Feature

  • പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

    മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വേപ്പെണ്ണ:- പേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയില്‍ വേപ്പെണ്ണ പ്രധാനമാണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചര്‍മ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച്‌ പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു പേൻ ചീപ്പ് ഉപയോഗിച്ച്‌ മുടിയുടെ ഓരോ ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച്‌ മുടി നന്നായി കഴുകി വൃത്തിയാക്കാം. പേൻ പ്രശ്നം പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യണം. ബേക്കിംഗ് സോഡ:-   പേൻ ശല്യം, തലയിലെ ചൊറിച്ചില്‍ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച്‌ ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേര്‍ത്ത് യോജിപ്പിച്ച്‌ തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം…

    Read More »
  • ബസ്തർ:  ലൈംഗികസ്വാതന്ത്ര്യത്തിന്റെ ഇന്ത്യൻ പറുദീസ  

    അരകുമലയുടെ താഴ്വാരത്തിന് ഏകാന്തതയുടെ അഭൗമമായ സൗന്ദര്യമുണ്ട്.ഇടയ്ക്കിടെ കാട്ടിൽ നിന്നും ഉയരുന്ന വെടിയൊച്ചകൾ ഒഴിച്ചാൽ ആദിമപ്രകൃതിയുടെ ഗിരിരൂപങ്ങൾക്ക് നടുവിൽ ആ ഗ്രാമം എന്നും നിശബ്ദമായിരുന്നു.ഛത്തീസ്ഗഡിന്റെ തെക്കേയറ്റത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 550 മീറ്റർ ഉയരത്തിലുള്ള പ്രദേശം, അതാണ് ബസ്തർ. അരകുമലയുടെ,  മേഘങ്ങളോട് കിന്നാരം പറയുന്ന പൂർവ ഘട്ട മലനിരകളുടെ ശാന്തസുന്ദരമായ ഒരു അടിവാര ഗ്രാമമാണ് ബസ്തർ.തലസ്ഥാനമായ റായ്പൂരിൽ നിന്നും 285 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.ബസ്തർ, സുക്മ, കങ്കേർ, ദന്തേവാഡ ജില്ലകൾ ചേർന്ന ബസ്തർ ഡിവിഷനിലെ എല്ലാ പ്രദേശങ്ങളും പ്രകൃതിവിഭവങ്ങളാൽ അതിസമ്പന്നമാണ്.ഇതിൽ ഏറ്റവും മനോഹരം ബസ്തർ ജില്ലയാണ്. ബസ്തർ ജില്ലയുടെ വലിപ്പം തന്നെ കേരളത്തിന്റെ അത്ര വരും. എങ്ങും തിങ്ങി നിൽക്കുന്ന സാലവൃക്ഷക്കാടുകൾ. രാമായണത്തിൽ പറയുന്ന ദണ്ഡകാരണ്യം ഇതു തന്നെയാണെന്നാണ് വിശ്വാസം. ദണ്ഡകാരണ്യത്തിൽ നിന്നു പേരു വന്ന മാ ദന്തേശ്വരി ക്ഷേത്രങ്ങൾ ഇവിടെ എല്ലായിടത്തും കാണാം. പ്രകൃതിയുടെ സ്വാഭാവിക എടുപ്പിന് കോട്ടം തട്ടാതെ, കാളകൾ ഉഴുത് മറിച്ചിട്ട നിലങ്ങളിൽ കന്നിക്കൊയ്ത്തിനു കതിരിറക്കാൻ മത്സരിച്ച് പൊന്തുന്ന…

    Read More »
  • മലബന്ധത്തിന് ഒന്നാംതരം മരുന്ന്;കാപ്പിമരത്തിൽ പോലും പടർന്നു കയറുന്ന സലാഡ് വെള്ളരി

    ഒരു പരിചരണവും കൂടാതെ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു വിളയാണ് സലാഡ് വെള്ളരി അഥവാ കക്കിരി.കാപ്പി മരത്തിൽ പോലും ഇത് പടർന്നു കയറിക്കോളും. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറിയിൽ 96.3 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ  ശരീരത്തിലെ ജലാംശം നിലനിർത്താൻ ഏറ്റവും യോഗ്യമായ പച്ചക്കറിയാണിത്. 2.7 ശതമാനം കാര്‍ബോഹൈഡ്രേറ്റും 0.4 ശതമാനം പ്രോട്ടീനും വിറ്റാമിന്‍ ബിയും ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ടുതരത്തിലാണ് സലാഡ് വെള്ളരി സാധാരണ കാണുന്നത്. വൈനിങ്ങ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനത്തിന് വലിയ ഇലകളുണ്ടാകും. വളരെ വേഗത്തില്‍ വളരും. മതിലരികിലും വേലികളിലും പടര്‍ന്ന് വളരുകയും വളരെ എളുപ്പത്തില്‍ പറിച്ചെടുക്കാന്‍ കഴിയുകയും ചെയ്യും. ബുഷ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനമാണ് അടുത്തത്. ഇതാണ് വീടുകളില്‍ സാധാരണയായി വളര്‍ത്തിക്കാണുന്നത്. ആറുമാസത്തിനുള്ളില്‍ വിളവെടുക്കാം.വിത്തുകള്‍ തലേദിവസം സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് മാറ്റിനടാം. വെള്ളരി കൃഷി തികച്ചും കേരള ജൈവ രീതിയിൽ ചെയ്യാവുന്ന ഒന്നാണ്.മിതമായ ചൂടുള്ള…

    Read More »
  • കുട്ടികളുടെ ആരോഗ്യത്തിന് ബേക്കറി ഭക്ഷണങ്ങളോട് വിടപറയാം

    കുട്ടികളുടെ ഭക്ഷണം ചെറുപ്പത്തിൽ തന്നെ  ശ്രദ്ധിക്കണം.എണ്ണയില്‍ വറുത്തു കോരിയതും ബേക്കറി ഭക്ഷണങ്ങളും പരസ്യങ്ങളിൽ കാണുന്ന ഫാസ്റ്റ് ഫുഡുകളും അമിതമായി ഉപയോഗിക്കുന്നത് ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തും. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചുവന്ന ഇറച്ചികൾ (കാള, പോത്ത്, പന്നി, മാട്ടിറച്ചി), എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ,  ബേക്കറി പലഹാരങ്ങൾ, കൃത്രിമ പാനീയങ്ങൾ, അച്ചാർ പപ്പടം, ഉണക്കമീൻ, ഉപ്പ് അധികമുള്ള ആഹാരപദാർത്ഥങ്ങൾ എന്നിവ പതിവായി കഴിക്കരുത്. പൂരിത കൊഴുപ്പ് (വെണ്ണ, നെയ്യ്, ചുവന്ന മാംസം, പ്രോസസ്ഡ് ഫുഡ്സ്, ഹൈഡ്രോജിനേറ്റഡ് ഫാറ്റുകൾ) രക്തത്തിലെ കൊളസ്ട്രോളിന്റെ നില ഉയര്‍ത്തി ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്ന എണ്ണ  ഹൃദയത്തിന് വലിയ അപകടകാരിയാണ്. ഇതിലുള്ള ട്രാൻസ് ഫാറ്റി ആസിഡുകളാണ് ഇതിന് കാരണം. അതേസമയം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് മത്സ്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു. ഈ കൊഴുപ്പ് ട്രൈഗ്ലിസറൈഡ്…

    Read More »
  • ബമ്പർ അടിച്ചാൽ പബ്ലിസിറ്റി സ്റ്റണ്ടിന് പോകല്ലേ! “ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം എല്ലാവരെയും വിളിച്ച് അറിയിച്ചു. അതാണ് എനിക്ക് പറ്റിപ്പോയ തെറ്റ്”; മുൻ ബമ്പർ ജേതാവിന്റെ വാക്കുകൾ …

    ആരാകും ഈ വർഷത്തെ ഓണം ബമ്പർ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. നാളെ ഉച്ചക്ക് രണ്ട് മണിയോടെ ആ ഭാ​ഗ്യ നമ്പർ ഏതാണെന്ന് അറിയാൻ സാധിക്കും. ലോട്ടറി ഷോപ്പുകളിൽ എല്ലാം വൻ തിരക്കാണ് അവസാന മണിക്കൂറുകളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോട്ടറി അടിച്ചുകഴിഞ്ഞാൽ അവ എങ്ങനെ മാറ്റിയെടുക്കാം, വിനിയോ​ഗിക്കാം എന്ന് പറയുകയാണ് മുൻ ബമ്പർ ജേതാവായ അനൂപ്. “ലോട്ടറി അടിച്ച വിവരം ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. വേറെ ഒന്നും കൊണ്ടല്ല, നല്ല രീതിയിൽ പോകുന്ന സുഹൃത്ത് ബന്ധങ്ങളായാലും ബന്ധുക്കളായാലും പിണങ്ങും. ഒന്ന് രണ്ട് തവണ സഹായം ചോദിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റും. വീണ്ടുമൊരു തവണ കൂടി കൊടുക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ല. അതോടെ പിണക്കമാകും. അതിന് മുൻപ് കൊടുത്തതൊന്നും കാര്യമാക്കയും ഇല്ല. പിന്നെ പറ്റുന്ന രീതിയിൽ അർഹതപ്പെട്ടവരെ സഹായിക്കണം”, എന്ന് അനൂപ് പറയുന്നു. “പബ്ലിസിറ്റി വിചാരിക്കരുത്. എങ്കിൽ എന്റെ അവസ്ഥ ആയിപ്പോകും. ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം…

    Read More »
  • ഫാദർ ഫ്രാൻസിസ് താണിയത്ത് എന്ന നല്ലയിടയൻ

    ഫോട്ടോയിൽ കാണുന്നത് കല്പണിക്കാരനോ സിമന്റ് പണിക്കാരനോ ഒന്നുമല്ല.ഒരു പള്ളിയിലെ അച്ചനാണ്. നിർദ്ധനരായ രണ്ടായിരത്തോളം വീട്ടുകാർക്ക് വീടുകൾ പണിതുകൊടുത്ത ഫാദർ വർഗ്ഗീസ് താണിയത്ത് എന്ന വൈദികൻ. താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരിൽ ഒരാൾകൂടിയാണ് കോട്ടപ്പുറം രൂപതയിലെ: ഫാദർ ഫ്രാൻസിസ് താണിയത്ത്. ആനാപ്പുഴയിലെ കാഴ്ചയില്ലാത്ത ലതയുടെ തകർന്നുവീണ കൂരക്ക് പകരം വീട് പണിതുനൽകാൻ മുന്നോട്ട് വന്നിട്ടുള്ളതും ഈ ട്രസ്റ്റാണ്. ഒരു ഹർത്താൽ ദിനത്തിൽ ഇടവക അംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി പള്ളിമതിലിന്റെ പണിയങ്ങട് തീർത്തു ഞെട്ടിച്ചിട്ടുമുണ്ട് ഫ്രാൻസിസ് അച്ചൻ.

    Read More »
  • എസ്എസ്എൽസി (SSLC) ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന്റെ നടപടിക്രമങ്ങൾ

    നിരവധി പേർ ചോദിക്കുന്ന സംശയമാണ് SSLC ബുക്ക് നഷ്ടപ്പെട്ടു പോയി, അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ,SSLC ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ് എങ്ങനെയെടുക്കാം എന്ന്. SSLC ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ. 1. എന്റെ ……… നമ്പർ SSLC book  തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ എന്നെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം 15 ദിവസം കഴിഞ്ഞിട്ടും തിരിച്ചു കിട്ടിയില്ല എങ്കിൽ ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കേറ്റിന് അപേക്ഷിക്കേണ്ടതായി വരും. ആയതിനാൽ മേൽ പ്രസ്താവിച്ച സർട്ടിഫിക്കേറ്റ് കിട്ടുന്നവർ എന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു. ☝️ ഈ പരസ്യം പ്രമുഖമായ രണ്ട് മലയാള പത്രത്തിൽ പരസ്യം ചെയ്യുക. പരസ്യം വന്ന പത്രത്തിന്റെ Full പേജ് എടുക്കുക. 2. ഈ രണ്ട് പത്രങ്ങളുമായി ഒരു  അഡ്വക്കേറ്റിനെ കാണുക. അഫിഡഫിറ്റ് തയ്യാറാക്കുക. ഇതിൽ ഒരു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തണം. എന്നാൽ, അപേക്ഷകൻ ഒരു ജവാനാണെങ്കിൽ കമാന്റിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. 3. ഇതിനു ശേഷം…

    Read More »
  • സ്വന്തം പെൺമക്കളെ വിവാഹം കഴിക്കുന്ന പിതാക്കന്മാർ

    ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള മാധോപ്പൂര്‍ വനമേഖലയിൽ അധിവസിക്കുന്ന ആദിവാസിഗോത്രമാണ് ‘മണ്ടി’. വളരെ വിചിത്രവും,അമ്പരപ്പിക്കുന്നതുമായ ആചാരം ഇന്നും ഇവർക്കിടയിൽ നിലനില്‍ക്കുന്നു. അതായത് സ്വന്തം മകളെ പിതാവിന് വിവാഹം കഴിക്കാം വ്യക്തമായിപ്പറഞ്ഞാൽ അമ്മയെപ്പോലെതന്നെ മകളും, അച്ഛന്റെ ഭാര്യയാകുന്നു.ഇവരില്‍ 90 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്.വളരെ ചെറുപ്രായത്തിൽ തന്നെ ഇവരുടെ വിവാഹം നടത്തുന്നു.ഗോത്ര പാരമ്പര്യവും, ഊരു മുഖ്യന്മാരുടെ ആജ്ഞയും അനുസരിക്കാതെ ഇവർക്ക് തരമില്ല.   മഹാരോഗങ്ങളും .ഭൂതപ്രേതശക്തികളുടെ ആക്രമണവും ഒഴിവാക്കാന്‍ സമൂഹത്തിലെ പെണ്‍കുട്ടികള്‍ ഇങ്ങനെ വിവാഹിതരാകണമെന്നതാണ് കല്‍പ്പന.  പിതാവിനെ വിവാഹം കഴിക്കണമെന്ന കല്‍പ്പന അംഗീകരിക്കാതെ ഓടിപ്പോകുന്ന പെണ്‍കുട്ടികള്‍ ചുവന്ന തെരുവുകളിലും, സാമൂഹ്യവിരുദ്ധരുടെ കൈയ്യിലുമായിരിക്കും ചെന്നു പെടുന്നത്. ഇത്തരത്തിൽ ചാടിപ്പോയ നിരവധി പേരെ സർക്കാർ തന്നെ മുൻകൈ എടുത്ത് തൊഴില്‍ അഭ്യസിപ്പിച്ച്, ധാക്കയിലെ ബ്യൂട്ടി പാര്‍ലറുകളിലും , വീടുകളിലുമൊക്കെ ഹോം നേഴ്സായും മറ്റും ജോലി തരപ്പെടുത്തി നല്‍കുന്നുണ്ട്. പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ,സുരക്ഷയ്ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ സഹായത്തോടെ ഒരു സമിതി (ആച്ചിക് – മാച്ചിക്) ഇപ്പോള്‍…

    Read More »
  • ആരോഗ്യ ഗുണങ്ങൾ ഏറെ, പക്ഷെ  ശരിയായി പാകം ചെയ്തില്ലെങ്കിൽ ഈ‌ ഗതി വരും

    തിലാപ്പിയ മത്സ്യം കഴിച്ചതിന് പിന്നാലെ യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം കഴിഞ്ഞ ദിവസമാണ്  അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കാലിഫോര്‍ണിയ സ്വദേശിയായ ലോറ ബരാജാസ് എന്ന 40-കാരിയ്ക്കാണ് തിലാപ്പിയ മൂലം ദുര്‍ഗതിയുണ്ടായത്. ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ കഴിച്ചത് മൂലം ഗുരുതരാവസ്ഥയിലായ ലോറയെ രക്ഷിക്കാനായുള്ള അവസാന മാര്‍ഗമെന്നോണമാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകള്‍ മുറിച്ചുമാറ്റിയത്. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ ബാധിച്ച തിലോപ്പിയ മത്സ്യം കഴിച്ചത് മൂലമാണ് ലോറയ്ക്ക് രോഗാവസ്ഥയുണ്ടായത്. മത്സ്യങ്ങളിലും കടല്‍ജലത്തിലും അടക്കം കണ്ടുവരുന്ന ബാക്ടീരിയ ആണിത്. സാൻ ജോസ് പ്രവിശ്യയിലെ ചന്തയില്‍ നിന്ന് വാങ്ങിയ തിലോപ്പിയ മത്സ്യം ലോറ സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ തന്നെ അവശനിലയിലാവുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കൈ കാലുകളും ചുണ്ടുമടക്കം കറുത്ത നിറത്തിലാവുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തു. പിന്നാലെയാണ് കൈകാലുകള്‍ മുറിച്ചുമാറ്റിയത്. മത്സ്യങ്ങളിലെ ചിക്കൻ എന്ന വിളിപ്പേര് തിലാപ്പിയ മത്സ്യത്തിന് വെറുതെ ലഭിച്ചതല്ല. കാരണം അത്രമേല്‍ പ്രീതി ഈ ശുദ്ധജല മത്സ്യത്തിനുണ്ട്.ആഗോളതലത്തില്‍ തന്നെ വിപണിമൂല്യമുള്ളതിനാല്‍…

    Read More »
  • സ്മാർട്ട് ഫോൺ റേഡിയേഷൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    ഡിജിറ്റല്‍ യുഗത്തില്‍, സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരാണെങ്കിലും ഒന്നുംരണ്ടും മൊബൈൽ ഫോണുകൾ വരെ ഉപയോഗിക്കുന്നവരാണ് ഇന്ന് നമ്മൾ. കഴിഞ്ഞ ദിവസങ്ങളില്‍ അമിത റേഡിയേഷൻ പുറപ്പെടുവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിളിന്റെ ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ക്കെതിരെ ഫ്രാൻസ് നടപടി സ്വീകരിച്ചിരുന്നു. ഐഫോണ്‍ 12 ഫ്രാൻസില്‍ വില്‍ക്കരുതെന്നും ഇതിനോടകം തന്നെ വിറ്റ ഫോണുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചെടുക്കണം എന്നുമായിരുന്നു ഫ്രാൻസ് ആപ്പിളിനോട് ആവിശ്യപ്പെട്ടിരുന്നത്. എന്താണ് മൊബൈൽ റേഡിയേഷൻ ? സ്മാര്‍ട്ട്‌ഫോണ്‍ റേഡിയേഷൻ എന്താണെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌മാര്‍ട്ട്‌ഫോണുകള്‍ റേഡിയോ ഫ്രീക്വൻസി (RF) എന്ന് വിളിക്കുന്ന ഒരു പ്രത്യേക തരം അയോണൈസ് ചെയ്യാത്ത വികിരണം പുറപ്പെടുവിക്കുന്നുണ്ട്, ഇത് വൈ-ഫൈ റൂട്ടറുകള്‍, മൈക്രോവേവ്, മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവ പുറപ്പെടുവിക്കുന്ന അതേ തരം റേഡിയേഷനാണ്. RF റേഡിയേഷൻ ദീര്‍ഘനേരം ഏൽക്കുന്നത്  കാൻസര്‍, ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ്, വന്ധ്യത,ഉദ്ദാരണക്കുറവ് തുടങ്ങി പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം…

    Read More »
Back to top button
error: