KeralaNEWS

ഉപ്പായി മാപ്ലയുടെ സ്രഷ്ടാവ്; കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് അന്തരിച്ചു

കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് ( എ വി ജോര്‍ജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സ്യഷ്ടിച്ചത് ജോര്‍ജ് കുമ്പനാടാണ്. കേരള ധ്വനിയില്‍ ജോര്‍ജ് വരച്ച ഈ കാര്‍ട്ടൂണ്‍ കാരക്ടറിനെ പിന്നീട് ടോംസ്, മന്ത്രി , കെ എസ് രാജന്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ, ബോബനും മോളിയും, പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാര്‍ട്ടൂണ്‍ പംക്തികളില്‍ ഉപയോഗിച്ചിരുന്നു.

Signature-ad

കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായിരുന്നു ജോര്‍ജ് കുമ്പനാട്. പരേതയായ ജോയമ്മയാണ് ഭാര്യ. നാല് പെണ്‍മക്കളുണ്ട്. ജോര്‍ജ് കുമ്പനാടിന്റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചനം രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: