Food

  • ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ചില പൊടിക്കൈകൾ

    നിത്യജീവിതത്തില്‍ ഭൂരിഭാഗം ആളുകളും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായി ഇന്ന് ധാരാളം പേര്‍ ദഹനപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഗ്യാസ്, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടല്‍, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ദഹനവ്യവസ്ഥയെ പ്രധാനമായും ബാധിക്കാറ്. ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നതാണ്. ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയും, സമയത്തിന് ഉറക്കം ഉറപ്പാക്കുകയും, എല്ലാ ദിവസവും എന്തെങ്കിലും കായികമായ വിനോദങ്ങളോ വ്യായാമങ്ങളോ പതിവാക്കുകയും ചെയ്യുന്നതിലൂടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം ഒരു നേന്ത്രപ്പഴം തൊലിയുരിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഒരു നുള്ള് കുരുമുളകുപൊടിയും ഉപ്പും വിതറി കഴിക്കുക. ദഹനം എളുപ്പത്തിലാക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. നേന്ത്രപ്പഴത്തിലാണെങ്കില്‍ ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ പൊട്ടാസ്യത്തിനാലും സമ്പന്നമാണ് നേന്ത്രപ്പഴം. പൊട്ടാസ്യമാകട്ടെ വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം തടയാന്‍ ഒരുപാട് സഹായിക്കുന്നതാണ്. മിക്കവരിലും സോഡിയം ആണ് വയര്‍ വീര്‍ത്തുകെട്ടുന്നതിലേക്ക് നയിക്കുന്നത്. ഇതാണ് നേന്ത്രപ്പഴം കാര്യമായും തടയുന്നത്. മധുരക്കിഴങ്ങ്, കട്ടത്തൈര്, കെഫിര്‍, പച്ചക്കറികള്‍,…

    Read More »
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, വിശദാംശങ്ങൾ മനസ്സിലാക്കുക

    വ്യത്യസ്ത ഭക്ഷണശീലങ്ങളാലും ഡയറ്റു മൂലവുമൊക്കെ പലരും പ്രഭാതഭക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കാറില്ല. പക്ഷേ രാവിലെയുള്ള ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ദീര്‍ഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിതദേഷ്യം, മലബന്ധം, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രാത്രി ഏതാണ്ട് 12 മണിക്കൂറോളോളം ഭക്ഷണം കഴിക്കാതിരുന്ന ശേഷം നാം കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. വിവിധ പഠനങ്ങള്‍ അനുസരിച്ച്, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ദീര്‍ഘകാല ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചില പ്രഭാതഭക്ഷണങ്ങള്‍ തലച്ചോറിന് ഉത്തേജനം നല്‍കുകയും ഹ്രസ്വകാല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ…

    Read More »
  • ചക്കയാണോ ? അതോ പൈനാപ്പിളോ? ഇതാണ് പൈനാപ്പിൾ ചക്ക അഥവാ സീഡ്‌ലെസ് ജാക്ക് !

    പണ്ടൊക്കെ നാടൻ പ്ലാവിനങ്ങളായിരുന്നു നമ്മുടെ നാട്ടിൽ കൂടുതൽ. എന്നാൽ ഇന്ന് സ്വദേശിയും വിദേശിയും ആയ നൂറുകണക്കിന് പ്ലാവ് ഇനങ്ങൾ പ്രചാരത്തിലുണ്ട്. ചക്കയ്ക്ക് പ്രിയവും പ്രചാരവും ഏറിയതോടെ പ്ലാവ് നടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. പെട്ടെന്ന് കായ്ച്ച് ഫലം തരുന്ന ഹൈബ്രിഡ് തൈകൾക്കാണ് ആളുകൾ ഏറെയുള്ളത്. അധികം പൊക്കം വയ്ക്കാത്ത ഇത്തരം മരങ്ങളിലെ ചക്ക പറിച്ചെടുക്കാനും എളുപ്പമാണ്. ചക്ക പോലെ തന്നെ ഇപ്പോൾ നാട്ടിൽ പ്രചരിക്കുന്ന പുതിയ ഇനം പഴമാണ് പൈനാപ്പിൾ ജാക്ക് അഥവാ സീഡ്‌ലെസ് ജാക്ക്. സാധാരണ ചക്കയെപ്പോലെ കുരുവും ചുളകളുമുണ്ടാകില്ല, രുചിയിലും വ്യത്യാസമുണ്ട്. തായ്‌ലന്‍ഡില്‍ നിന്നു തന്നെയാണ് ഈയിനവും നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്. വ്യത്യസ്തമായ ചക്ക സാധാരണ ചക്കയില്‍ നിന്ന് വ്യത്യസ്തമാണ് ഈയിനം. കുരുവോ ചുളകളോ ഉണ്ടാവില്ല, ചക്കയുടെ പുറമെ ഉള്ള തൊലി പൈനാപ്പിള്‍ ചെത്തുന്നത് പോലെ ചെത്തി കളഞ്ഞു കഷ്ണങ്ങളാക്കി കഴിക്കാം, അതുകൊണ്ട് തന്നെ 80 ശതമാനത്തോളം ഭക്ഷ്യയോഗ്യമാണ്. സാധാരണ ചക്കയില്‍ കാണുന്നതു പോലെയുള്ള പശയും മടലുമെല്ലാം വളരെ കുറവാണ്. ഇതിനാല്‍…

    Read More »
  • നല്ല കിടിലന്‍ മണവും രുചിയും നല്‍കും ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കാം

    സാമ്പാര്‍ മസാല, ചിക്കന്‍ മസാല, ബിരിയാണി മസാല, ഫിഷ് മസാല തുടങ്ങി നിരവധി മസാലപ്പൊടികള്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം പുറമേ നിന്ന് വാങ്ങി പാക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ എന്തൊക്കെ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിട്ടുണ്ട് എന്നത് പലര്‍ക്കും അറിയില്ല. ചിലപ്പോള്‍ അതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഹാനീകരമായിട്ടുള്ളതുമായിരിക്കും. വിവിധ മസാലകള്‍ വിപണിയില്‍ നമ്മുടെ ആവശ്യാനുസരണം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. നമുക്ക് നല്ല അടിപൊളി ടേസ്റ്റില്‍ ഒരു കിടിലന്‍ ചിക്കന്‍ മസാല തയ്യാറാക്കി നോക്കാം. ഈ ചിക്കന്‍ മസാല നിങ്ങളുടെ വീട്ടില്‍ നല്ല നാടന്‍ രീതിയില്‍ വറുത്ത് പൊടിക്കുന്നതാണ്. ചിക്കന്‍ വിഭവങ്ങള്‍ക്ക് മാത്രമല്ല നല്ല വെജിറ്റേറിയന്‍ കറികള്‍ക്കും ഈ മസാല സംശയം കൂടാതെ ഉപയോഗിക്കാം. മാത്രമല്ല വീട്ടില്‍ തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതും നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്. ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകള്‍…

    Read More »
  • മാതാപിതാക്കൾ അറിയാൻ: ജങ്ക് ഫൂഡ് മാരകരോഗങ്ങളുടെ കലവറ, സ്വന്തം മക്കൾക്ക് ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങൾ നൽകരുത്

    ജങ്ക് എന്നൽ ഉപയോഗശൂന്യമായ വസ്തു എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നും ഇല്ലാത്തതും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. അമിതോർജം നിറഞ്ഞ ഇവ മൂന്നുതരം ഭീഷണികളാണ് ആരോഗ്യത്തിന് നൽകുന്നത്. 1. അമിതമായി ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കൾ. കൊഴുപ്പും ഉപ്പും പഞ്ചസാരയും ഉദാഹരണം. 2. ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങളുടെ അഭാവം. 3. ഇവയിൽ അടങ്ങിയിട്ടുള്ള അഡിറ്റീവുകൾ (രുചി കൂട്ടാനോ നിറം നൽകാനോ കേടാകാതിരിക്കാനോ ചേർക്കുന്ന ഘടകങ്ങൾ). അ‍ഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതും ഉണ്ട്. ചെലവു കുറവായതിനാലും വേഗം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാവും ചേർക്കുന്നത് . മൂന്നാമത്തേതാണ് ഏറ്റവും ഗുരുതരമായ കാര്യം. ഇത്തരം ഭക്ഷണങ്ങള‍ിലെ മ‍ാരകരാസപദാർഥങ്ങൾ അത്യന്തം അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് മോണോ സോഡിയ ഗ്ല‍ൂട്ടാമേറ്റ് അഥവാ അജിനോമോട്ടോ. ചൈനീസ് സോൾട്ടെന്നാണ് ഓമനപ്പേര്. പായ്ക്കറ്റ് ചിപ്സുകളിലും ന്യൂഡിൽസിലുമൊക്കെ ഇവ ഉണ്ട്. അജിനോമോട്ടോ ഉള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നാവിൽ ഈ രുചി മാത്രം തുള്ളിക്കളിച്ചുനിൽക്കും.…

    Read More »
  • എരിവുള്ള ഭക്ഷണം ഒഴിവാക്കരുത്, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുൾപ്പടെ ഗുണങ്ങൾ നിരവധി

    എരിവുള്ള ഭക്ഷണം എപ്പോഴും കഴിക്കുന്ന വ്യക്തിയെ സന്തോഷിപ്പിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ഇതിന് ശാസ്ത്രീയ വിശദീകരണം നല്‍കുന്നു വിദഗ്ധര്‍. സ്‌പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തുമത്രെ. മാത്രമല്ല, എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വേറെയും ചില ഗുണങ്ങളുണ്ടെന്ന് സമർത്ഥിക്കുകയാണ് ഈ റിപ്പോര്‍ട്ട്. പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള്‍ എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്‌സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. പച്ചമുളകിലും വറ്റല്‍മുളകിലും വൈറ്റമിന്‍ സിയടക്കം ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. എരിവുള്ള ഭക്ഷണം മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള വ്യഗ്രത കുറയ്ക്കുകയും ചെയ്യും. വേദനയുടെ സിഗ്നലുകള്‍ തലച്ചോറിലേക്ക്…

    Read More »
  • എന്തൊക്കെയാണ് വിരുദ്ധാഹാരങ്ങള്‍…? അവ കഴിച്ചാലുള്ള ദോഷങ്ങൾ എന്തൊക്കെ…? നിർബന്ധമായും അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

       എത്രത്തോളം കഴിക്കാമോ അത്രയും വാരിവലിച്ച് വലിച്ച് കഴിക്കുക. എന്നതാണു ഭൂരിപക്ഷം മലയാളികളുടെയും രീതി. പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമുള്ള താൽപര്യം പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിയൊരുക്കി. ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ ആരോഗ്യം ദോഷമില്ലാതെ നിലനിർത്താം. ചില ആഹാരങ്ങള്‍ മറ്റു ചിലവയോടു ചേര്‍ത്തുപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരമാകും. അങ്ങനെയുള്ള കോമ്പിനേഷന്‍സിനെ വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നു. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അകാരണമായി അനുഭവപ്പെടുന്ന പല അസ്വസ്ഥതകൾക്കും കാരണം ഒരു പരിധി വരെ ഇവയാണ്. എന്താണ് വിരുദ്ധാഹാരം ? ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയെ വിരുദ്ധം എന്നു പറയുന്നു. ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ലക്ഷണങ്ങള്‍ കാണിക്കുകയോ രോഗങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ശരീരത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു. ആഹാരങ്ങള്‍ പൊതുവെ വിഷാംശം ഉള്ളവയല്ല. എന്നാല്‍ ചിലവയുടെ ഒരുമിച്ചുള്ള…

    Read More »
  • പച്ചമുളക് ചെടിയുടെ ഇല ചുരുണ്ട് നശിക്കുന്നോ? പേടിക്കേണ്ട പരിഹാരമാർഗ്ഗങ്ങളുണ്ട് 

    ദൈനംദിന ജീവിതത്തിൽ ഏറ്റവും പച്ചക്കറി ഒന്നാണ് പച്ചമുളക്. മിക്ക വീടുകളിലും പച്ചക്കറി കൃഷിക്കൊപ്പം പച്ചമുളക് കാന്താരി മുളകും കൃഷി ചെയ്യാറുണ്ട്. മറ്റു പച്ചക്കറികളിലെ എന്നപോലെ കീടങ്ങളുടെ ആക്രമണം മുളക് ചെടിയിലും രൂക്ഷമാണ്. മുളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്‌നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം. 1. വെര്‍ട്ടിസീലിയം ലായനി ഇലയുടെ അടിഭാഗത്തായി തളിക്കുക. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി മുളക് ചെടിയുടെ ഇലകളുടെ താഴ്ഭാഗത്തായി തളിക്കുക. 2. മോരും സോപ്പുവെള്ളവുമാണ് മറ്റൊരു പ്രതിവിധി. ഒരു ലിറ്റര്‍ പുളിച്ച മോരും ഒരു ലിറ്റര്‍ സോപ്പുവെള്ളവും ചേര്‍ത്ത് തളിക്കുന്നതും ഫലം ചെയ്യും. 3. കിരിയാത്ത് ഇലയും നല്ലൊരു കീടനാശിനിയാണ്. കിരിയാത്തിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുറച്ച് സോപ്പുവെള്ളം ചേര്‍ത്ത് മുളക് ചെടികള്‍ക്ക് സ്േ്രപ ചെയ്തു നല്‍കാം. 4. ഗോമൂത്രം നേര്‍പ്പിച്ചു തളിക്കുന്നതും നല്ലതാണ്. നാടന്‍ പശുവിന്റെ മൂത്രമാണെങ്കില്‍…

    Read More »
  • രുചിയിലും ആരോഗ്യ കാര്യങ്ങളിലും ബിരിയാണി ഒന്നാം സ്ഥാനത്ത്, അറിയുക ബിരിയാണിയിൽ അടങ്ങിയിട്ടുള്ള സവിശേഷ ഗുണങ്ങൾ

    ചിക്കൻ അധിഷ്ഠിത വിഭവങ്ങളാണ് അല്‍ഫാം, ഷവര്‍മ, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍, ബിരിയാണി എന്നിവ. പല രീതിയിലും ഇവയൊക്കെ ആരോഗ്യത്തിന്  ഹാനികരമെന്നാണ് വ്യാപക പ്രചരണം. പക്ഷേ ബിരിയാണിക്ക്  ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ആഫ്രിക്കന്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യങ്ങൾ അക്കമിട്ടു പറയുന്നു. ലോകത്തില്‍ തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഹൈദരാബാദ് ബിരിയാണിയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചാണ് പഠനം വിശദീകരിക്കുന്നത്. മഞ്ഞള്‍, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ബിരിയാണിയിലുണ്ട്. ഇവ ഓരോന്നും ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്. ഇത് നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുണകരമാണ്.  ബിരിയാണിയുടെ ചേരുവകളായ മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും ജീരകവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യും. ജീരകം, കുര്‍ക്കുമിന്‍ എന്നിവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി,…

    Read More »
  • വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കൂ, അത്ഭുതം അനുഭവിച്ചറിയൂ

    ആഹാരമാണ് ഔഷധം എന്നത് പരമമായ സത്യമാണ്. പച്ചക്കറികളും കലർപ്പില്ലാത്ത കറിക്കൂട്ടുകളുമൊക്കെ മാരകമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നു. വെണ്ടയ്ക്കയുടെ നിരവധി ഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങൾ അടുത്ത സമയത്താണ് പുറത്തു വന്നത്. വണ്ണം കുറയ്ക്കാനും പ്രമേഹം തടയാനും കരളിനെ സംരക്ഷിക്കാനുമൊക്കെയുള്ള അത്ഭുത സിദ്ധിയുണ്ട് വെണ്ടയ്ക്ക്. വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നാലോ അഞ്ചോ ചെറിയ വെണ്ടയ്ക്ക കീറി രണ്ടു ഗ്ളാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. ഇത് പതിവായി കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു പാനീയമാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയെ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഈ പാനീയം…

    Read More »
Back to top button
error: