Health

  • രാത്രിയിലെ കൂര്‍ക്കം വലി ആണോ വില്ലന്‍, കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

    രാത്രിയില്‍ സുഖകരമായി ഉറങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാല്‍, പലപ്പോഴും കൂര്‍ക്കംവലിയാണ് പലരുടെയും പ്രധാന പ്രശ്‌നം. ഇത് കാരണം കൂടെ കിടക്കുന്നവര്‍ക്ക് ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഉറങ്ങുമ്പോള്‍ ഒരു വ്യക്തി അനിയന്ത്രിതമായും ബോധമില്ലാതെയും ഉണ്ടാക്കുന്ന ശബ്ദമാണ് കൂര്‍ക്കംവലി. നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതാണ് പലപ്പോഴും കൂര്‍ക്കംവലി. രാത്രി ഉറങ്ങുമ്പോള്‍ റിലാക്സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോള്‍ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് മാറ്റം വരുന്നതാണിത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് കൂടുതലായി കൂര്‍ക്കംവലിക്കുന്നത്. അമിതഭക്ഷണം ഒഴിവാക്കുക രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക. എരിവുള്ളതും ജങ്ക് ഫുഡും അമിതമായി രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. രാത്രി അമിതമായി കഴിക്കുന്നത്, പാല്‍ ഉത്പ്പന്നങ്ങള്‍ കഴിക്കുന്നതും കൂര്‍ക്കംവലിക്കാന്‍ കാരണമാകാറുണ്ട്. വയര്‍ നിറച്ച് കഴിക്കുന്നത് വയറിലെ ആസിഡിനെ വീണ്ടും മുകളിലേക്ക് വരുത്തിക്കാന്‍ കാരണമാകും. ഇത് തൊണ്ടയിലും മറ്റും വീക്കം ഉണ്ടാക്കുകയും കൂര്‍ക്കംവലിക്കാന്‍…

    Read More »
  • സ്വകാര്യഭാഗത്തെ ഷേവിങ് ആരോഗ്യകരമാണോ?

    സ്വകാര്യഭാഗത്തെ രോമം പലരും നീക്കം ചെയ്യാറുണ്ട്. ഇത് സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടെ ചെയ്യുന്ന ഒന്നാണ്. ഗുഹ്യഭാഗത്തേയും കക്ഷത്തിലേയും രോമമാണ് പലപ്പോഴും ഇതേ രീതിയില്‍ നീക്കാറുള്ളത്. ഇതിന് കാരണമായി പലരും പറയുന്നത് വൃത്തിയാണ്. എന്നാല്‍ സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സംബന്ധിച്ച് രണ്ടുതരം അഭിപ്രായങ്ങള്‍ ഉണ്ട്. ചിലര്‍ പറയുന്നത് ഇത് ആരോഗ്യകരമാണെന്നാണ്. ചിലര്‍ ഇത് അനാരോഗ്യകരമാണെന്ന പറയും. ഇതില്‍ വാസ്തവം അറിയാം. തുടയിടുക്കിലും കക്ഷത്തിലുമെല്ലാം സ്വകാര്യഭാഗത്തെ രോമം പുറമേ നിന്നുള്ള കീടാണുക്കള്‍ ഈ ഭാഗത്തേക്ക് കടക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ ഭാഗങ്ങളില്‍ ഇന്‍ഫെക്ഷനുകള്‍ വരുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഇതിന് ഈ ഭാഗത്തെ രോമങ്ങള്‍ സഹായിക്കുന്നുമുണ്ട്. ഇതുപോലെ തുടയിടുക്കിലും കക്ഷത്തിലുമെല്ലാം ഘര്‍ഷണം തടയുന്നതിനും ഇത്തരം രോമം സഹായിക്കുന്നുണ്ട്. ദോഷവും വരുത്താം എന്നാല്‍ ഈ രോമം ചില പ്രത്യേക സാഹചര്യങ്ങളില്‍ ദോഷവും വരുത്താം. ഉദാഹരണത്തിന് വല്ലാതെ വിയര്‍ക്കുന്ന സ്ഥലങ്ങളില്‍, അല്ലെങ്കില്‍ വല്ലാതെ വിയര്‍ക്കുന്ന തരം ജോലികള്‍ ചെയ്യുന്നവരെങ്കില്‍ ഇത്തരത്തില്‍ വിയര്‍പ്പുണ്ടാകുന്നത് ചൊറിച്ചിലിനും അണുബാധകള്‍ക്കുമുള്ള…

    Read More »
  • രാവിലെ ഈ കാര്യങ്ങള്‍ ചെയ്താല്‍ ഏത് കൂടിയ കൊളസ്‌ട്രോളും കുറയ്ക്കാം

    ഒരു വ്യക്തി ദിനചര്യയില്‍ പിന്തുടരുന്ന പല കാര്യങ്ങളും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ നേട്ടങ്ങള്‍ മാത്രമല്ല മാനസികമായും ഇത് വളരെ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഇതില്‍ പ്രധാനമാണ് രാവിലെ എഴുന്നേറ്റയുടന്‍ ചെയ്യുന്ന കാര്യങ്ങള്‍. പ്രഭാത്തില്‍ പിന്തുടരുന്ന പല ശീലങ്ങളും പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നതാണ്. കൊളസ്‌ട്രോള്‍ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കൊളസ്‌ട്രോളിന് കാരണമാകുന്നത്. പ്രഭാത ഭക്ഷണം നല്ല പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിച്ച് ദിവസം ആരംഭിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. നല്ല നാരുകള്‍ ഉള്ള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ലയിക്കുന്ന നാരകള്‍ അടങ്ങിയിട്ടുള്ള ഫ്രഷ് പഴങ്ങള്‍, ഓട്‌സ്, മുഴു ധാന്യങ്ങള്‍ തുടങ്ങിയവ ഏറെ നല്ലതാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പ്രതിദിനം 5 മുതല്‍ 10 ഗ്രാം വരെ ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഏകദേശം 5 ശതമാനം കുറയ്ക്കും. ബദാം…

    Read More »
  • മുപ്പത് കഴിഞ്ഞവര്‍ തീര്‍ച്ചയായും ചെയ്തിരിക്കണം…

    പ്രായമാകുന്നത് അനുസരിച്ച് ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മ സംരക്ഷണവും. പ്രത്യേകിച്ച് 30 വയസ് ഒക്കെ കഴിയുമ്പോളേക്കും തീര്‍ച്ചയായും ശരിയായ ഒരു ചര്‍മ്മ സംരക്ഷണ രീതിയൊക്കെ പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീകളും പുരുഷന്മാരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാനും ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഭംഗി ഇല്ലാതാക്കാനുമൊക്കെ ഇത് കാരണമാകും. പ്രായമാകുന്നത് അനുസരിച്ച് ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുകയും ഇത് പിന്നീട് ചര്‍മ്മത്തിന്റെ യുവത്വം ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്നു. ആന്റി ഓക്‌സിഡന്റ് സിറം 30 കഴിയുമ്പോള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ടതാണ് വൈറ്റമിന്‍ സി സിറം. പ്രത്യേകിച്ച് രാവിലെ സമയങ്ങളില്‍ വൈറ്റമിന്‍ സി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അതുപോലെ അന്തരീക്ഷ മലിനീകരണം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെ വേഗത്തില്‍ ഇല്ലാതാക്കാന്‍ വൈറ്റമിന്‍ സി സഹായിക്കും. ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറ വ്യത്യാസം മാറ്റാനുമൊക്കെ കറുത്ത പാടുകള്‍ കുറയ്ക്കാനുമൊക്കെ വളരെ നല്ലതാണ് സിറം. രാവിലെ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സണ്‍…

    Read More »
  • വയര്‍ കുറയ്ക്കാന്‍ ഈ ശീലങ്ങള്‍ പാലിയ്ക്കാം

    തടിയും അതിനേക്കാള്‍ ഉപരി ചാടുന്ന വയറും ഇന്നത്തെ കാലത്ത്് ചെറുതലമുറയുടെ വരെ ആരോഗ്യ പ്രശ്നമാണ്. സൗന്ദര്യപ്രശ്നത്തേക്കാള്‍ ഇത് ആരോഗ്യപ്രശ്നം എന്നു തന്നെ പറയേണ്ടി വരും. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ എളുപ്പവഴികള്‍, അപകടകരമായ വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതെല്ലാം ഏറെ ദോഷം വരുത്തുന്നതാണ്. ഇത്തരം വഴികള്‍ അല്ലാതെ തന്നെ നാം നിത്യവും ചെയ്യുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ചില ശീലങ്ങള്‍ പാലിച്ചാല്‍ വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും. ഇവയേതൊക്കെ എന്നറിയാം. മുട്ട ശരീരത്തിലെ കൊഴുപ്പ് കളയുന്ന പ്രക്രിയയായ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ പ്രാതല്‍ ഏറെ പ്രധാനമാണ്. പലതും തിരക്കിലും മറ്റും പ്രാതല്‍ ഒഴിവാക്കുന്നവരാണ്. ഇത് തടി കൂടാനുളള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. പ്രാതല്‍ കഴിയ്ക്കാതിരുന്നാല്‍ ശരീരം കൊഴുപ്പ് സംഭരിച്ച് വയ്്ക്കും. മാത്രമല്ല, പിന്നീട് വിശപ്പേറി നാം അമിതമായ കഴിയ്ക്കാനും ഇത്…

    Read More »
  • സൂക്ഷിക്കുക: ‘ടാറ്റൂ’ ചര്‍മ അര്‍ബുദത്തിന് കാരണമാകും എന്ന് പുതിയ പഠനം

        ടാറ്റു പുതുതലമുറയുടെ ഫാഷൻ ചിഹ്നമായി മാറിയിട്ടുണ്ട്. ടാറ്റു പതിപ്പിക്കാത്ത യുവതീയുവാക്കളെ  കാണാൻ തന്നെ പ്രയാസം. എന്നാല്‍ ഇത് ഗുരുതരമായ ചർമ കാൻസറിന് കാരണമാകും എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഈ വര്‍ഷം ജൂണില്‍, ലാന്‍സെറ്റ് ഇതേക്കുറിച്ച് ഒരു ദശാബ്ദം നീണ്ടുനിന്ന ഒരു പഠനം പ്രസിദ്ധീകരിച്ചു. ഇതില്‍ ടാറ്റുകള്‍ ചർമ അര്‍ബുദത്തിന് കാരണമാകുമെന്ന് പറയുന്നു. 2007നും 2017നും ഇടയില്‍ 20 നും 60 നും ഇടയിൽ പ്രായമുള്ള  12,000 ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ റിപ്പോര്‍ട്ടില്‍, ടാറ്റൂകൾ സ്‌കിന്‍ ലിംഫോമയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ടാറ്റൂവും കാന്‍സറും തമ്മിൽ നേരിട്ടുള്ള ബന്ധം ഇത് സൂചിപ്പിച്ചെങ്കിലും, യാഥാര്‍ത്ഥ്യം ഏറെ  സങ്കീര്‍ണമാണെന്നും പഠനം പറയുന്നു. സ്വീഡിഷ് നാഷണല്‍ കാന്‍സര്‍ രജിസ്റ്ററിലെ ലിംഫോമ കേസുകളെ തുടര്‍ന്നാണ് ലാന്‍സെറ്റ് പഠനം നടത്തിയത്. ചര്‍മ്മത്തില്‍ വികസിക്കുന്ന ഒരു തരം അര്‍ബുദമാണ് ലിംഫോമ. എന്നാല്‍ ഇത് ചര്‍മ്മ അര്‍ബുദം അല്ല. ത്വക്കിലെ കാന്‍സര്‍ ചര്‍മ്മകോശങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്, ആദ്യത്തേത് ലിംഫോസൈറ്റുകള്‍ അല്ലെങ്കില്‍…

    Read More »
  • ‘റോസ്‌മേരി വാട്ടര്‍’ മുടി വളര്‍ത്തും, കൊഴിച്ചില്‍ നിര്‍ത്തും…

    മുടി വളരാന്‍ പല വഴികളും നോക്കുന്നവരുണ്ട്. ഇതിനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് ഒരു കാരണവശാലും ഗുണം ചെയ്യാന്‍ പോകുന്നുമില്ല. നാം പല മരുന്നുകളും മുടി വളരാന്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇതില്‍ ഒന്നാണ് റോസ്‌മേരി. ഇതൊരു സസ്യമാണ്. നാം ഇന്ന് കേള്‍ക്കാറുണ്ട്, റോസ്‌മേരിയുടെ ഓയിലും വെള്ളവുമെല്ലാം മുടി വളരാന്‍ സഹായിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ റോസ്‌മേരി വാട്ടറിന് ഇത്ര ഗുണമുണ്ടോ. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ. അറിയാം വാസ്തവം. മുടി വളരും റോസ്‌മേരി പണ്ടു മുതല്‍ തന്നെ ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ്. റോമന്‍കാരാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പണ്ട് ഇത് ഭക്ഷണത്തിലാണ് ഉപയോഗിച്ചിരുന്നത്. ഇതിന് നല്ല മണമാണ് എന്നതാണ് ഇതിന് കാരണമായിരുന്നത്. പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങളുടെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്നവയാണ്. പലരും റോസ്‌മേരി ഓയില്‍ ഉപയോഗിച്ചാല്‍ കഷണ്ടിയില്‍ വരെ മുടി വളരും എന്ന് കേട്ടുകാണും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്.…

    Read More »
  • മുട്ട എങ്ങനെ എപ്പോള്‍ കഴിക്കണം?

    മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് നോണ്‍വെജിറ്റേറിയന്‍കാര്‍ മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരും ഉപയോഗിയ്ക്കുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. മുട്ടയില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ പലതാണ്. ഇത് പ്രോട്ടീനുകളുടെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ്. ഇതിന് പുറമേ വൈറ്റമിന്‍ ഡി, കാ്ല്‍സ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. മുട്ടയുടെ ആരോഗ്യ ഗുണം പൂര്‍ണമായി ലഭിയ്ക്കാന്‍ ഇത് കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം തന്നെ പ്രധാനമാണ്. എങ്ങിനെ ഏത് സമയത്താണ് മുട്ട കഴിയ്ക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണെന്ന് അറിയൂ. പ്രാതല്‍ നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനം രാവിലെയുള്ള ഭക്ഷണം, അതായത് പ്രാതല്‍ എന്നു പറയാം. പ്രാതല്‍ ദിവസം മുഴുവന്‍ എനര്‍ജി നല്‍കുന്ന ഭക്ഷണമാണ്. ഇത് ഒഴിവാക്കിയാല്‍ പ്രമേഹം, അമിതവണ്ണം ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനാല്‍ പ്രാതല്‍ ഏത് ഭക്ഷണം ഒഴിവാക്കിയാലും ഒഴിവാക്കരുതാത്ത ഒന്നാണ്. അതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുകയും വേണം. ഇങ്ങനെ നോക്കുമ്പോള്‍ പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണവസ്തുവാണ് മുട്ട.…

    Read More »
  • പുരുന്‍മാര്‍ ജാഗ്രതൈ! ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞാല്‍ സ്ത്രീകളില്‍ അകാലമരണമെന്ന് പഠനം

    ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയുടെ (ചഒഅചഋട) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലൈംഗിക ബന്ധത്തില്‍ അപൂര്‍വ്വമായി ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 70 ശതമാനം കൂടുതലാണ്. കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതല്‍ . ജേണല്‍ ഓഫ് സൈക്കോസെക്ഷ്വല്‍ ഹെല്‍ത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് . ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നിരവധി ആരോഗ്യഗുണങ്ങളുണ്ടാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ എന്നിവയുടെഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കും. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധകളില്‍ നിന്നു ശരീരത്തെ സംരംക്ഷിക്കാനും ഇത് പ്രയോജനം ചെയ്യും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഹൃദയാരോഗ്യം…

    Read More »
  • സന്ധിവാതം പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് വരുന്നതിന് കാരണം…

    ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീ പുരുഷന്മാരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വാതം. ഇതില്‍ തന്നെ പലതരം വാതമുണ്ട്. സന്ധികള്‍ക്കുണ്ടാകുന്ന വീക്കമാണ് ഇത്. കഠിനമായ വേദനയും ഉണ്ടാകും. പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ ഇതിന് സാധ്യതയേറെയാണ്. പ്രത്യേകിച്ചും ചിലതരം വാതരോഗങ്ങള്‍ വരുന്നത് സ്ത്രീകള്‍ക്കാണ് കൂടുതല്‍. ഇതില്‍ തന്നെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപസ് പോലുളള ചിലത് കൂടുതലായി വരുന്നത് സ്ത്രീകള്‍ക്കാണെന്ന് പറയാം. വാതം കൂടുതലായി സ്ത്രീകള്‍ക്ക് വരുന്നതിന് കാരണങ്ങള്‍ പലതാണ്. ആര്‍ത്തവ വിരാമശേഷം ഇതിന് പ്രധാന കാരണമായി വരുന്ന ഒന്ന് ഹോര്‍മോണ്‍ പ്രശ്നങ്ങളാണ്. ഇത് മെനോപോസ് ശേഷമാണ് പലപ്പോഴും സംഭവിയ്ക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിന് കാരണം. ഈസ്ട്രജന് വീക്കം ചെറുത്തു നില്‍ക്കാനുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഈസ്ട്രജന്‍ കുറയുമ്പോള്‍ എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതിനാലാണ് ആര്‍ത്തവ വിരാമശേഷം സ്ത്രീകള്‍ക്ക് എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയേറുന്നതും. സന്ധികളില്‍ റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ സ്ത്രീകളിലാണ് കൂടുതലായി വരുന്നത്. ഇതിനും കാരണമുണ്ട്.…

    Read More »
Back to top button
error: