FoodLIFE

പലഹാരങ്ങളില്‍ ഉണക്കമുന്തിരി ചേര്‍ക്കുന്നത് എന്തിനാണ് ? വെറുമൊരു രുചിക്ക് വേണ്ടിയാണോ ?

മ്മുടെ പ്രിയപ്പെട്ട പലഹാരങ്ങളുടെ പട്ടികയെടുത്ത് നോക്കിയാല്‍ അത് മധുരപലഹാരങ്ങളാണെങ്കില്‍ മിക്കവയിലും ചേരുവയായി വരുന്ന ഒന്നാണ് ഉണക്കമുന്തിരി , അല്ലേ? എന്തുകൊണ്ടാണ് ഇത്തരത്തില്‍ പലഹാരങ്ങളിലെല്ലാം ഉണക്കമുന്തിരി ചേര്‍ക്കുന്നതെന്ന് അറിയാമോ? വെറും ഒരു രുചിക്ക് വേണ്ടിയാണെന്ന് ചിന്തിക്കുന്നവരായിരിക്കും അധികപേരും.

സത്യത്തില്‍ ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ അത്രമാത്രമാണ്. എന്നാല്‍ മിതമായ അളവിലേ ഇത് കഴിക്കാനും പാടുള്ളതുള്ളൂ. അതുകൊണ്ടാണ് ഇത് പരമ്പരാഗതമായി തന്നെ മിതമായ അളവില്‍ പലഹാരങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നത്.

ഇനി, ഉണക്കമുന്തിരിക്ക് എന്ത് ആരോഗ്യഗുണങ്ങള്‍ എന്ന് ചിന്തിക്കല്ലേ. പല ഗുണങ്ങളും ഇതിനുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചില പ്രയോജനങ്ങള്‍ കൂടി ഇപ്പോള്‍ പങ്കുവയ്ക്കാം.

  • ഒന്ന്

നമ്മുടെ രോഗ പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ഉണക്കമുന്തിരി സഹായിക്കും. വൈറ്റമിന്‍-സി, ബി എന്നിവ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ ഇവ പ്രതിരോധവ്യവസ്ഥയ്ക്ക് ഗുണകരമായി വരുന്നു. പലവിധത്തിലുള്ള അണുബാധകളെയും ചെറുക്കാൻ ഇതോടെ സാധ്യമാകുന്നു. 

  • രണ്ട്

ഇന്ന് ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കെല്ലാം ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് ഉണക്കമുന്തിരി. കാരണം ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാണ്. ഉണക്കമുന്തിരയിലടങ്ങിയിരിക്കുന്ന മെലട്ടോണിന്‍ എന്ന ഹോര്‍മോണ്‍ ആണ് ഇതിന് സഹായകമാകുന്നത്. കിടക്കുന്നതിന് അല്‍പം മുമ്പായി അല്‍പം ഉണക്കമുന്തിരി കഴിച്ചാല്‍ മതിയാകും. 

  • മൂന്ന്

ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ പറയുന്നവര്‍ ഏറെയാണ്. ഇന്നത്തെ മോശം ജീവിതരീതിയുടെ ഭാഗമായി ദഹനസംബന്ധമായ അസുഖങ്ങളും വിഷമതകളും ധാരാളം പേരില്‍ കാണാം. ഈ പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കാൻ ഉണക്കമുന്തിരിക്ക് കഴിയും. ഉണ്കകമുന്തിരിയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണിതിന് സഹായകമാകുന്നത്. അസിഡിറ്റി അകറ്റാനും മലബന്ധത്തിന് ആശ്വാസം നല്‍കാനുമെല്ലാം ഉണക്കമുന്തിരി സഹായിക്കും. 

  • നാല്

ഉണക്കമുന്തിരിയില്‍ കാര്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഉപ്പിന്‍റെ അളവ് നിയന്ത്രിതമാക്കാൻ സഹായിക്കുന്നതാണ്. ഇതിലൂടെ ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കാനും സാധിക്കുന്നു. 

ആദ്യമേ സൂചിപ്പിച്ചത് പോലെ മിതമായ അളവില്‍ മാത്രം ഇത് കഴിക്കുക. ഷുഗര്‍ അളവും കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഉണക്കമുന്തിരി മിതമായ അളവില്‍ മാത്രം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്. 

Back to top button
error: