Food

  • എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പരിപ്പ് കറി

    എളുപ്പത്തിൽ തയാറാക്കാവുന്ന പരിപ്പ് കറി.ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തിയോടൊപ്പവും ഉപയോഗിക്കാം. പരിപ്പ് – 1 കപ്പ് സവാള  – 1 എണ്ണം അരിഞ്ഞത് തക്കാളി – 1 എണ്ണം അരിഞ്ഞത് പച്ചമുളക് – 2 എണ്ണം അരിഞ്ഞത് ചുവന്നുള്ളി – 3 അല്ലി ചുവന്നുള്ളി അരിഞ്ഞത് വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത് കടുക് – 1/4 ടീസ്പൂൺ ജീരകം – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ ഉണക്കമുളക് – 2 എണ്ണം കറിവേപ്പില – അവശ്യത്തിന് ഉപ്പ് – അവശ്യത്തിന് വെള്ളം – 4 കപ്പ് തയാറാക്കുന്ന വിധം പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക. ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച്…

    Read More »
  • ദഹനത്തിന് അത്യുത്തമം; ഓണത്തിന് വിളമ്ബാം ഇടുക്കിക്കാരുടെ സ്പെഷ്യല്‍ ഇഞ്ചി തീയല്‍

    ഒട്ടുമിക്ക എല്ലാ വിഭവങ്ങളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഇഞ്ചി. ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും. ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയല്‍ ആയാലോ ഓണത്തിന്? വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഹൈറേഞ്ചുകാരുടെ സ്പെഷൽ ഇഞ്ചി തീയല്‍ തയ്യാറാക്കാം. ആവശ്യമായ ചേരുവകള്‍ 1) ഇഞ്ചി – ഒരു കപ്പ് 2) തേങ്ങ- ഒരെണ്ണം 3) മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ 4) മുളകുപ്പൊടി-ഒരു ടീസ്പൂണ്‍ 5) മല്ലിപ്പൊടി-അര ടീസ്പൂണ്‍ 6) ഉപ്പ് 7) കറിവേപ്പില 8) വെളിച്ചെണ്ണ 9) വാളംപുളി 10) കടുക് തയ്യാറാക്കുന്ന വിധം ഇഞ്ചി കനം കുറച്ച്‌ വട്ടത്തില്‍ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച്‌ തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ കളറായി വരുമ്ബോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. തുടര്‍ന്ന് ഇത് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച്‌ കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന…

    Read More »
  • ഉപ്പേരി, ശർക്കര വരട്ടി,കളിയടക്ക ഉണ്ടാക്കുന്ന വിധം

    ശർക്കര വരട്ടി ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല. വറുത്ത പച്ചക്കായയും ശർക്കരയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. വാഴയിലയുടെ ഇടതു ഭാഗത്തായി വിളമ്പുന്ന ശർക്കര വരട്ടി രുചിച്ചാണ് സദ്യയിലേക്ക് കടക്കുന്നത്. ശർക്കര ഉപ്പേരി, ശർക്കര പുരട്ടി എന്നും ഇതിന് പേരുകളുണ്ട്. രുചികരമായ ശർക്കരവരട്ടി വീട്ടിൽ തന്നെ തയ്യാറാക്കം ചേരുവകൾ നേന്ത്രക്കായ- 3 എണ്ണം ശർക്കര-2 എണ്ണം ചുക്കുപൊടി-അര ടീസ്പൂൺ അരിപ്പൊടി-2 ടീസ്പൂൺ ഏലക്കായ-4 എണ്ണം ജീരകം പൊടിച്ചത്-അര ടീസ്പൂൺ എണ്ണ-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തൊലി കളഞ്ഞ നേന്ത്രക്കായ നീളത്തിൽ രണ്ടായി കീറി 1/2 സെ.മീ കനത്തിൽ മുറിച്ചു വയ്ക്കുക. ഈ കഷ്ണങ്ങൾ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക. ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുമ്പോൾ നേന്ത്രക്കായ കഷണങ്ങൾ ചെറുതീയിൽ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാൻ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോൾ ഇളക്കുമ്പോൾ മനസ്സിലാകും. ഏതാണ്ട് 20-25 മിനുട്ടുകൾ വേണം ഒരു തവണ വറുത്തുകോരാൻ. ശേഷം കോരി എടുത്ത്…

    Read More »
  • പായസം ഇല്ലാതെ എന്ത് ഓണം ? ഇതാ 10 തരം പായസങ്ങളുടെ പാചകക്കുറിപ്പുകൾ

    ഓണക്കാലം വരുമ്പോള്‍  വിഭവങ്ങളായിരിക്കും നമ്മുടെ മനസ്സില്‍ ആദ്യം വരിക.ഉപ്പേരിയും ശർക്കര വരട്ടിയും അതിലുപരി വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടെ അങ്ങനെ പലത്.എന്നിരിക്കെയും വിഭവങ്ങളിൽ പായസത്തിനായിരിക്കും ആരാധകര്‍ ഏറെയുണ്ടാകുക.സേമിയ, പാലട,അടപ്രഥമന്‍, പരിപ്പ്,അരി തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍ അടുക്കളയില്‍ വിരുന്നെത്തും.ഇതാ പത്ത് തരം പായസങ്ങളുടെ രുചിക്കൂട്ടുകൾ അടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ് മൈദമാവ് – ടീ സ്പൂണ്‍ ശര്‍ക്കര അലിയിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍ വാഴയില – ആവശ്യത്തിന് പ്രഥമന് വേണ്ട ചേരുവകള്‍ ശര്‍ക്കര ഉരുക്കിയത് – 250 ഗ്രാം തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) – ഒരു കപ്പ് രണ്ടാം പാല്‍ – മൂന്ന് കപ്പ് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് നെയ്യ് – 100 ഗ്രാം അണ്ടിപ്പരിപ്പ് – 50 ഗ്രാം കിസ്മിസ് – 50 ഗ്രാം തയാറാക്കുന്നവിധം അട ഉണ്ടാക്കാന്‍ ചമ്പാ പച്ചരിമാവും മൈദയും ശര്‍ക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക.…

    Read More »
  • സാമ്പാറ് നന്നായാൽ സദ്യയും നന്നാകും

    രുചികരമായ സാമ്പാർ ഉണ്ടെങ്കിലെ സദ്യ പൂർണ്ണമാകൂ. ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു സാമ്പാർ. സാമ്പാർ പൊടിക്ക് ആവശ്യമായ ചേരുവകൾ •വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ •കായം  – 4 ചെറിയ കഷണങ്ങൾ •ഉലുവ – 1 ടേബിൾസ്പൂൺ •ഉഴുന്ന്  – 1 ടേബിൾസ്പൂൺ •ജീരകം – 1 ടേബിൾസ്പൂൺ •ഉണക്കല്ലരി – 2 ടേബിൾസ്പൂൺ •മല്ലി  – 1 ഗ്ലാസ് (100 ഗ്രാം) •കടലപ്പരിപ്പ് – 1/2 ഗ്ലാസ് (50 ഗ്രാം) •ഉണക്ക മുളക് – 1 ഗ്ലാസ് (60 ഗ്രാം) •കറിവേപ്പില – 2 പിടി ആവശ്യമായ ചേരുവകൾ •സാമ്പാർ  പരിപ്പ് – 3/4 കപ്പ് (75 ഗ്രാം) •മത്തങ്ങ – 9 ചെറിയ കഷണങ്ങൾ (35 ഗ്രാം) •ഉരുളക്കിഴങ്ങ് – 1 ചെറുത് (35 ഗ്രാം) •പച്ചമുളക് – 4 •ചുവന്ന മുളക് – 1 •മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ •വെളിച്ചെണ്ണ – 1 ടീസ്പൂൺ…

    Read More »
  • ആരോഗ്യപ്രദമാണ് പരിപ്പ് പായസം; ഉണ്ടാക്കുന്ന വിധം

    അത്തംമുതൽ തിരുവോണംവരെ ഓരോതരം പായസം തയ്യാറാക്കും. പായത്തിൽ പ്രധാനികൾ അടപ്രഥമനും പാലടയുമൊക്കെയാണെങ്കിലും പരിപ്പ് പ്രഥമന് (പരിപ്പ് പായസം) പാരമ്പര്യവും തറവാടിത്തവും ഏറെയാണ്.എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ശർക്കരകൊണ്ടാണ് ഉണ്ടാക്കുന്നതും എന്നതിനാൽ ആരോഗ്യപ്രദവുമാണ് പരിപ്പ് പായസം. ചെറുപയർ പരിപ്പും കടലപ്പരിപ്പും ഉപയോഗിച്ച് പായസം തയ്യാറാക്കാം. ചെറുപയർ പരിപ്പാണ് കൂടുതൽ രുചികരം. പത്തുപേർക്കുള്ള പായസത്തിന് 250ഗ്രാം പരിപ്പും 600 ഗ്രാം ശർക്കരയും (വെല്ലം) ആവശ്യമാണ്. കൂടുതൽമധുരം ആവശ്യമെങ്കിൽ 750ഗ്രാം വരെ ശർക്കരയെടുക്കാം. പരിപ്പ് ഓട്ടുരുളിയിൽ ചെറുതായി ചൂടാക്കിയെടുക്കണം. ശർക്കര അൽപ്പം വെള്ളമൊഴിച്ച് അടുപ്പിൽവെച്ച് തിളപ്പിച്ച് പാതിയാക്കണം. ഒന്നരമുറി തേങ്ങചുരണ്ടി ഒന്നുംരണ്ടുംമൂന്നും പാലുകൾ പ്രത്യേകം പിഴിഞ്ഞുവെക്കണം. ഓട്ടുരുളി അടുപ്പിൽവെച്ച് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചൂടാക്കിയ പരിപ്പും മൂന്നാംപാലും ഒഴിച്ച് വേവിക്കണം. വെന്തുടയുമ്പോൾ രണ്ടാംപാലും അരിച്ച ശർക്കരപ്പാനിയും ഒരു ടീസ്പൂൺ നെയ്യും ചേർക്കാം. വെന്ത് പാകമാകുമ്പോൾ ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേർക്കാം. അരമുറി നാളികേരം ചെറുതായി കൊത്തിയരിഞ്ഞ് ഒരു ടീസ്പൂൺ നെയ്യിൽ വറുത്ത് കോരിയത് ചേർത്തിളക്കി തിളച്ചുമറിയുംമുമ്പ്…

    Read More »
  • ഓണത്തിന് അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

    ഓണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും ഓണത്തിരക്കിലാണ്. ഓണപ്പൂക്കളവും ഓണസദ്യയും ആണ് ഓണത്തിന് പ്രധാനപ്പെട്ടത്. വിവഭ സമൃദ്ധമായ സദ്യയില്‍ ഒഴിച്ചുനിര്‍ത്താൻ പറ്റാത്ത ഒരു വിഭവമാണ് അവിയല്‍. അവിയല്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. പക്ഷേ പലപ്പോഴും അവിയല്‍ തയ്യാറാക്കിയാല്‍ നമ്മള്‍ വിചാരിക്കുന്നു പോലെ കിട്ടണം എന്നില്ല. രുചി റെഡിയായാലും കുറുകിനില്‍ക്കാതെ പരന്നുപോകുന്നതാണ് ഭൂരിഭാഗവും നേരിടുന്ന പ്രശ്നം. ഈ ഓണത്തിന് നമുക്ക് നല്ല അടിപൊളി അവിയല്‍ ഉണ്ടാക്കിയാലോ. വിളമ്ബിയാല്‍ പരന്നൊഴുകാത്ത നല്ല കുറുകി നില്‍ക്കുന്ന വായില്‍ വെള്ളമൂറുന്ന അവിയല്‍ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പിയാണ് പങ്കുവെയ്ക്കുന്നത്. അവിയല്‍: ആവശ്യമായ സാധനങ്ങള്‍ വെള്ളരി – 200 ഗ്രാം ചേന – 200 ഗ്രാം പടവലങ്ങ – 200 ഗ്രാം പച്ചക്കായ – 2 എണ്ണം കോവയ്ക്ക – 150 ഗ്രാം തക്കാളി – 100 ഗ്രാം പച്ചപ്പയര്‍ – 200 ഗ്രാം മുരിങ്ങിക്ക – 3 എണ്ണം കാരറ്റ് –…

    Read More »
  • വിനാഗിരി ഇല്ലാതെ കിടിലൻ നാരങ്ങ അച്ചാര്‍ തയാറാക്കാം

    ഓണത്തിന് വിനാഗിരി ഇല്ലാതെ കിടിലൻ നാരങ്ങ അച്ചാര്‍ തയാറാക്കാം. ചേരുവകള്‍ നാരങ്ങ – 5 നല്ലെണ്ണ- 100 മില്ലിലിറ്റര്‍ കടുക് – 1 സ്പൂണ്‍ മുളക് – 2 ഉപ്പ് – ആവശ്യാനുസരണം ഉലുവ – കാല്‍ സ്പൂണ്‍ കായം – കാല്‍ സ്പൂണ്‍ മുളകുപൊടി – 1-3 സ്പൂണ്‍ (എരിവ് അനുസരിച്ച്‌ ) വെളുത്തുള്ളി – ആവശ്യമെങ്കില്‍ പഞ്ചസാര – 1 സ്പൂണ്‍ തയാറാക്കുന്ന വിധം നാരങ്ങ നന്നായി കഴുകുക. ഒരു പാത്രത്തില്‍ വെള്ളം വച്ച്‌ തിളപ്പിക്കുക. അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക കുറച്ച്‌ നേരം അടച്ചുവച്ച ശേഷം നാരങ്ങ വെള്ളത്തില്‍ നിന്നും മാറ്റുക. നാരങ്ങ മുറിച്ച്‌ കുരു മാറ്റി എടുക്കുക. ഉപ്പ് പുരട്ടി ഒരു ദിവസം അല്ലെങ്കില്‍ അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക. കടുക് ചേര്‍ത്തു പൊട്ടുമ്ബോള്‍ വെളുത്തുള്ളി കനം കുറച്ച്‌ മുറിച്ചു ചേര്‍ത്ത് വഴറ്റുക. മുളക്, ഉലുവ, കായം എന്നിവ ചേര്‍ക്കുക. തീ ഓഫാക്കിയ…

    Read More »
  • ഓണസദ്യ: അത്യാവശ്യം വേണ്ട വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ

    സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കളം ഒരുക്കി ഇഷ്ടരുചികളും കഴിച്ചൊരു ഓണം…രണ്ട് പായസം ഉൾപ്പെടെ 13 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ… 1)ഏത്തയ്ക്ക ഉപ്പേരി ഏത്തയ്ക്ക – 1 കിലോ വെളിച്ചെണ്ണ – അര കിലോ ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് പകുതി മൂപ്പാകുമ്പോൾ ഉപ്പ് ലായനി എണ്ണയിൽ തളിച്ച് വറുത്ത് കോരി എടുക്കുക. 2) ശർക്കര വരട്ടി ഏത്തയ്ക്ക – 1 കിലോ ശർക്കര – 1 കിലോ നെയ്യ് – 20 ഗ്രാം ചുക്ക് – 20 ഗ്രാം കുരുമുളക് പൊടി –20 ഗ്രാം എണ്ണ – അര കിലോ ഗരംമസാല – രുചിയ്ക്ക് ആവശ്യാനുസരണം. ജീരകം – 20 ഗ്രാം പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക നടുവേ കീറി അൽപം കനത്തിൽ അരിഞ്ഞ് എണ്ണ തിളയ്ക്കുമ്പോൾ ഇട്ട് വറുത്ത് കോരി മാറ്റി വയ്ക്കുക.   ഒരുകിലോ ശർക്കരയിൽ…

    Read More »
  • വെറും 10 മിനിറ്റ് ; ഓണത്തിന് നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കാം

    വെറും പത്ത് മിനുട്ട് മതി,ഓണ സദ്യയ്ക്ക് വിളമ്ബുന്ന കൂട്ടുകറി തയാറാക്കാൻ.നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ചേന തൊലി കളഞ്ഞു വലുതാക്കി നുറുക്കിയത് -1 കപ്പ് ( 1/2 കിലോ). കടല-200 ഗ്രാം ( 6 മണിക്കൂര്‍ കുതിര്‍ത്തത് ). രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്. മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍. മഞ്ഞള്‍ പൊടി- 1/2 ടേബിള്‍ സ്പൂണ്‍. ഉപ്പ-പാകത്തിന്. കറി വേപ്പില-2 തണ്ട്. നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത് വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍. നെയ്യ്-1 ടേബിള്‍ സ്പൂണ്‍. കടുക്-2 ടേബിള്‍ സ്പൂണ്‍. വറ്റല്‍ മുളക്- 6 എണ്ണം. ചെറിയ ജീരകം-1/2 സ്പൂണ്‍ . പാചകം ചെയ്യുന്ന വിധം ഒരു പാനില്‍ അരകപ്പ് വെള്ളം ഒഴിച്ചു നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും പാകത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചിരകിയെടുത്ത നാളികേരത്തില്‍ പകുതി നന്നായി അരച്ചെടുക്കുക.ഒരു പാനില്‍ രണ്ട്…

    Read More »
Back to top button
error: