FoodNEWS

അർബുദത്തെയും തിമിരത്തെയും ഒരുപോലെ പ്രതിരോധിക്കുന്ന ബീൻസ്

ധികം ആരും ശ്രദ്ധിക്കാത്ത, കഴിക്കാന്‍ ഇഷ്ട്ടപെടാത്ത ഒരു പച്ചക്കറിയാണ് ബീന്‍സ്.എന്നാൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീന്‍സിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ഇതില്‍ അടങ്ങിയ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ പ്രധാനമായും കാഴ്ചശക്തിയെ സംരക്ഷിക്കുന്നു. അതുപോലെ തിമിരം വരാതെയിരിക്കാനും ബീന്‍സ് ഉത്തമമാണ്. കൂടാതെ അര്‍ബുദത്തേയും പ്രമേത്തേയും പ്രതിരോധിക്കാനും ഈ പച്ചക്കറി വളരെ ഉത്തമമാണ്.
ബീന്‍സില്‍ ഇരുമ്പ്, കാല്‍സ്യം, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. സ്വാഭാവിക ഫോളേറ്റ് ഉറവിടങ്ങളില്‍ ഒന്നാണ് ബീന്‍സ്. സെല്‍ നന്നാക്കുന്നതിന് അവശ്യമായ ധാതുവാണ് ഫോളേറ്റ്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. 100 ഗ്രാം ബീന്‍സില്‍ 37 മൈക്രോഗ്രാം ഫോളേറ്റാണ് അടങ്ങിയിരിക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും പ്രമേഹം ഉള്ളവരില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ബീന്‍സ് നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ബീന്‍സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ മലബന്ധം മാറാനും സഹായിക്കുന്നു.
പൊതുവെ പലരും അനുഭവിക്കുന്നതും ബുദ്ധിമുട്ടുന്നതുമായ ഒരു പ്രശ്നമാണ് മലബന്ധം. ഇതു മാറാന്‍ ബീന്‍സ് കഴിക്കുന്നത് വളരെ നല്ലതാണ്. ദഹനത്തെ സുഖമമാക്കാന്‍ ബീന്‍സ് സഹായിക്കുന്നു. കാണുമ്പോള്‍ നിസാരനായി തോന്നാമെങ്കിലും ഗുണങ്ങള്‍ ഒരുപാടാണ് ഈ പച്ചക്കറിയ്ക്ക്. അതുകൊണ്ട് തന്നെ പോക്ഷക ഗുണങ്ങള്‍ ഏറെയുള്ള ബീന്‍സ് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പ്.

Back to top button
error: