Food
-
മാതാപിതാക്കൾ ശ്രദ്ധിക്കുക: കുട്ടികളുടെ ചിട്ടയില്ലാത്ത ഭക്ഷണരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും, പൊണ്ണത്തടിയും ഒപ്പം പകര്‍ച്ചവ്യാധികളും ബാധിക്കാം
സ്കൂൾ, കോളജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപപ്പെടുന്നചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷക ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നു. യു.ബി.സി.ഒ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ പ്രൊഫസറാണ് ജൊവാന്‍. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലെ 12,000 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഗവേഷണത്തില്‍ പങ്കെടുത്തത്. കോളജ് വിദ്യാഭ്യാസത്തിന് പോകുന്നതു മുതലാണ് കുട്ടികളില്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ജൊവാന്‍ പറയുന്നു. ഉയര്‍ന്ന കലോറിയും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവേ കഴിക്കാറ്. ഇത് പൊണ്ണത്തടി സൃഷ്ടിക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വരെ ഉണ്ടായേക്കാം. വയറിളക്കവും ജലദോഷവുമാണ് ഇവയില്‍ ചിലത്. വിദ്യാര്‍ഥികളെ ആരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് പഠിപ്പിക്കണമെന്നും ഇത്തരം ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ കോളജുകളില്‍ ലഭ്യമാക്കണമെന്നും ഡോ.ജൊവാന്‍ നിർദ്ദേശിക്കുന്നു. ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി…
Read More » -
ഈ ഭക്ഷണങ്ങൾ കഴിക്കൂ, മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാം
പലതരം ഭക്ഷണ പദാർത്ഥങ്ങളിലൂടേയും പാനീയങ്ങളിലൂടേയും നമ്മൾ മധുരം കഴിക്കാറുണ്ട്. മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ അത് കഴിക്കുന്നത് നിയന്ത്രിച്ചു വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ശരീര ഭാരം കൂടുക, പ്രമേഹം എന്നവയ്‌ക്കെല്ലാം അമിതമായ മധുരം നയിച്ചേക്കാം. അതിനാല്‍ തന്നെ മധുരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന സംശയം വരാം. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്. താഴെ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ ഉദാഹരണത്തിന് പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്. പഴങ്ങൾ കഴിക്കുന്നതാണ് മറ്റൊരു പരിഹാരം. മധുരം കഴിക്കാൻ കൊതി തോന്നുമ്പോൾ ചോക്ലേറ്റുകളോ ബേക്കറി വിഭവങ്ങളോ കേക്കോ ഐസ്ക്രീമോ എല്ലാം കഴിക്കുന്നതിന് പകരം പഴങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതും നല്ലതാണ്. ഇതിലൂടെ വൈറ്റമിനുകളും ധാതുക്കളും അടക്കം പല അവശ്യഘടകങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യും. മധുരം കഴിക്കാൻ തോന്നുമ്പോള്‍ അധികം പുളിയില്ലാത്ത…
Read More » -
കറുമുറെ കഴിക്കാൻ കോളിഫ്ലവര്‍ ഫ്രൈ
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.രുചികരമായ വിഭവമാണിത്. സ്വാദേറും കോളിഫ്ലവര്‍ ഫ്രൈ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം വേണ്ട ചേരുവകള്‍… കോളിഫ്‌ളവര്‍ 1 എണ്ണം (ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്) മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ കാശ്മിരി മുളകുപൊടി 2 ടീസ്പൂണ്‍ കടലപ്പൊടി 4 ടീസ്പൂണ്‍ വിനാഗിരി 1 ടീസ്പൂണ്‍ എണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മുട്ട …
Read More » -
ചീരയും കൂണുമൊന്നും രണ്ടാമത് ചൂടാക്കി ഉപയോഗിക്കരുത്; കാരണങ്ങൾ ഇവയാണ്
വീണ്ടും വീണ്ടും ചൂടാക്കി കഴിച്ചാൽ ടേസ്റ്റ് കൂടുമെന്നാണ് മലയാളികളുടെ പൊതുവിശ്വാസം.പ്രത്യേകിച്ച് മീനിന്റെയും ബീഫിന്റെയും കാര്യത്തിലെങ്കിലും! എന്നാൽ ചില ഭക്ഷണങ്ങളെങ്കിലും ഇങ്ങനെ ചൂടാക്കിയാൽ വിഷമയമാകുമെന്നതാണ് യാഥാർത്ഥ്യം.വീടുകളിലെ ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണവും മറ്റൊന്നല്ല. 1.മുട്ട മുട്ടയാണ് ഇതില്‍ പ്രധാനം. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്.മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്ബോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. 2.മീനും ചിക്കനും ബീഫും മീനും ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി ക!ഴിച്ചാല്‍ രുചി കൂടും.പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും മീനുമൊക്കെ രണ്ടാമത് വേവിച്ചു സ്ഥിരമായി കഴിക്കുന്നത് അപകടമാണ്.ഇത് പെട്ടന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘകാലത്തേക്ക് മാറാ രോഗിയാക്കാന്‍ ഇത് മതിയാകും. 3. ചീര വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. 4. കൂൺ ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കി…
Read More » -
അഗസ്തി വെറുമൊരു സസ്യമല്ല; അറിയാം ആരോഗ്യഗുണങ്ങൾ
ചീര വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് അഗസ്തി.അഗത്തിയെന്നും വിളിപ്പേരുണ്ട്.പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം.വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. പൂമൊട്ടിന് അരിവാളിന്റെ ആക്യതിയാണ്.ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.പൂവും ഇലകളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു.വേരും തൊലിയും ഇലകളും ഇളം കായും ഔഷധയോഗ്യമാണ്. ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.പൂവിൽ ജീവകം ബി, സി. വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ് ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം മുറിവുണങ്ങും വായ്‍പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം.…
Read More » -
ഇങ്ങനെ കൃഷി ചെയ്താൽ മൾബറിയിൽ നിറയേ ഫലം കായ്ക്കും
മോറേസ്യ കുടുംബത്തിൽ പെടുന്ന ചെടിയാണ് മൾബറി. ഇന്ത്യയിലുടനീളം ഇത് കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വാണിജ്യ സാധ്യത ഇല്ലാത്തതിനാൽ ആണ് കേരളത്തിൽ ഇത് വ്യാപകമായി ഇല്ലാത്തത്. എന്നാൽ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങൾ സ്ഥല പരിമിതി ഉള്ള ആളാണെങ്കിൽ നിങ്ങൾക്ക് കണ്ടെയ്നറിൽ തന്നെ ഇത് വളർത്തിയെടുക്കാം. ഒരു കുറ്റിച്ചെടിയാണ് മൾബറി മരം. ചില ഇനം ഇനങ്ങൾ 30 അടി ഉയരത്തിൽ കൂടുതലാകുമെങ്കിലും മരം വെട്ടിമാറ്റാനും ഉയരം നിയന്ത്രിക്കാനും കഴിയും. ഏത് കാലാവസ്ഥയിലും മൾബറി വളരും എന്നത് ഒരു പ്രത്യേകത ആണ്. ചെടിയുടെ 100 ലധികം ഇനങ്ങളുണ്ടെങ്കിലും പത്തോ അതിലധികമോ ഇനങ്ങൾ മാത്രമാണ് കൃഷി ചെയ്യുന്നത്. മരത്തിന്റെ വലിപ്പവും പഴങ്ങളുടെ രുചിയും കൃഷിയനുസരിച്ച് വ്യത്യാസപ്പെടുന്നു. കായ്ക്കുന്ന എല്ലാ മൾബറി ഇനങ്ങളെയും അവയുടെ പഴങ്ങളുടെ നിറമനുസരിച്ച് മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു – ചുവപ്പ്, വെള്ള, കറുപ്പ്. ഇരുണ്ട മൾബറികൾ മധുരവും കൂടുതൽ സ്വാദുള്ളതുമാണെന്ന് ശ്രദ്ധിക്കുക. ഇനങ്ങൾ ധാരാളം മൾബറി ട്രീ…
Read More » -
മുളകുകൃഷിയിൽ നല്ല വിള ലഭ്യമാക്കാൻ പ്രയോഗിക്കാം ഈ ജൈവവളങ്ങൾ
അടുക്കളതോട്ടത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറിയാണ് മുളക്. മുളകില്ലാതെ ഉണ്ടാക്കുന്ന കറികൾ ഉണ്ടാകില്ല. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുളകുചെടികൾ മുരടിച്ചു പോകുക, നല്ല വിള ലഭിക്കുന്നില്ല എന്നൊക്കെ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില ജൈവവളങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങിനെയെന്ന് നോക്കാം. ഈ ജൈവവളം തയ്യാറാക്കാനായി വേണ്ടത് നിങ്ങളുടെ വീട്ടില്‍ ഉള്ള പച്ചക്കറി മാലിന്യങ്ങളാണ്. നിങ്ങള്‍ അടുക്കളിയില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം തന്നെ ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇത് ഒരു കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കണം. അത്യാവശ്യം വേവണം. അതിന് ശേഷം ചൂട് ആറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ഇത് അടിച്ച് എടുക്കുന്നതിനായി വേവിക്കാന്‍ വെച്ച വെള്ളം എടുക്കാവുന്നതാണ്. ഇത് നന്നായി അരച്ച് വെള്ളം പോലെ നിങ്ങള്‍ക്ക് കിട്ടും. ഇത് മുളകിന്റെ കടയ്ക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ച് കൊടുക്കുന്നത്…
Read More » -
മാങ്ങ കൊണ്ട് അടിപൊളി ബർഫി ഉണ്ടാക്കാം
ഇത് മാമ്പഴക്കാലം.ഇതാ പഴുത്ത മാങ്ങ കൊണ്ട് ഒരു അടിപൊളി ബർഫി ഉണ്ടാക്കുന്ന വിധം ആവശ്യമുള്ളവ :- 1) മാങ്ങ – പഴുത്തത് 3 എണ്ണം – ചെത്തി മിക്സിയിൽ അടിച്ചു എടുത്തു വെക്കുക 2) പശുവിൻ പാൽ 1/2 ലിറ്റർ 3 ) പഞ്ചസാര 1/2 കപ്പ് 4) മിൽക്ക് പൌഡർ 50 ഗ്രാം (ഡയറി വൈറ്റ്നർ വേണ്ട) – Amul – NIDO – നല്ലത് ) 5) ഡെസിക്കേറ്റഡ് കോക്കനട്ട് — (വലിയ തേങ്ങയുടെ പകുതി) (നന്നായി വരണ്ട തേങ്ങ ചിരകി മിക്സിലിട്ട് ഒന്ന് ക്രഷ് ചെയ്തതിനു ശേഷം ചെറുതായി വറുത്ത് ചൂടാക്കുക. ഇതിൽ ജലാംശം ഇല്ലാതാവുന്നതുവരെ മാത്രം മതി – അല്ലെങ്കിൽ അസ്സൽ കൊപ്ര മിക്സിയിലിട്ട് പൊടിച്ചാലും മതി – ഇതാണ് ഡെസിക്കേറ്റഡ് കോക്കനട്ട് ) 6) ഏലക്കായ് ഒന്നോ രണ്ടോ എടുത്ത് പൊടിച്ചത് 7) അണ്ടിപരിപ്പ്, ബദാം, പിസ്റ്റ – ഇവ ആവശ്യമുള്ള അളവിൽ മാത്രമെടുത്ത് വറുത്ത് നുറുക്കി എടുക്കുക 8) പശുവിൻ…
Read More » -
ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ
പോഷകഗുണങ്ങളുടെ കലവറയാണ് സ്‌പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്‌പ്രിംഗ് ഒനിയൻ സഹായകമാണ്.ഒപ്പം കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിന് സംരക്ഷണവും നൽകും. രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിറുത്താൻ ഇതിന് പ്രത്യേക കഴിവുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ്ട്രബിളിനെയും തടയാൻ ഉത്തമമാണ്.നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയയും സുഗമമാക്കും. ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ ചേരുവകൾ സ്പ്രിങ് ഒനിയൻ – ½ കിലോ പച്ചമുളക് – 5 എണ്ണം വറ്റൽ മുളക് – 3 എണ്ണം മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ മുളകുപൊടി – ½ ടീസ്പൂൺ തേങ്ങ ചിരകിയത് – 1 കപ്പ് ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന് ചെറിയ ഉള്ളി – 8 + 6 എണ്ണം വെളുത്തുള്ളി – 4 എണ്ണം കടുക് – ½ ടീസ്പൂൺ തയാറാക്കുന്ന വിധം സ്പ്രിങ് ഒനിയന്റെ പൂവ് മാറ്റിയശേഷം തണ്ട് ചെറുതായി അരിഞ്ഞു…
Read More » -
ലോകത്തിലെ ഏറ്റവും വലിയ ചക്ക; അറിയാം കേരളത്തിന്റെ ചക്കവിശേഷങ്ങൾ
ലോക്ഡൗൺ കാലത്ത് മലയാളിയുടെ അടുക്കളയിലെ പഞ്ഞമകറ്റിയിരുന്നത് ചക്കയും അതില്‍ നിന്നുള്ള വിവിധ വിഭവങ്ങളുമായിരുന്നു.ചക്ക പൊരിച്ചത് മുതല്‍ ചക്ക പായസം വരെ പരീക്ഷിച്ച മലയാളികള്‍ക്കിടയിലേക്കാണ് വിവിധ വലുപ്പത്തിലുള്ള ചക്കകളും വാര്‍ത്തകളായി ഇറങ്ങി തുടങ്ങിയത്. ഈ നിരയിലേക്ക് ഗാംഭീര്യത്തോടെ തന്നെ വന്നിറക്കിയിരിക്കുകയാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക.ആയവന ഏനാനല്ലൂർ വടക്കേക്കര നാരയണന്‍റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോയില്‍ തൂക്കം വരുന്ന ഭീമൻ ചക്ക പിറവിയെടുത്തത്. നേരത്തെ കൊല്ലം അഞ്ചലില്‍ നിന്നും, വയനാട്ടില്‍ നിന്നുമുള്ള ചക്കകള്‍ വലുപ്പത്തിന്‍റെ റെക്കോര്‍ഡ് കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇത് വരെയുള്ളതില്‍ തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയാണ് തൂക്കത്തിലും നീളത്തിലും ഒന്നാമതായിരിക്കുന്നത്. 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമായിരുന്നു.ഇതിന് തൊട്ടുപിറകിലാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക.സംസ്ഥാന കാര്‍ഷിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 28.6 കോടി ചക്കകളാണ് ഒരു സീസണില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.ഇതിൽ 5.7 കോടി ചക്കകളാണ് ഇടുക്കി ജില്ലയില്‍ ഓരോ സീസണിലും ശരാശരി…
Read More »