FoodNEWS

നവരാത്രിയും ദീപാവലിയും; ആർക്കും ഇഷ്ടമാകും ആഗ്ര പേഡ

രാൻ പോകുന്നത് മധുരത്തിന്റെ ദീപാവലിയാണ്.ഈ
അവസരത്തിൽ ആർക്കും ഇഷ്ടമാകുന്ന ആഗ്ര പേഡ ഉണ്ടാക്കിയാലോ..?
ചേരുവകൾ

കുമ്ബളങ്ങ – ഒരു കിലോ

പഞ്ചസാര- ഒരു കിലോ

Signature-ad

ചുണ്ണാമ്ബ് -1/2 ടീസ്പൂണ്‍

ഏലക്കായ്/വാനില എസ്സന്‍സ്/ഇഷ്ടമുള്ള എസ്സന്‍സ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുമ്ബളങ്ങയുടെ തൊലിയും ഉള്ളിലെ മൃദുവായ ഭാഗവും പൂര്‍ണ്ണമായും കളഞ്ഞ ശേഷം വലുപ്പത്തില്‍ ചതുരകഷ്ണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചു വച്ച കുമ്ബള കഷണത്തില്‍ ഫോര്‍ക്ക് കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കുക. ഇനി അരലലിറ്റര്‍ വെള്ളത്തില്‍ ചുണ്ണാമ്ബു കലക്കി 12 മണിക്കൂര്‍ കുമ്ബളം മുക്കി വയ്ക്കണം. ചുണ്ണാമ്ബുവെള്ളത്തില്‍ കിടന്ന കുമ്ബളത്തിന് കൂടുതല്‍ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും.

ഈ കഷണങ്ങള്‍ പച്ചവെള്ളത്തില്‍ നന്നായി കഴുകി ചുണ്ണാമ്ബു കളഞ്ഞതിനു ശേഷം, കുമ്ബളങ്ങ മുഴുവനായി മുങ്ങാന്‍ പാകത്തിന് വെള്ളമൊഴിച്ച്‌ നന്നായി വേവിക്കുക. ഒരു ഇരുപതു മിനിട്ടോളം ഇങ്ങനെ വേവിക്കുക. ശേഷം ഒരു അരിപ്പയിലിട്ട് വെള്ളം കളയാന്‍ വയ്ക്കുക.

ഇനി പഞ്ചസാരപ്പാനി ഉണ്ടാക്കാം. അതിനായി പാനില്‍ പഞ്ചസാര ഇട്ട്, അതിലേക്ക് വെള്ളമൊഴിച്ച്‌ അടുപ്പത്ത് വയ്ക്കുക. പഞ്ചസാരപ്പാനിയുണ്ടാക്കുമ്ബോള്‍ത്തന്നെ ഏലക്ക അല്ലെങ്കില്‍ എസ്സന്‍സ് ചേര്‍ത്തുകൊടുക്കണം. പേഡയ്ക്കു നിറം വേണമെങ്കില്‍ കുങ്കുമപ്പൂവോ അംഗീകൃത ഫുഡ് കളറോ ഉപയോഗിക്കാം.

നേരത്തേ എടുത്ത് മാറ്റിവെച്ച മൃദുവായ കുമ്ബളക്കഷണങ്ങള്‍ അടുപ്പത്തെ പഞ്ചസാരപ്പാനിയിലിട്ട് ഇളക്കുക. പഞ്ചസാര ലായനി ഒരുനൂല്‍ പരുവമാകുന്നത് വരെ ഇളക്കികൊടുക്കുക. അതിനു ശേഷം അടുപ്പത്ത് നിന്നും ഇറക്കി, ഒരു രാത്രി മുഴുവന്‍ അങ്ങനെ തന്നെ അടച്ചു വെക്കാം.

രാവിലെ ആകുമ്ബോഴേക്കും കുമ്ബളങ്ങയില്‍ ബാക്കിയുള്ള ജലാംശം കൂടി ലായനിയിലേക്ക് ഊര്‍ന്നിറങ്ങും. ഇത് അടുപ്പത്ത് വെച്ച്‌ വീണ്ടും ഒരുനൂല്‍ പരുവമാകുന്നതു വരെ ഇളക്കുക.ശേഷം, കഷ്ണങ്ങള്‍ ഓരോന്നായി ഒരു ഗ്രില്ലിനോ അരിപ്പയ്ക്കോ മുകളിലേയ്ക്ക് എടുത്ത് വയ്ക്കുക. ഇത് നന്നായി ഉണങ്ങുന്നത് വരെ വയ്ക്കുക. പെട്ടെന്ന് ഉണങ്ങാന്‍ ഫാനിന്‍റെ ചുവട്ടില്‍ വയ്ക്കാം. പഞ്ചസാരലായനി പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം ഉപയോഗിക്കാം.

Back to top button
error: