HealthLIFE

ചര്‍മ്മം തിളങ്ങാന്‍ ഏലയ്ക്ക വെള്ളം കുടിക്കണം

ല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ഏലയ്ക്ക. പായസത്തിനൊക്കെ നല്ല രുചിയും മണവും നല്‍കാന്‍ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഏലയ്ക്ക സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ചര്‍മ്മം തിളങ്ങാനും ഈ ഏലയ്ക്ക ഉപയോഗിക്കാവുന്നതാണ്. ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ ആണ് ചര്‍മ്മത്തിന് നല്ല തിളക്കവും ഭംഗിയുമൊക്കെ ലഭിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകളും അതുപോലെ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നിറം വയ്ക്കുനം ഏലയ്ക്ക വളരെ നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം
ഇതില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനുമൊക്കെ വളരെ നല്ലതാണ്. പ്രത്യേകിച്ച് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളെ മാറ്റാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളുമൊക്കെ വേഗത്തില്‍ മാറ്റാന്‍ ഇത് വളരെ നല്ലതാണ്. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് വൈറ്റമിന്‍ എ,സി, പോളിഫിനോള്‍സ് എന്നിവയുണ്ടാകാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങളുടെ കേടുപാടുകളെ ഇത് വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Signature-ad

ഡിറ്റോക്‌സ്
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ നല്ലതാണ് ഏലയ്ക്ക. ശരീരത്തിലെ ആവശ്യമില്ലാത്ത വിഷാംശങ്ങളെ പാടെ പുറന്തള്ളാന്‍ ഏലയ്ക്ക വളരെ മികച്ചതാണ്. ഒരിക്കല്‍ ടോക്‌സിന്‍ ഉത്പ്പാദനമുണ്ടായാല്‍ അത് രക്തക്കുഴലില്‍ നിലകൊള്ളുകയും ചര്‍മ്മത്തെ വളരെ മോശമാക്കി മാറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ മുഖക്കുരു, ഡള്‍നെസ് എന്നിവയൊക്കെ ഉണ്ടാക്കുന്നു. ഇതിലെ ഡൈയൂററ്റിക് ഗുണങ്ങള്‍ ശരീരത്തിലെ മൂത്രത്തിന്റെ അളവ് കൂട്ടുകയും വിഷാംശങ്ങളെ വേഗത്തില്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വിഷാംശം പുറത്ത് പോകുന്നതോടെ ചര്‍മ്മം നന്നായി തിളങ്ങുന്നു.

രക്തയോട്ടം കൂട്ടും
ശരീരത്തിലെ രക്തയോട്ടം കൂട്ടാന്‍ വളരെ നല്ലതാണ് ഏലയ്ക്ക. രക്തയോട്ടം മെച്ചപ്പെടുന്നതോടെ ശരീരത്തിലെ എല്ലാ ഭാഗത്തിലേക്കും ആവശ്യത്തിന് പോഷകങ്ങളും ഓക്‌സിജന്‍ വേഗത്തിലും സുഗമവുമായി ലഭിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് ഇത്തരത്തില്‍ ഓക്‌സിജനും മറ്റും ലഭിക്കുന്നു ചര്‍മ്മത്തെ ആരോഗ്യത്തോടെ വയ്ക്കാന്‍ ഏറെ സഹായിക്കുന്നു. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ല യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

ആന്റി ഇന്‍ഫ്‌ലമേറ്ററി
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഏലയ്ക്ക. മുഖക്കുരു, വീക്കം, ചര്‍മ്മത്തിലെ ചുവപ്പ് ചൊറിച്ചില്‍ എന്നിവയൊക്കെ മാറ്റാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഈ പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കാന്‍ സഹായിക്കുന്നു. അതുപോലെ അലര്‍ജി പോലെയുള്ള മറ്റ് പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഏലയ്ക്ക സഹായിക്കാറുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ചര്‍മ്മത്തിലെ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നു.

 

Back to top button
error: