HealthLIFE

കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും ഓർമ്മശക്തിക്കും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടത് ആരോഗ്യകരമായ ഭക്ഷണം ആണ്. കുട്ടികളുടെ തലച്ചോറ് വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. അത്തരത്തില്‍ കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി നല്‍കേണ്ട പോഷകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

Signature-ad

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കുട്ടികളിലെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. ഇതിനായി സാൽമൺ ഫിഷ്, ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, വാള്‍നട്സ് തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

രണ്ട്…

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികളെ ഏകാഗ്രതയോടെ നിലനിർത്താൻ ഇവ സഹായിക്കുന്നു. ഇതിനായി പച്ചിലക്കറികള്‍, കിഡ്‌നി ബീൻസ്, ഗ്രീൻ പീസ്, ചെറുപയർ തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മൂന്ന്…

ആന്‍റി ഓക്സിഡന്‍റുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലച്ചോറിന്‍റെ ആരോഗ്യത്തിന് ഇവ പ്രധാനമാണ്. ഇതിനായി ബീറ്റ്റൂട്ട്, ക്യാരറ്റ്, തക്കാളി, പ്ലം പഴം, ബെറി പഴങ്ങള്‍, ചീര തുടങ്ങിയ പച്ചക്കറികളും പഴങ്ങളും നല്‍കാം.

നാല്…

കുട്ടികള്‍ക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണം തന്നെ നല്‍കണം. ഊർജ്ജവും പോഷകങ്ങളും നൽകുന്നതാകണം അവ. ഇതിനായി കുട്ടികള്‍ക്ക് രാവിലെ മുട്ടയും പാലുമൊക്കെ നല്‍കാം.

അഞ്ച്…

കുട്ടികള്‍ക്ക് ധാരാളം വെള്ളം നല്‍കുക. നിര്‍ജ്ജലീകരണത്തെ തടയാനും കുട്ടികളുടെ തലച്ചോറിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

കുട്ടികളുടെ ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടത്…

മധുരപലഹാരങ്ങൾ, ചോക്ലേറ്റുകള്‍, പിസ, ബർഗർ, നൂഡിൽസ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് കുട്ടികളുടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Back to top button
error: