KeralaNEWS

ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ക്ക് ഒരു കോടിയുടെ ബാദ്ധ്യത; പത്ത് ബാങ്കുകളില്‍ ഇടപാടുണ്ടായിരുന്നെന്ന് വിവരം

വയനാട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് ബാങ്കുകളിലായി വിജയന് ഒരു കോടി രൂപയുടെ സാമ്പത്തികബാദ്ധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ബാദ്ധ്യത എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കുകയാണ്. ഇതിനായി 14 ബാങ്കുകളില്‍ നിന്ന് അന്വേഷണസംഘം വിവരം തേടിയിട്ടുണ്ട്. പത്ത് ബാങ്കുകളില്‍ വിജയന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.

വിജയനെതിരെ ഉയര്‍ന്ന കോഴ ആരോപണത്തിലെ സത്യാവസ്ഥ അറിയുന്നതിനും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ, വിജയനടക്കുമുളളവര്‍ക്കെതിരെ ബാങ്ക് നിയമനക്കോഴയില്‍ അമ്പലവയല്‍ സ്വദേശി ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ജോലി ലഭിക്കാന്‍ മുന്‍ പ്രസിഡന്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നല്‍കിയെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വര്‍ഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്.

Signature-ad

ഡിസംബര്‍ 24നാണ് വിജയനെയും മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷിനെയും വീടിനുളളില്‍ വിഷം ഉളളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. വീട്ടിലുളളവര്‍ അമ്പലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യാശ്രമം. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. സാമ്പത്തിക ബാദ്ധ്യത മൂലമാണ് വിജയന്‍ ആത്മഹത്യ ചെയ്തതെന്ന് സിപിഎം ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: