Feature

  • ഗുലാബ് ജാമൂൻ വീട്ടിൽ ഉണ്ടാക്കാം

    കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാമുൻ.വളരെയെളുപ്പം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവവുമാണിത്. ചേരുവകൾ പഞ്ചസാര – 250 ഗ്രാം മില്‍ക്ക് പൗഡര്‍ – 1/2 കപ്പ് മൈദ – 1 ടിസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ – ഒരു നുള്ള് കോണ്‍ഫ്ലവര്‍ – 1/2 കപ്പ് സോഡാപ്പൊടി – ഒരു നുള്ള് ഏലയ്ക്കപ്പൊടി – ഒരു നുള്ള് റോസ് വാട്ടര്‍ – 1 ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം ആദ്യം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിച്ചാല്‍ സിറപ്പ് തയ്യാറാകും. മൈദയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് മിശ്രിതമാക്കണം. ഇതിനൊപ്പം മില്‍ക്ക് പൗഡര്‍, കോണ്‍ഫ്ലവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി കുഴയ്ക്കണം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പിൽ വച്ച് എണ്ണയില്‍…

    Read More »
  • ഇന്ത്യയില്‍ ആദ്യമായി കാഴ്ച പരിമിതിയുള്ളവര്‍ക്കായി ലിപിയിലുള്ള മെനു കാർഡുകൾ അവതരിപ്പിച്ചത് ഒരു റെസ്റ്റോറന്‍റ് !

    കാഴ്ച വൈകല്യമുള്ള ആളുകൾ റെസ്റ്റോറന്‍റുകളിലെ ഭക്ഷണം മെനു വായിക്കാന്‍ ഏറെ പ്രയാസം നേരിടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ച ഭക്ഷണമെനു കാഴ്ച പ്രശ്നമുള്ളവര്‍ക്ക് വായിക്കാന്‍ കഴിയില്ല. ഈ പ്രശ്നത്തിന് പരിഹാരവുമായി ഒരു റെസ്റ്റോറന്‍റ് രംഗത്തെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റെസ്റ്റോറന്‍റാണ് ഇന്ത്യയില്‍ ആദ്യമായി ബ്രെയിൽ ലിപിയിലുള്ള മെനു കാർഡുകൾ അവതരിപ്പിച്ചത്. കാഴ്ച വൈകല്യമുള്ള വ്യക്തികള്‍ക്ക് ഇനി മെനുവിലൂടെ വിരലുകള്‍ ഓടിച്ച് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കാം. ഇന്‍ഡോറിലെ ഗുരുകൃപ റെസ്റ്റോറന്‍റാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ തങ്ങളുടെ പുതിയ പരിഷ്ക്കാരം ആരംഭിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ മെനു ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനായി റെസ്റ്റോറന്‍റ് മഹേഷ് ദൃഷ്ടിഹിൻ കല്യാൺ സംഘിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കുട്ടികളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ബ്രെയിൽ ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന മെനു കാർഡുകൾ പരിശോധിച്ച് ഈ കുട്ടികൾക്ക് സ്വതന്ത്രമായി ഓർഡറുകൾ നല്‍കി ഭക്ഷണം കഴിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെസ്റ്റോറന്‍റ് ഓപ്പറേറ്റർമാരും കോൺഫെഡറേഷൻ ഓഫ്…

    Read More »
  • ജീവിതത്തിൽ ഏറ്റവും കുറയ്ക്കേണ്ടതും കൂട്ടേണ്ടതുമായ കാര്യങ്ങൾ

    നമ്മുടെ ജീവിതത്തിൽ ഏറ്റവും കുറയ്ക്കേണ്ടതും കൂട്ടേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത്…

    Read More »
  • അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയുടെ ഇന്നത്തെ അവസ്ഥ !

    പത്തനാപുരം:അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ  എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനിലാണുളത്.എന്നാൽ ഇന്ന് ടി പി മാധവന്റെ അവസ്ഥ വളരെ പരിതാപകരമാണ്.ഓർമ്മ പോലും നശിച്ചു.സിനിമാക്കാർ ആരും തിരിഞ്ഞുനോക്കാറില്ലെന്നും  അദ്ദേഹത്തിന്റെ അവസാന കാലം വരെ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു. ഒരു സമയത്ത് മലയാള സിനിമാ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ. ഹാസ്യ വേഷങ്ങളും ഗൗരവമേറിയ കഥാ പാത്രങ്ങളുമടക്കം ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. ആദ്യ കാലങ്ങളിൽ വില്ലൻ കഥാപത്രങ്ങളിലും പിന്നീട് കോമഡി കഥാ പാത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 600 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോൾ പത്തനാപുരത്തുള്ള ഗാന്ധി ഭവനിലെ അന്തേവാസിയാണ്.ദരിദ്രവുമായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്. ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാൻ നൽകി‌യിട്ടുള്ളത്. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മറ്റും ഷോകേസിൽ വച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ…

    Read More »
  • എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനം; അറിയാം കാന്താരി മുളകിന്റെ ഔഷധഗുണങ്ങൾ

    വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്.കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗര്‍ അഥവാ വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് അല്‍പദിവസം ഇതില്‍ ഇട്ടു വച്ച്‌ ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൂട്ടാനും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്.കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച്‌ ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയേണ്‍ സമ്ബുഷ്ടമാണ് കാന്താരി. ഇതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും…

    Read More »
  • പായസമുൾപ്പടെ വിഭവസമൃദ്ധമായ സദ്യ ഉണ്ടവർ ഇന്ന് രണ്ട് കാന്താരി കഴിക്കുന്നതിൽ തെറ്റില്ല ; കാന്താരിയുടെ ഗുണങ്ങൾ

    വലിപ്പത്തിൽ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന കാന്താരി മുളകിനെ പക്ഷേ നാം അവഗണിക്കുകയാണ് പതിവ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗര്‍ അഥവാ വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് അല്‍പദിവസം ഇതില്‍ ഇട്ടു വച്ച് ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്.കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ…

    Read More »
  • മഹാബലിയെ ഊട്ടിയ നാട്; അറിയാം ഓണാട്ടുകരയുടെ വിശേഷങ്ങൾ

    ഒരുകാലത്ത്​ മധ്യകേരളത്തിന്റെ  സമ്പൽസമൃദ്ധിയുടെ പര്യായമായ ദേശം.നെല്ലും തേങ്ങയും വെളിച്ചെണ്ണയും പഴങ്ങളും പച്ചക്കറികളും മീനും പാലും കിഴങ്ങുവർഗങ്ങളും വാഴക്കുലകളും എള്ളുമെല്ലാം സുലഭമായി ഉൽപാദിപ്പിച്ച്​ സ്വന്തം ജനതക്കിടയിൽ വിറ്റഴിച്ച്​ അല്ലലില്ലാതെ ജീവിച്ചിരുന്ന ജനതയുടെ നാട്. പരമ്പരാഗത നാടൻ പണി ഉപകരണങ്ങളായ മൺവെട്ടിയും മൺകോരിയും തനിതൂമ്പയും മാത്രമല്ല, ചങ്ങഴിയും നാഴിയും നിറപറയും ചിക്കുപായും പന്തിപ്പായും മെത്തപ്പായും തഴപ്പായും കാളയും കലപ്പയുമെല്ലാം ഉപയോഗിച്ച്​ കേരളത്തനിമയുടെ അംശങ്ങൾ കാത്തുസൂക്ഷിച്ച്​ ഒരുമനസ്സായി ഇപ്പോഴും ജീവിക്കുന്നവരുടെ നാട്. കൊച്ചുണ്ണിയുടെ കായംകുളവും തഴപ്പായ നിർമാണത്തിന്​ പേരുകേട്ട തഴവായും സാംസ്കാരികത്തനിമ വിളിച്ചോതുന്ന കുംഭഭരണി കെട്ടുകാഴ്ചയുടെ നാടായ ചെട്ടിക്കുളങ്ങരയും മാത്രമല്ല, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്​പിൽവേ മുതൽ കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖം വരെ നീണ്ടുപരന്നു കിടക്കുന്ന, 43 പഞ്ചായത്തുകളും മൂന്ന്​ മുനിസിപ്പാലിറ്റികളും ഉൾപ്പെട്ട, കടൽനിരപ്പിൽനിന്ന്​ മൂന്ന്​ മീറ്റർ മാത്രം ഉയരമുള്ള ദേശം. ഇതെല്ലാമാണ് ഓണാട്ടുകരയെങ്കിലും മഹാബലിയെ ഊട്ടിയ നാടെന്നതാണ് ഓണാട്ടുകരയുടെ എന്നത്തേയും വലിയ തലക്കനം. ഓണാട്ടുകര ഓണത്തിന്‍റെ ചരിത്രം അറിഞ്ഞിട്ടുള്ളവര്‍ അവരുടെ യാത്രയില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഓണാട്ടുകര.…

    Read More »
  • അറിഞ്ഞു കഴിച്ചോളൂ,ഓണസദ്യയേക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല !

    മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവേ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. ചോറ്   ചെമ്പാവരി ചോറില്‍ ‘ബി’ വൈറ്റമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ആവശ്യ അമിനോആസിഡുകളും ഗാമാ – അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ് ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.…

    Read More »
  • പ്രൊവിഡന്‍റ് ഫണ്ട് എങ്ങനെ പിന്‍വലിക്കാം ; അടുത്തുള്ള ഇപിഎഫ്‌ഒ ഓഫിസ് മൊബൈലിൽ എങ്ങനെ കണ്ടെത്താം

    പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ വിരമിക്കുന്നതുവരെ കാത്തിരിക്കണം എന്നില്ല. തൊഴില്‍ ചെയ്‌തുകൊണ്ടിരിക്കുമ്ബോള്‍ തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. മെഡിക്കല്‍ അത്യാവശ്യം, വീട് വാങ്ങുകയോ പണിയുകയോ ചെയ്യല്‍ എന്നിവയ്ക്ക് പിഎഫ് ഭാഗികമായി പിന്‍വലിക്കാവുന്നതാണ്. പക്ഷേ പിന്‍വലിക്കുന്നതിന്‍റെ കാരണം അനുസരിച്ച്‌ അനുവദനീയമായ തുകയുടെ അളവില്‍ വ്യത്യാസമുണ്ടാകും എന്നത് ഓര്‍ക്കണം. 54 വയസില്‍ കുറയാത്തവര്‍ വിരമിക്കുമ്ബോള്‍ അതിന് ഒരു വര്‍ഷം മുന്‍പ് പിഎഫ് തുകയുടെ 90 ശതമാനം പിന്‍വലിക്കാവുന്നതാണ് പിരിച്ചുവിടലോ മറ്റ് കാരണങ്ങളോ കൊണ്ട് തൊഴില്‍ നഷ്‌ടമായാലും പിഎഫ് പിന്‍വലിക്കാം പ്രൊവിഡന്‍റ് ഫണ്ട് പിന്‍വലിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകളില്‍ മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലും ഓഫ്‌ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 20 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലും തീര്‍പ്പുണ്ടാക്കണമെന്ന് വ്യവസ്ഥയുണ്ട്. പിഎഫ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റ് ആവശ്യങ്ങള്‍ക്കോ പലപ്പോഴും പ്രൊവിഡന്‍റ് ഫണ്ട് ഓഫിസുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. ഇപിഎഫ് ഓഫിസുകള്‍ ഏതെല്ലാം നഗരങ്ങളില്‍ ഉണ്ടെന്ന കാര്യത്തില്‍ കൃത്യമായ വിവരം പലര്‍ക്കും ഉണ്ടായെന്ന്…

    Read More »
  • ഓണത്തിന്റെ കേന്ദ്രബിന്ദുവായ മഹാബലി ചരിത്ര പുരുഷനോ അതോ മിത്തോ ?

    ഓണം സംബന്ധിച്ച്‌ നിരവധി തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. ഓണത്തിന്റെ കേന്ദ്രബിന്ദുവായ മഹാബലി ഒരു മിത്താണോ അതോ ചരിത്ര പുരുഷനോ എന്നതാണ് തര്‍ക്കങ്ങളില്‍ പ്രധാനം. മഹാബലി എന്ന നല്ലവനായ ഭരണാധികാരി തന്റെ പ്രജകളെ കാണാൻ വര്‍ഷത്തിലൊരിക്കല്‍ എത്തുന്നതാണ് ഓണം എന്നും, അതല്ല വാമനജയന്തിയാണ് ഓണമെന്നുമുള്ള വാദവും നിലവിലുണ്ട്. എന്നാല്‍, ഓണത്തെ സംബന്ധിച്ച്‌ നിരവധി ചരിത്ര രേഖകള്‍ നമുക്ക് കാണാൻ കഴിയും. ഓണം സംബന്ധിച്ച്‌ ഇതുവരെ ലഭ്യമായിട്ടുള്ള ചരിത്ര രേഖകള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതുവരെ ലഭ്യമായിട്ടുള്ള രേഖകളില്‍ ഓണത്തെ കുറിച്ച്‌ പരാമര്‍ശമുള്ള ഏറ്റവും പൗരാണിക രേഖ സംഘകാല കൃതികളാണ്. മധുര കാഞ്ചി എന്ന സംഘസാഹിത്യകൃതിയിലാണ് ഓണത്തെ കുറിച്ച്‌ പരാമര്‍ശമുള്ളത്. ഇതിനുശേഷം ഓണത്തെക്കുറിച്ചുള്ള ആധികാരികമായ പരാമര്‍ശങ്ങള്‍ കാണുന്നത് രണ്ടാം ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട ശാസനങ്ങളിലാണ്. എഡി 800 മുതല്‍ എഡി 1124 വരെയുള്ള കാലഘട്ടത്തിലെ ചേരശാസനങ്ങളില്‍ ഭൂരിപക്ഷവും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ്. എഡി 849-ലെ തരിസാപ്പള്ളി ശാസനം, എഡി 1000-ലെ ജൂതശാസനം എന്നിവയാണ് ചേരശാസനങ്ങളില്‍ മതേതര സ്വഭാവമുള്ളവ. ചേരശാസനങ്ങളില്‍ ഓണം…

    Read More »
Back to top button
error: