Health

വയര്‍ ചാടുന്നതാണോ പ്രശ്‌നം ? പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കൂ, ഫലം ഉറപ്പ്

അന്നമാണ് ഔഷധം

പലരും അഭിമുഖികരിക്കുന്ന  വലിയ പ്രശ്‌നമാണ് കുടവയര്‍. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയര്‍ ചാടുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. അത്തരത്തില്‍ വിഷമിക്കുന്നവര്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കൂ, ഫലം ഉറപ്പ്…

Signature-ad

കാരറ്റ് ആരോഗ്യത്തിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്നു. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കും. കൂടാതെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്താനും സഹായിക്കും.

വരണ്ട ചര്‍മ്മത്തിനുള്ള അത്യുഗ്രന്‍ പ്രതിവിധിയാണ് ക്യാരറ്റ് ജ്യൂസ്. ചര്‍മ്മത്തിലെ പാടുകള്‍ അകറ്റുന്നതിനൊപ്പം മെച്ചപ്പെട്ട സ്‌കിന്‍ ടോണ്‍ നല്‍കാനും ക്യാരറ്റ് ജ്യൂസ് ഉത്തമമാണ്. മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ശരീരഭാരം കുറക്കാന്‍ ഏറ്റവും സഹായകരമായ ഒന്നാണ് ക്യാരറ്റ്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസാക്കിക്കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

ഇതില്‍ കലോറി കുറവായതു കൊണ്ട് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കാം. കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുന്ന സവിശേഷ ഗുണങ്ങള്‍ ക്യാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.

പേശികളുടെ ബലത്തിനും ആരോഗ്യത്തിനും ഫോസ്ഫറസ് സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസില്‍ ഫോസ്ഫറസും വിറ്റാമിന്‍ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷം പേശികളെ സുഖപ്പെടുത്താന്‍ സഹായിക്കും.

ഡോ. മഹാദേവൻ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: