HealthLIFE

‘റോസ്‌മേരി വാട്ടര്‍’ മുടി വളര്‍ത്തും, കൊഴിച്ചില്‍ നിര്‍ത്തും…

മുടി വളരാന്‍ പല വഴികളും നോക്കുന്നവരുണ്ട്. ഇതിനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് ഒരു കാരണവശാലും ഗുണം ചെയ്യാന്‍ പോകുന്നുമില്ല. നാം പല മരുന്നുകളും മുടി വളരാന്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇതില്‍ ഒന്നാണ് റോസ്‌മേരി. ഇതൊരു സസ്യമാണ്. നാം ഇന്ന് കേള്‍ക്കാറുണ്ട്, റോസ്‌മേരിയുടെ ഓയിലും വെള്ളവുമെല്ലാം മുടി വളരാന്‍ സഹായിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ റോസ്‌മേരി വാട്ടറിന് ഇത്ര ഗുണമുണ്ടോ. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ. അറിയാം വാസ്തവം.

മുടി വളരും
റോസ്‌മേരി പണ്ടു മുതല്‍ തന്നെ ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ്. റോമന്‍കാരാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പണ്ട് ഇത് ഭക്ഷണത്തിലാണ് ഉപയോഗിച്ചിരുന്നത്. ഇതിന് നല്ല മണമാണ് എന്നതാണ് ഇതിന് കാരണമായിരുന്നത്. പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങളുടെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്നവയാണ്. പലരും റോസ്‌മേരി ഓയില്‍ ഉപയോഗിച്ചാല്‍ കഷണ്ടിയില്‍ വരെ മുടി വളരും എന്ന് കേട്ടുകാണും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്. റോസ്‌മേരിക്കാഡിസ്, കാര്‍നോയിക് ആസിഡ്, ക്യാംഫര്‍ തുടങ്ങിയ പല ആല്‍ക്കലോയ്ഡുകളും ഇതിലുണ്ട്.

Signature-ad

മുടി വളരാന്‍
റോസ്‌മേരി വാട്ടറില്‍ കര്‍പ്പൂരമണം വരുന്നതിന് ഇതിന് കാരണമാകുന്നത്. ഇത് നാം തലയോട്ടിയില്‍ പുരട്ടുമ്പോള്‍ രക്തപ്രവാരം വര്‍ദ്ധിയ്ക്കുന്നതാണ് മുടി വളരാന്‍ കാരണമാകുന്നത്. തലയോട്ടിയില്‍ ധാരാളം രക്തക്കുഴലുകളുണ്ട്. ഈ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഹെയര്‍ റൂട്ടിന് ആവശ്യമായ ഓക്‌സിജന്‍, പോഷകങ്ങള്‍ എന്നിവ ലഭിയ്ക്കും. ഇതിലൂടെ മുടിയിഴകള്‍ വളരും. ഇതിന് സഹായിക്കുന്നതാണ് ഈ റോസ്‌മേരി വാട്ടര്‍.

ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ റോസ്‌മേരിയുടെ തണ്ടും ഇലയും എടുക്കുക. ഇത് 100എംഎല്‍ വെളളം ചൂടാക്കി ഇതിലേക്ക് ചെറുതീയില്‍ ഇടുക. 15 മിനിറ്റിന് ശേഷം തീ കെടുത്തി. ഇത് ഒരു മണിക്കൂര്‍ ശേഷം ഊറ്റിയെടുത്ത് ഉപയോഗിയ്ക്കാം. ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്തു കൊടുക്കാം. ദിവസവും ഇത് ചെയ്യാം. ഇത് മുടിയില്‍ സ്ഥിരം ഉപയോഗിയ്ക്കം.

ഏറെക്കാലം ഉപയോഗിച്ചാല്‍
ചിലര്‍ക്ക് ഇത് ഏറെക്കാലം ഉപയോഗിച്ചാല്‍ ഫംഗസ് പ്രശ്‌നങ്ങളുണ്ടാക്കും. താരന്‍ പോലുള്ള പ്രശ്‌നങ്ങളും മുടി വരണ്ടതാകാനും ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഇത് സ്ഥിരമായി ഉപയോഗിയ്ക്കാം. ഒന്നര മാസം ഇത് ഉപയോഗിച്ച ശേഷം ഈ വെള്ളം തല്‍ക്കാലം നിര്‍ത്തുക. ഇത് മുടിയുടെ സ്വാഭാവികമായ വളര്‍ച്ചയും പ്രവര്‍ത്തനവും ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ്. രണ്ടാഴ്ചക്കു ശേഷം വീണ്ടും ഇത് ചെയ്യാം. അവനവന് ചേരുന്ന രീതിയില്‍ റോസ്‌മേരി വാട്ടര്‍ ഉപയോഗിയ്ക്കാം

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: