Health
-
പനി, ക്ഷീണം, വയറുവേദന; മഞ്ഞപ്പിത്തം പടരുന്നു, ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകരുത്
സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നല്‍കുമ്പോള്‍ ശുദ്ധമായ വെള്ളമല്ലെങ്കില്‍ അത് കൂട്ടമായി രോഗബാധയുണ്ടാക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമാകുന്നത് മരണത്തിന് കാരണമായേക്കും. ലക്ഷണങ്ങള്‍ മനസ്സിലാക്കി കൃത്യമായി ശാസ്ത്രീയമായ ചികിത്സ തേടുകയാണ് പ്രധാനം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛര്‍ദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോ?ഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ്…
Read More » -
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ പ്രമേഹരോഗിയാണ് !
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം അഥവാ ഷുഗർ. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്.ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് ഷുഗറിന്റെ സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം. ചിലരിലെങ്കിലും പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. ചർമം വരളുക, ചൊറിച്ചിൽ എന്നിവയും ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറ്, നേത്രരോഗങ്ങൾ, പക്ഷാഘാതം, പല്ലിന്റെ തകരാറ്, നാഡികളുടെ തകരാറ് ഇവയ്ക്കെല്ലാം കാരണമാകും. പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം. താഴെ പറയുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ…
Read More » -
ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാം, ശരീരം നല്‍കുന്ന ഈ 5 സൂചനകളിൽ ജാഗ്രത പുലർത്തുക
ആഗോളതലത്തില്‍ മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദ്രോഗസാധ്യത അതിവേഗം വർധിച്ചു വരികയാണ്. ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഭക്ഷണക്രമത്തിലെയും ജീവിതശൈലിയിലെയും മാറ്റങ്ങള്‍ ഈ അപകടസാധ്യത കൂടുതല്‍ വർധിപ്പിക്കുന്നു. ഹൃദയത്തിലെയും ധമനികളിലെയും തടസം വർധിച്ചുവരുന്ന ഹൃദയാഘാത പ്രശ്‌നങ്ങളുടെ ഒരു ഘടകമായി കാണുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അമിത കൊളസ്ട്രോള്‍, ഉയർന്ന രക്തസമ്മർദം എന്നിവയും ഹൃദയത്തെ അപകടത്തിലാക്കുന്നു. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസമോ അല്ലെങ്കില്‍ മറ്റേതങ്കിലും തരത്തിലുള്ള തടസമോ കാരണം ഹൃദയത്തിലേക്കുള്ള രക്തത്തിൻ്റെ വേഗത കുറഞ്ഞേക്കാം. ഇതുമൂലം പേശികള്‍ക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം തടസപ്പെട്ടാല്‍ ഹൃദയം കൂടുതല്‍ കഠിനമായി പ്രവർത്തിക്കേണ്ടിവരും, ഇതോടെ അതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഹൃദയസ്തംഭനത്തിൻ്റെ ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. നമ്മുടെ മനുഷ്യ ശരീരം വളരെ സങ്കീർണമാണെങ്കിലും അവയവങ്ങള്‍ ശരിയായി പ്രവർത്തിക്കാത്തപ്പോള്‍ അത് എല്ലായ്പ്പോഴും അടയാളങ്ങളും ലക്ഷണങ്ങളും നല്‍കുന്നുണ്ട്. ഹൃദയ സ്തംഭനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില സൂചനകള്‍…
Read More » -
സ്വന്തം കാലിൽ നിൽക്കണമെങ്കിൽ ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത്
കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം. എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ്…
Read More » -
ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവന് തന്നെ പ്രധാനമാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നമ്മുടെ ശരീരത്തില്‍ നിലക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു അവയവമാണ് ശ്വാസകോശം.അതിനാല്‍ത്തന്നെ ഈ അവയവം എന്തുവിലകൊടുത്തും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ശ്വാസകോശത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം തന്നെ ശ്വസനം കൈമാറുക എന്നതാണ്. ശ്വാസകോശത്തിലൂടെ മാത്രമാണ് ശ്വസന പ്രക്രിയ നടക്കുന്നത്. ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഈ വഴികള്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുക മണി പ്ലാന്റ്, പീസ് ലില്ലി, സ്‌നേക്ക് പ്ലാന്റ്, കറ്റാര്‍ വാഴ എന്നിവ വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് വളര്‍ത്താവുന്ന എയര്‍ പ്യൂരിഫയറുകളായ സസ്യങ്ങളാണ്. നിങ്ങളുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലെ വായുവില്‍ നിന്ന് ബെന്‍സീന്‍, ടോലുയിന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎഥെയ്ന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ അവ ഇല്ലാതാക്കുന്നു. കൂടാതെ ഈ ചെടികള്‍ മിക്കതും രാത്രിയില്‍ പോലും ഓക്സിജന്‍…
Read More » -
മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി
രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം ‘മന്‍ കീ ബാത്തി’ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്. എന്നാൽ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും മതിമറക്കാതെ കാടിന്റെയും നാട്ടു വൈദ്യത്തിന്റെയും നിലനില്പിനെപ്പറ്റിയുള്ള ആശങ്കയിലാണ് ഈ വനമുത്തശ്ശി.വിതുരയിലെ ആദിവാസി സെറ്റിൽമെന്റിലാണ് 73 വയസ്സുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയുടെ വൈദ്യശാലയും ജീവിതവും. നാട്ടുവൈദ്യത്തിൽ പ്രഗത്ഭയായ ലക്ഷ്മിക്കുട്ടിയമ്മ ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ് കൂടിയാണ്.ഒപ്പം പേരുകേട്ട വിഷഹാരിയും.നൂറുകണക്കിനാളുകളുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ടു രക്ഷിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ കാട്ടറിവുകൾ അനേകമാണ്. ലക്ഷ്മിയമ്മയുെടെ ഒറ്റമൂലികൾ കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ…
Read More » -
താരാ കല്യാണിന്റെ ശബ്ദം പൂര്‍ണമായും പോയി; അമ്മയുടെ ശരിക്കുമുള്ള രോഗത്തെ കുറിച്ച് മകള്‍ സൗഭാഗ്യ
നിരവധി ആരാധകരുള്ള നര്‍ത്തകിയും നടിയുമാണ് താര കല്യാണ്‍. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭര്‍ത്താവ് രാജാറാം, മകള്‍ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭര്‍ത്താവും നടനുമായ അര്‍ജുന്‍ എന്നിവരെല്ലാം സോഷ്യല്‍ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയ്ക്ക് വരെയുണ്ട് ആരാധകര്‍. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടവുമാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയുമായിട്ടാണ് താരയും മകള്‍ സൗഭാഗ്യയും എത്തിയിരിക്കുന്നത്. മുമ്പ് താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞാണ് താര എത്തിയിരിക്കുന്നത്. താരയ്ക്ക് വേണ്ടി മകള്‍ സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അമ്മയുടെ രോഗത്തെ കുറിച്ചായിരുന്നു സൗഭാഗ്യ പറയുന്നത്. വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ…
Read More » -
ചൂടില്‍നിന്നു ചര്‍മ്മത്തെ സംരക്ഷിക്കാന്‍ വെളിച്ചെണ്ണ പകലല്ല രാത്രിയില്‍ ഇങ്ങനെ പുരട്ടൂ…
ചൂട് വര്‍ദ്ധിക്കുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഈ സമയത്താണ് കരുവാളിപ്പ്, ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത്, ചര്‍മ്മം വല്ലാതെ വരണ്ട് പോകുന്നതുമെല്ലാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി കെമിക്കല്‍സ് ആധികം ഉപയോഗിക്കുന്നതിന് പകരം നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. നമ്മളില്‍ പലരും കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ നന്നായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണം നടത്തുമ്പോള്‍ പകല്‍ സമയത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ രാത്രിയില്‍ കിടക്കുന്നത്നി മുന്‍പായി വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കൂ. പ്രകടമായ മാറ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍ വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് നിരവധി ഗുണമാണ് ലഭിക്കുന്നത്. അതില്‍ ഒന്നാമത്തെ കാര്യമാണ് വരണ്ട ചര്‍മ്മം മാറ്റി ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഈ വേനല്‍ക്കാലത്ത് ചര്‍മ്മം വരണ്ട് പോവുകയും ചെറിച്ചില്‍ അനുഭവപ്പെടുകയും, ചിലരില്‍ ചര്‍മ്മത്തില്‍ മൊരി പ്രത്യക്ഷപ്പെടുന്നതും കാണാം. ഇത്തരം പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നത് വെളിച്ചെണ്ണയാണ്. ചര്‍മ്മത്തിന് നല്ല…
Read More » -
പാല്‍ച്ചായക്ക് പകരം കട്ടന്‍ ചായ കുടിച്ചാല്‍…
ചായ, കാപ്പി ശീലങ്ങള്‍ പലര്‍ക്കുമുണ്ട്. ഇതില്‍ത്തന്നെ പാലു ചേര്‍ത്തും ചേര്‍ക്കാതെയുമെല്ലാം നാം ചായ കുടിയ്ക്കാറുണ്ട്. ചായ കുടിയ്ക്കുമ്പോള്‍ പാല്‍ച്ചായയേക്കാള്‍ കട്ടന്‍ചായയാണ് നാം കൂടുതല്‍ ഗുണകരമെന്ന് പറയും. കട്ടന്‍ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പൊതുവേ ഗുണകരമാണെന്ന് പറയാം. ചായ, കാപ്പി ശീലങ്ങള്‍ പൊതുവേ നല്ലതുമല്ല. എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ആരോഗ്യകരമായി ചായ കുടിയ്ക്കാന്‍ കട്ടന്‍ ചായയാക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. ഗ്ലൂക്കോസ് തോത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍, പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ് ഇത്. എന്നാല്‍ മധുരമില്ലാതെ കുടിയ്ക്കണം എന്നതേ ഗുണം നല്‍കൂ. കട്ടന്‍ചായ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എല്‍ തീനൈന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ബ്രെയിന്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്. ചായ ചായയിലടങ്ങിയ പോളിഫിനോള്‍, കാറ്റക്കിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സ് അര്‍ബുദത്തെ തടയും. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു…
Read More » -
ലിവര്‍ സിറോസിസിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. ലക്ഷണങ്ങള്‍ ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തില്‍ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും…
Read More »