FoodLIFE

ബോളിവുഡ് താരം യാമി ഗൗതതിന്റെ ഡയറ്റ് ടിപ്

സിനിമാതാരങ്ങള്‍ ഇന്ന് മിക്കവരും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തുന്നവരാണ്. ചെറുതോ വലുതോ ആയ വേഷങ്ങളില്‍ സജീവമായവരാകട്ടെ, അഭിനയമേഖലയില്‍ തുടരുന്നവരെല്ലാം പ്രായ-ലിംഗ ഭേദമെന്യേ ഫിറ്റ്നസിന് ആവശ്യമായ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യാറുണ്ട്.

ഫിറ്റ്നസില്‍ വര്‍ക്കൗട്ടിനാണ് അല്‍പം പ്രാധാന്യം കൂടുതലെങ്കിലും ഡയറ്റും ഒട്ടും പിറകിലല്ല. സിനിമാതാരങ്ങളാണെങ്കില്‍ ചെറിയ രീതിയിലെങ്കിലും ഡയറ്റ് പാലിക്കാത്തവര്‍ കുറവുമാണ്. ഫിറ്റ്നസ് കാര്യങ്ങളില്‍ താല്‍പര്യം പുലര്‍ത്തുന്നവര്‍ സിനിമാതാരങ്ങളെ ഒരു പ്രചോദനമായി കാണുന്നതിന് പിന്നിലെ കാരണങ്ങള്‍ തന്നെയാണ് ഇവയെല്ലാമാണ്.

താരങ്ങളുടെ ഡയറ്റ്, അവരുടെ ചിട്ടകള്‍, വര്‍ക്കൗട്ട് രീതി- എല്ലാം ഇത്തരത്തില്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന നിരവധി പേരുണ്ട്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങള്‍ നേടിയെടുക്കാം എന്ന് ഇങ്ങനെയുള്ള വിവരങ്ങളിലൂടെ മനസിലാക്കുന്നവരുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് താരം യാമി ഗൗതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു സ്റ്റോറി തന്നെ ഉദാഹരണമായി എടുക്കാം. രാവിലെ ഉണര്‍ന്നയുടന്‍ താന്‍ എങ്ങനെയാണ് ദിവസം തുടങ്ങുന്നതെന്നാണ് യാമി സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: