Food
-
ക്രിസ്തുമസ് സ്‌പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത്
ക്രിസ്തുമസിന് അടിപൊളി ബീഫ് ഉലര്‍ത്തിയത് ഉണ്ടാക്കാം. . ചേരുവകള്‍: 1. ബീഫ് -1 കിലോ 2. ഇഞ്ചി -1 1/2 ഇഞ്ച് കഷണം, അരിഞ്ഞത് ●വെളുത്തുള്ളി- 10-12 അല്ലി, അരിഞ്ഞത് കുരുമുളക് -1 1/2-2 ടീസ്പൂണ്‍ ●പെരുംജീരകം -1 1/2 ടീസ്പൂണ്‍ ●ഏലക്ക -3 ●കറുവ -1/2 ഇഞ്ച് ●തക്കോലം -1 ●ഗ്രാമ്ബൂ -5 ●മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍ ●മുളകുപൊടി -2 ടീസ്പൂണ്‍ ●മല്ലിപ്പൊടി -1 ടേബ്ള്‍ സ്പൂണ്‍ ●ഉപ്പ് -പാകത്തിന് 3. വെളിച്ചെണ്ണ -1 ടേബ്ള്‍ സ്പൂണ്‍ ●സവാള -1/2 കപ്പ് ●തേങ്ങാപ്പാല്‍ -1/4 കപ്പ് ●കറിവേപ്പില -1 തണ്ട് 4. വെളിച്ചെണ്ണ -4-5 ടേബ്ള്‍ സ്പൂണ്‍ ●സവാള/ചെറിയുള്ളി -3 കപ്പ്, നീളത്തില്‍ അരിഞ്ഞത് ●കറിവേപ്പില -1 തണ്ട് കനം കുറച്ചരിഞ്ഞത് ●തേങ്ങാക്കൊത്ത് -1/2 കപ്പ് ●പെരുംജീരകം ചതച്ചത് -3/4 ടീസ്പൂണ്‍ തയാറാക്കുന്ന വിധം: 1. രണ്ടാം ചേരുവകള്‍ എല്ലാംകൂടി മിക്സിയില്‍ നന്നായി അരച്ചെടുക്കുക. അരച്ച മിശ്രിതം ബീഫിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. 30…
Read More » -
ക്രിസ്തുമസിന് കുഴിമന്തി വീട്ടില്‍ തയ്യാറാക്കിയാലോ ?
അറേബ്യൻ വിഭവങ്ങൾ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.പ്രത്യേകിച്ച് അറേബ്യന്‍ നാട്ടില്‍ നിന്നെത്തിയ കുഴിമന്തി. പല ഹോട്ടലുകളിലും ഇത് നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും വാങ്ങിക്കഴിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല.കുഴിയില്‍ വെച്ച് വേവിക്കുന്നുവെന്നതാണ് കുഴിമന്തിയുടെ പ്രത്യേകത. വ്യത്യസ്ത രുചി, കുറഞ്ഞ കൊഴുപ്പ് എന്നിവയും കുഴിമന്തിയെ വ്യത്യസ്തമാക്കുന്നു. ആട്ടിറച്ചിയോ കോഴിയിറച്ചിയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിരിയാണിയുടെ ഒരു ചെറുപതിപ്പാണ് കുഴിമന്തി. ഈസിയായി കുഴിമന്തി തയ്യാറാക്കേണ്ട വിധം നോക്കാം… ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ ബസ്മതി അരി – 2 കപ്പ് മന്തി സ്‌പൈസസ് – 2 ടീസ്പൂണ്‍ സവാള – 4 എണ്ണം തൈര് -4 ടീസ്പൂണ്‍ ഒലിവ് എണ്ണ – 4 നാല് ടീസ്പൂണ്‍ തക്കാളി (മിക്സിയില്‍ അരച്ചെടുത്തത്)- 2 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍ നെയ്യ് – 2 ടീസ്പൂണ്‍ പച്ചമുളക്- 5 എണ്ണം ഏലയ്ക്ക -5 എണ്ണം കുരുമുളക് – 10 എണ്ണം തയ്യാറാക്കുന്ന വിധം: ബസ്മതി അരി…
Read More » -
ചിക്കൻ കബാബ് എങ്ങനെ ഉണ്ടാക്കാം
മുഗൾ പാചകരീതിയിൽ നിന്ന് ഉത്ഭവിച്ച ലോകപ്രശസ്ത വിഭവമാണ് കബാബ്. ലോകമെമ്പാടും ഇതിന് നിരവധി വകഭേദങ്ങളുണ്ട്. ചിക്കൻ, ബീഫ്, ടർക്കി മുതലായവ ഉപയോഗിച്ച് കബാബ് ഉണ്ടാക്കുന്നു. ഉപയോഗിക്കുന്ന ചേരുവകളുടെ തരങ്ങളും കബാബ് തയ്യാറാക്കുന്ന രീതിയും പ്രദേശങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്തമാണ്. ആവശ്യമായ സാധനങ്ങൾ യോഗര്‍ട്ട് – 250 മില്ലി ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം മുളക്പൊടി – ഒരു ടീസ്പൂണ്‍ ജീരകപ്പൊടി – അര ടീസ്പൂണ്‍ ബോണ്‍ലെസ് ചിക്കൻ ലെഗ് – 250 ഗ്രാം ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം എല്ലാ ചേരുവകളും ചിക്കനില്‍ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വെക്കുക. ഇനി സ്‌ക്യൂവറില്‍ കൊരുത്ത് ഗ്രില്‍ ചെയ്യണം. നന്നായി ഗ്രില്‍ ചെയ്‌തെടുത്ത ശേഷം ചൂടോടെ വിളമ്ബാം
Read More » -
ക്രിസ്തുമസിന് ബട്ടര്‍ചിക്കൻ ബിരിയാണി ആയാലോ ?
നാവില്‍ കൊതിയൂറിപ്പിക്കുന്ന ബിരിയാണികളുടെ കൂട്ടത്തിൽ രാജാവായ ബട്ടര്‍ചിക്കൻ ബിരിയാണി ഉണ്ടാക്കുന്ന വിധം. ബട്ടര്‍ചിക്കൻ ചേരുവകള്‍: .ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യമായത് ചിക്കൻ(എല്ല് ഇല്ലാത്തത്) -½ കിലോ ഉപ്പ് – ½ ടീസ്പൂണ്‍ നാരങ്ങാ നീര്- 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-½ ടീസ്പൂണ്‍ ഗരം മസാല – 1 ടീസ്പൂണ്‍ തൈര്- ¼ കപ്പ് (ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്) പേസ്റ്റ് – 1ടീസ്പൂണ്‍ ബട്ടര്‍ ചിക്കൻ മസാലയ്ക്ക് ആവശ്യമായവ സവാള – 2 എണ്ണം തക്കാളി- 1 എണ്ണം ബട്ടര്‍/ റിഫൈൻഡ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍ (പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി) പേസ്റ്റ് – 2 ടീസ്പൂണ്‍ ജാതിപത്രി- 1 കറുകപ്പട്ട- 1ഇഞ്ച് നീളത്തില്‍ ഒരെണ്ണം കറുകഇല- 2 എണ്ണം ഏലക്ക-2 എണ്ണം ഗ്രാമ്ബു – 4 എണ്ണം പെരുംജീരകം- ½ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- ½ ടീസ്പൂണ്‍ മുളകുപൊടി- 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍ ഗരംമസാലപ്പൊടി- 1 ടിസ്പൂണ്‍ വെള്ളം…
Read More » -
തികച്ചും ലളിതം;വാനില കേക്ക് ഉണ്ടാക്കാം
കേക്ക് ഉണ്ടാക്കുന്നത് ബാലികേറാമലയല്ല. ഇപ്പോള്‍ കുട്ടികള്‍ വരെ കേക്ക് ഉണ്ടാക്കുന്നതില്‍ വലിയ മികവ് കാണിക്കുന്നുണ്ട്. വീട്ടിലേയ്ക്ക് അനായാസമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു വാനില കേക്ക് പരിചയപ്പെടാം. അതിഥികള്‍ക്കും വീട്ടിലുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. വാനില കേക്ക് തികച്ചും ലളിതമാണ്. ആദ്യമായി കേക്ക് ഉണ്ടാക്കുന്നവര്‍ക്കും പരീക്ഷിക്കാൻ പറ്റിയ കേക്കാണിത്. ചേരുവകള്‍ മൈദ – ഒരു കപ്പ് മുട്ട – 3 എണ്ണം പഞ്ചസാര- ഒരു കപ്പ് ബേക്കിംഗ് പൗഡര്‍ – 1 സ്പൂണ്‍ ബേക്കിംഗ് സോഡ – കാല്‍സ്പൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍ – അരക്കപ്പ് പാല്‍- 2 സ്പൂണ്‍ വാനില എസ്സൻസ്- അര സ്പൂണ്‍ പാചകരീതി ആദ്യം കേക്കിനായുള്ള മാവുണ്ടാക്കാനായി മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവ നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇത് അരിപ്പയില്‍ അരിച്ചെടുക്കുന്നതും നല്ലതായിരിക്കും. ഇത് നന്നായി യോജിപ്പിച്ച് മാറ്റി വെയ്ക്കുക. ശേഷം ഒരു പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കണം. അതിലേയ്ക്ക് കുറച്ചായി പഞ്ചസാര മുഴുവൻ ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം.ശേഷം മുട്ട…
Read More » -
പഞ്ചസാര കാരമലൈസ് ചെയ്യാതെ പ്ലം കേക്ക് ഉണ്ടാക്കാൻ ഇതാ ഒരു എളുപ്പവഴി
ക്രിസ്തുമസ് ആയാല്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പ്ലം കേക്ക്. പലര്‍ക്കും പഞ്ചസാര കാരമലൈസ് ചെയ്യുമ്ബോള്‍ കരിഞ്ഞ ടേസ്റ്റ് വരാറുണ്ട്, എന്നാല്‍ പഞ്ചസാര കാരമലൈസ് ചെയ്യാതെ പ്ലം കേക്ക് ഉണ്ടാക്കാൻ ഒരു എളുപ്പവഴി ഉണ്ട്. കടകളില്‍ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടില്‍ തന്നെ തയാറാക്കിയെടുക്കാനായി സാധിക്കും. എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ചേരുവകള്‍ •മുന്തിരി ജ്യൂസ് – 1 കപ്പ് •ഉണങ്ങിയ പപ്പായ (അരിഞ്ഞത്) – 1/4 കപ്പ് •ഉണങ്ങിയ ബ്ലൂബെറി – 1/4 കപ്പ് •ഉണക്കമുന്തിരി – 1/4 കപ്പ് •കറുത്ത മുന്തിരി – 1/4 കപ്പ് •ഉണങ്ങിയ പൈനാപ്പിള്‍ (അരിഞ്ഞത്) – 1/4 കപ്പ് •ഉണങ്ങിയ ക്രാൻബെറി – 1/4 കപ്പ് •ഉണങ്ങിയ ആപ്രിക്കോട്ട് (അരിഞ്ഞത്) – 1/4 കപ്പ് •ഉണങ്ങിയ ചെറി (അരിഞ്ഞത്) – 1/4 കപ്പ് •ഓറഞ്ച് മാര്‍മലേഡ് – 1 ടീസ്പൂണ്‍ •മിക്സഡ് ഫ്രൂട്ട് ജാം – 1 ടീസ്പൂണ്‍ •ഓറഞ്ച് സെസ്റ്റ്…
Read More » -
ക്രിസ്തുമസ് സ്പെഷൽ ചിക്കൻ ബിരിയാണി
ഇത്തവണത്തെ ക്രിസ്തുമസിന് വീട്ടിൽത്തന്നെ ഒരടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ? സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ : (മാരിനേഷനു വേണ്ടത്) • ചിക്കൻ – 500 ഗ്രാം • തൈര് – 5 – 6 ടേബിൾസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ • മുളകുപൊടി – 1 ടീസ്പൂൺ • മല്ലിപ്പൊടി – 1 ടീസ്പൂൺ • ഗരം മസാല – 1/2 ടീസ്പൂൺ • ബിരിയാണി മസാല (ഓപ്ഷണൽ ) – 1 1/2 ടീസ്പൂൺ റൈസ് തയാറാക്കാൻ • ബസ്മതി റൈസ് (കഴുകിയത്) – 1 കപ്പ് • കറുവാപ്പട്ട (ഒടിച്ചത്) – 2 കഷ്ണം • തക്കോലം – 3 എണ്ണം • ഏലയ്ക്ക – 3 എണ്ണം • ഗ്രാമ്പു – 7 – 8 എണ്ണം • ബേ…
Read More » -
ഹോംമെയ്ഡ് കേക്കിന് ലൈസന്‍സ് നിര്‍ബന്ധം; ലംഘിച്ചാല്‍ അഞ്ച് ലക്ഷം പിഴ
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസന്‍സില്ലാതെ വീടുകളില്‍ കേക്കുണ്ടാക്കി വില്‍ക്കുന്നതിന് വിലക്ക്. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് വീടുകളില്‍ വ്യാപകമായി കേക്കുണ്ടാക്കി വില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് നിര്‍ദേശം. വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ച് വില്‍പന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫീസ് 100 രൂപയാണ്. ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റിയുടെ കീഴിലുള്ള FoSCoS എന്ന പോര്‍ട്ടല്‍ വഴി സ്വന്തമായി അപേക്ഷിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഏഴ് ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ ലഭിക്കും. വില്‍പനക്കായി വീടുകളില്‍ നിര്‍മിക്കുന്ന കേക്കടക്കമുള്ള ഭക്ഷ്യ വസ്തുക്കളില്‍, കേടാകാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയത്. വിലക്ക് ലംഘിച്ച് വില്‍പന നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനയും കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷനില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വിറ്റാല്‍ അഞ്ച്…
Read More » -
ക്രിസ്മസ് സ്പെഷ്യല്‍ ഫ്രൂട്ട് കേക്ക്; വീട്ടില്‍ തന്നെ തയാറാക്കാം
ഈ ക്രിസ്മസിന് വീട്ടില്‍ നല്ല കിടിലൻ ടേസ്റ്റില്‍ സൂപ്പര്‍ ഫ്രൂട്ട് കേക്ക് തയാറാക്കാം. ചേരുവകള്‍ ഉണക്കമുന്തിരി – രണ്ട് കപ്പ് ആപ്രിക്കോട്ട് അരിഞ്ഞത് – രണ്ട് കപ്പ് ഉണങ്ങിയ അത്തിപ്പഴം – ഒരു കപ്പ് ആപ്പിള്‍ സിഡെര്‍ വിനീഗര്‍ – ഒരു കപ്പ് മൈദ- മൂന്ന് കപ്പ് ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍ ഉപ്പ് – 3/4 ടീസ്പൂണ്‍ വെണ്ണ – രണ്ട് കപ്പ് പഞ്ചസാര – ഒന്നരക്കപ്പ് മുട്ട – മൂന്നെണ്ണം വനില എസ്സൻസ്- ഒരു ടീസ്പൂണ്‍ ചെറി – ഒന്നരക്കപ്പ് വാല്‍നട്ട്, ബദാം, അണ്ടിപ്പരിപ്പ്- ഒന്നരക്കപ്പ് തയാറാക്കുന്ന വിധം ഒരു ഇടത്തരം പാത്രത്തില്‍, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, അത്തിപ്പഴം, ആപ്പിള്‍ സിഡെര്‍ വിനീഗര്‍ എന്നിവ മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കുക. ഇത് 24 മണിക്കൂര്‍ എങ്കിലും കുറഞ്ഞത് ഇതില്‍ കുതിര്‍ത്ത് വെക്കണം. ഇടക്കിടക്ക് ഇളക്കിക്കൊടുക്കണം. ശേഷം ഓവൻ 300°F വരെ ചൂടാക്കുക. വെണ്ണ കൊണ്ട് കേക്ക് ടിൻ ഒന്ന്…
Read More » -
നാളികേരം പ്രകൃതിയുടെ വരദാനം: പോഷകങ്ങളുടെ നിധിശേഖരം, ഇത് കഴിച്ചാൽ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ
നാളികേരത്തിന് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുണ്ട്. രുചിക്കും വൈവിധ്യത്തിനുമപ്പുറം, പോഷകങ്ങളുടെ ഒരു നിധിശേഖരം കൂടിയാണിത്. വിറ്റാമിൻ ബി6, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, ഫോസ്ഫറസ്, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ തേങ്ങയിൽ ധാരാളമായി കാണപ്പെടുന്നു. പ്രതിരോധശേഷി വർധിപ്പിക്കുകയും ഗുരുതരമായ പല രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും ദഹനപ്രശ്‌നങ്ങൾ അകറ്റാനും തേങ്ങ സഹായിക്കുന്നു. പോഷകങ്ങളാൽ സമ്പന്നം പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, ഇ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ തേങ്ങ ശരീരത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കും. ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിലും അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനം ഉറപ്പാക്കുന്നതിലും ഈ പോഷകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും തേങ്ങ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതുകാരണം പ്രമേഹമുള്ള വ്യക്തികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും തേങ്ങ ഒരു മികച്ച ഓപ്ഷനാണ്. തേങ്ങയിലെ ആരോഗ്യകരമായ കൊഴുപ്പും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും…
Read More »