Health

  • വയര്‍ കുറയ്ക്കാന്‍ ഈ ശീലങ്ങള്‍ പാലിയ്ക്കാം

    തടിയും അതിനേക്കാള്‍ ഉപരി ചാടുന്ന വയറും ഇന്നത്തെ കാലത്ത്് ചെറുതലമുറയുടെ വരെ ആരോഗ്യ പ്രശ്നമാണ്. സൗന്ദര്യപ്രശ്നത്തേക്കാള്‍ ഇത് ആരോഗ്യപ്രശ്നം എന്നു തന്നെ പറയേണ്ടി വരും. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ എളുപ്പവഴികള്‍, അപകടകരമായ വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതെല്ലാം ഏറെ ദോഷം വരുത്തുന്നതാണ്. ഇത്തരം വഴികള്‍ അല്ലാതെ തന്നെ നാം നിത്യവും ചെയ്യുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ചില ശീലങ്ങള്‍ പാലിച്ചാല്‍ വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും. ഇവയേതൊക്കെ എന്നറിയാം. മുട്ട ശരീരത്തിലെ കൊഴുപ്പ് കളയുന്ന പ്രക്രിയയായ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ പ്രാതല്‍ ഏറെ പ്രധാനമാണ്. പലതും തിരക്കിലും മറ്റും പ്രാതല്‍ ഒഴിവാക്കുന്നവരാണ്. ഇത് തടി കൂടാനുളള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. പ്രാതല്‍ കഴിയ്ക്കാതിരുന്നാല്‍ ശരീരം കൊഴുപ്പ് സംഭരിച്ച് വയ്്ക്കും. മാത്രമല്ല, പിന്നീട് വിശപ്പേറി നാം അമിതമായ കഴിയ്ക്കാനും ഇത്…

    Read More »
  • സൂക്ഷിക്കുക: ‘ടാറ്റൂ’ ചര്‍മ അര്‍ബുദത്തിന് കാരണമാകും എന്ന് പുതിയ പഠനം

        ടാറ്റു പുതുതലമുറയുടെ ഫാഷൻ ചിഹ്നമായി മാറിയിട്ടുണ്ട്. ടാറ്റു പതിപ്പിക്കാത്ത യുവതീയുവാക്കളെ  കാണാൻ തന്നെ പ്രയാസം. എന്നാല്‍ ഇത് ഗുരുതരമായ ചർമ കാൻസറിന് കാരണമാകും എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഈ വര്‍ഷം ജൂണില്‍, ലാന്‍സെറ്റ് ഇതേക്കുറിച്ച് ഒരു ദശാബ്ദം നീണ്ടുനിന്ന ഒരു പഠനം പ്രസിദ്ധീകരിച്ചു. ഇതില്‍ ടാറ്റുകള്‍ ചർമ അര്‍ബുദത്തിന് കാരണമാകുമെന്ന് പറയുന്നു. 2007നും 2017നും ഇടയില്‍ 20 നും 60 നും ഇടയിൽ പ്രായമുള്ള  12,000 ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ റിപ്പോര്‍ട്ടില്‍, ടാറ്റൂകൾ സ്‌കിന്‍ ലിംഫോമയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ടാറ്റൂവും കാന്‍സറും തമ്മിൽ നേരിട്ടുള്ള ബന്ധം ഇത് സൂചിപ്പിച്ചെങ്കിലും, യാഥാര്‍ത്ഥ്യം ഏറെ  സങ്കീര്‍ണമാണെന്നും പഠനം പറയുന്നു. സ്വീഡിഷ് നാഷണല്‍ കാന്‍സര്‍ രജിസ്റ്ററിലെ ലിംഫോമ കേസുകളെ തുടര്‍ന്നാണ് ലാന്‍സെറ്റ് പഠനം നടത്തിയത്. ചര്‍മ്മത്തില്‍ വികസിക്കുന്ന ഒരു തരം അര്‍ബുദമാണ് ലിംഫോമ. എന്നാല്‍ ഇത് ചര്‍മ്മ അര്‍ബുദം അല്ല. ത്വക്കിലെ കാന്‍സര്‍ ചര്‍മ്മകോശങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്, ആദ്യത്തേത് ലിംഫോസൈറ്റുകള്‍ അല്ലെങ്കില്‍…

    Read More »
  • ‘റോസ്‌മേരി വാട്ടര്‍’ മുടി വളര്‍ത്തും, കൊഴിച്ചില്‍ നിര്‍ത്തും…

    മുടി വളരാന്‍ പല വഴികളും നോക്കുന്നവരുണ്ട്. ഇതിനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് ഒരു കാരണവശാലും ഗുണം ചെയ്യാന്‍ പോകുന്നുമില്ല. നാം പല മരുന്നുകളും മുടി വളരാന്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇതില്‍ ഒന്നാണ് റോസ്‌മേരി. ഇതൊരു സസ്യമാണ്. നാം ഇന്ന് കേള്‍ക്കാറുണ്ട്, റോസ്‌മേരിയുടെ ഓയിലും വെള്ളവുമെല്ലാം മുടി വളരാന്‍ സഹായിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ റോസ്‌മേരി വാട്ടറിന് ഇത്ര ഗുണമുണ്ടോ. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ. അറിയാം വാസ്തവം. മുടി വളരും റോസ്‌മേരി പണ്ടു മുതല്‍ തന്നെ ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ്. റോമന്‍കാരാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പണ്ട് ഇത് ഭക്ഷണത്തിലാണ് ഉപയോഗിച്ചിരുന്നത്. ഇതിന് നല്ല മണമാണ് എന്നതാണ് ഇതിന് കാരണമായിരുന്നത്. പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങളുടെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്നവയാണ്. പലരും റോസ്‌മേരി ഓയില്‍ ഉപയോഗിച്ചാല്‍ കഷണ്ടിയില്‍ വരെ മുടി വളരും എന്ന് കേട്ടുകാണും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്.…

    Read More »
  • മുട്ട എങ്ങനെ എപ്പോള്‍ കഴിക്കണം?

    മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് നോണ്‍വെജിറ്റേറിയന്‍കാര്‍ മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരും ഉപയോഗിയ്ക്കുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. മുട്ടയില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ പലതാണ്. ഇത് പ്രോട്ടീനുകളുടെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ്. ഇതിന് പുറമേ വൈറ്റമിന്‍ ഡി, കാ്ല്‍സ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. മുട്ടയുടെ ആരോഗ്യ ഗുണം പൂര്‍ണമായി ലഭിയ്ക്കാന്‍ ഇത് കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം തന്നെ പ്രധാനമാണ്. എങ്ങിനെ ഏത് സമയത്താണ് മുട്ട കഴിയ്ക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണെന്ന് അറിയൂ. പ്രാതല്‍ നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനം രാവിലെയുള്ള ഭക്ഷണം, അതായത് പ്രാതല്‍ എന്നു പറയാം. പ്രാതല്‍ ദിവസം മുഴുവന്‍ എനര്‍ജി നല്‍കുന്ന ഭക്ഷണമാണ്. ഇത് ഒഴിവാക്കിയാല്‍ പ്രമേഹം, അമിതവണ്ണം ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനാല്‍ പ്രാതല്‍ ഏത് ഭക്ഷണം ഒഴിവാക്കിയാലും ഒഴിവാക്കരുതാത്ത ഒന്നാണ്. അതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുകയും വേണം. ഇങ്ങനെ നോക്കുമ്പോള്‍ പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണവസ്തുവാണ് മുട്ട.…

    Read More »
  • പുരുന്‍മാര്‍ ജാഗ്രതൈ! ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞാല്‍ സ്ത്രീകളില്‍ അകാലമരണമെന്ന് പഠനം

    ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയുടെ (ചഒഅചഋട) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലൈംഗിക ബന്ധത്തില്‍ അപൂര്‍വ്വമായി ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 70 ശതമാനം കൂടുതലാണ്. കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതല്‍ . ജേണല്‍ ഓഫ് സൈക്കോസെക്ഷ്വല്‍ ഹെല്‍ത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് . ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നിരവധി ആരോഗ്യഗുണങ്ങളുണ്ടാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ എന്നിവയുടെഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കും. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധകളില്‍ നിന്നു ശരീരത്തെ സംരംക്ഷിക്കാനും ഇത് പ്രയോജനം ചെയ്യും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഹൃദയാരോഗ്യം…

    Read More »
  • സന്ധിവാതം പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് വരുന്നതിന് കാരണം…

    ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീ പുരുഷന്മാരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വാതം. ഇതില്‍ തന്നെ പലതരം വാതമുണ്ട്. സന്ധികള്‍ക്കുണ്ടാകുന്ന വീക്കമാണ് ഇത്. കഠിനമായ വേദനയും ഉണ്ടാകും. പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ ഇതിന് സാധ്യതയേറെയാണ്. പ്രത്യേകിച്ചും ചിലതരം വാതരോഗങ്ങള്‍ വരുന്നത് സ്ത്രീകള്‍ക്കാണ് കൂടുതല്‍. ഇതില്‍ തന്നെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപസ് പോലുളള ചിലത് കൂടുതലായി വരുന്നത് സ്ത്രീകള്‍ക്കാണെന്ന് പറയാം. വാതം കൂടുതലായി സ്ത്രീകള്‍ക്ക് വരുന്നതിന് കാരണങ്ങള്‍ പലതാണ്. ആര്‍ത്തവ വിരാമശേഷം ഇതിന് പ്രധാന കാരണമായി വരുന്ന ഒന്ന് ഹോര്‍മോണ്‍ പ്രശ്നങ്ങളാണ്. ഇത് മെനോപോസ് ശേഷമാണ് പലപ്പോഴും സംഭവിയ്ക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിന് കാരണം. ഈസ്ട്രജന് വീക്കം ചെറുത്തു നില്‍ക്കാനുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഈസ്ട്രജന്‍ കുറയുമ്പോള്‍ എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതിനാലാണ് ആര്‍ത്തവ വിരാമശേഷം സ്ത്രീകള്‍ക്ക് എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയേറുന്നതും. സന്ധികളില്‍ റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ സ്ത്രീകളിലാണ് കൂടുതലായി വരുന്നത്. ഇതിനും കാരണമുണ്ട്.…

    Read More »
  • വയറിന് എപ്പോഴും പ്രശ്നമാണോ, എങ്കില്‍

    വയറിന്റെ ആരോഗ്യമെന്നത് പൊതുവായ ആരോഗ്യത്തിന്റെ ഒരു നേര്‍ക്കാഴ്ച കൂടിയാണ്. കുടല്‍ അടക്കമുള്ള അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിയ്ക്കുന്നുവെന്ന് കാണിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. വവയര്‍ സംബന്ധമായ പല അസ്വസ്ഥതകളും പലര്‍ക്കുമുണ്ടാകാറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പലര്‍ക്കുമുള്ള പൊതുവായ പ്രശ്നമാണ്. ചിലര്‍ക്ക് ഭക്ഷണം കഴിച്ചാലുടന്‍ ടോയ്ലററില്‍ പോകുന്ന പ്രശ്നം, വയറിളക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് വയറ്റിലെ ഇത്തരം അസ്വസ്ഥതകള്‍ ഒരു സ്ഥിരം പ്രശ്നമാണ്. ഇതിന് പുറകില്‍ ചില പ്രധാനപ്പെട്ട കാരണങ്ങളുമുണ്ട്. ഇത്തരം കാരണങ്ങള്‍ തിരിച്ചറിയുകയെന്നത് ഈ പ്രശ്നത്തിന് പരിഹാരം കണ്ടുപിടിയ്ക്കാന്‍ പ്രധാനവുമാണ്. അണുബാധ വഴി ചിലര്‍ക്ക് ഇടയ്ക്ക് ഭക്ഷണത്തിലെ പ്രശ്നം കാരണം അണുബാധ വഴി വയറിന് പ്രശ്നങ്ങളുണ്ടാകും. ഇത് സ്ഥിരം വരുന്നതല്ല. വന്നു മാറുന്നവയാണ്. അതേ സമയം തുടര്‍ച്ചയായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാലും പ്രശ്നമുണ്ടാകാം. ഇതുപോലെ പെപ്റ്റിക് അള്‍സള്‍ പോലുള്ള പ്രശ്നങ്ങള്‍ കാരണവും വയറിന് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും സാധാരണയാണ്. ഇത് വയറ്റിലെ ലൈനിംഗിനെ ബാധിയ്ക്കുന്നതാണ് കാരണം. ഇത്…

    Read More »
  • ചര്‍മ്മം തിളങ്ങാന്‍ ഏലയ്ക്ക വെള്ളം കുടിക്കണം

    എല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ഏലയ്ക്ക. പായസത്തിനൊക്കെ നല്ല രുചിയും മണവും നല്‍കാന്‍ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഏലയ്ക്ക സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ചര്‍മ്മം തിളങ്ങാനും ഈ ഏലയ്ക്ക ഉപയോഗിക്കാവുന്നതാണ്. ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ ആണ് ചര്‍മ്മത്തിന് നല്ല തിളക്കവും ഭംഗിയുമൊക്കെ ലഭിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകളും അതുപോലെ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നിറം വയ്ക്കുനം ഏലയ്ക്ക വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം ഇതില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനുമൊക്കെ വളരെ നല്ലതാണ്. പ്രത്യേകിച്ച് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളെ മാറ്റാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളുമൊക്കെ വേഗത്തില്‍ മാറ്റാന്‍ ഇത് വളരെ നല്ലതാണ്. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് വൈറ്റമിന്‍ എ,സി, പോളിഫിനോള്‍സ് എന്നിവയുണ്ടാകാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങളുടെ കേടുപാടുകളെ ഇത്…

    Read More »
  • വയര്‍ ചാടുന്നതാണോ പ്രശ്‌നം ? പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കൂ, ഫലം ഉറപ്പ്

    അന്നമാണ് ഔഷധം പലരും അഭിമുഖികരിക്കുന്ന  വലിയ പ്രശ്‌നമാണ് കുടവയര്‍. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയര്‍ ചാടുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. അത്തരത്തില്‍ വിഷമിക്കുന്നവര്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കൂ, ഫലം ഉറപ്പ്… കാരറ്റ് ആരോഗ്യത്തിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്നു. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കും. കൂടാതെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്താനും സഹായിക്കും. വരണ്ട ചര്‍മ്മത്തിനുള്ള അത്യുഗ്രന്‍ പ്രതിവിധിയാണ് ക്യാരറ്റ് ജ്യൂസ്. ചര്‍മ്മത്തിലെ പാടുകള്‍ അകറ്റുന്നതിനൊപ്പം മെച്ചപ്പെട്ട സ്‌കിന്‍ ടോണ്‍ നല്‍കാനും ക്യാരറ്റ് ജ്യൂസ് ഉത്തമമാണ്. മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ശരീരഭാരം കുറക്കാന്‍ ഏറ്റവും സഹായകരമായ ഒന്നാണ് ക്യാരറ്റ്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസാക്കിക്കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഇതില്‍ കലോറി കുറവായതു കൊണ്ട് തന്നെ ശരീരഭാരം…

    Read More »
  • അഴകിനും ആരോഗ്യത്തിനും മുടിക്കും ഒരേയൊരു നട്സ്…

    നല്ല ഭക്ഷണങ്ങളില്‍ നട്സ് പ്രധാനമാണ്. നട്സില്‍ തന്നെ ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്സ് എന്നിവയെല്ലാം പെടുന്നു. ഇതില്‍ തന്നെ പലരും അധികം ഉപയോഗിക്കാത്ത ഒന്നാണ് വാള്‍നട്സ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഈ വാള്‍നട്സ് രണ്ടു തരത്തിലുള്ളതുണ്ട്. അല്‍പം ഇരുണ്ട നിറത്തിലുള്ളതും അല്ലാത്തതും. മാത്രമല്ല, വാള്‍നട്ട് വിറ്റാമിന്‍ ബി 5 ന്റെ ഗണ്യമായ അളവിനാല്‍ സമ്പുഷ്ടവുമാണ്. ഇവ പാന്റോതെനിക് ആസിഡ് എന്നും എന്നറിയപ്പെടുന്നു, കൂടാതെ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നന്നാക്കാനും ഇവയെല്ലാം തന്നെ ഗുണകരമാണ്. വാള്‍നട്സ് ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്സ്. വാള്‍നട്ടില്‍ വിറ്റമിന്‍ ഇ, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോലേറ്റ് ന്നെിവയെല്ലാം തന്നെ അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്സ് കൂടുതല്‍ ഗുണം നല്‍കും. വാള്‍നട്ടില്‍ നല്ലപോലെ നാരുകള്‍…

    Read More »
Back to top button
error: