Food

  • തൈറോയ്ഡ് രോഗികൾ നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ…

    പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്ക് വഹിക്കുന്നു. അതുപോലെ അനാരോ​ഗ്യകരമായ ഭക്ഷണശീലം ശരീരത്തിന് ദോഷം ചെയ്യും. പ്രത്യേകിച്ചും നിങ്ങൾക്ക് പ്രമേഹം, രക്താതിമർദ്ദം, പിസിഒഎസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ. അത് പോലെ തന്നെ, തൈറോയ്ഡ് ഡിസോർഡർ ഉള്ളവരാണെങ്കിലും സൂക്ഷിക്കുക. തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമീകൃത ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ലവ്‌നീത് ബത്ര പറയുന്നു.  “നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയെ പിന്തുണയ്ക്കാൻ നന്നായി കഴിക്കുക.” എന്ന് കുറിച്ച് കൊണ്ട് അവർ അടുത്തിടെ കുറിപ്പ് പങ്കുവച്ചിരുന്നു.

    Read More »
  • കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കുന്ന വിധം

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ഷേക്കുകൾ. പലതരത്തിലുള്ള ഷേക്കുകൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ?. വളരെ രുചികരവും എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്കാണിത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?… വേണ്ട ചേരുവകൾ കാരറ്റ് 2 എണ്ണം ചൂട് പാൽ 200 മില്ലിലിറ്റർ തണുത്ത പാൽ 300 മില്ലിലിറ്റർ ഈന്തപ്പഴം 10 എണ്ണം അണ്ടിപ്പരിപ്പ് 10 എണ്ണം ഏലയ്ക്ക 2 എണ്ണം വെള്ളം 1/4 കപ്പ് നട്സ് അലങ്കരിക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ചൂട് പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനുട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിന് വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഈ കാരറ്റ് തണുക്കാൻ വയ്ക്കുക. ശേഷം ഈന്തപ്പഴവും അണ്ടിപ്പരിപ്പിനൊപ്പം കാരറ്റ് ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി…

    Read More »
  • കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ വീട്ടിൽ തന്നെ തയാറാക്കാം

    കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം     ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് 3. കോൺഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ് അരിപ്പൊടി – അരക്കപ്പ് കോൺ േഫ്ലാർ – അരക്കപ്പ് കുരുമുളകു പൊടി – ഒരു ടീസ്പൂൺ ഇറ്റാലിയൻ സീസണിങ് – രണ്ട് ടീസ്പൂൺ മുട്ടവെള്ള – 4 മുട്ടയുടേത് എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കൻ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകൾ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ യോജിപ്പിക്കുക.ചിക്കൻ കഷണങ്ങൾ ഇതിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി വറുത്തെടുക്കാം.ചൂടോടെ ഉപയോഗിക്കാവുന്നതാണ്.

    Read More »
  • പോഷകങ്ങളാൽ സമ്പുഷ്ടം; ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്ന വിധം

    നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ചക്കപ്പഴം.ഈ പഴം പലതരത്തിൽ നമുക്ക് കഴിക്കാം.നേരിട്ട് പഴമായും, പലതരം വിഭവങ്ങളാക്കി പാചകം ചെയ്തും.ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ… നന്നായി പഴുത്ത മധുരമുള്ള ചക്ക                            2 കപ്പ് ഗോതമ്പ് മാവ്                                                                  2 കപ്പ് ശർക്കര                                              …

    Read More »
  • ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം

    കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം.ഐസ്ക്രീമിൽ തന്നെ പല ഫ്ലേവറുകളുണ്ട്.അതിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ് ഫ്ലേവർ.  ചോക്ലേറ്റ് ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. വേണ്ട ചേരുവകള്‍… വിപ്പിങ് ക്രീം                                                 400 ഗ്രാം കണ്ടെന്‍സ്ഡ് മില്‍ക്ക്                                  2പാക്കറ്റ് ചോക്ലേറ്റ് സിറപ്പ് / കൊക്കോ പൗഡർ ആവശ്യത്തിന് വാനില എസെന്‍സ്                                 1ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം… ആദ്യം വിപ്പിങ് ക്രീം ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്യാന്‍…

    Read More »
  • കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ ?

    ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്.ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും.കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രധാനം എല്ലുകളുടെ ആരോഗ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഏ റ്റവും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറിയ കുട്ടികൾക്കായി ചിക്കൻ തയാറാക്കുമ്പോൾ എരിവ്, മസാല എന്നിവ കുറയ്ക്കണം. കുട്ടികൾക്ക് ചിക്കൻ നൽകുമ്പോൾ അതു ഫ്രഷ് ആണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയായി കഴുകി നന്നായി വേവിക്കണം. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ചിക്കൻ പലരീതിയിൽ തയ്യാറാക്കാവുന്നതാണ്.എന്നാൽ അമിതമായ അളവിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.

    Read More »
  • മഞ്ഞൾ വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഔഷധ സസ്യം; അറിയാം ​ഗുണങ്ങൾ

    മഞ്ഞൾ വളരെ പ്രശസ്‌തമായ ഒരു ഔഷധ സസ്യമാണ്, ഇതിൽ വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ, ശരീരത്തിന്റെ പൂർണ്ണാരോഗ്യത്തിനും, രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ടി സെൽസിന്റെയും, ബി സെൽസിന്റെയും മോഡുലേഷന് സഹായിക്കുന്നു. അതോടൊപ്പം മൈക്രോഫെജ്‌സ്, ന്യൂട്രോഫിൽസ് തുടങ്ങിയ സ്വാഭാവിക കൊലയാളി കോശങ്ങളുടെ മോഡുലേഷന് മഞ്ഞൾ സഹായിക്കുന്നു. ശരീരത്തിലെ ആന്റി-ബോഡികളെ വർധിപ്പിക്കുന്നു, മഞ്ഞൾ അസ്വസ്ഥമായ ദഹനവ്യവസ്ഥയെ ശമിപ്പിക്കുന്നു, ആമാശയത്തിനും കുടലിനും വീക്കം സംഭവിക്കുമ്പോൾ, ദഹനനാളത്തിന്റെ സെൻസിറ്റീവ് ആവരണം സുഖപ്പെടുത്താനായി മഞ്ഞൾ സഹായിക്കുന്നു. ഇത് കുടൽ തടസ്സത്തിന്റെ സമഗ്രത നിലനിർത്തുകയും, ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞളിന് കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാൻ കഴിയും. മഞ്ഞളിലെ പ്രധാന ഘടകം കുർക്കുമിൻ ആണ്, ഇത് യഥാർത്ഥത്തിൽ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ തടയുന്നു, മഞ്ഞൾ ചർമ്മത്തിന്റെ മോശം അവസ്ഥയെ സഹായിക്കും. മഞ്ഞൾ അസ്ഥികളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു, കാത്സ്യം ഇരുമ്പ് പൊട്ടാസ്യം മാംഗനീസ് കോപ്പർ സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ മഞ്ഞളിൽ ഉയർന്ന അളവിൽ…

    Read More »
  • വിളർച്ച ഇല്ലാതാക്കാൻ പോഷക സമൃദ്ധമായ കിവി കഴിക്കൂ

    വളരെയധികം പോഷക സമൃദ്ധമായ ഒരു പഴമാണ് കിവി, അനേകം ഗുണങ്ങൾ അടങ്ങിയ ഈ പഴം വിളർച്ച അനുഭവിക്കുന്ന വ്യക്തികൾക്ക് കഴിക്കുന്നത് വളരെ ഉത്തമമാണ്, ഇത് രക്തമില്ലായ്മയും, വിളർച്ചയും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ആരോഗ്യകരമായ ദഹനനാളത്തെ നിലനിർത്താനും മലബന്ധം ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. രക്തത്തിലുണ്ടാവുന്ന ഹാനികരമായ LDL കൊളസ്ട്രോളിന്റെ അളവ് കുറയക്കുന്നു. ഗർഭിണികൾ കിവി പഴം കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വികസനത്തിലേക്കും, അതോടൊപ്പം നല്ല ആരോഗ്യത്തിനും കാരണമാവുന്നു. കിവി പഴം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇത് തുടർച്ചയായി കഴിക്കുന്നത് വഴി മുടി പൊട്ടുന്നത് തടയുന്നു, അതോടൊപ്പം മുടിയെ ശക്തമാക്കാൻ സഹായിക്കുന്നു. കിവി പഴത്തിൽ ധാരാളം ആന്റി- ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്, അതോടൊപ്പം പോഷകങ്ങളായ വിറ്റാമിൻ സി, വിറ്റാമിൻ ഇ, എന്നിവയും വലിയ അളവിൽ കാണപ്പെടുന്നു. ഈ ഘടകങ്ങൾ എല്ലാം ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വളരെ അത്യാവശ്യമാണ്. മുഖ സൗന്ദര്യത്തോടൊപ്പം, ഇത് കഴിക്കുന്നത് ശരീരത്തിലെ ഉയർന്ന…

    Read More »
  • കൃത്രിമമായി കൃഷി ചെയ്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇതാ ചില ടിപ്സ്

    വേനൽക്കാലം അടുത്തു തുടങ്ങുമ്പോൾ എല്ലാവരും അവരുടെ പ്രിയപ്പെട്ട മാമ്പഴത്തിന് വേണ്ടി കാത്തിരിക്കും. ഈ ഡിമാൻഡ് മുതലാക്കുന്നതിനായി, മാമ്പഴം വേഗത്തിൽ പഴുക്കുന്നതിന് വ്യാപാരികൾ നിരവധി ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിക്കുന്നു. മാമ്പഴത്തിലടങ്ങിയ അപകടകരമായ രാസവസ്തുവായ കാൽസ്യം കാർബൈഡിന്റെ വ്യാപകമായ സാന്നിധ്യം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. മാമ്പഴത്തിൽ കാൽസ്യം കാർബൈഡിന്റെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ, മാമ്പഴം പാകമാകുന്ന പ്രക്രിയ വേഗത്തിലാവുന്നു. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവും, അതോടൊപ്പം കൃത്രിമത്വമായ രീതികൾ അവലംബിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അടുത്തിടെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കാൽസ്യം കാർബൈഡ് വളരെ വിഷാംശമുള്ള ഒരു രാസവസ്തുവാണ്, ഇത് കഴിക്കുന്നത് വഴി ചർമ്മ അലർജികൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നു. മാമ്പഴം കൃഷി ചെയ്യാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് FSSAI വളരെ മുന്നേ മുന്നറിയിപ്പ്…

    Read More »
  • മഷ്‌റൂം പോഷക സമൃദ്ധം, രോഗപ്രതിരോധ ശേഷിക്ക് ഉത്തമം

    മഷ്‌റൂം, ഒരു ഫംഗിയാണ് പക്ഷെ ഇതിനെ ഒരു പച്ചക്കറിയായി ഉപയോഗിക്കുന്നു, വളരെയധികം പോഷകങ്ങളാൽ സമൃദ്ധമായ ഒരു പച്ചക്കറിയാണ് മഷ്‌റൂം. ഇത് വളരെയധികം കലോറി കുറഞ്ഞ ഒരു ഭക്ഷ്യ വസ്തുവാണ്. ഇതിൽ വളരെയധികം ഫൈബർ, പ്രോട്ടീൻ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. മഷ്‌റൂമിൽ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും, ധാതുക്കളും നല്ല രീതിയിൽ കാണപ്പെടുന്നു. ഇതിൽ പ്രധാനമായും, വിറ്റാമിൻ ബി, പൊട്ടാസിയം, കോപ്പർ, വിറ്റാമിൻ ഡിയും എന്നിവയാണ് അടങ്ങിയിട്ടുള്ളത്. മുഷ്‌റൂമിന്റെ പ്രധാനമായ ഗുണങ്ങൾ: 1. കാൻസർ വിരുദ്ധ സാന്നിധ്യം മഷ്‌റൂമിൽ ഉയർന്ന അളവിൽ സെലീനിയം അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ പറയുന്നത് സെലീനിയത്തിനു കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട് എന്നാണ്. മഷ്‌റൂമിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും, ആന്റി- ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ വരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കാൻസറിനൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങളും, തൈറോയിഡ് രോഗങ്ങളും ഇല്ലാതാക്കുന്നു. 2. എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു ഒരു കപ്പ് പാകം ചെയ്‌ത മഷ്‌റൂമിൽ, ഒരു ദിവസത്തേക്ക് അവശ്യമായ കോപ്പർ…

    Read More »
Back to top button
error: