Food

  • രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകാം: അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

         നൈറ്റ് ലൈഫ് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിട്ടുണ്ട് ഇപ്പോൾ. തത്ഫലമായി രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും  ഇന്ന് ഫാഷനാക്കിയിരിക്കുന്നു. എന്നാൽ ഈ ശീലം ആരോഗ്യത്തിന് പല വിധത്തിലുള്ള തകരാറുകൾ ഉണ്ടാക്കും. അപൂർവ്വമായി വൈകി ഭക്ഷണം കഴിക്കുകയാണെങ്കിൽ അതിൽ പ്രശ്നമില്ല, എന്നാൽ ഇത് ശീലമാക്കിയിട്ടുണ്ടെങ്കിൽ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്, കാരണം ഉറങ്ങുന്നതിനും ഭക്ഷണത്തിനും ഇടയിൽ രണ്ട് മണിക്കൂർ ഇടവേള ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. വൈകി ഭക്ഷണം കഴിക്കുകയോ കഴിച്ചയുടനെ ഉറങ്ങുകയോ ചെയ്താൽ ഭക്ഷണം ശരിയായി ദഹിക്കുന്നില്ലെങ്കിൽ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ദഹനം മുതൽ ആരോഗ്യകരമായ ശരീരഭാരം വരെയുള്ള എല്ലാത്തിനും ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. വൈകി…

    Read More »
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ഉടന്‍ എന്തു ചെയ്യണം…? ചില വീട്ടുവൈദ്യങ്ങൾ

        ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയേക്കാം. നമ്മൾ എന്തെങ്കിലും കഴിക്കുമ്പോൾ, ഭക്ഷണം  വായിൽ നിന്ന് വയറ്റിലേക്ക് കൊണ്ടുപോകാൻ പല പേശികളും ഞരമ്പുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ പ്രക്രിയയ്ക്കിടയിൽ ചെറിയ അസ്വസ്ഥത ഉണ്ടാകുമ്പോൾ, കഴിക്കുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങും. തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം വ്യക്തിയെ വളരെയധികം ബുദ്ധിമുട്ടിക്കും. ഈ അവസ്ഥയിൽ ഒരു വ്യക്തിക്ക് ശ്വാസം മുട്ടുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യാം. പല സന്ദർഭങ്ങളിലും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില വീട്ടുവൈദ്യങ്ങൾ വഴി തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണങ്ങളും മറ്റും എളുപ്പത്തിൽ നീക്കംചെയ്യാം. 1. വെണ്ണ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ വെണ്ണ കഴിക്കാം. ഇത് അന്നനാളത്തിന്റെ പാളി നനയ്ക്കാനും കുടുങ്ങിയ ഭക്ഷണം  വയറ്റിലൂടെ എളുപ്പത്തിൽ താഴേക്ക് കൊണ്ടുപോകാനും സഹായിക്കും. 2. പാലിൽ കുതിർത്ത അപ്പം ബ്രെഡോ മറ്റോ വെള്ളത്തിലോ പാലിലോ കുതിർത്ത് കഴിക്കാം. പാലിൽ കുതിർക്കുന്നത് ബ്രെഡ് സ്ലൈസ് ഈർപ്പമുള്ളതാക്കും. ഇതോടെ തൊണ്ടയിൽ…

    Read More »
  • ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ‘ഫിഷ് നിര്‍വാണ’ ഈസിയായി വീട്ടിൽ ഉണ്ടാക്കാം

    ഷെഫ് പിള്ളയുടെ അടുക്കളയില്‍ പിറന്ന ലോക ശ്രദ്ധ നേടിയ വിഭവമാണ് ഫിഷ് നിര്‍വാണ. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ തീൻമേശകളില്‍ ഏറ്റവും ഡിമാന്റുള്ള നിര്‍വാണ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. എന്നാല്‍ ഇതിന്റെ വില കേട്ടാല്‍ ആരായാലും ഞെട്ടും. കേരളത്തിന്റെ തനത് ശൈലിയും സ്വാദും നിറഞ്ഞ നിര്‍വാണ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം. ആവശ്യ സാധനങ്ങള്‍ കരിമീൻ / ആവോലി – 1 മുളകു പൊടി – 3/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ തേങ്ങാ പാല്‍ – 1 കപ്പ് പച്ചമുളക് – 2 ഇഞ്ചി – 1 കഷ്ണം പച്ചമാങ്ങ – കുരുമുളക് പൊടി- 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ആദ്യം കരിമീൻ കഴുകി വ‍ൃത്തിയാക്കുക. മീൻ പൊരിക്കുവാനായി വരഞ്ഞ് വെക്കുക. എന്നിട്ട് മുളക് പൊടി, മഞ്ഞള്‍ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക. അരമണിക്കൂറിനു ശേഷം മീൻ…

    Read More »
  • പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കാം; മുട്ട കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ അറിയാം

    പണ്ടുമുതലേ മുട്ട നമ്മുടെ ഒരു പ്രധാന ഭക്ഷണമാണ്, ദൈനംദിന ഭക്ഷണത്തിൽ മുട്ട ഒരു പ്രധാന ഭാഗമാക്കുന്നത് വഴി ശരീരത്തിനു ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിന് മതിയായ പ്രോട്ടീൻ, കാൽസ്യം, എന്നിവ പ്രദാനം ചെയുന്നതിന് കാരണമാവുന്നു. ഇത് നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടം കൂടിയാണ്. മുട്ട കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ 1. പോഷകസമൃദ്ധമായ ഭക്ഷണമാണ് വലിപ്പത്തിൽ മുട്ട താരതമ്യേന ചെറുതാണെങ്കിലും, മുട്ടയിൽ ധാരാളം പോഷകങ്ങൾ ഉൾക്കൊള്ളുന്നു. മാത്രമല്ല ഇത് സമീകൃതാഹാരത്തിലെ ഒരു പ്രധാന ഘടകമാണ്. ഒരു വേവിച്ച മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിരിക്കുന്നു. അതോടൊപ്പം മുട്ട, പ്രോട്ടീന്റെ വളരെ നല്ല ഉറവിടമാണ്. ഇതിന്റെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അവയിൽ ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളുടെ ഒരു മികച്ച ഉറവിടവുമാണ് മുട്ടകൾ. 2. കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ…

    Read More »
  • രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ പേരയ്ക്ക കഴിക്കാം; അറിയാം പേരക്കയുടെ മറ്റ് ആരോഗ്യ ഗുണങ്ങളും

    പേരയ്ക്ക ഇളം പച്ച, മഞ്ഞ നിറത്തോട് കൂടിയ തൊലിയുള്ള വളരെ സ്വാദിഷ്ടമായ ഒരു പഴമാണ്. ഓവൽ ആകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ വിത്തുകൾ അടങ്ങിയ പേരക്കയുടെ ഇലകൾ ഹെർബൽ ടീയായും, ഇലയുടെ സത്ത് സപ്ലിമെന്റായും ഉപയോഗിക്കുന്നു. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഈ ശ്രദ്ധേയമായ ഘടകങ്ങൾ കാരണം ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രണം ടൈപ്പ് 2 പ്രമേഹമുള്ള ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, പേരക്കയുടെ ചായ ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 10%-ത്തിലധികം കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തി. പേരയ്ക്കയുടെ സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഇൻസുലിൻ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു ഹൃദയാരോഗ്യം വർധിപ്പിക്കാൻ പേരയ്ക്ക പല വിധത്തിൽ സഹായിക്കുന്നു, പേരയിലയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ കേടുപാടുകളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. പേരയ്ക്കയിലെ ഉയർന്ന അളവിലുള്ള…

    Read More »
  • മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്ന്;ചേനയുടെ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്

    മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്നാകയാൽ സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്.ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. ചില രോഗങ്ങളുടെ കാര്യത്തിൽ ഔഷധത്തോടൊപ്പം ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് അതിവേഗം രോഗശമനം നൽകാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അർശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്. കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അതിസാരം, സന്ധിവേദന, ആർത്തവപ്രശ്നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.പ്രമേഹമുള്ളവർക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്പും ഒഴിവാക്കി ചേനയ്ക്കൊപ്പം പയറ് ചേർത്ത് പുഴുക്ക് മാത്രമായി ആഴ്ചയിൽ ഒന്ന് രണ്ട് തവണ…

    Read More »
  • മഴക്കാല രാത്രികളില്‍ ആരോഗ്യത്തിന് ഏറെ നല്ലത്-കഞ്ഞി

    പൊതുവേ വിശപ്പ് കൂടുതലായി തോന്നുന്ന സമയമാണ് മഴക്കാലം.ഈ സമയത്ത് കയ്യില്‍ കിട്ടിയത് വാരിക്കഴിയ്ക്കുന്നത് ദോഷം ചെയ്യും. മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളര്‍ച്ച വേഗത്തിലായതിനാല്‍ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്.അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്. ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണം ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവയാണ് മഴക്കാലത്തെ ആരോഗ്യത്തിനായി വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍. മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് വളരെ നല്ലത്. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, ഗോതമ്ബ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ മികച്ചതാണ്. ഔഷധക്കഞ്ഞി അല്ലെങ്കില്‍ കര്‍ക്കിടക കഞ്ഞി കുടിക്കാൻ നിര്‍ദേശിക്കുന്നതും മഴക്കാലത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ്. ഇപ്പോഴത്തെ തലമുറയില്‍ കഞ്ഞി പ്രണയമുള്ളവര്‍ ചുരുങ്ങും.മാത്രമല്ല, ആരോഗ്യത്തെ പറ്റിയും ഡയറ്റിനെ പറ്റിയുമെല്ലാം ചിന്ത വന്നപ്പോള്‍ രാത്രി സമയത്ത് അരിയാഹാരം തന്നെ ഒഴിവാക്കിയവരുമുണ്ട്.പ്രത്യേകിച്ചും പ്രമേഹവും അമിതവണ്ണവുമെല്ലാമുളളവര്‍.…

    Read More »
  • മീനിന് വിലക്കൂടുതൽ;മീൻ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാം

    ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ദിവസത്തിനു ദിവസം മീൻവില കുതിക്കുകയാണ്.ഇനി ഒന്നുരണ്ടു മാസത്തേക്ക് മീൻ വാങ്ങുന്നവരുടെ പോക്കറ്റ് വീശുവലയേക്കാൾ കൂടുതൽ ചോരും.വില കേൾക്കുമ്പോൾ തന്നെ മീൻ മുള്ള് നെഞ്ചിൽ കൊരുത്ത് വലിച്ചെന്നുംവരാം.ഇത്തിരി മീൻവറ്റില്ലാതെ ചോറ് ഇറങ്ങുകയുമില്ല.അപ്പോൾ എന്തുചെയ്യും ? കരയിൽ പിടിച്ചിട്ട മീന്റെ മാതിരി കണ്ണുമിഴിക്കേണ്ട, വഴിയുണ്ട്… നല്ലൊന്നാന്തരം മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം വേണ്ട ചേരുവകള്‍…   കട്ടിയുള്ള മുള്ളില്ലാതെയെടുത്ത മീന്‍ കഷ്ണം                ½ കിലോ വിനിഗര്‍                                                                                   ¼ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത്   …

    Read More »
  • കാര്‍ഷിക വിളകള്‍ക്കും ഇനി ഡോക്ടര്‍

    വയനാട്: ക്രോപ്പ് ഡോക്ടർ പദ്ധതി തൊണ്ടാർനാട് കൃഷിഭവനിൽ ആരംഭിച്ചു. 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാർട്ട് കൃഷിഭവൻ പദ്ധതിയിലും ഉൾപ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി കർഷകനായ മാത്യു തുമ്പശ്ശേരിക്ക് മരുന്ന് നൽകി നിർവഹിച്ചു. കാർഷിക വിളകളിൽ രോഗകീട പ്രശ്നങ്ങൾ നേരിടുന്ന കർഷകർ കൃഷിഭവനിൽ നേരിട്ട് വന്ന് പരിശോധിച്ച് മരുന്ന് നൽകുന്ന പദ്ധതിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി. അലോപ്പതി, ആയുർവേദം, ഹോമിയോ ഹോസ്പിറ്റലുകളിൽ നിന്നും രോഗങ്ങൾക്ക് മരുന്ന് നൽകുന്നത് പോലെ കൃഷിഭവനിൽ നിന്നും മരുന്ന് നൽകുന്ന ക്രോപ്പ് ഡോക്ടർ പദ്ധതി കർഷകർക്ക് ആശ്വാസമാകും. ആഴ്ച്ചയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും പരിശോധന ലഭ്യമാകുക. രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി കൃഷിഭവനിൽ തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താർ, കുസുമം, കൃഷി ഓഫീസർ പി.കെ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.

    Read More »
  • മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ രുചികരമായ മുരിങ്ങയ്ക്ക സൂപ്പ് കുടിക്കാം; തയ്യാറാക്കേണ്ടവിധം

    ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് മുരിങ്ങയ്ക്ക. വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയെല്ലാം ധാരാളമായി മുരിങ്ങയ്ക്കയിൽ കാണപ്പെടുന്നു. കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. മുരിങ്ങയ്ക്ക കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങൾ നമ്മൾ തയ്യാക്കാറുണ്ടല്ലോ.. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് മുരിങ്ങയ്ക്ക കൊണ്ട് രുചികരമായ സൂപ്പ് തയ്യാറാക്കിയാലോ?… വേണ്ട ചേരുവകൾ… 3 മുരിങ്ങയ്ക്ക കഷണങ്ങളാക്കി വേവിച്ച് ഉടച്ച് അരിച്ചെടുത്ത വെള്ളം 1 കപ്പ് സോയ വേവിച്ചത് 1 കപ്പ് കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് 1 എണ്ണം സവാള ചെറുതായി അരിഞ്ഞത് 1 എണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ സോയ സോസ് അര സ്പൂൺ ഗ്രീൻ ചില്ലി സോസ് 1 സ്പൂൺ മുട്ട 1 എണ്ണം കോൺ ഫ്ലവർ ആവശ്യത്തിന് വെളളം ആവശ്യത്തിന് കുരുമുളകുപൊടി…

    Read More »
Back to top button
error: