FoodNEWS

കൊതിയൂറും ചിക്കൻ ലെഗ് ഫ്രൈ

ചിക്കൻ ഉണ്ടെങ്കിൽ ബാക്കി വിഭവങ്ങൾക്ക് ഊണ് മേശയിൽ ഡിമാന്റ് കുറയുന്നത് പതിവാണ്.കാരണം ചിക്കൻ വിഭവങ്ങൾ ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്.

ഇതിൽത്തന്നെ ചിക്കൻ കറി വെച്ചു കഴിക്കുന്നതിനേക്കാൾ പൊരിച്ചു കഴിക്കുന്നതാണ് കൂടുതൽ പേർക്കുമിഷ്ടം.അതിലോ, ചിക്കൻ കാലിനായിരിക്കും ആവശ്യക്കാരേറെയും. മൃദുവായ മാംസവും രുചിയുമാണ് കോഴിക്കാൽ പൊരിച്ചതിനെ പ്രിയങ്കരമാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ ലെഗ് റെസിപ്പി ഇവിടെ പരിചയപ്പെടാം.

ചേരുവകൾ

Signature-ad

കോഴിക്കാൽ : 2 എണ്ണം
കാശ്മീരി മുളകുപൊടി: 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി: 1/4 ടേബിൾസ്പൂൺ
ഉപ്പ്: ആവിശ്യത്തിന്
വെളിച്ചെണ്ണ: 20 മില്ലി
ചെറുള്ളി: 15 ഗ്രാം
വെളുത്തുള്ളി: 10 ഗ്രാം
വറ്റൽമുളക്: 4 എണ്ണം
കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത്
പകുതി നാരങ്ങ നീര്

തയ്യാറാക്കുന്ന രീതി

) വെളുത്തുള്ളി, ചെറുള്ളി, വറ്റൽമുളക് ചതച്ചു വക്കുക
2) കോഴിക്കാൽ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേർത്തുകൊണ്ട് നന്നായി മിക്സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക
3) നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി, ചെറു തീയിൽ 10 – 15 മിനിറ്റ് തിരിച്ചും മറിച്ചും ഫ്രൈ ചെയ്ത് എടുക്കുക.

Back to top button
error: