ ഇഞ്ചി ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് ഇതിനോടൊപ്പം കുറച്ച്‌ പുതിനയിലയും തുളസിയിലയും കൂടി ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കാം.

നല്ലതുപോലെ അരച്ചെടുത്ത ഈ മിക്സ്‌ ഒരു പാനിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യമായ ശര്‍ക്കര, അല്പം അയമോദകം, കുറച്ച്‌ മഞ്ഞള്‍പ്പൊടി എന്നിവ കൂടി ചേര്‍ത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം വേവിച്ചെടുക്കാം. പാനില്‍ നിന്നും വിട്ടുവരുന്ന പരുവമാകുമ്ബോള്‍ കുറച്ച്‌ നെയ്യ് കൂടി ചേര്‍ത്തു കൊടുക്കണം. ഇളക്കി യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം. ഇനി ഈ മിക്സ് തണുക്കാൻ വയ്ക്കുക.

കൈകളില്‍ അല്പം നെയ്യ് (എണ്ണയോ) തടവിയതിനുശേഷം ഇഷ്ടമുള്ള ഷേപ്പില്‍ പരത്തിയെടുക്കാം. പരത്തിയെടുത്ത ഓരോ മിഠായിയും പൊടിച്ചുവെച്ച കല്‍കണ്ടത്തില്‍ മുക്കി പൊതിഞ്ഞെടുക്കാം. പനി,ചുമ, ജലദോഷം തുടങ്ങിയവയില്‍ നിന്നും രക്ഷനേടാൻ സഹായിക്കുന്ന രുചികരമായ ഇഞ്ചി മിഠായി റെഡി.

Back to top button
error: