Health

സൂക്ഷിക്കുക: ‘ടാറ്റൂ’ ചര്‍മ അര്‍ബുദത്തിന് കാരണമാകും എന്ന് പുതിയ പഠനം

    ടാറ്റു പുതുതലമുറയുടെ ഫാഷൻ ചിഹ്നമായി മാറിയിട്ടുണ്ട്. ടാറ്റു പതിപ്പിക്കാത്ത യുവതീയുവാക്കളെ  കാണാൻ തന്നെ പ്രയാസം. എന്നാല്‍ ഇത് ഗുരുതരമായ ചർമ കാൻസറിന് കാരണമാകും എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഈ വര്‍ഷം ജൂണില്‍, ലാന്‍സെറ്റ് ഇതേക്കുറിച്ച് ഒരു ദശാബ്ദം നീണ്ടുനിന്ന ഒരു പഠനം പ്രസിദ്ധീകരിച്ചു. ഇതില്‍ ടാറ്റുകള്‍ ചർമ അര്‍ബുദത്തിന് കാരണമാകുമെന്ന് പറയുന്നു.

2007നും 2017നും ഇടയില്‍ 20 നും 60 നും ഇടയിൽ പ്രായമുള്ള  12,000 ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ റിപ്പോര്‍ട്ടില്‍, ടാറ്റൂകൾ സ്‌കിന്‍ ലിംഫോമയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ടാറ്റൂവും കാന്‍സറും തമ്മിൽ നേരിട്ടുള്ള ബന്ധം ഇത് സൂചിപ്പിച്ചെങ്കിലും, യാഥാര്‍ത്ഥ്യം ഏറെ  സങ്കീര്‍ണമാണെന്നും പഠനം പറയുന്നു.

Signature-ad

സ്വീഡിഷ് നാഷണല്‍ കാന്‍സര്‍ രജിസ്റ്ററിലെ ലിംഫോമ കേസുകളെ തുടര്‍ന്നാണ് ലാന്‍സെറ്റ് പഠനം നടത്തിയത്. ചര്‍മ്മത്തില്‍ വികസിക്കുന്ന ഒരു തരം അര്‍ബുദമാണ് ലിംഫോമ. എന്നാല്‍ ഇത് ചര്‍മ്മ അര്‍ബുദം അല്ല. ത്വക്കിലെ കാന്‍സര്‍ ചര്‍മ്മകോശങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്, ആദ്യത്തേത് ലിംഫോസൈറ്റുകള്‍ അല്ലെങ്കില്‍ വെളുത്ത രക്താണുക്കള്‍ക്കുള്ളില്‍ ഉണ്ടാകുന്നു. ചര്‍മ്മ കാന്‍സറിനേക്കാള്‍ അപൂര്‍വമായി മാത്രമാണ് ത്വക്കിലെ ലിംഫോമ ഉണ്ടാകുന്നത്.

ടാറ്റൂ മഷിയില്‍ കാണപ്പെടുന്ന ചില രാസവസ്തുക്കളില്‍ പ്രൈമറി ആരോമാറ്റിക് അമിനുകള്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍, ലോഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ലാന്‍സെറ്റ് പഠനം ഇവയെ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ എന്ന് തിരിച്ചറിഞ്ഞു.

ആഗോളതലത്തിലുള്ള പഠനമാണ് നടന്നതെങ്കിലും ഇന്ത്യക്കാര്‍ക്കും നമ്മുടെ തവിട്ടുനിറത്തിലുള്ള ചര്‍മ്മത്തിനും ഇവ പ്രസക്തമാണ്. ചര്‍മ്മത്തിന്റെ നിറവും ജനിതക ഘടനയും മറ്റ് ഘടകങ്ങളും പരിഗണിക്കാതെ ചര്‍മ്മ അര്‍ബുദം ആര്‍ക്കും ബാധിക്കാം. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ഈ പഠനമനുസരിച്ച്, വെള്ളക്കാരില്‍ അത് കൂടുതലാണ്.

സ്‌കിന്‍ കാന്‍സറിൻ്റെ  അപകടസാധ്യത ത്വക്കിന്റെ സ്വഭാവത്തിലും സൂര്യപ്രകാശത്തിലും ഉള്ള വ്യത്യാസം മൂലമാകാം. ലിംഫോമ ഒരുപോലെ ആയിരിക്കുമെന്ന് കരുതുന്നില്ലെന്ന് സ്വീഡനിലെ ലണ്ട് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും റിസര്‍ച്ച് ഗ്രൂപ്പ് ലീഡറുമായ ക്രിസ്റ്റല്‍ നീല്‍സന്‍ പറയുന്നു, ‘ലിംഫോമയ്ക്കുള്ള അപകടസാധ്യത ചര്‍മ്മത്തിന്റെ നിറത്തെ ആശ്രയിക്കുന്നില്ല’ എന്ന് സ്വീഡനിലെ ലണ്ട് സര്‍വകലാശാല ഓങ്കോളജി ഡിവിഷന്‍, ലിംഫോമ വിദഗ്ധന്‍ മാറ്റ്‌സ് ജെര്‍കെമാന്‍ പറയുന്നു. ഗവേഷകരില്‍ ഒരാളാണ് അദ്ദേഹം.

ടാറ്റൂ ചെയ്തിട്ടുള്ളവർ അത് നീക്കം ചെയ്യേണ്ട കാര്യമില്ല. കൂടാതെ ഇന്ത്യന്‍ ചര്‍മ്മത്തിന് അനുസരിച്ച്, ഇതിനകം ലഭ്യമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഈ മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍ ഗവേഷണം നടത്തേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഇതിനുള്ള വ്യക്തമായ ഉത്തരം ലഭിക്കൂ.
ടാറ്റൂകള്‍ ക്യാന്‍സറിന് കാരണമാകുന്നു എന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് ന്യൂഡല്‍ഹിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ മേഘ അഹൂജ പറയുന്നു. പകരം നല്ല ശുചിത്വവും നിലവാരമുള്ള  ഉപകരണങ്ങളും ഉള്ള സ്റ്റുഡിയോ തിരഞ്ഞെടുത്താല്‍ മതി. ടാറ്റൂ മെഷീനുകള്‍ക്ക് 1500 രൂപ മുതല്‍  ലക്ഷങ്ങൾ വരെ വില വരുമെന്ന് അഹൂജ പറയുന്നു.

വിലകൂടിയ യന്ത്രങ്ങള്‍ നല്ല കൃത്യത നല്‍കുന്നു, മാത്രമല്ല ചര്‍മ്മത്തിന് ആഘാതം കുറയ്ക്കുകയും ചെയ്യും. ആളുകള്‍ ഗുണനിലവാരം നോക്കാതെ വിലകുറഞ്ഞ സ്ഥലങ്ങളെ ആശ്രയിക്കുന്നത് ശരിയല്ല. കാരണം അവിടങ്ങളില്‍ ഉപയോഗിക്കുന്ന മഷിക്ക് ഗുണനിലവാരം കാണില്ല. അത് പ്രശ്‌നങ്ങളുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: