Food

  • രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ആപ്പിളും ഓറഞ്ചും കിവിയും പപ്പായയും  പിയറും കഴിക്കൂ

      രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗം പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഏതെല്ലാം പഴങ്ങളാണ് എളുപ്പത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെന്ന്  മനസ്സിലാക്കുക. ഓറഞ്ച് എല്ലാകാലത്തും ആശ്രയിക്കാവുന്ന പഴങ്ങളില്‍ ഒന്നാണ് ഓറഞ്ച്. ഒരു ദിവസം വേണ്ട വൈറ്റമിന്‍ സിയുടെ നല്ലൊരു ശതമാനവും ഓറഞ്ചില്‍ നിന്ന് ലഭിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കോശങ്ങളുടെ അപചയം തടയുന്നതിനും കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കും. പപ്പായ വൈറ്റമിന്‍ ധാരളമടങ്ങിയ മറ്റൊരു പഴമാണ് പപ്പായ. ഇതിനുപുറമേ പപ്പായയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള പപ്പൈന്‍ എന്ന ദഹന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇവയില്‍ മിതമായ തോതില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. കിവി പപ്പായ പോലെ വിവിധതരം പോഷകങ്ങളാല്‍ സമൃദ്ധമാണ് കിവിയും. ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ കിവി നല്‍കും. ഇവയിലുള്ള വൈറ്റമിന്‍ സി രോഗത്തിനെതിരെ…

    Read More »
  • വേനൽക്കാലത്ത് മുരിങ്ങ നടാം; നിറയെ കായ്ക്കാൻ ചില പൊടിക്കൈകളിതാ

    പണ്ടൊക്കെ തൊടികളിൽ സർവസാധാരണമായിരുന്നു മുരിങ്ങ. മുരിങ്ങയിലയും മുരിങ്ങക്കായും കൊണ്ടുള്ള വിഭവങ്ങൾ ഏറെ രുചികരമെന്നു മാത്രമല്ല പോഷകസമ്പുഷ്ടവുമാണ്. എന്നാല്‍ മുരിങ്ങ ചെടി വളർന്നു പന്തലിച്ചാലും കായ്ച്ചു കിട്ടാന്‍ വലിയ പാടാണ്. സാമ്പാറിലും മറ്റും ഉപയോഗിക്കാന്‍ മുരിങ്ങക്കാ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് മിക്കവര്‍ക്കും. നല്ല പൂവിട്ടാലും ഇവയെല്ലാം കായാകുന്നത് സ്വപ്‌നം കാണാന്‍ മാത്രമേ പറ്റുകയൂള്ളൂ. എന്നാല്‍ ചില മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ നമ്മുടെ വീട്ടിലെ മുരിങ്ങയിലും നല്ല പോലെ കായ്കളുണ്ടാകും. ചെടിമുരിങ്ങ, മരമുരിങ്ങ എന്നിങ്ങനെ രണ്ടു വിധം മുരിങ്ങകളുണ്ട്. ചെടി മുരിങ്ങയുടെ തൈയാണ് നടുക. ഇത് നട്ട് ആറ് മുതല്‍ ഒമ്പത് മാസം കൊണ്ടു കായ്ക്കും. ചെടിയും ചട്ടിയിലുമെല്ലാം നടാം. നല്ല മരമുരിങ്ങ നാടന്‍ ഇനമാണ്, നമ്മുടെ പറമ്പിലൊക്കെ വളരുന്നത്. ഇവ വലുതായി മുകളിലേക്ക് പോകും. കായ് പിടിക്കാന്‍ വലിയ പാടാണ്. മുരിങ്ങ നടുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അവ പാലിച്ചാൽ നിറയെ കായ്കൾ ലഭിക്കും. അത് എന്തൊക്കെയാണെന്നു നോക്കാം: 1. വെള്ളക്കെട്ടുള്ള…

    Read More »
  • ചീരകളുടെ മന്നന്‍ ‘ചായമന്‍സ’; വെരിക്കോസ് വെയ്ന്‍ മുതല്‍ ഓര്‍മക്കുറവിന് വരെ പരിഹാരം

    ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ തീന്‍മേശയില്‍ ഇടം നേടിയ പച്ചക്കറിയാണ് ചായമന്‍സ. മായന്‍ വര്‍ഗത്തില്‍ പെട്ടവരുടെ ചെടിയാണ് ചായ് മന്‍സ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാല്‍തന്നെ തഴച്ചു വളരുന്ന ചെടിയാണിത്. പ്രധാനമായും ഇതിന്റെ മുറ്റാത്ത ഇലകള്‍ ആണ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇല കാണാന്‍ ഏകദേശം പപ്പായയുടെ ഇല പോലെയോ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയുണ്ട്. ചീരയുടെ രാജാവ് എന്നാണ് ചായ് മന്‍സ അറിയപ്പെടുന്നത്. ഇതിന്റെ ഇല കറിവച്ച് ഒരിക്കല്‍ കഴിച്ചവര്‍ മറ്റ് ചീരകള്‍ കഴിക്കുന്നതിനെക്കാള്‍ ഇത് കഴിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടും. സാധാരണയായി നമ്മുടെ കുട്ടികള്‍ ഇലക്കറികള്‍ കഴിക്കാന്‍ വിമുഖത കാട്ടാറുണ്ട്. എന്നാല്‍ ചായ് മന്‍സ കറിവച്ച് കുട്ടികള്‍ക്ക് കൊടുത്തു നോക്കൂ. അവര്‍ വളരെ ആസ്വദിച്ചു കഴിക്കുന്നതു കാണാം. അതു വഴി അവര്‍ക്ക് ഇലക്കറികളുടെ ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു. ചായ് മന്‍സയുടെ ഗുണങ്ങള്‍ ശരീരത്തിന്റെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ചായ് മന്‍സ. അതുകൊണ്ടുതന്നെ വെരിക്കോസ് വെയ്ന്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ…

    Read More »
  • ചക്ക പ്രമേഹം കുറയ്ക്കുമോ, ലൈംഗികശേഷി വർദ്ധിപ്പിക്കുമോ…?

    ഡോ. വേണു തോന്നയ്ക്കൽ ചക്ക ഒരേസമയം പച്ചക്കറിയും പഴവും ആണ് . ഇത് പ്രധാന ഭക്ഷണം ആയി കഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. ചക്കമുള്ള് ഒഴികെ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടൽ അങ്ങനെ ചക്കയുടെ മുഴുവൻ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ദരിദ്രരുടെ ഭക്ഷണം ആയിരുന്ന ചക്ക ഇന്ന് സമ്പന്നരുടെ ഡൈനിംഗ് ടേബിളിലെ ഒരു പ്രധാന വിഭവമായി മാറിയിരിക്കുന്നു. വരിക്കച്ചക്കപ്പഴത്തിന്റെ മധുരം ഒരു മലയാ ളിക്കും മറക്കാനാവില്ല. ആ ശബ്ദം പോലും മധുരിക്കും. പച്ചച്ചക്കയിൽ നിന്നും ഉപ്പേരി, അവിയ ൽ , ചക്ക പുഴുങ്ങ്, ചക്കക്കറി , ചക്ക എരി ശ്ശേരി, ചക്ക ബിരിയാണി , ഇടിച്ചക്ക തോര ൻ , ചക്ക മസാല തുടങ്ങി അനേകം ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നു. ചക്കപ്പഴം കൊണ്ട് ചക്കയപ്പം , ചക്കപ്രഥമൻ ,ചക്ക വരട്ടിയത്, ചക്ക കേക്ക് , ചക്ക ഹൽവ, സാൻ്റ് വിച്ച് തുടങ്ങി അനേക തരം മധുരപലഹാരങ്ങൾ തയ്യാറാക്കുന്നുണ്ട്. ചക്ക പോഷകസമൃദ്ധമാണ്. കാർബോ ഹൈഡ്രേറ്റ് ,…

    Read More »
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം; ഗ്രോബാഗിലും വളര്‍ത്താം വെളുത്ത വഴുതന

    രാജ്യത്ത് എല്ലാ മേഖലകളിലും കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പച്ചക്കറിയാണ് വഴുതന. വിവിധ ഇനത്തിലുള്ള വഴുതനകള്‍ നമ്മുടെ നാട്ടിലുണ്ട്. നിറത്തിലും ആകൃതിയിലും രുചിയിലുമെല്ലാം വൈവിധ്യമുള്ള വിളയാണിത്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം നല്ല പോലെ വഴുതന വളര്‍ന്നു വിളവ് തരും. വിവിധ തരത്തിലുള്ള വെളുത്ത ഇനം വഴുതനകളുണ്ട്. ടാങ്‌ഗോ, കൗഡ് നയണ്‍, ഈസ്റ്റര്‍ എഗ്ഗ്, വൈറ്റ് ബ്യൂട്ടി, ജപ്പാനീസ് വൈറ്റ് എഗ്ഗ് എന്നിവയാണ് ഗ്രോബാഗില്‍ വളര്‍ത്താന്‍ അനുയോജ്യ ഇനങ്ങള്‍. വലിയ ഉയരത്തില്‍ വളരാത്ത ഇവ നല്ല പോലെ പടരും. നടീല്‍ രീതിയും പരിപാലനവും വിത്ത് നട്ട് തൈമാറ്റി നടുന്ന രീതിയാണ് വഴുതനയുടെ കാര്യത്തില്‍ നല്ലത്. തൈകള്‍ മൂന്നോ നാലോ ഇല പ്രായമാകുമ്പോള്‍ ഗ്രോബാഗിലേക്ക് മാറ്റി നടാം. തുടര്‍ന്നു കൃത്യമായ പരിചരണം നല്‍കുക. നല്ല വെയില്‍ ആവശ്യമുള്ള വിളയാണിത്. ഇതിനാല്‍ ഗ്രോബാഗ് വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ചാണകപ്പൊടി,…

    Read More »
  • ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

    പാലില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിവസവും പാല്‍ കുടിക്കുന്നതിലൂടെ നമ്മുടെ പല്ലുകളും എല്ലുകളും ശക്തമാകും. പാല്‍ പോഷകമ്പുഷ്ടവും ആരോഗ്യത്തിന് മികച്ചതാണെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല് കുടിക്കുന്നവര്‍ ശ്രദ്ധിക്കണം. അമിതമായി പാല് കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യമുള്ള ഒരാള്‍ ഒരു ദിവസം രണ്ട് ഗ്ലാസ് പാലില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്താണ് ഇതിന് കാരണമെന്ന് നോക്കാം. 1. പാല് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ പാല് അമിതമായി കുടിക്കുന്നത് വായു പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാല് ദഹിപ്പിക്കാന്‍ വളരെയധികം സമയമെടുക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. 2. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ക്ക് പാല് കുടിക്കുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പാലില്‍ എ1 കസീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലില്‍ വീക്കം ഉണ്ടാക്കും. 3. കൂടുതല്‍ പാല് കുടിക്കുന്നത് ചര്‍മ്മത്തില്‍ ചുണങ്ങ് ഉണ്ടാകുന്നതിന് കാരണമാകും. പാല് കൂടുതല്‍ കുടിച്ചാല്‍…

    Read More »
  • ഗർഭിണികൾക്ക് തക്കാളിക്ക കഴിക്കാമോ?

    ഡോ.വേണു തോന്നക്കൽ ഗർഭിണികളുടെ ഭക്ഷണ രീതികളെക്കുറിച്ച് പല സന്ദേഹങ്ങളും നിലവിലുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും ഗർഭിണികൾക്ക് തീർച്ചയായും തക്കാളിക്ക കഴിക്കാം എന്നു മാത്രമല്ല അത് അവർക്ക് ഏറെ ഫലപ്രദവുമാണ്. ഗർഭിണികളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം സാധാരണയിൽ കൂടുതലായി ആവശ്യമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഇരുമ്പിന്റെ അംശം ശരീരം ആഗിരണം ചെയ്ത് ഉപയോഗപ്പെടുത്തുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുമ്പിന്റെ അംശമുള്ള ഗുളികകളോ ടോണിക്കുകളോ ഗർഭിണികൾ കഴിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. നാം കഴിക്കുന്ന പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയിൽ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. തക്കാളിക്കയിലും ജീവകം സി വേണ്ടത്ര അടങ്ങിയിരിക്കുന്നു. ഈ സ്വാഭാവിക ജീവകം സി യുടെ സാന്നിധ്യത്തിൽ ഇരുമ്പംശം അതിന്റെ ഏറ്റവും ഉയർന്ന തോതിൽ ആഗിരണം ചെയ്യപ്പെടുന്നു. അതിനാൽ ഇരുമ്പംശം ധാരാളമുള്ള ഭക്ഷണങ്ങളായ പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയ്ക്കൊപ്പം തക്കാളി കൂടി കഴിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തക്കാളിക്ക പാകം ചെയ്യാതെയാണ് കഴിക്കേണ്ടത്. പാകം ചെയ്യുമ്പോൾ അതിലെ…

    Read More »
  • ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും

    തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഫെബ്രുവരി ഒന്നു മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം…

    Read More »
  • പൗരുഷ ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം, പ്രായം 40 കഴിഞ്ഞവർ തക്കാളിക്ക കഴിക്കൂ

    ഡോ.വേണു തോന്നക്കൽ ഒരേസമയം പച്ചക്കറിയും പഴവുമാണ് തക്കാളിപ്പഴം . ആൾ കാഴ്ചയ്ക്ക് സുന്ദരി. അമേരിക്കക്കാരിയാണ്. സോളാനം ലൈകൊപെർസിക്കം (Solanum lycopersicum)എന്നാണ് ശാസ്ത്രനാമം. ലോകമെമ്പാടും കൃഷിചെയ്യുകയും ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. പോഷക സമൃദ്ധമാണ്. ജീവകം ഏ, ജീവകം സി, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ കെമിക്കലുകൾ, നാരുഘടകം എന്നിവ ധാരാളമായി കാണുന്നു. തക്കാളിക്കയും പ്രമേഹവുമായി പ്രത്യേകം ബന്ധമൊന്നുമില്ല. അതേ സമയം പഴത്തിൽ പഞ്ചസാരയുടെ അളവ് കുറവായാൽ പ്രമേഹ രോഗികൾക്ക് ധാരാളമായി കഴിക്കാം. തന്മൂലം തക്കാളിക്കയുടെ ഗുണങ്ങളും പ്രമേഹ രോഗികൾക്ക് ലഭിക്കും. ഇത് അവർക്കും മെച്ചപ്പെട്ട ആരോഗ്യം പ്രധാനം ചെയ്യുന്നു. പൗരുഷ ഗ്രന്ഥിയുടെ ആരോഗ്യത്തിന് വളരെ നന്നാണ് തക്കാളിക്ക. അതിനാൽ പുരുഷന്മാർ വിശേഷിച്ചും പ്രായം 40 കഴിഞ്ഞവർ തക്കാളി ശീലമാക്കുക. ഒരാളുടെ 40കളിലും അതിനുശേഷവും ആണല്ലോ പൗരുഷ ഗ്രന്ഥി വീക്കവും ടൈപ്പ്-2 പ്രമേഹവും ഒക്കെ ബാധിക്കുന്നത്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ചർമ കാന്തിക്കും നല്ലത്. ഉദര സുഖം ലഭിക്കുമെന്ന് മാത്രമല്ല ദഹനസഹായി കൂടിയാണ്. ഓർമശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.…

    Read More »
  • കുഞ്ഞൻ വെള്ളരിക്ക അഥവാ കോവയ്ക്ക പ്രമേഹത്തിന് ദിവൗഷധം

    ഡോ.വേണു തോന്നക്കൽ     ഈ കുഞ്ഞൻ വെള്ളരിക്കയെ എല്ലാവർക്കുമറിയാം. കോവയ്ക്ക എന്നാണ് ശരിയായ പേര്. ഇതിന് കുഞ്ഞൻ വെള്ളരിക്ക എന്ന ഒരു പേരില്ല. വെള്ളരിക്കയുടെ രൂപവും നിറവും കൊണ്ട് അങ്ങനെ വിളിച്ചെന്നു മാത്രം. തീരെ ചെറിയ ഒരു ഫലമാണിത്. ഏഷ്യൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ ജന്മം കൊണ്ട ഈ ഫലത്തിനെ ഇംഗ്ലീഷുകാർ Ivy Gourd എന്നാണ് വിളിക്കുന്നത്. ഇവയ്ക്ക് ഒരു ശാസ്ത്രീയ നാമം കൂടിയുണ്ട്, Coccinia grandis. വെള്ളരിക്ക കുടുംബത്തിലെ (Cucurbitaceae family) ഒരംഗമാണിത്.. പ്രമേഹ രോഗത്തിനുള്ള ഔഷധം എന്ന് പേരിലാണ് കോവയ്ക്ക കമ്പോളത്തിൽ ഏറെ വിറ്റു പോകുന്നത്. ഒന്നു മനസ്സിലാക്കുക, കോവയ്ക്ക ചെടിയുടെ ഇലയിലെ ചില രാസ ഘടകങ്ങളാണ് പ്രമേഹത്തിന് എതിരെ പ്രവർത്തിക്കുന്നത്. പഞ്ചസാര മണികളുടെ മെറ്റബോളിസത്തിൽ ഇതിലെ ചില തന്മാത്രകൾ പങ്കാളിയാവുന്നു. അപ്രകാരമാണ് ഇത് പ്രമേഹ രോഗത്തിൻ്റെ ശത്രുവായത്. പ്രമേഹ രോഗം അവിടെ നിൽക്കട്ടെ . കുഷ്ഠം, പനി, ആസ്തമ, ബ്രോങ്കൈറ്റിസ്, മഞ്ഞുനോവ് , ചൊറി ചുണങ്ങുകൾ, അസ്ഥിരോഗങ്ങൾ,…

    Read More »
Back to top button
error: