Food

  • പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഡ്രൈ ഫ്രൂട്ട്സ് പതിവാക്കാം

    വളരെ പോഷകഗുണമുള്ളതും പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ഭക്ഷണ നാരുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നവുമാണ് ഡ്രൈ ഫ്രുട്ട്സ്. ഡ്രൈ ഫ്രൂട്ട്സിൽ ശരീരത്തിനു ഏറെ ആവശ്യമായ പ്രധാനപ്പെട്ട എണ്ണകൾ, പ്രോട്ടീനുകൾ, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇതിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം വിവിധ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാൻ നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും ഒരു പിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും, ഇന്ന് ഭൂരിഭാഗം പേരും രാവിലെ നേരത്തെ ജോലിക്ക് എത്താൻ വേണ്ടിയും സമയം ഉണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു. ഡ്രൈ ഫ്രൂട്ട്സിന് നിങ്ങളുടെ ശരീരത്തെ പല വിധത്തിൽ സഹായിക്കാനാകും 1. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു ഡ്രൈ ഫ്രൂട്ട്സിൽ ശരീരത്തിനു ഏറെ ആവശ്യമായ പ്രധാനപ്പെട്ട എണ്ണകൾ, പ്രോട്ടീനുകൾ, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു 2. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു ഡ്രൈ ഫ്രൂട്ട്‌സും…

    Read More »
  • ഗുണഗണങ്ങളുടെ കലവറ അവക്കാഡോ

    ആരോഗ്യ സംരക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങള്‍. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന നാടന്‍ പഴങ്ങള്‍ ഉള്‍പ്പെടെ പുറംനാടുകളില്‍ നിന്നും ലഭിയ്ക്കുന്നവ വരെ. ഇത്തരം പഴങ്ങളില്‍ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ. ഊര്‍ജ്ജ സമ്പുഷ്ടം അവക്കാഡോ ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി പോലും ഇതു കഴിക്കാം. അവക്കാഡോകളിലെ കൊഴുപ്പുകള്‍ മോണോസാച്ചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബര്‍ നല്‍കുന്നു. ഇത് ഫൈബറിന്റെ പ്രതിദിനം ശിപാര്‍ശ ചെയ്യപ്പെടുന്ന അളവായ 28 മുതല്‍ 34 ഗ്രാം നിറവേറ്റാന്‍ സഹായിക്കുന്നു. അടിവയറ്റിലെ അധിക കൊഴുപ്പ് അടിവയറ്റിലെ അധിക കൊഴുപ്പ്…

    Read More »
  • ലഞ്ച് ബോക്സില്‍നിന്ന് ദുര്‍ഗന്ധം ? ഇതാ ചില പൊടിക്കൈകള്‍

    ലഞ്ച് ബോക്സില്‍നിന്നുള്ള ദുര്‍ഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ അതിനുള്ള ചില പ്രതിവിധിയാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ലഞ്ച് ബോക്സിനുള്ളില്‍ ഒരുപാട് നേരം ഭക്ഷണം അടച്ചുവച്ചിരിക്കുന്നതുകൊണ്ടാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാകുന്നത്. സ്കൂള്‍ കുട്ടികളായാലും ജോലിക്കാരായാലും ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കുന്നതാണ് ലഞ്ച് ബോക്‌സ്. അതുകൊണ്ടുതന്നെ ഈ പാത്രം എത്രതവണ കഴുകിയെടുത്താലും അതിലെ ഗന്ധം പോകാറില്ല. പ്രത്യേകിച്ച് അന്നേ ദിവസം തന്നെ ലഞ്ച് ബോക്‌സ് കഴുകിയില്ലെങ്കില്‍, കറ പോകാനും ദുര്‍ഗന്ധം പോകാനും വെറുതെ വെള്ളവും സോപ്പും മാത്രം ഉപയോഗിച്ചാല്‍ പോരാ. ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകളെ പരിചയപ്പെടാം ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗമാണ് ഇവ ഫ്രീസറില്‍ വയ്ക്കാം എന്നത്. മൂന്നോ നാലോ മണിക്കൂര്‍ ലഞ്ച് ബോക്‌സ് ഫ്രീസറില്‍ തുറന്ന് സൂക്ഷിക്കാം. അല്ലെങ്കില്‍ ഒരു രാത്രി മുഴുവനും പാത്രം ഫ്രീസറില്‍ വയ്ക്കുന്നതും അതിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. വിനാഗിരിയുടെ ഉപയോഗം ലഞ്ച് ബോക്‌സിനുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍…

    Read More »
  • ഓണം ആഘോഷിക്കാത്ത, ഓണസദ്യ ഉണ്ണാത്ത ഒരു മലയാളിപോലും കാണില്ല; എന്താണ് തിരുവോണ സദ്യയുടെ ഗുണം ?

    ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്നത്  തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും. ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്‍, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. രുചി മാത്രമല്ല, പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഓണസദ്യ. അറിയാം ഓണസദ്യയുടെ ആരോഗ്യ ഗുണങ്ങള്‍… പച്ചക്കറികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണ് ഓണസദ്യ. ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ്  പച്ചക്കറികള്‍. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്. സദ്യയില്‍ വിളമ്പുന്ന അവിയല്‍, സാമ്പാര്‍, തോരന്‍, കിച്ചടി തുടങ്ങിയവയൊക്കെ പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കുന്നവ ആയതിനാല്‍ തന്നെ സദ്യ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അവിയല്‍, സാമ്പാര്‍ എന്നിവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  ഇവ ശരീരഭാരം നിയന്ത്രിക്കുന്നതിനും…

    Read More »
  • സൂര്യപ്രകാശം പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; കണ്ടെത്തലുമായി ശാസ്ത്രലോകം

    ടെല്‍ അവീവ്: സൂര്യപ്രകാശത്തെ സംബന്ധിച്ച് പുതിയൊരറിവുമായി ശാസ്ത്രലോകം. ഉഷ്ണമുളവാക്കുന്നതോടൊപ്പം പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കാനും സൂര്യരശ്മികള്‍ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ പുരുഷന്‍മാരില്‍ മാത്രമാണ് സൂര്യപ്രകാശത്തിന്റെ ഈ സ്വാധീനമുളവാകുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യപ്രകാശത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ ജെനിറ്റിക്സ് ആന്‍ഡ് ബയോകെമിസ്ട്രിയിലെ ഗവേഷകസംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഉളവാക്കാന്‍ സാധിക്കുന്ന പ്രത്യേകമാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകസംഘം ഊന്നല്‍ നല്‍കിയിരുന്നത്. സൂര്യരശ്മികള്‍ക്ക് പുരുഷന്‍മാരില്‍ ശാരീരികശാസ്ത്രപരമായി സങ്കീര്‍ണമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് അവര്‍ കണ്ടെത്തി. ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും സൂര്യപ്രകാശത്തിന് നിര്‍ണായകസ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ സ്ത്രീകളില്‍ ഈ സ്വാധീനം ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു. ആരോഗ്യം, പെരുമാറ്റം എന്നീ വിഷയങ്ങളില്‍ ലിംഗവ്യത്യാസം നിര്‍ണായകഘടകമാണെന്നും സംഘം വിശദീകരിച്ചു. എലികളില്‍ നടത്തിയ പഠനത്തില്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഭക്ഷണം തേടുന്നതിലും കഴിക്കുന്നതിലും…

    Read More »
  • ടെറസിലെ പച്ചക്കറികൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    വീട്ടിലേയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉണ്ടാക്കുന്നവരാണ് ഇന്ന് മിക്കവരും. വിഷാംശങ്ങള്‍ അടങ്ങാത്ത പച്ചക്കറികള്‍ കഴിക്കാമല്ലോ, കൂടാതെ പൈസയും ലാഭിക്കാം. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കോ കൃഷിയിടമില്ലാത്തവര്‍ക്കോ ടെറസിലും ബാല്‍ക്കണിയിലും അത്യാവശ്യത്തിനുള്ള പച്ചക്കറിത്തോട്ടം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. കൃഷിസ്ഥലത്ത് മണ്ണ് ഉഴുതുമറിച്ച് വളമിട്ട് വളര്‍ത്തുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ടെറസിലിയോ ബാല്‍ക്കണിയിലെയോ ചെറിയ സ്ഥലത്ത് മനോഹരമായി വളര്‍ത്തി വിളവെടുക്കാം. കൂടാതെ, മനുഷ്യാധ്വാനവും യന്ത്രങ്ങളുടെ ഉപയോഗവും കാര്യമായി കുറച്ചുകൊണ്ടുതന്നെ കൃഷി ചെയ്യാവുന്ന സംവിധാനവും ഈ പച്ചക്കറി തോട്ടത്തിലൂടെ ചെയ്യാവുന്നതാണ്. ഉഴുതുമറിച്ച് കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന വെള്ളത്തിന്റെ ഉപയോഗവും, വളപ്രയോഗവും കുറച്ചുകൊണ്ട് നല്ല വിളവുകളുണ്ടാക്കാം. ബാല്‍ക്കണികളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ കൃഷിരീതി ബയോ ഇന്റന്‍സീവ് ഗാര്‍ഡനിങ്ങ് ആണ്. മണ്ണിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ചെടികളുടെ വേരുകള്‍ മണ്ണിലേക്ക് ആഴത്തിലിറങ്ങാനും കൂടുതല്‍ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാനും ഈ രീതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ട് കഴിയും. അടുക്കളയിലെ പച്ചക്കറികളുടെ അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളുമെല്ലാം ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിച്ച് ചെടികള്‍ക്ക് വളമാക്കാം. ബയോ…

    Read More »
  • ഈ അഞ്ച് കാര്യങ്ങള്‍ നോക്കിയാല്‍ മതി ചിക്കന്‍ ‘ഫ്രഷ്’ ആണോ എന്ന് അറിയാന്‍

    ചിക്കൻ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. നോണ്‍ വെജിറ്റേറിയൻ വിഭവങ്ങളില്‍ തന്നെ ഏറ്റവുമധികം ആരാധകരുള്ളത് ചിക്കൻ വിഭവങ്ങള്‍ക്കാണ്. ഇത് റെസ്റ്റോറന്‍റുകളില്‍ നിന്ന് കഴിക്കുന്നതോ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതോ ആകാം. വീട്ടില്‍ ചിക്കൻ തയ്യാറാക്കുമ്പോള്‍ നാം അത് മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഫ്രഷ് ചിക്കനാണെങ്കിലും അത് കടകളില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ പുറത്താണ് നാം  വാങ്ങിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ഫ്രഷ് ആണോ എന്ന് മനസിലാക്കുന്നത് എങ്ങനെയാണ്? അതിന് സഹായകമാകുന്ന അഞ്ച് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇവ ശ്രദ്ധിക്കുക… പച്ച ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാല്‍ അല്‍പം പഴകിയ ചിക്കൻ ആണെങ്കില്‍ ഇതിന്‍റെ നിറത്തില്‍ വ്യത്യാസം കാണാം. നേരിയ രീതിയില്‍ ചാരനിറം കലര്‍ന്നതാണെങ്കിലാണ് പഴകിയ ചിക്കൻ ആണെന്ന് മനസിലാവുക. അതുപോലെ സാധാരണ കാണുന്ന നിറം തന്നെ വിളര്‍ത്ത്, അല്‍പം മഞ്ഞ കയറിയിട്ടുണ്ടെങ്കിലും അത്…

    Read More »
  • ഇത് ‘ബാഹുബലി സമൂസ’; 30 മിനുറ്റിനുള്ളില്‍ അകത്താക്കിയാല്‍, ‘ബാഹുബലി പോലെ പണം കിട്ടും’; ഒന്നു നോക്കുന്നോ ?

    ‘ബാഹുബലി സമൂസ’, -പേര് കേട്ടാല്‍ തന്നെ ഈ സമൂസയുടെ പ്രത്യേകത നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. എട്ട് കിലോ ആണ് ഈ സമൂസയുടെ ഭാരം. എന്തിനാണ് ഇത്രയും ഭീമാകാരനായൊരു സമൂസ തയ്യാറാക്കിയിരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചോ? ഇത് മറ്റൊന്നുമല്ല, ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു റെസ്റ്റോറന്‍റ് തങ്ങളുടെ മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി ചെയ്തൊരു സംഗതിയാണ്. ഈ യമണ്ടൻ സമൂസ ഒറ്റക്കൊരാള്‍ അര മണിക്കൂര്‍ കൊണ്ട് തിന്നുതീര്‍ക്കണം. ഇതാണ് ചലഞ്ച്. ചല‍ഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സമ്മാനവുമുണ്ട്.   View this post on Instagram   A post shared by KAUSHAL SWEETS (MEERUT) (@kaushal_sweets)   30 മിനുറ്റ് മാത്രമുപയോഗിച്ച് ഇവരുടെ ‘ബാഹുബലി സമൂസ’ കാലിയാക്കുന്നവര്‍ക്ക് 51,000 രൂപയാണ് റെസ്റ്റോറന്‍റ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചലഞ്ച് ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ആരും വിജയി ആയിട്ടില്ലെന്നാണ് മീററ്റിലെ കുര്‍ത്തി ബസാറിലുള്ള റെസ്റ്റോറന്‍റിന്‍റെ ഉടമസ്ഥര്‍ അറിയിക്കുന്നത്. ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ സമൂസയെ കുറിച്ച് കൂടുതല്‍ പേരെ അറിയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിന്‍റെ…

    Read More »
  • ബോളിവുഡ് താരം യാമി ഗൗതതിന്റെ ഡയറ്റ് ടിപ്

    സിനിമാതാരങ്ങള്‍ ഇന്ന് മിക്കവരും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തുന്നവരാണ്. ചെറുതോ വലുതോ ആയ വേഷങ്ങളില്‍ സജീവമായവരാകട്ടെ, അഭിനയമേഖലയില്‍ തുടരുന്നവരെല്ലാം പ്രായ-ലിംഗ ഭേദമെന്യേ ഫിറ്റ്നസിന് ആവശ്യമായ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യാറുണ്ട്. ഫിറ്റ്നസില്‍ വര്‍ക്കൗട്ടിനാണ് അല്‍പം പ്രാധാന്യം കൂടുതലെങ്കിലും ഡയറ്റും ഒട്ടും പിറകിലല്ല. സിനിമാതാരങ്ങളാണെങ്കില്‍ ചെറിയ രീതിയിലെങ്കിലും ഡയറ്റ് പാലിക്കാത്തവര്‍ കുറവുമാണ്. ഫിറ്റ്നസ് കാര്യങ്ങളില്‍ താല്‍പര്യം പുലര്‍ത്തുന്നവര്‍ സിനിമാതാരങ്ങളെ ഒരു പ്രചോദനമായി കാണുന്നതിന് പിന്നിലെ കാരണങ്ങള്‍ തന്നെയാണ് ഇവയെല്ലാമാണ്. താരങ്ങളുടെ ഡയറ്റ്, അവരുടെ ചിട്ടകള്‍, വര്‍ക്കൗട്ട് രീതി- എല്ലാം ഇത്തരത്തില്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന നിരവധി പേരുണ്ട്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങള്‍ നേടിയെടുക്കാം എന്ന് ഇങ്ങനെയുള്ള വിവരങ്ങളിലൂടെ മനസിലാക്കുന്നവരുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം യാമി ഗൗതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു സ്റ്റോറി തന്നെ ഉദാഹരണമായി എടുക്കാം. രാവിലെ ഉണര്‍ന്നയുടന്‍ താന്‍ എങ്ങനെയാണ് ദിവസം തുടങ്ങുന്നതെന്നാണ് യാമി സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്.

    Read More »
  • രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായി ഇളനീര്‍ മാറുമ്പോള്‍, ഗുണങ്ങള്‍ ഏറെ…

    രാവിലെ ഉണര്‍ന്നയുടന്‍ തന്നെ ഒരു കപ്പ് ചൂട് കാപ്പിയിലേക്കോ ചായയിലേക്കോ ആര്‍ത്തിയോടെ ഓടുന്നവരാണ് നമ്മളില്‍ അധികപേരും. എന്നാല്‍ രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളത്തോടെ തുടങ്ങുന്നതാണ്  എപ്പോഴും ഉചിതം. ചിലര്‍ രാവിലെ വെറും വെള്ളത്തിന് പകരം മഞ്ഞള്‍ കലര്‍ത്തിയ വെള്ളം, ഇളം ചൂടുവെള്ളം എന്നിവ കഴിച്ച് ശരീരത്തിന് ഗുണകരമാകുന്ന രീതിയിലെല്ലാം ദിവസം തുടങ്ങാറുണ്ട്. ഇതെല്ലാം നല്ലത് തന്നെ. എന്നാല്‍ രാവിലെ ആദ്യം തന്നെ ഒരിളനീര്‍ ആയാലോ! മിക്കവരും അത് നടന്നത് തന്നെ എന്നായിരിക്കും ആദ്യം ചിന്തിക്കുക. ഡയറ്റില്‍ അല്‍പമെങ്കിലും ശ്രദ്ധയുള്ളവര്‍ക്ക്, അത് നഗരങ്ങളിലാണെങ്കില്‍ പോലും ഇത് ചെയ്യാവുന്നതേയുള്ളൂ. രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായി ഇളനീര്‍ മാറുമ്പോള്‍ അത് ആരോഗ്യത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറയുന്നത്. ‘രാവിലെ എന്നത് ഏറെ പ്രാധാന്യമുള്ളൊരു സമയമാണ്. രാവിലെ നാം എന്ത് കഴിക്കുന്നു എന്നത് പിന്നീടുള്ള ആകെ ദിവസത്തെ തന്നെ നല്ലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇളനീര്‍ കഴിക്കുന്നത് പ്രധാനമായും ശരീരത്തില്‍ ജലാംശം…

    Read More »
Back to top button
error: