Feature
-
വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ ഒരു രോഗവും വരില്ല !!
അറിയാതെ പോകരുത്…!!! പശുവിന് പ്രഷറില്ല…. ! പോത്തിന് ഷുഗറില്ല…! കോഴിക്ക് ഗ്യാസില്ല…! പുലിക്ക് നടുവേദനയില്ല…! സിംഹത്തിന് മുട്ടുവേദനയില്ല…! കാരണം അവകളൊക്കെ ഭക്ഷണത്തിൽ സൂഷ്മത പുലർത്തുന്നു… നമ്മള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ല.അതുകൊണ്ടു തന്നെ നമുക്ക് ഇതെല്ലാം ഉണ്ട്…!!! വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത് ഒരു 100 രോഗത്തിൽ നിന്നെങ്കിലും നിങ്ങൾക്ക് രക്ഷപ്പെടാം. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാന കാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്. *ഒന്നാമത്തെ നിയമം-* ഭക്ഷണം കഴിക്കുമ്പോഴും കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിനു തുല്യമാണ്.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രോജ്വലിക്കും. ഈ അഗ്നിയാണ് ഭക്ഷണത്തെ ദഹിപ്പിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും. എങ്ങനെയാണോ അടുപ്പിൽ തീ കത്തിച്ചാൽ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ആമാശയത്തിൽ തീ കത്തുമ്പോൾ ഭക്ഷണം…
Read More » -
നിശബ്ദ കൊലയാളി; മൊബൈൽ ഫോണുമായി അധികം ചങ്ങാത്തം വേണ്ട
ഈ ഡിജിറ്റൽ യുഗത്തിൽ മൊബൈല്‍ ഫോണ്‍ ജീവിതത്തിന്റെ തന്നെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്.പലരും ഒന്നും രണ്ടും മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഒന്നോർക്കുക, മൊബൈൽ ഫോൺ ഒരു നിശബ്ദ കൊലയാളിയാണ്. അതിവേഗം വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലം പല തരത്തിലുള്ള രോഗങ്ങളും പടരുകയാണ്. പലരും രാവും പകലും ഫോണില്‍ ചിലവഴിക്കുന്നു. രാത്രി വൈകുവോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും പിന്നീട് അത് തലയ്ക്ക് സമീപം വെച്ച് ഉറങ്ങുകയും ചെയ്യുന്നത് പലതരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇപ്പോള്‍ മൊബൈല്‍ ഫോണിനെയും ആരോഗ്യ വിദഗ്ധര്‍ നിശബ്ദ കൊലയാളി എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അമിതമായ ഫോണ്‍ ഉപയോഗം നിങ്ങളെ ക്രമേണ രോഗിയാക്കും. ഇത് തലവേദന, കണ്ണിന് ആയാസം, ഉറക്കത്തിന്റെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഇതുകൂടാതെ, നിങ്ങള്‍ വാഹനമോടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അത് ഡ്രൈവിംഗില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കും. വാഹനാപകടങ്ങളുടെ സാധ്യത വര്‍ധിച്ചേക്കാം. അതിലുപരിയാണ് റേഡിയേഷൻ മൂലമുള്ള പ്രശ്നങ്ങൾ. മൊബൈല്‍ ഫോണ്‍ റേഡിയേഷൻ ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യ…
Read More » -
സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം; പോകാം പാലക്കാട്ടേക്ക്
ഒരു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ഇടം….കാലം മാറ്റങ്ങൾ ഒട്ടേറെ വരുത്തിയിട്ടുണ്ടെങ്കിലും ആ പഴയ തനിമയും സൗന്ദര്യവും ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പാലക്കാട്. സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം കാണുന്ന ഈ നാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ കിടക്കുന്ന പാലക്കാട്ടെ കാഴ്ചകൾ കണ്ടു തീർക്കുക എന്നത് ഒരൊന്നൊന്നര പണി തന്നെയാണ്.എങ്കിലും പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം…. പാലക്കാട് കോട്ട പാലക്കാടിനെ കാണാനുള്ള യാത്രയിൽ ആദ്യത്തെ സ്റ്റോപ്പ് പാലക്കാട് കോട്ട തന്നെയാണ്. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. പറമ്പിക്കുളം വന്യജീവി സങ്കേതം പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതമാണ് ഇവിടുത്തെ അടുത്ത പ്രധാനപ്പെട്ട…
Read More » -
കോയമ്പത്തൂരിൽ മാത്രമല്ല ബാംഗ്ലൂരിലുമുണ്ട് ആദിയോഗി പ്രതിമ
കോയമ്പത്തൂരിലെ വെള്ളിയാംഗിരി മലയുയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ആദിയോഗി പ്രതിമ ലോകപ്രശസ്തമാണ്.ഇഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആദിയോഗി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ശില്‍പം കൂടിയാണ്. 34 മീറ്റര്‍ ഉയരവും 45 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും ഇതിനുണ്ട്. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നും വെറും ഒന്നര മണിക്കൂറില്‍ ഇതേ പ്രത്യേകതകളും ശിവരൂപവുമുള്ള ഒരിടത്തേയ്ക്ക് പോയാലോ?ബാംഗ്ലൂരിന് ഇത്ര അടുത്ത് എവിടെയാണ് ആദിയോഗി ഉള്ളതെന്നല്ലേ? ആത്മീയതും ശാന്തതയും തേടി, പ്രകൃതി ഭംഗിയുടെയും ഗ്രാമീണകാഴ്ചകളുടെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ഒരു ആദിയോഗി ബംഗ്ലൂരിലുമുണ്ട് – ചിക്കബെല്ലാപൂരില്‍. ബാംഗ്ലൂരില്‍ നിന്നും ഒരു പകലില്‍ പോി വരാൻ സാധിക്കുന്ന ഇവിടം ഇന്ന് ആത്മീയാന്വേഷകരുടെയും സഞ്ചാരികളുടെയും പ്രിയഇടമായി മാറിയിരിക്കുകയാണ്.കോയമ്ബത്തൂര്‍ ആദിയോഗിയില്‍ കാണാൻ കഴിയുന്ന കാഴ്ചകളെല്ലാം തന്നെ ഇവിടെയും ഒരുക്കിയിട്ടുണ്ട്. നാഗക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം, ലിംഗഭൈരവി ക്ഷേത്രം, രണ്ട് തീര്‍ത്ഥകുണ്ഡങ്ങള്‍ എന്നിവ ഇവിടെ കാണാം.പച്ചപ്പു നിറഞ്ഞ മലകളുടെ പശ്ചാത്തലത്തിലാണ് ഇവിടെ ആദിയോഗിയുടെ ശിവപ്രതിമയുള്ളത്.…
Read More » -
പാരസെറ്റമോൾ ഗുളികകൾ ജീവനെടുക്കുമ്പോൾ
പൂച്ചയെ കൊല്ലാന്‍ അഞ്ച് പാരാസെറ്റമോൾ.നായയെ കൊല്ലാന്‍ പത്ത്, കുട്ടിക്ക് പതിനഞ്ച്; നിങ്ങള്‍ക്ക് മരിക്കാന്‍ ഇരുപത് ഗുളികകള്‍.വെറുതെ പറയുന്നതല്ല,പാരാസെറ്റമോളിന്റെ ഇരുപത് മുതല്‍ മുപ്പത് ഗുളികകള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അകത്തു ചെന്നാല്‍ കരള്‍ കരിഞ്ഞും വൃക്കകള്‍ കരിഞ്ഞും 34 ദിവസത്തിനു ള്ളില്‍ മനുഷ്യന്‍ മരിക്കാനിടയുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘ദി ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി’ താക്കീത് നല്‍കുന്നു. പനിക്കും തലവേദനയ്ക്കും നീരുവീഴ്ചയ്ക്കുമെല്ലാം സകലരും കഴിക്കുന്ന പാരാസെറ്റമോള്‍ ഗുളിക രണ്ടെണ്ണമെടുത്ത് പൊടിച്ച് ചോറില്‍ കുഴയ്ക്കുക.എലികളുടെ ശല്യമുള്ള ഭാഗങ്ങളില്‍ അത് വെയ്ക്കുകയാണെങ്കില്‍ നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവയെല്ലാം ചത്തുവീഴും. എന്‍സഫലോപ്പതി, സെറിബ്രല്‍ എഡിമ, ഹൈപ്പോ ഗ്ലൈസീമിയ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഈ മരണങ്ങള്‍ ഉണ്ടാകുക.എലിപ്പനി, ജാപ്പാനീസ് എന്‍സഫലൈറ്റീസ്, ഡങ്കിപ്പനി, പക്ഷിപ്പനി എന്നെല്ലാമുള്ള പല പേരുകളായിരിക്കും അവയ്‌ക്കെല്ലാം ഡോക്ടര്‍മാര്‍ നല്‍കുന്നത്. കൊതുകാണ് രോഗമുണ്ടാക്കിയതെന്നും പക്ഷിയാണെന്നുമൊക്കെ അവര്‍ ആരോപിക്കും.ഞങ്ങളുടെ മരുന്നുകളാണ് ആധുനിക രോഗങ്ങളില്‍ പലതും ഉണ്ടാക്കുന്നതെന്നു സമ്മതിക്കാന്‍ അവര്‍ക്കാകില്ലല്ലോ ! രോഗം വിലകൊടുത്ത് വാങ്ങരുത്. രോഗം ഒരു ഉല്പന്നമാണ്. കടകളില്‍ ചെന്ന്…
Read More » -
മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്
പത്തനംതിട്ട: മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി പത്തനംതിട്ട റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്. ഏക മകളുടെ വിവാഹം ലളിതമായി നടത്തിയാണ് സ്വർണ്ണത്തിനും ആർഭാടങ്ങൾക്കും ഒക്കെ ചെലവിടേണ്ട പണം നിർധനയായ പെൺകുട്ടിയുടെ സ്വപ്നം പൂവണിയാനായി മാറ്റിവെച്ചത്. കെ.ആർ. പ്രകാശിന്‍റെ മകൾ ആതിരയാണ് വിവാഹിതയായത്. തൊട്ടുപിന്നാലെ, നിലവിളക്കും താലപ്പൊലിയുമൊക്കെയായി അതേ വേദിയിലേക്ക് അടുത്ത വധൂവരന്മാരെത്തി. ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ഏകമകളുടെ വിവാഹം ലളിതമായി നടത്തിയാണ് സോമിനിക്കും രാജിമോനും പ്രകാശൻ വെളിച്ചമേകിയത്. ദമ്പതികളെ ഊരിന് പുറത്ത് കൊണ്ടുവന്ന് ജോലി വാങ്ങി നൽകി മിടുക്കരായി മാറ്റാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ് പറഞ്ഞു. അച്ഛൻ തന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണിതെന്ന് മകൾ ആതിരയും പറഞ്ഞു. ഒരേ വിവാഹവേദിയിൽ ആ പെൺകുട്ടിയുടേയും വിവാഹം നടന്നതിൽ സന്തോഷമുണ്ട്. എന്താണ് പറയേണ്ടതെന്നറിയില്ല. സന്തോഷം…
Read More » -
വായനയുടെ മുന്തിരിത്തോപ്പുകൾ സമ്മാനിച്ച കെ.കെ.സുധാകരൻ
ശലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ? സോഫി:ങുങ്ങും.. സോളമൻ:ഊം.. അല്ലേൽ വേണ്ട. സോഫി:പറയൂ.. സോളമൻ:പോയി ബൈബിൾ എടുത്തു നോക്ക്.. (സോഫി മുറിയിൽ ചെന്നു ബൈബിൾ എടുത്തു നോക്കുന്നു) നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.അതികാലത്ത് എഴുന്നേറ്റു മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും! ബൈബിളിലെ ‘ഉത്തമഗീതത്തെ’ ആസ്പദമാക്കി പ്രശസ്ത നോവലിസ്റ്റായ കെ.കെ.സുധാകരൻ രചിച്ച നോവലായിരുന്നു-നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.ഇതിന് സംവിധായകനായിരുന്ന പത്മരാജൻ നൽകിയ ചലചിത്രാവിഷ്കാരമാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’-എന്ന സിനിമ. വീട്ടിൽ ബൈബിൾ ഉണ്ടായിരുന്നിട്ടും ശലോമോന്റെ ഉത്തമഗീതം ഒരുതവണ പോലും വായിക്കാഞ്ഞ പലരും സിനിമ കണ്ടശേഷം ആ അധ്യായങ്ങൾ പലതവണ വായിച്ചു.…
Read More » -
എണ്ണ പലഹാരങ്ങള്‍ പത്രകടലാസുകളില്‍ വച്ച് കഴിക്കരുത്; കാരണങ്ങൾ ഇവയാണ്
എണ്ണ പലഹാരങ്ങള്‍ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്.എന്നാൽ ഈ പലഹാരങ്ങളില്‍ അമിതമായുള്ള എണ്ണ പത്രക്കടലാസുകളില്‍ പൊതിഞ്ഞ് അമർത്തിക്കളഞ്ഞാണ് നമ്മളില്‍ പലരും കഴിക്കാറ്. എണ്ണ പലഹാരങ്ങള്‍ ഇങ്ങനെ പത്രകടലാസുകളില്‍ അമര്‍ത്തിയ ശേഷം സ്ഥിരമായി കഴിക്കുന്നത് ഓര്‍മ്മകുറവ്, രക്തകുറവ്, രക്തസമ്മര്‍ദം, വൃക്ക തകരാര്‍ എന്നീ ഗുരുതര പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കും. പത്ര കടലാസുകള്‍ അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രിന്റിംഗ് മഷിയില്‍ ധാരാളം രാസവസ്തുക്കള്‍ അടിങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍, പ്രത്യേകിച്ച് ലെഡ് എന്ന രാസവസ്തു ആഹാരത്തില്‍ വേഗത്തില്‍ പറ്റി പിടിക്കും. ലെഡിന്റെ അംശം ശരീരത്തില്‍ പ്രവേശിച്ചാല്‍ ശക്തമായ വയറുവേദന, മലബന്ധം, തലവേദന, ക്ഷീണം എന്നിവ ഉണ്ടാകും. ഇനി ഇതിന്റെ അളവ് അമിതമായാല്‍ മരണത്തിന് വരെ കാരണമായേക്കാം.
Read More » -
പച്ചക്കറികളിലെ കീടബാധ എളുപ്പത്തിൽ തടയാം
പച്ചക്കറികളിലെ കീടബാധ തടയാൻ ഇതാ ചില എളുപ്പ വഴികൾ.പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് മഞ്ഞൾപ്പൊടി കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്‌പ്രേ ചെയ്തു കൊടുത്താൽ ചെടികളെ ബാധിക്കുന്ന കുരുടിപ്പ്, വെള്ളീച്ച ശല്യം, മുരടിപ്പ് എല്ലാം മാറിക്കിട്ടും.കുറച്ചു ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ തഴച്ചു വളരുകയും ചെയ്യും. ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി, ഇഞ്ചിത്തൊലി ഇവയൊക്കെ നാലഞ്ചു ദിവസത്തേത് ഒരു പാത്രത്തിൽ എടുത്ത് മൂടത്തക്ക വെള്ളമൊഴിച്ച് ഒരാഴ്ച്ച അടച്ചുവച്ച ശേഷം അത് അരിച്ചെടുത്ത് നേർപ്പിച്ച് തളിച്ചു കൊടുക്കാം. ആഴ്ചയിൽ 2 ദിവസം ഇങ്ങനെ തളിച്ചു കൊടുത്താൽ ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും. ചാഴിക്ക് കുറച്ച് ഉണക്കമീൻ 3-4 ദിവസം കുതിരാൻവയ്ക്കുക.അതിനുശേഷം ആ വെള്ളം ചെടികളിൽ തളിച്ചാൽ ചാഴികൾ ഓടും. ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാകും. ഉറുമ്പിനെ ഓടിക്കാൻ കുറച്ചു വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കാം.
Read More » -
അറിഞ്ഞു ചെയ്താൽ പയർ കൃഷിയിൽ പണം വാരാം
കേരളത്തിലെ കാലാവസ്ഥയിൽ എപ്പോഴും കൃഷി ചെയ്യാൻ പറ്റിയ ഒരു വിളയാണ് പയർ.അല്ലെങ്കിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരേയൊരു പച്ചക്കറിയിനമാണ് പയർ.പ്രോട്ടീൻ കലവറയായ പയറിന് ചിട്ടയായ വള പ്രയോഗവും പരിചരണവും കൊടുത്താൽ 50- 60 ദിവസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. മണ്ണ് നന്നായി കിളച്ച് കട്ടിയുള്ളതെല്ലാം പൊടിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കിയാണ് വിത്ത് നടുന്നത്.ഒരു സെന്റിന് അഞ്ച് കിലോ എന്ന കണക്കില്‍ കുമ്മായം ചേര്‍ത്താല്‍ മണ്ണിലെ അമ്ലരസം കുറയ്ക്കാന്‍ കഴിയും.വിത്ത് പെട്ടെന്ന് തന്നെ മണ്ണിലേക്ക് നടാന്‍ പാടില്ല.പത്ത് ദിവസം മുമ്പ് മണ്ണ് കിളച്ചൊരുക്കി തയ്യാറാക്കണം. ഒരു സെന്റില്‍ ഏകദേശം 80 കിലോ ചാണകപ്പൊടിയോ 50 കിലോ കോഴിവളമോ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. നന്നായി മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയാല്‍ നല്ല വിളവ് കിട്ടും.വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്പ് അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ട് കിലോ സ്യൂഡോമോണസ് എന്നിവ ചേര്‍ത്ത് ഇളക്കാം. പയര്‍ വിത്ത് നടുമ്പോള്‍ രണ്ടടി വീതിയിലും…
Read More »