Food

  • ബുദ്ധിക്കും ശക്തിക്കും കടമുട്ട, പോഷക സമൃദ്ധം; പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: കാടമുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

    വലുപ്പത്തില്‍ ക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. 5 സാധാരണ മുട്ടയ്ക്കു പകരം നില്‍ക്കാന്‍ ഒരു കാടമുട്ടയ്ക്കു കഴിയുമത്രേ. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വിറ്റാമിന്‍ ബിയും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട് ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വിറ്റാമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് പോഷക സമൃദ്ധമായ കാടമുട്ടയുടെ ഏറ്റവും മികച്ച ഗുണം. കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് (ovomucoid) എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. തലച്ചോറിന്റെ കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കാടമുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക്…

    Read More »
  • ആഹാരത്തിലെ വിഷാംശം കുറയ്ക്കാൻ ഇതാ ചില പൊടിക്കൈകൾ

    ഭക്ഷണം പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.കാരണം ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്. അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.ഇന്ന് എല്ലാവരും  ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു. മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.ഇന്നാണെങ്കിൽ ഹോർമോൺ കുത്തി തൂക്കം വരുത്തി വരുന്ന ഇറച്ചിക്കോഴിയും മാസങ്ങളോളം കേട് കൂടാതെ ഇരിക്കാൻ ഫോർമാലിനിൽ കുളിച്ചു വരുന്ന മത്സ്യവും നമ്മുടെ കിഡ്നിയേയും ലിവറിനെയുമെല്ലാം ഒറ്റയടിക്കങ്ങ് കൊണ്ടുപോകും. ചൈനാക്കാരുടെ ഭക്ഷണരീതി കണ്ടിട്ടുണ്ടോ? തീൻമേശയിലെ കാംഫർ സ്റ്റൗവിൽ നിന്നുള്ള  ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച്…

    Read More »
  • കുട്ടികളെ ജങ്ക് ഫുഡിന് അടിമയാക്കരുത്; മാതാപിതാക്കൾ ഇത് വായിക്കാതെയും പോകരുത്

    ഇഷ്ടഭക്ഷണം, നല്ല വിദ്യാഭ്യാസം, മികച്ച സൗകര്യങ്ങൾ… ഇങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകി അവരെ ആരോഗ്യത്തോടെ വളർത്തുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ  അറിയാനാണിത്.   ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുൻപുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവിതത്തെ കരിനിഴലിലാക്കുകയും ചെയ്യും. ശിശുരോഗ ചികിൽസാ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരളഘടകം വിവിധതലങ്ങളിൽ നടത്തിയതും സ്വരൂപിച്ചതുമായ പഠനങ്ങളുടെ ആകെത്തുകയാണു ഞെട്ടിക്കുന്ന ഈ വിവരം.   ഇതിലേക്കു വിരൽചൂണ്ടുന്ന ചില വസ്തുതകൾ ഇങ്ങനെ: ∙ 10-15 വയസ്സിൽത്തന്നെ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികൾ ഏറുന്നു. ∙ ഒഴിവാക്കാൻ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളിൽ ഏറെപ്പേരും ഉപേക്ഷിക്കുന്നു. ∙ ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങൾക്കും കുട്ടികൾ അടിമകൾ. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും. ∙ മലബന്ധം വ്യാപക ആരോഗ്യപ്രശ്നം. ∙ കായികമായ കളികളില്ല, വ്യായാമമില്ല ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകൾ വ്യാപകം. ∙ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്‌രോഗവും കരൾവീക്കവും…

    Read More »
  • പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്; ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഇവയാണ്

    ഏതാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം? സംശയം വേണ്ട അത് പുട്ടും കടലക്കറിയും തന്നെ.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ചേരുമ്പോൾ ഇതിലും മികച്ചൊരു ഭക്ഷണം മറ്റൊന്നില്ല. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് പ്രഥമസ്ഥാനം അലങ്കരിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും മികച്ച രണ്ടാമത്തെ പ്രഭാതഭക്ഷണം ഏതാണ്? ഇക്കാര്യത്തിലും സംശയം വേണ്ട അത് നമ്മുടെ ഇഡ്ഡലിയും സാമ്പാറുമാണ്.തൂവെള്ള നിറത്തിൽ, അമ്പിളിവട്ടത്തിൽ, പഞ്ഞിപോലെ മൃദുലമായ, അരികിൽ ഫ്രില്ലുള്ള ഈ ഇത്തിരികുഞ്ഞന്മാരെ ഓർക്കുമ്പോൾതന്നെ നാവു ന്നനയാത്തവർ ആരാണ് ഉള്ളത്? പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി ഒരു വട്ടമെങ്കിലും ഇഡ്ഡലി കഴിക്കാത്തവർ കേരളത്തിൽ വിരളമായിരിക്കും. തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഇന്നും പ്രാതലിനും അത്താഴത്തിനും ഇഡ്ഡലി തന്നെയാണ് ഉപയോഗിക്കുന്നത്. അത്രയ്ക്കുണ്ട് തമിഴർക്ക് ഇഡ്ഡലിയോടുള്ള ഭ്രമം.ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും! ചമ്മന്തി തന്നെ പല നിറത്തിലും രുചിയിലും.ആഹാ… !! അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന്…

    Read More »
  • അമ്മമാരുടെ ശ്രദ്ധയ്ക്ക്:ഈ പൊടിക്കൈകൾ അറിയാതെ പോകരുത്

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • കുട്ടികൾക്ക് സ്ഥിരമായി മാഗി കൊടുക്കരുത്; കാരണം ഇതാണ്

    മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയിൽ നിരോധിച്ചില്ല.അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാർക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.എന്നുകരുതി മാഗിയിൽ മാത്രമേ അജിനാമോട്ടോ അടങ്ങിയിട്ടുള്ളോ ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആര്, എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്.തടയാന്‍ ആളുണ്ടോ…? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് ആരും…

    Read More »
  • പ്രമേഹത്തെ ഭയപ്പെടേണ്ട, നിയന്ത്രിക്കാൻ 4 വഴികൾ കർശനമായി പാലിക്കുക

    നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന രോഗമാണ് ഷുഗര്‍ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതാണ് പ്രമേഹരോഗ ലക്ഷണം. പണ്ട് പ്രയമായവരിലാണ് ഈ രോഗവസ്ഥ ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജീവിത ശൈലിയിലെ മാറ്റങ്ങള്‍കാരണം യുവാക്കളിലും കൗമാരക്കാരിലും പ്രമേഹം കണ്ടു തുടങ്ങിയിരിക്കുന്നു. പ്രമേഹത്തെ സങ്കീർണമായ പ്രശ്നമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഇതിനെ നിയന്ത്രിക്കാനും, പ്രമേഹമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതെയാക്കാനും പോംവഴികളുണ്ട്. ജീവിത ശൈലികൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ ജീവിത ശൈലികൊണ്ട് തന്നെ നേരിടാം. വ്യായാമമില്ലായ്ത, അമിത വണ്ണം, ഭക്ഷണ രീതി തുടങ്ങിയവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് കാര്യങ്ങളിലും മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്. അമിത വണ്ണമുള്ളവര്‍ വണ്ണം കുറയ്‌ക്കണം. മറക്കാതെ വ്യായാമങ്ങള്‍ ചെയ്യുകയാണ് ഇതിനുള്ള വഴി. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉചിതമായ വ്യായാമ മുറയാണ്. ദിവസവും നടക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.…

    Read More »
  • പോഷകങ്ങൾ നഷ്ടപ്പെട്ടാതെ എങ്ങനെ ഭക്ഷണം പാചകം ചെയ്യാം ? ഈ ടിപ്പ്സ് നോക്കിവയ്ക്കുക

    നാം ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല. ശരീരത്തിൻറെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങൾ നേടുന്നതിന് കൂടിയാണ്. അതിനാൽ തന്നെ കഴിക്കുമ്പോഴായാലും പാചകം ചെയ്യുമ്പോഴായാലും ഇക്കാര്യം വിട്ടുപോകരുത്. എന്നാൽ പാചകം ചെയ്യുമ്പോൾ ചിലത് ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണസാധനങ്ങളിൽ നിന്ന് പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാം. അത്തരത്തിൽ പോഷകങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 1) ആയുർവേദ വിധിപ്രകാരം പാകം ചെയ്തുവച്ച ഭക്ഷണം ദീർഘനേരം വച്ച ശേഷം കഴിക്കുമ്പോൾ അതിലെ പോഷകങ്ങൾ കുറഞ്ഞുപോകും എന്നാണ്. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാൽ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ കിട്ടുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതൽ- അങ്ങോട്ടുള്ള സമയം കടന്നാണ് കഴിക്കേണ്ടത്. 2) നമ്മൾ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാൻ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നിട്ട് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. വായുവുമായി സമ്പർക്കം…

    Read More »
  • അരിവണ്ടി നാളെ മുതൽ

    വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ചൊവ്വാഴ്ച രാവിലെ 8.30 നു തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ മന്ത്രി ജി. ആർ അനിൽ ഉത്‌ഘാടനം ചെയ്യും. ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി ആകെ 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാവുന്നതാണ്. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്‌/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരി ക്കുന്നത്. ഒരു താലൂക്കില്‍ 2 ദിവസം എന്ന ക്രമത്തിലാണ് അരിവണ്ടിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികള്‍ അരിവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.

    Read More »
  • ഈ ദീപാവലിക്ക് വീട്ടിൽ പടക്കം പൊട്ടിക്കാതെ ലഡ്ഡു തയ്യാറാക്കാം​…!

    ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. ആഘോഷങ്ങളുടെ ഭാഗമായി തീൻമേശയിൽ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാൽ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്. ദീപങ്ങളുടെ ഈ ഉത്സവത്തെ ആനന്ദകരമാക്കുന്നതിൽ പലഹാരങ്ങൾക്കും വലിയൊരു പങ്കുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമൊക്കെ മധുരം നൽകി ആളുകൾ ദീപാവലി ആഘോഷിക്കുന്നു. ഈ ആഘോഷവേളയിൽ വിരുന്നൊരുക്കാൻ നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? ഈ ദീപാവലിയ്ക്ക് ലഡു വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. വേണ്ട ചേരുവകൾ കടലമാവ്                     1 കപ്പ് വെള്ളം                         മുക്കാൽ കപ്പ് ഏലയ്ക്കാപൊടി       അര ടീസ്പൂൺ നെയ്യ്                             …

    Read More »
Back to top button
error: