FoodLIFE

ലഞ്ച് ബോക്സില്‍നിന്ന് ദുര്‍ഗന്ധം ? ഇതാ ചില പൊടിക്കൈകള്‍

ഞ്ച് ബോക്സില്‍നിന്നുള്ള ദുര്‍ഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ അതിനുള്ള ചില പ്രതിവിധിയാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ലഞ്ച് ബോക്സിനുള്ളില്‍ ഒരുപാട് നേരം ഭക്ഷണം അടച്ചുവച്ചിരിക്കുന്നതുകൊണ്ടാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാകുന്നത്.

സ്കൂള്‍ കുട്ടികളായാലും ജോലിക്കാരായാലും ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കുന്നതാണ് ലഞ്ച് ബോക്‌സ്. അതുകൊണ്ടുതന്നെ ഈ പാത്രം എത്രതവണ കഴുകിയെടുത്താലും അതിലെ ഗന്ധം പോകാറില്ല. പ്രത്യേകിച്ച് അന്നേ ദിവസം തന്നെ ലഞ്ച് ബോക്‌സ് കഴുകിയില്ലെങ്കില്‍, കറ പോകാനും ദുര്‍ഗന്ധം പോകാനും വെറുതെ വെള്ളവും സോപ്പും മാത്രം ഉപയോഗിച്ചാല്‍ പോരാ.

Signature-ad

ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകളെ പരിചയപ്പെടാം

  • ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗമാണ് ഇവ ഫ്രീസറില്‍ വയ്ക്കാം എന്നത്. മൂന്നോ നാലോ മണിക്കൂര്‍ ലഞ്ച് ബോക്‌സ് ഫ്രീസറില്‍ തുറന്ന് സൂക്ഷിക്കാം. അല്ലെങ്കില്‍ ഒരു രാത്രി മുഴുവനും പാത്രം ഫ്രീസറില്‍ വയ്ക്കുന്നതും അതിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
  • വിനാഗിരിയുടെ ഉപയോഗം ലഞ്ച് ബോക്‌സിനുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. വൈറ്റ് വിനാഗിരിയിലടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ആദ്യം ഒരു കപ്പില്‍ വെള്ളമെടുത്ത് അതില്‍ കുറച്ച് വിനാഗിരി ഒഴിക്കുക. ശേഷം വൃത്തിയുള്ള കോട്ടന്‍ തുണി മുറിച്ചെടുത്ത് ഈ വെള്ളത്തില്‍ മുക്കി പാത്രത്തിനുള്ളില്‍ ഇട്ട് കുറച്ച് സമയം വയ്ക്കാം.
  • ഉരുളക്കിഴങ്ങ് കൊണ്ടും പാത്രങ്ങളിലെ ദുര്‍ഗന്ധം അകറ്റാം. ഇതിനായി ഒരു ഒരുളക്കിഴങ്ങ് മുറിച്ചെടുത്ത് പാത്രത്തിനുള്ളില്‍ ഉരയ്ക്കാം. ശേഷം ഈ ഉരുളക്കിഴങ്ങ് 15-20 മിനിറ്റ് പാത്രത്തിനുള്ളില്‍ വയ്ക്കുക. പിന്നീട് ഉരുളക്കിഴങ്ങില്‍ കുറച്ച് ഉപ്പ് പുരട്ടിയ ശേഷം പാത്രത്തില്‍ ഒരു തവണ കൂടി ഉരച്ച് പാത്രം കഴുകിയെടുക്കാം.
  • ഇത്തരത്തിലുള്ള ദുര്‍ഗന്ധം അകറ്റാനും കറ വൃത്തിയാക്കാനും മികച്ചതാണ് ബേക്കിങ് സോഡ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ആദ്യം വെള്ളത്തില്‍ ബേക്കിങ് സോഡ ചാലിച്ച് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ശേഷം ഇത് പാത്രത്തില്‍ പത്ത്- പന്ത്രണ്ട് മിനിറ്റ് നേരം തേച്ച് പിടിപ്പിക്കുക. പിന്നീട് പാത്രം കഴുകിയെടുക്കുക.

Back to top button
error: