FeatureNEWS

കോയമ്പത്തൂരിൽ മാത്രമല്ല ബാംഗ്ലൂരിലുമുണ്ട് ആദിയോഗി പ്രതിമ

കോയമ്പത്തൂരിലെ വെള്ളിയാംഗിരി മലയുയുടെ താഴ്‌വാരത്തിൽ  സ്ഥിതി ചെയ്യുന്ന ആദിയോഗി പ്രതിമ ലോകപ്രശസ്തമാണ്.ഇഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആദിയോഗി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ശില്‍പം കൂടിയാണ്.
34 മീറ്റര്‍ ഉയരവും 45 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും ഇതിനുണ്ട്.

എന്നാല്‍ ബാംഗ്ലൂരില്‍ നിന്നും വെറും ഒന്നര മണിക്കൂറില്‍ ഇതേ പ്രത്യേകതകളും ശിവരൂപവുമുള്ള ഒരിടത്തേയ്ക്ക് പോയാലോ?ബാംഗ്ലൂരിന് ഇത്ര അടുത്ത് എവിടെയാണ് ആദിയോഗി ഉള്ളതെന്നല്ലേ? ആത്മീയതും ശാന്തതയും തേടി, പ്രകൃതി ഭംഗിയുടെയും ഗ്രാമീണകാഴ്ചകളുടെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ഒരു ആദിയോഗി  ബംഗ്ലൂരിലുമുണ്ട് –  ചിക്കബെല്ലാപൂരില്‍.

ബാംഗ്ലൂരില്‍ നിന്നും ഒരു പകലില്‍ പോി വരാൻ സാധിക്കുന്ന ഇവിടം ഇന്ന് ആത്മീയാന്വേഷകരുടെയും സഞ്ചാരികളുടെയും പ്രിയഇടമായി മാറിയിരിക്കുകയാണ്.കോയമ്ബത്തൂര്‍ ആദിയോഗിയില്‍ കാണാൻ കഴിയുന്ന കാഴ്ചകളെല്ലാം തന്നെ ഇവിടെയും ഒരുക്കിയിട്ടുണ്ട്. നാഗക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം, ലിംഗഭൈരവി ക്ഷേത്രം, രണ്ട് തീര്‍ത്ഥകുണ്ഡങ്ങള്‍ എന്നിവ ഇവിടെ കാണാം.പച്ചപ്പു നിറഞ്ഞ മലകളുടെ പശ്ചാത്തലത്തിലാണ് ഇവിടെ ആദിയോഗിയുടെ ശിവപ്രതിമയുള്ളത്.

ബാംഗ്ലൂരില്‍ നിന്നും ഏകദേശം 65 കിലോമീറ്റര്‍ അകലെ,ചിക്കബെല്ലാപൂരില്‍ നന്ദി ഹില്‍സിന് സമീപമാണ് ഇഷാ ഫൗണ്ടേഷന്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഇവിടേക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ചുരുക്കമായതിനാല്‍ സ്വന്തം വാഹനത്തിലോ അല്ലെങ്കില്‍ ടാക്സിയിലോ പോകുന്ന വിധത്തില്‍ വേണം പ്ലാൻ ചെയ്യുവാൻ. ഏകദേശം നാല് കിലോമീറ്റര്‍ ദൂരം ചെറിയ വഴിയിലൂടെയാണ് യാത്ര.

ചിക്കബെല്ലാപൂര്‍ ആദിയോഗിയിലെ ഈ ശിവപ്രതിമയ്ക്ക് 112 അടി ഉയരമാണുള്ളത്, പൂര്‍ണ്ണമായും സ്റ്റീലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതിന് 500 ടണ്‍ ഭാരവുമുണ്ട്. നാല് മുഖങ്ങളുള്ള ആദിയോഗിയെയാണ് ഇവിടെ  കാണാൻ സാധിക്കുക, ശാരീരികം, മാനസികം, വൈകാരിക, ഊര്‍ജം എന്നിങ്ങനെ അസ്തിത്വത്തിന്റെ നാല് മാനങ്ങളെ പ്രതിനിധീകരിക്കുന്ന നാല് മുഖങ്ങളാണ് ഇതെന്നാണ് വ്യാഖ്യാനം.

ബാംഗ്ലൂര്‍-ഹൈദരാബാദ് ഹൈവേയില്‍ (NH 44) പെരെസന്ദ്രയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ അവലാഗുര്‍ക്കിയിലെ ഇഷ ഫൗണ്ടേഷന്റെ ആദിയോഗിയില്‍ എത്തിച്ചേരാം.രാവിലെ 6.00 മുതല്‍ രാത്രി 8.00 മണി വരെ ചിക്കബെല്ലാപൂര്‍ ആദിയോഗി സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. ആ സമയത്ത് ഇവിടെ നടക്കുന്ന ആരാധനകളിലും മറ്റു കാര്യങ്ങളിലും സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: